Tag: CLASS
തൊഴിലിടങ്ങളിലെ സുരക്ഷയ്ക്കായ് ബോധവല്‍ക്കരണം; മേപ്പയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍ക്കായ് ക്ലാസ് നടത്തി അഗ്നിരക്ഷാ സേന
മേപ്പയ്യൂര്‍: പേരാമ്പ്ര അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തില്‍ മേപ്പയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍ക്ക് വേണ്ടി സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ് നടത്തി. തൊഴിലിടങ്ങളിലെ സുരക്ഷയെക്കുറിച്ചും വിവിധതരം ഫയര്‍ എക്സ്റ്റിങ്യൂഷറുകള്‍ ഉപയോഗിക്കുന്നതിനെപ്പറ്റിയും ക്ലാസ് എടുത്തു. പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിലെ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ കെ.ടി. റഫീഖിന്റെ നേതൃത്വത്തിലാണ് ക്ലാസ് നടന്നത്. മെഡിക്കല്‍ ഓഫീസര്‍ ചന്ദ്രലേഖ അധ്യക്ഷത വഹിച്ചു.
കുട്ടികൾക്കൊരു സങ്കടവാർത്ത; സ്കൂളുകളിൽ അവധിക്കാല ക്ലാസുകൾ നടത്താമെന്ന് ഹൈക്കോടതി, സർക്കാർ ഉത്തരവ് സ്റ്റേ ചെയ്തു
കൊച്ചി: കുട്ടികളുടെ അവധിക്കാല ക്ലാസുകൾ റദ്ദ് ചെയ്തുകൊണ്ടുള്ള സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് സ്റ്റേ ചെയ്ത് കേരള ഹൈക്കോടതി.സർക്കാർ ഉത്തരവ് വരുന്ന രണ്ടാഴ്ചത്തെക്കാണ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. കടുത്ത വേനല്‍ ചൂടിനെ പ്രതിരോധിക്കാൻ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി ക്ലാസുകൾ നടത്താമെന്ന് കോടതി ഉത്തരവിൽ പ്രത്യേകം വ്യക്തമാക്കുന്നുണ്ട്.[mid] ഇക്കഴിഞ്ഞ മെയ് നാലിനാണ് വേനലവധി ക്ലാസുകൾ പൂർണമായി നിരോധിച്ച്
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ആവിഷ്‌കരിച്ച സീതി സാഹിബ് അക്കാദമിയ പ്രവര്‍ത്തനങ്ങള്‍ക്ക് പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ തുടക്കം
പേരാമ്പ്ര:രാഷ്ട്രത്തിന്റെയും സമുദായത്തിന്റെയും പുരോഗതിയില്‍ മുസ്ലിം ലീഗ് വഹിച്ച പങ്കിനെ കുറിച്ചും ആനുകാലിക രാഷ്ട്രീയത്തെ കുറിച്ചും പുതിയ തലമുറക്ക് അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യവുമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ആവിഷ്‌കരിച്ച സീതി സാഹിബ് അക്കാദമിയ രജിസ്ട്രേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ തുടക്കമായി. ഓരോ പഞ്ചായത്തില്‍ നിന്നും 50 പ്രവര്‍ത്തകര്‍ പഠിതാക്കളായി എത്തും. പഠനം
വെങ്ങപ്പറ്റ ഹൈസ്‌കൂളില്‍ തുടര്‍ പഠന സാധ്യതാ ക്ലാസ് സംഘടിപ്പിച്ചു
കൂത്താളി: വെങ്ങപ്പറ്റ ഗവ: ഹൈസ്‌കൂളില്‍ എസ്.എല്‍.സി വിജയികള്‍ക്കുള്ള അനുമോദന യോഗവും, കരിയര്‍ ഡവലപ്പ്‌മെന്റ് ക്ലാസും സംഘടിപ്പിച്ചു. കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കെ. ബിന്ദു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.സന്തോഷ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ ടി. രാജശ്രീ, സുരേഷ് കനവ് ( സിനി ആര്‍ട്ടിസ്റ്റ്) എസ്.എം.സി ചെയര്‍മാന്‍ പി. കെ
കൊവിഡ് വ്യാപനം; കൊയിലാണ്ടിയില്‍ സ്വകാര്യ ട്യൂഷന്‍ സെന്ററും പാരലല്‍ കോളജുകളും അടയ്ക്കാൻ നിർദേശം
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ പരിധിയിലെ എല്ലാ സ്വകാര്യ ട്യൂഷന്‍ സെന്ററുകളും പാരലല്‍ കോളജുകളും രണ്ടാഴ്ചത്തേക്ക് ക്ലാസുകള്‍ നിര്‍ത്തിവെച്ച് അടച്ചിടുന്നു. പ്രതിദിന കൊവിഡ് കണക്ക് ജില്ലയില്‍ വര്‍ധിച്ച സാഹചര്യത്തിലാണ് തീരുമാനം. കൊയിലാണ്ടി മേഖലയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ് നടപടിയെന്ന് നഗരസഭ ചെയര്‍പേഴ്സണ്‍ കെ.പി.സുധ പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസമായി കൊയിലാണ്ടിയില്‍ ഭീതി വിതയ്ക്കുന്ന വിധത്തിലാണ് കോവിഡ്