Tag: Cheruvannur

Total 38 Posts

വളര്‍ത്തുനായകളില്‍ പേവിഷബാധ; ചെറുവണ്ണൂര്‍ പഞ്ചായത്തില്‍ പ്രതിരോധ കുത്തിവെപ്പ് ഇന്ന് മുതല്‍- വിശദാംശങ്ങള്‍ അറിയാം

ചെറുവണ്ണൂര്‍: വളര്‍ത്തുനായകളില്‍ പേവിഷബാധ തടയാനുള്ള ശ്രമത്തിന്റെ ഭാഗമായി ചെറുവണ്ണൂര്‍ പഞ്ചായത്തിലെ മുഴുവന്‍ വളര്‍ത്തുനായകള്‍ക്കും പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കാന്‍ അവസരം. സെപ്റ്റംബര്‍ 13 മുതല്‍ 15 വരെ മുയിപ്പോത്ത് വെറ്ററിനറി ഡിസ്‌പെന്‍സറിയിലാണ് പ്രതിരോധ കുത്തിവെപ്പ് നടക്കുക. ഇതുവരെ പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടില്ലാത്തതും കുത്തിവെപ്പ് എടുത്ത് കാലാവധി കഴിഞ്ഞതുമായ മുഴുവന്‍ വളര്‍ത്തുനായകളെയും പ്രതിരോധ കുത്തിവെപ്പ് എടുപ്പിക്കാനാണ് നിര്‍ദേശം. പത്തുമണിമുതല്‍

ആറുമാസം ഗര്‍ഭിണിയായിരിക്കെ ന്യൂമോണിയ ബാധിച്ചു, ഒപ്പം ഹൃദയവാള്‍വിനുള്ള തകരാറും; അമ്മയേയും കുഞ്ഞിനെയും നഷ്ടപ്പെട്ടതിന്റെ വേദനയില്‍ ആവള കുട്ടോത്ത് സ്വദേശി അനുശ്രീയുടെ കുടുംബം

ചെറുവണ്ണൂര്‍: ഒരുകുഞ്ഞിനെ കാത്തിരിക്കെയാണ് ആവള കുട്ടോത്ത് കുറുങ്ങോടത്ത് അനുശ്രീയെ അപ്രതീക്ഷിതമായി ആരോഗ്യപ്രശ്‌നങ്ങള്‍ ബുദ്ധിമുട്ടിച്ചത്. ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകളായിരുന്നു തുടക്കത്തില്‍ അനുഭവപ്പെട്ടത്. പരിശോധനയില്‍ ഹൃദയവാള്‍വുകള്‍ക്ക് തകരാറുള്ളത് ശ്രദ്ധയില്‍പ്പെട്ടു. ചികിത്സയ്ക്കിടെ പനി ബാധിക്കുകയും ന്യൂമോണിയ സ്ഥിരീകരിക്കുകയും ചെയ്തു. സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്ത് അനുശ്രീയുടെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമങ്ങളും ഫലം കണ്ടില്ല. കുഞ്ഞിനു പിന്നാലെ ഇന്നലെ അനുശ്രീയും യാത്രയായി. മൃതദേഹം ഇന്നലെ

ഓണാഘോഷ പരിപാടിയ്ക്കിടെ മുയിപ്പോത്ത് വായനശാലയും ഗ്രന്ഥശാലാ പ്രവര്‍ത്തകരെയും ആക്രമിച്ച സംഭവം; പ്രതിഷേധവുമായി ലൈബ്രറി കൗണ്‍സില്‍

ചെറുവണ്ണൂര്‍: മുയിപ്പോത്ത് നിരപ്പം എം.സത്യന്‍ സ്മാരക ഗ്രന്ഥാലയത്തിനെതിരെ കഴിഞ്ഞ ദിവസം നടന്ന അക്രമത്തില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രതിഷേധിച്ചു. വായനശാലയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഓണാഘോഷ പരിപാടിക്കിടെയാണ് സാമൂഹ്യ വിരുദ്ധര്‍ ഗ്രന്ഥശാലാ പ്രവര്‍ത്തകരെയും വായനശാലയും അക്രമിച്ചത്. വായനശാല സെക്രട്ടറി കെ.എം.സതീഷ്, പ്രസിഡണ്ട് പി.ദിനേശന്‍, അജേഷ് കെ.കെ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. അഭിന്‍രാജ് എന്‍.ആര്‍, അശ്വിന്‍ കൊയമ്പ്രത്ത്, ആനന്ദ കൃഷ്ണന്‍

കര്‍ഷകദിനത്തില്‍ ചെറുവണ്ണൂര്‍ അങ്ങാടിയില്‍ നിന്നും കൃഷിഭവനിലേക്ക് പ്രൗഡോജ്വല കൃഷിദര്‍ശന്‍ വിളംബര ജാഥ; മികച്ച കര്‍ഷകര്‍ക്ക് പുരസ്‌കാരവും

പേരാമ്പ്ര: ചെറുവണ്ണൂരില്‍ കര്‍ഷക ദിനാചരണത്തിന്റെ ഭാഗമായി പഞ്ചായത്തിലെ തെരഞ്ഞെടുത്ത മികച്ച കര്‍ഷകരെ ആദരിച്ചു. കര്‍ഷക ദിനാചരണത്തിന്റെ ഉദ്ഘാടനവും കര്‍ഷകര്‍ക്കുള്ള ഉപഹാര സമര്‍പ്പണവും ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പി.പ്രവിത നിര്‍വഹിച്ചു. പരിപാടിയില്‍ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി.ബിജു അധ്യക്ഷത വഹിച്ചു. മികച്ച നെല്‍ക്കര്‍ കര്‍ഷകന്‍ മുതിര്‍ന്ന പാരമ്പര്യ കര്‍ഷകന്‍ യുവ വനിതാ കര്‍ഷക ഉള്‍പ്പെടെ

”പതിനഞ്ച് കൊല്ലമായി ഞാന്‍ വീടിനുവേണ്ടി നടക്കുന്നു, ഇപ്രാവശ്യമെങ്കിലും എനിക്ക് വീട് കിട്ടണം” ലൈഫ് പദ്ധതിയിലെ ലിസ്റ്റില്‍ ക്രമക്കേടുണ്ട്; വീടില്ലാത്ത തനിക്ക് മുന്‍ഗണന നല്‍കിയില്ലെങ്കില്‍ ചെറുവണ്ണൂര്‍ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ നാളെ മുതല്‍ നിരാഹാരസമരം തുടങ്ങുമെന്ന മുന്നറിയിപ്പുമായി കക്കറമുക്ക് സ്വദേശിനി

ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ ലൈഫ് ഭവനപദ്ധതിയ്ക്കായി പുറത്തിറക്കിയ ലിസ്റ്റില്‍ ക്രമക്കേട് ആരോപിച്ച് പ്രതിഷേധവുമായി കക്കറമുക്ക് സ്വദേശിയായ യുവതി. പത്താംവാര്‍ഡില്‍ കക്കറമുക്ക് റോഡില്‍ കുതിരപ്പെട്ടി ഭാഗത്ത് കുന്നത്ത് മീത്തല്‍ ഷര്‍ലിയാണ് ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തുവന്നിരിക്കുന്നത്. സ്വന്തമായി വീടില്ലാത്ത, ഷീറ്റ് മേഞ്ഞ കൂരയില്‍ താമസിക്കുന്ന തന്നെയും കുടുംബത്തെയും ലിസ്റ്റില്‍ പിന്തള്ളിയെന്ന് ഷര്‍ലി പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

‘കടം വാങ്ങിയും ലോണെടുത്തും കൃഷിയിറക്കി’; തുടർച്ചയായ മഴയിൽ വെള്ളം കെട്ടി നിന്ന് വാഴ കൃഷി നശിക്കുന്നു; ചെറുവണ്ണൂരിലെ കർഷകർ പ്രതിസന്ധിയിൽ

പേരാമ്പ്ര: പേമാരിക്ക് താത്ക്കാലിക ശമനമായെങ്കിലും ഇനിയെന്തെന്ന ചോദ്യ ചിഹ്നമാണ് ചെറുവണ്ണൂരില കർഷകരുടെ മുന്നിലുള്ളത്. കനത്ത മഴയെ തുടർന്ന് വെള്ളം കെട്ടി നിന്നതിനെ തുടർന്നാണ് ചെറുവണ്ണൂർ കക്കറമുക്കിൽ വാഴകൃഷി വ്യാപകമായി നശിക്കുന്നത്. മൂപ്പെത്തി വിളവെടുക്കാറായ വാഴകളാണ് വെള്ളം കയറിയതിനെ തുടർന്ന് നശിക്കുന്നത്. നിലവിൽ വെള്ളമിറങ്ങിയെങ്കിലും ഒരാഴ്ചയോളം വെള്ളം നിന്നതിനെ തുടർന്ന് വേര് ചീഞ്ഞ് വാഴകളെല്ലാം പഴുത്ത് കരിഞ്ഞുണങ്ങുകയാണ്.

ചെറുവണ്ണൂർ ചുവന്നു തന്നെ നിൽക്കും; യു.ഡി.എഫിന്റെ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു

ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ എല്‍.ഡി.എഫ് ഭരണസമിതിക്കെതിരെ യു.ഡി.എഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. പതിനഞ്ച് അംഗങ്ങളുള്ള പഞ്ചായത്തില്‍ എല്‍.ഡി.എഫിന് എട്ടും യു.ഡി.എഫിന് ഏഴും അംഗങ്ങളാണ് ഉള്ളത്. അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഏഴ് പേര്‍ വീതം വോട്ട് ചെയ്തതോടെയാണ് നിലവിലെ ഇടത് ഭരണസമതിക്ക് തുടരാന്‍ കഴിഞ്ഞത്. പഞ്ചായത്ത് പ്രസിഡന്റും സി.പി.ഐ അംഗവുമായ ഇ.ടി.രാധ ഈ വര്‍ഷം

വീഴ്ചയില്‍ തലകല്ലിലിടിച്ചു, വാരിയെല്ലുകള്‍ ഒടിഞ്ഞ് ശ്വാസകോശത്തില്‍ തറച്ചു; കോഴിക്കോട് ചെറുവണ്ണൂര്‍ സ്വദേശി ജിഷ്ണുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

കോഴിക്കോട്: ചെറുവണ്ണൂര്‍ സ്വദേശി ജിഷ്ണുവിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. വീഴ്ചയില്‍ ഉണ്ടായ മുറിവാണ് അപകട കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഉയരത്തില്‍ നിന്നും വീണതിനെ തുടര്‍ന്നുണ്ടായ പരിക്കാണ് മരണ കാരണമായതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വീഴ്ചയില്‍ തല കല്ലില്‍ ഇടിച്ച് ആഴത്തിലുള്ള മുറിവേറ്റു. വാരിയെല്ലുകള്‍ ഒടിഞ്ഞ് ശ്വാസകോശത്തില്‍ തറച്ചതും മരണകാരണമായതായും മെഡിക്കല്‍ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. എങ്ങനയാണ് ഉയരത്തില്‍

ചെറുവണ്ണൂരിലെ കിണര്‍വെള്ളം തിളച്ചുമറിയുന്ന പ്രതിഭാസം അടുത്ത വീടുകളിലും; പ്രദേശവാസികള്‍ ഭീതിയില്‍

ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ പൂവന്‍കുന്നുമ്മേല്‍ ഷാഹിദയുടെ വീട്ടില്‍ കിണര്‍ വെള്ളം തിളച്ചുമറിയുന്ന പ്രതിഭാസവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് അധികര്‍ തുടര്‍നടപടി സ്വീകരിച്ചില്ലെന്ന് പരാതി. സെപ്റ്റംബര്‍ നാലുമുതലാണ് ഷാഹിദയുടെ വീട്ടില്‍ കിണര്‍വെള്ളം വലിയ ശബ്ദത്തോടെ തിളച്ചുമറിയുന്നത് ശ്രദ്ധയില്‍പ്പെട്ടത്. അന്നേദിവസം പഞ്ചായത്ത് അധികൃതര്‍ വീടുകളിലെത്തിയതല്ലാതെ ജലം പരിശോധിക്കാനോ ഇതിന്റെ കാരണം കണ്ടെത്താനോ ഉള്ള യാതൊരു ശ്രമവും ഉണ്ടായിട്ടില്ലെന്ന്

ചെറുവണ്ണൂരില്‍ കിണര്‍ വെള്ളം തിളച്ച് മറിയുന്നു; പ്രതിഭാസത്തിന്റെ കാരണമറിയാതെ ആശങ്കയിലായി വീട്ടുകാരും നാട്ടുകാരും, വീഡിയോ കാണാം

ചെറുവണ്ണൂര്‍: കിണര്‍ വെള്ളം തിളച്ച് മറിയുന്ന പ്രതിഭാസം കണ്ട് അമ്പരന്ന് ചെറുവണ്ണൂര്‍ നിവാസികള്‍. പഞ്ചായത്തിലെ ഏഴാം വാര്‍ഡിലെ പൂവന്‍ കുന്നുമ്മേല്‍ ആബിദയുടെ കിണറിലെ വെള്ളമാണ് ഇന്ന് രാവിലെ ഏഴ് മണി മുതല്‍ തിളച്ച് മറിയാന്‍ തുടങ്ങിയത്. പ്രതിഭാസത്തെ തുടര്‍ന്ന് കിണറിലെ വെള്ളം സമയം കഴിയുന്തോറും കുറഞ്ഞു കൊണ്ടിരിക്കുന്ന അവസ്ഥയാണ്. ഇന്ന് രാവിലെ കിണറില്‍ നിന്നും വലിയ

error: Content is protected !!