Tag: Cheruvannur

Total 38 Posts

തൊഴിലുറപ്പ് ഫണ്ട് അനുവദിച്ചതില്‍ യു.ഡി.എഫ് മെമ്പര്‍മാരോട് വിവേചനം: ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തില്‍ പ്രതിഷേധം

പേരാമ്പ്ര: തൊഴിലുറപ്പ് ഫണ്ട് അനുവദിച്ചതില്‍ യു.ഡി.എഫ് മെമ്പര്‍മാരോട് വിവേചനം കാണിച്ചതിനെതിരെ ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തില്‍ പ്രതിഷേധം. പഞ്ചായത്ത് യു.ഡി.എഫ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ചെറുവണ്ണൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി. തൊഴിലുറപ്പ് പദ്ധതിയ്ക്കായി യു.ഡി.എഫ് മെമ്പര്‍മാരുടെ ഏഴ് വാര്‍ഡുകളില്‍ പതിനഞ്ച് ലക്ഷവും അതില്‍ താഴെയും മാത്രം വകയിരുത്തിയപ്പോള്‍ എല്‍.ഡി.എഫ് അംഗങ്ങളുടെ എട്ട് വാര്‍ഡുകളില്‍ ഇരുപത് ലക്ഷം മുതല്‍

പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കുന്ന കേന്ദ്രനടപടിയ്‌ക്കെതിരെ എ.ഐ.ടി.യു.സി പ്രക്ഷോഭം

ചെറുവണ്ണൂര്‍: പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരായി എ.ഐ.ടി.യു.സി സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ചെറുവണ്ണൂര്‍ പോസ്റ്റാഫീസിനു മുന്നില്‍ നടത്തിയ പ്രക്ഷോഭം സി.കെ പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. പൈതോത്ത് ശശി അധ്യക്ഷത വഹിച്ചു. കെ.പി.വിനോദന്‍, കെ.എം സുരേഷ്, വി.കെ.ഇബ്രായി എന്നിവര്‍ അഭിവാദ്യം ചെയ്തു.  

പേരാമ്പ്ര മേഖലയില്‍ നേരിയ ആശ്വാസം നല്‍കി ചെറുവണ്ണുര്‍, കൂത്താളി, ചക്കിട്ടപ്പാറ പഞ്ചായത്തുകളിലെ കഴിഞ്ഞ ആഴ്ചയിലെ ശരാശരി ടി.പി.ആര്‍; മേഖലയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദേശം

പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ കൊവിഡ് വ്യാപനം കൂടി വരുന്ന സാഹചര്യത്തില്‍ മേഖലയിലെ പഞ്ചായത്തുകളില്‍ രോഗവാഹകരെ കണ്ടെത്തുന്നതിനായി മെഗാ ടെസ്റ്റ് ക്യാമ്പുകളാണ് സംഘടിപ്പിക്കുന്നത്. ടെസ്റ്റുകളുടെ ഫലം പുറത്തുവരുമ്പോളാണ് പഞ്ചായത്തിലെ ഒരാഴ്ചയിലെ ശരാശരി ടി.പി.ആര്‍ കണക്കാക്കുന്നത്. ഇതനുസരിച്ച് പേരാമ്പ്ര മേഖലയിലെ മൂന്ന് പഞ്ചായത്തുകളിലെ കഴിഞ്ഞ ആഴ്ചയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നേരിയ ആശ്വാസം നല്‍കുന്നതാണ്. ചക്കിട്ടപ്പാറ, ചെറുവണ്ണൂര്‍, കൂത്താളി

നിരപ്പം കുന്നില്‍ നിര്‍മ്മിച്ച ശൗചാലയം തകര്‍ത്ത സാമൂഹ്യ ദ്രോഹികളെ ഉടന്‍ അറസ്റ്റ് ചെയ്യണം; ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു

പേരാമ്പ്ര: ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് നിരപ്പം കുന്നില്‍ നിര്‍മ്മിച്ച ശൗചാലയം തകര്‍ത്ത സാമൂഹ്യ ദ്രോഹികളെ പൊതു മുതല്‍ നശിപ്പിക്കല്‍ നിരോധന നിയമ പ്രകാരം അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം. മുയിപ്പോത്ത് വെണ്ണറോഡ് എല്‍. പി. സ്‌കൂളില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാര്‍ട്ടി, ക്ലബ്ബ്, സന്നദ്ധ സംഘടനകളുടെയും സംയുക്ത യോഗത്തിലാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. 10 ലക്ഷം രൂപ ചെലവിലാണ്

ചെറുവണ്ണൂരിലെ പുഴയോരങ്ങള്‍ മനോഹരമാകുന്നു; കണ്ടല്‍ തൈ നടീല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പഞ്ചായത്തില്‍ തുടക്കമായി

പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് ദേശീയ തൊഴിലുറപ്പ് പദ്ധതിയും ചെറുവണ്ണൂർ പഞ്ചായത്തും സംയുക്തമായി ചെറുവണ്ണൂർ പഞ്ചായത്തിലെ പുഴയോരത്ത് കണ്ടൽ തൈകൾ നട്ടുപിടിപ്പിക്കുന്ന പദ്ധതിക്ക് തുടക്കമായി. കലക്ടർ എൻ തേജ് ലോഹിത്‌ റെഡ്ഡി പദ്ധതി ഉദ്ഘാടനം ചെയ്തു. പുത്തൻപുഴയോരത്ത് 800 കണ്ടൽ തൈകളാണ് നട്ടുപിടിപ്പിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ്‌ ഇ ടി രാധ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി

നമുക്കൊരുക്കാം അവര്‍ പഠിക്കട്ടെ; വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കാന്‍ ‘തേങ്ങാ ചലഞ്ച്’ സംഘടിപ്പിച്ച് എസ് എഫ് ഐ

ചെറുവണ്ണൂര്‍: വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ സൗകര്യമുറപ്പുവരുത്താന്‍ വേറിട്ട ചലഞ്ചുമായി എസ് എഫ് ഐ ചെറുവണ്ണൂര്‍ ലോക്കല്‍ കമ്മിറ്റി. തേങ്ങാ ചലഞ്ചിലൂടെയാണ് എസ് എഫ് ഐ വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ തുക സമാഹരിച്ചത്. പ്രദേശത്തെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഡിജിറ്റല്‍ പഠന സൗകര്യമുറുപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ‘ഒരു തേങ്ങായുണ്ടോ എടുക്കാന്‍, ഒരു പഠനമുറിയുണ്ടൊരുക്കാന്‍’ എന്ന

ദുരന്തങ്ങള്‍ക്ക് മുന്നില്‍ നിങ്ങള്‍ പകച്ചു നിന്നിട്ടുണ്ടോ? ഇനി പേടിക്കേണ്ട; നിങ്ങള്‍ക്ക് താങ്ങായി ചെറുവണ്ണൂരിൽ ദുരന്തനിവാരണസേനയുണ്ട്

ചെറുവണ്ണൂര്‍: പഞ്ചായത്തില്‍ വര്‍ഷക്കാലത്തുള്‍പ്പടെ സഹായ സന്നദ്ധരായി സി.പി.എം. നേത്യത്വത്തില്‍ ദുരന്ത നിവാരണസേന തയ്യാറായി. ചെറുവണ്ണൂര്‍, ആവള ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് 25 പേരടങ്ങുന്ന ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ടീമിന് രൂപം നല്‍കിയത്. വിവിധ ഉപകരണങ്ങളും സഹായത്തിനായി സജ്ജമാക്കിയിട്ടുണ്ട്. പ്രളയകാലത്ത് പുഴയില്‍നിന്ന് വെള്ളം കയറിയത് മൂലം ഏറെ ദുരിതങ്ങള്‍ പഞ്ചായത്തിലുള്ളവര്‍ക്ക് നേരിടേണ്ടി വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് സേവന സന്നദ്ധരായ

കൊയ്ത്തുയന്ത്രമില്ല; വിളഞ്ഞപാടം കൊയ്യാനാകാതെ കര്‍ഷകര്‍ ദുരിതത്തില്‍

മേപ്പയൂര്‍ : ചെറുവണ്ണൂര്‍ പഞ്ചായത്തിലെ പരപ്പുവയലിലും കഴുക്കോട് വയലിലും കൊയ്ത്ത് യന്ത്രത്തിനായി കര്‍ഷകരുടെ കാത്തിരിപ്പ്. ഒരു മാസത്തോളമായി വിളഞ്ഞപാടം കൊയ്ത് കിട്ടാന്‍ കര്‍ഷകര്‍ യന്ത്രം വരുന്നത് കാത്തിരിക്കുകയാണ്. രണ്ടാംവിളയായി മകരം കൃഷി ചെയ്ത സ്ഥലങ്ങളാണിത്. രണ്ടിടത്തുമായി 150-ഓളം ഏക്കര്‍ സ്ഥലത്ത് കൃഷിയിറക്കിയിട്ടുണ്ട്. ജനുവരിയില്‍ തന്നെ കൊയ്യേണ്ട നെല്ലാണ് ഫെബ്രുവരി ആദ്യവാരം കഴിഞ്ഞിട്ടും കൊയ്‌തെടുക്കാന്‍ സാധിക്കാതെ കിടക്കുന്നത്.

error: Content is protected !!