Tag: Cheruvannur

Total 38 Posts

ചെറുവണ്ണൂര്‍ ഓട്ടുവയര്‍ മുതല്‍ കുറൂരക്കടവ് വരെയുള്ള കനാല്‍ റോഡിനുവേണ്ടിയുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ജനകീയ കൂട്ടായ്മ; കനാല്‍ സ്ഥലത്തിന്റെ സര്‍വ്വേ നവംബര്‍ എട്ടിന്

ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ പഞ്ചായത്തിലെ ഓട്ടുവയല്‍ മുതല്‍ കുറൂരക്കടവ് വരെയുള്ള റോഡ് യാഥാര്‍ത്ഥ്യമാക്കാന്‍ വേണ്ടി രൂപീകരിച്ച വാട്‌സാപ്പ് കൂട്ടായ്മയുടെ പ്രഥമ യോഗം ഒക്ടോബര്‍ 31ന് കാരയില്‍ ദാമോദരന്റെ വീട്ടില്‍ ചേര്‍ന്നു. അറുപതോളം പേര്‍ യോഗത്തില്‍ പങ്കെടുത്തു. നവംബര്‍ എട്ടാം തിയ്യതി കനാല്‍ സ്ഥലത്തിന്റെ സര്‍വ്വേ കൊയിലാണ്ടി താലൂക്ക് ഓഫീസ് സര്‍വേയറുടെ നേതൃത്വത്തില്‍ അളന്നു തിട്ടപ്പെടുത്തുന്നുണ്ട്. ഈ കാര്യത്തില്‍

ചെറുവണ്ണൂര്‍ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്; ഇരുമുന്നണികള്‍ക്കും തുല്യസാധ്യത

പേരാമ്പ്ര: ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. മേലടി എ.ഇ.ഒ ഓഫീസിലെ സീനിയര്‍ സൂപ്രണ്ടാണ് വരണാധികാരി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും 15ാം വാര്‍ഡിലെ സി.പി.എം അംഗവുമായിരുന്ന ഇ.ടി.രാധ അസുഖ ബാധിതയായി മരിച്ചതിനെ തുടര്‍ന്നാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. രാധ മരിച്ചതോടെ 15 അംഗ ഭരണസമിതിയില്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും ഏഴു വീതം അംഗങ്ങളായി. ഓരോ മുന്നണിക്കും

തീറ്റപ്പുല്‍ കൃഷി, വനിതാ സംരംഭക വികസന സമഗ്ര പദ്ധതി തുടങ്ങി നിരവധി പദ്ധതികള്‍ക്ക് സഹായം നേടാം; ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലേക്ക് ഉടന്‍ അപേക്ഷിക്കൂ- വിശദാംശങ്ങള്‍ അറിയാം

പേരാമ്പ്ര: ജില്ലാപഞ്ചായത്തും പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തും 2022-2023 വര്‍ഷത്തില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളിലെ ആനുകൂല്യങ്ങള്‍ക്ക് ചെറുവണ്ണൂര്‍ ഗ്രാമപ്പഞ്ചായത്ത് അപേക്ഷ ക്ഷണിച്ചു. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ 20-നകം ഗ്രാമപ്പഞ്ചായത്ത് ഓഫീസില്‍ ലഭിക്കണം. തീറ്റപ്പുല്‍കൃഷി, കറവപ്പശുവിന് കാലിത്തീറ്റ (പട്ടികജാതി), വനിതാ ഗ്രൂപ്പുകള്‍ക്ക് കൂണ്‍കൃഷി, രോഗംബാധിച്ച തെങ്ങ് വെട്ടിമാറ്റി പുതിയ തൈ നടല്‍, പ്രവാസി സംരഭകര്‍ക്ക് ധനസഹായം, ഭിന്നശേഷി സഹായ

കിലോയ്ക്ക് 32 രൂപ; ആവളയില്‍ പച്ചത്തേങ്ങ സംഭരണം ഒക്ടോബര്‍ പതിനൊന്നിന് തുടങ്ങും- കര്‍ഷകര്‍ ചെയ്യേണ്ടത്

പേരാമ്പ്ര: തേങ്ങ വിലയിടിവ് മൂലം ദുരിതമനുഭവിക്കുന്ന കര്‍ഷകരെ സഹായിക്കുന്നതിനായി സംസ്ഥാന കൃഷിവകുപ്പ് കേരഫെഡ് മുഖേന നാളികേരം സംഭരിക്കുന്നു. ഉരിച്ച നാളികേരം സംഭരിക്കുന്നതിന്റെ ഉദ്ഘാടനം ഒക്ടോബര്‍ പതിനൊന്നിന് രാവിലെ ആവളയില്‍ നടക്കും. കിലോ 32 രൂപ എന്ന നിലയിലാണ് നാളികേരം സംഭരിക്കുക. കര്‍ഷകര്‍ നികുതി ശീട്ട്, ആധാര്‍, ബാങ്ക് പാസ്ബുക്ക് എന്നിവ സഹിതം കൃഷി ഓഫീസുമായി ബന്ധപ്പെട്ട്

ഇരുമുന്നണികള്‍ക്കും ഒരേ മുന്‍തൂക്കം, ചെറുവണ്ണൂര്‍ പഞ്ചായത്ത് ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്നതാവും പതിനഞ്ചാംവാര്‍ഡിലെ ഉപതെരഞ്ഞെടുപ്പ്; പഞ്ചായത്തിലെ സി.പി.എം-സി.പി.ഐ ഭിന്നത എല്‍.ഡി.എഫിന് തിരിച്ചടിയാകുമോയെന്ന് ആശങ്ക

പേരാമ്പ്ര: ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി.രാധയുടെ വിയോഗത്തോടെ പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡില്‍ ഒരു ഉപതെരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയിരിക്കുകയാണ്. ഭരണ സമിതിയിലെ കക്ഷി നില ഇരു മുന്നണികള്‍ക്കും തുല്യമായതിനാല്‍ വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് എല്‍.ഡി.എഫിനും യു.ഡി.എഫിനും നിര്‍ണായകമാണ്. ഇരുമുന്നണികള്‍ക്കും പ്രത്യേകിച്ച് മുന്‍തൂക്കം അവകാശപ്പെടാനില്ലാത്ത വാര്‍ഡാണ് പതിനഞ്ചാം വാര്‍ഡ്. പതിനൊന്ന് വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു ഇവിടെ ഇ.ടി.രാധയ്ക്ക് ഉണ്ടായിരുന്നത്. ഇ.ടി.രാധയുടെ ജനകീയത

പീഡന പരാതിയില്‍ പേരാമ്പ്ര സി.പി.എം ഏരിയ കമ്മിറ്റിയംഗത്തിന് സസ്‌പെന്‍ഷന്‍; നടപടി സി.പി.ഐ വനിതാ നേതാവിന്റെ പരാതിയില്‍

പേരാമ്പ്ര: പീഡന പരാതിയില്‍ സി.പി.എം നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തതായി റിപ്പോര്‍ട്ട്. സി.പി.എം പേരാമ്പ്ര ഏരിയാ കമ്മിറ്റി അംഗം കെ.പി.ബിജുവിനെയാണ് ഒരുവര്‍ഷത്തേക്ക് സസ്‌പെന്റ് ചെയ്തതെന്നാണ് വിവരം. സി.പി.ഐ വനിതാ നേതാവിന്റെ പരാതിയിലാണ് നടപടി. ഏരിയാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്. ചെറുവണ്ണൂര്‍ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി അംഗവും മുന്‍പഞ്ചായത്ത് പ്രസിഡന്റുമാണ് ബിജു.

വീട്ടുജോലികള്‍ക്കിടയില്‍ അപകട സാധ്യത എങ്ങനെ ഒഴിവാക്കാം?; ചെറുവണ്ണൂര്‍ പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങള്‍ക്ക് ഗൃഹസുരക്ഷാ ബോധവത്കരണ ക്ലാസ്

ചെറുവണ്ണുര്‍: ഗാന്ധിജയന്തിദിനത്തില്‍ ചെറുവണ്ണുര്‍ പഞ്ചായത്ത് പതിനഞ്ചാംവാര്‍ഡ് എ.ഡി.എസ് വാര്‍ഡിലെ കുടുംബശ്രീ അംഗങ്ങള്‍ക്ക് ഗൃഹസുരക്ഷാ ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി. ചെറുവണ്ണൂര്‍ എ.എല്‍.പി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ വാര്‍ഡിലെ 23 കുടുംബശ്രീ കൂട്ടായ്മയിലെ 80 അംഗങ്ങള്‍ പങ്കാളികളായി. പതിനഞ്ചാംവാര്‍ഡ് എ.ഡി.എസ് ചെയര്‍പേഴ്‌സണ്‍ അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ എ.ഡി.എസ് അംഗം സുഭാഷിണി സ്വാഗതം പറഞ്ഞു. പേരാമ്പ്ര അഗ്‌നിരക്ഷാനിലയം അസിസ്റ്റന്റ് സ്റ്റേഷന്‍

ചെറുവണ്ണൂർ പഞ്ചായത്തിലെ പ്രധാനമന്ത്രി കിസാൻ യോജന ഗുണഭോക്താവാണോ? ഭൂമി വെരിഫിക്കേഷനും ഇകെവൈസിയും പൂർത്തീകരിച്ചില്ലെങ്കിൽ 2000 രൂപ ലഭിച്ചേക്കില്ല, വിശദാംശങ്ങൾ

ചെറുവണ്ണൂർ: ഭൂമി വെരിഫിക്കേഷനും ഇ കെ വൈ സി യും ഇതുവരെ പൂർത്തീകരിച്ചിട്ടില്ലാത്ത പി എം കിസാൻ സമ്മാൻ നിധി ഗുണഭോക്താക്കൾ ഇവ സപ്തംബർ 30 നുള്ളിൽ സ്വന്തമായോ, ഓൺലൈൻ കേന്ദ്രങ്ങൾ മുഖേനയാ പൂർത്തീകരിക്കണമെന്ന് ചെറുവണ്ണൂർ കൃഷി ഓഫീസർ അറിയിച്ചു. അല്ലാത്തപക്ഷം ഒക്ടോബർ മുതൽ 2000 രൂപ ലഭിക്കുകയില്ല. നേരത്തെ മേൽ പറഞ്ഞവ രണ്ടും ചെയ്തവർ

ലഹരിയെ തുരത്താന്‍ പാഠങ്ങള്‍ പകര്‍ന്നുനല്‍കി ചെറുവണ്ണൂര്‍ കരുണ പാലിയേറ്റീവ് കെയര്‍ സെന്ററിന്റെ വാര്‍ഷികാഘോഷം

പേരാമ്പ്ര: ചെറുവണ്ണൂര്‍ കക്കറമുക്ക് കരുണ പാലിയേറ്റീവ് കെയര്‍ സെന്റര്‍ മൂന്നാം വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനവും മലയാളി ഡോക്ടേഴ്‌സ് അസോസിയേഷന്‍ സൗദി, ദമ്മാം നല്‍കുന്ന പാലിയേറ്റീവ് ഉപകരണങ്ങള്‍ ഏറ്റുവാങ്ങലും പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് അംഗം എ. അജിത ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് നടന്ന ലഹരി നിര്‍മ്മാര്‍ജ്ജന ബോധവല്‍ക്കരണ ക്ലാസിന് ഷിജു .ടി (സിവില്‍ എക്‌സൈസ് ഓഫീസര്‍ എക്‌സൈസ് റെയ്ഞ്ച്

സി.പി.ഐ വനിതാ നേതാവിന്റെ പീഡന പരാതിയിൽ ചെറുവണ്ണൂരിലെ സി.പി.എം നേതാവിനെതിരെ കേസ്

മേപ്പയ്യൂര്‍: സി.പി.ഐ വനിതാ നേതാവ് നൽകിയ പീഡന പരാതിയിൽ സി.പി.എം നേതാവിനെതിരെ മേപ്പയൂർ പോലീസ് കേസെടുത്തു. സി.പി.എം പേരാമ്പ്ര ഏരിയാ കമ്മിറ്റി അംഗവും ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ കെ.പി.ബിജുവിനെതിരെയാണ് കേസെടുത്തത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354, 354 എ (1) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ബിജുവിനെതിരെ കേസെടുത്തതെന്ന് പോലീസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്

error: Content is protected !!