Tag: Chengottukavu

Total 41 Posts

ഉള്ളൂർക്കടവിലും പാലം; നിർമ്മാണം ഫെബ്രുവരി 20 ന് തുടങ്ങും

കൊയിലാണ്ടി: കാത്തിരിപ്പുകൾക്കൊടുവിൽ ഉള്ളൂർക്കടവ് പാലം നിർമ്മാണത്തിലേക്ക് കടക്കുന്നു. ഈ മാസം 20 ന് ശനിയാഴ്ച വൈകീട്ട് 4 മണിക്ക് പ്രവൃത്തിയുടെ ശിലാസ്ഥാപനം പൊതുമരാമത്ത് വകുപ്പു മന്ത്രി ജി.സുധാകരൻ നിർവ്വഹിക്കും. ചെങ്ങോട്ടുകാവ് ഭാഗത്തെ കടവിൽ വെച്ചാണ് ശിലാസ്ഥാപന ചടങ്ങ് നടക്കുക. കെ.ദാസൻ എം.എൽ.എ, പുരുഷൻ കടലുണ്ടി എം.എൽ.എ എന്നിവരും വിവിധ ജനപ്രതിനിധികളും സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രതിനിധികളും

മുതുകുറ്റിൽ പൊയിൽകാവ് കനാൽ റോഡ് പ്രവൃത്തി ആരംഭിച്ചു

ചെങ്ങോട്ട്കാവ്: മുതുകുറ്റിൽ പൊയിൽ ക്കാവ്കനാൽ റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം കെ.ദാസൻ എം.എൽ.എ നിർവ്വഹിച്ചു. എം.എൽ.എ യുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 54 ലക്ഷം രൂപ ചെലവഴിച്ചാണ് പ്രസ്തുത റോഡിന്റെ പ്രവൃത്തി നടത്തുന്നത്. മുതുകുറ്റിൽ റോഡ് മുതൽ പൊയിൽ ക്കാവ് കാഞ്ഞിലശ്ശേരി റോഡിൽ എത്തിച്ചേരുന്നതോടെ കൊയിലാണ്ടി കുറുവങ്ങാട് മുതൽ ദേശീയ പാതക്ക് സമാന്തരമായി കനാൽ റോഡ് ഉപകരിക്കും.

ചെങ്ങോട്ടുകാവിൽ നിയന്ത്രണം കർശനമാക്കും

ചെങ്ങോട്ടുകാവ്: കോവിഡ് രോഗവ്യാപനം കൂടിവരുന്ന പശ്ചാത്തലത്തില്‍ ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. ഇന്ന് ചേര്‍ന്ന പഞ്ചായത്ത് തല ആര്‍ ആര്‍ ടി യോഗത്തിന്റേതാണ് തീരുമാനം. കോവിഡ് പ്രോട്ടോകോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമായി. വിവാഹങ്ങള്‍, സല്‍ക്കാരങ്ങള്‍ എന്നിവയ്ക്ക് 100 പേരില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കാന്‍ അനുവദിക്കില്ല. ഇക്കാര്യം വീട്ടുടമകള്‍ ഉറപ്പാക്കണം. മരണ

മാങ്ങാടിന്റെ ദാഹമകറ്റാൻ പാറക്കുളം നന്നാക്കണം

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡിലുളള പൊയില്‍ക്കാവ് മങ്ങാട് പാറക്കുളം ശുദ്ധീകരിച്ച് ശുദ്ധജല സംഭരണിയാക്കണമെന്നാവശ്യം പ്രദേശവാസികളില്‍ നിന്ന് ശക്തമാകുന്നു. പാറക്കുളത്തില്‍ യഥേഷ്ടം വെളളമുണ്ടെങ്കിലും കടുത്ത ശുദ്ധജല ക്ഷാമം അനുഭവിക്കുന്ന പ്രദേശമാണ് ഇത്. ഇവിടെ കടലോര മേഖലയിൽ കിണറുകളിലെല്ലാം ഉപ്പുവെളളമാണ്. ശുദ്ധമായ കുടിവെളളം ലഭ്യമല്ലാത്തതിനാല്‍ വീടും സ്ഥലവും വിറ്റ് പോകാനും ചിലര്‍ ഒരുങ്ങുകയാണ്. ഒന്നരയേക്കറോളം വ്യാപിച്ചു

കൊയിലാണ്ടിക്കാരേ, നിങ്ങൾ ഈ മനോഹരമായ ഐരാണിത്തുരുത്തും ജലാശയവും കണ്ടിട്ടുണ്ടോ?

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തിലെ എളാട്ടേരി, ചേലിയ പ്രദേശത്തായി വ്യാപിച്ചു കിടക്കുന്ന ഐരാണിത്തുരുത്തും ചുറ്റമുളള ജലാശയങ്ങളും കേന്ദ്രീകരിച്ച് ടൂറിസം സാധ്യതകള്‍ ഏറെ. ഏകദേശം 120 ഏക്രയോളം വ്യാപിച്ചു കിടക്കുന്ന ജലാശയം അതി മനോഹരമാണ്. അടിസ്ഥാന സൗകര്യങ്ങളൊന്നും ഏര്‍പ്പെടുത്തിയില്ലെങ്കില്‍ കൂടി ഒഴിവു വേളകള്‍ ആസ്വദിക്കുവാന്‍ ധാരാളം പേരാണ് ഇവിടെയെത്താറുള്ളത്. ഐരാണിത്തുരുത്തിന് ചുറ്റുമുളള ജലാശയങ്ങള്‍ കേന്ദ്രീകരിച്ച് ടൂറിസം പദ്ധതികള്‍

കർഷക സമരത്തിന് ഐക്യദാർഡ്യവുമായി നിർമ്മാണ തൊഴിലാളികളുടെ സത്യാഗ്രഹം

ചെങ്ങോട്ട്കാവ്: ഡൽഹിയിൽ കർഷകർ നടത്തുന്ന ഐതിഹാസിക സമരത്തിന് ഐക്യദാർഡ്യവുമായി നിർമ്മാണത്തൊഴിലാളി യൂനിയൻ ചെങ്ങോട്ട്കാവ് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ സത്യാഗ്രഹം സംഘടിപ്പിച്ചു. പൊയിൽകാവ് ടൗണിൽ നടത്തിയ പരിപാടി സി.ഐ.ടി.യൂ ജില്ലാ ജനറൽ സെക്രട്ടറി പി.കെ.മുകുന്ദൻ ഉദ്ഘാടനം ചെയ്തു. എം.പത്മനാഭൻ, എൻ.കെ.ഭാസ്ക്കരൻ, എ.സോമശേഖരൻ, പി.ബാലകൃഷ്ണൻ, കെ.ഗീതാനന്ദൻ, കെ.കെ.ശിവദാസൻ, കെ.കെ.അരവിന്ദൻ എന്നിവർ സംസാരിച്ചു. കെ.കെ.ഗിരീഷ് അധ്യക്ഷവും വഹിച്ചു

സമ്പര്‍ക്കം വഴി ചെങ്ങോട്ടുകാവില്‍ 11 പേര്‍ക്ക് കൊവിഡ് ബാധിച്ചു

കൊയിലാണ്ടി: ജില്ലയില്‍ ഇന്ന് 439 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചവരില്‍ 11 പേര്‍ ചെങ്ങോട്ടുകാവ് സ്വദേശികളാണ്. ഉള്ള്യേരിയില്‍ അഞ്ച് പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. ഇന്ന് കൊവിഡ് പോസിറ്റീവായവരില്‍ 424 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. 13 പേരുടെ ഉറവിടം

ചെങ്ങോട്ടുകാവിൽ പോത്തുകുട്ടി ഗ്രാമം പദ്ധതി

ചെങ്ങോട്ടുകാവ്: കോഴിക്കോട് ജില്ലാ പഞ്ചായത്തും ചെങ്ങോട്ട്കാവ് ഗ്രാമ പഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന പോത്ത്‌കുട്ടി ഗ്രാമം പദ്ധതിയുടെ ഭാഗമായി കർഷകർക്ക് പോത്തുകുട്ടികളെ വിതരണം ചെയ്‌തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ പി.വേണു മാസ്റ്റർ വിതരണോദ്ഘാടനം നിർവഹിച്ചു. ഡോ.ഷിനോജ്, ബിന്ദു മുതിരക്കണ്ടത്തിൽ, മുരളീധരൻ ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടർ, ഷിംജിത്ത്, ജയദാസൻ എന്നിവർ സംസാരിച്ചു.

കമലാക്ഷി അമ്മ അന്തരിച്ചു

ചെങ്ങോട്ടുകാവ്: പരേതനായ ചോനാംപീടിക കൃഷ്ണൻ നായരുടെ ഭാര്യ കമലാക്ഷി അമ്മ (78 വയസ്സ്) അന്തരിച്ചു. മനോഹരൻ (പാസ്പോർട്ട് ഓഫീസ്), മധുസൂദനൻ (വെസ്റ്റേൺ ഗ്ലാസ് മാർട്ട്), രാധാമണി, ബേബി ഗിരിജ, പരേതയായ സുശീല എന്നിവർ മക്കളാണ് മരുമക്കൾ: ഹരിദാസൻ, രാജൻ, രമ, അനിത.സഞ്ചയനം ശനിയാഴ്ച കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക്

കരിനിയമങ്ങൾ കൊണ്ടുവന്ന് സഹകരണ ബാങ്കുകളെ തകർക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നു; കെ.മുരളീധരൻ എം.പി

കൊയിലാണ്ടി: പുതിയ കരിനിയമങ്ങൾ കൊണ്ടുവന്ന് സാധാരണക്കാരുടെ അത്താണിയായ സഹകരണ ബാങ്കുകളെ തകർക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുകയാണന്ന് കെ.മുരളീധരൻ എം.പി പറഞ്ഞു. മേലൂർ സർവ്വീസ് സഹകരണ ബേങ്ക് ചെങ്ങോട്ടുകാവ് ബ്രാഞ്ച് പുതിയ കെട്ടിടത്തിലേക്ക് മാറുന്നതിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ധേഹം. ക്യാഷ് കൗണ്ടർ ഉദ്ഘാടനം ചെങ്ങോട്ട്കാവ് പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ നിർവ്വഹിച്ചു. ചോയിക്കുട്ടി തൈക്കണ്ടി സ്വാഗതം പറഞ്ഞ

error: Content is protected !!