Tag: chengottkav
കോവിഡ് വ്യാപനം; ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തില്‍ കച്ചവട വ്യാപാര സ്ഥാപനങ്ങളുടെ സമയം പുനക്രമീകരിച്ചു
ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തില്‍ വ്യാപാര കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയം പുന ക്രമീകരിച്ചു. മറ്റന്നാള്‍ മുതല്‍ രാവിലെ 8 മണി മുതല്‍ ഉച്ചക്ക് 2 മണി വരെയായാണ് ക്രമീകരിച്ചത്. കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതിനുള്ള പോലീസ് അധികാരികളുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. മെഡിക്കല്‍ സ്ഥാപനങ്ങള്‍ ഒഴികെയുളള കച്ചവട വ്യാപാര
ചെങ്ങോട്ടുകാവില്‍ ഓക്സിമീറ്ററുകള്‍ സംഭാവന ചെയ്തു
കൊയിലാണ്ടി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ചേലിയയിലെ ‘ നമ്മള് ഇന്ത്യക്കാര്‍ ‘ എന്ന മതേതര കൂട്ടായ്മയുടെ നേതൃത്വത്തില്‍ 14 ഓക്സിമീറ്ററുകള്‍ സംഭാവന ചെയ്തു. ചെങ്ങോട്ടു കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയില്‍ കമ്മിറ്റി സെക്രട്ടറി വിജയരാഘവന് ചേലിയയില്‍ നിന്ന് ഏറ്റുവാങ്ങി. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കെ.ടി.എം.കോയ, ഗ്രാമപഞ്ചായത്തംഗങ്ങളായ ടി.കെ.മജീദ്,
കൊയിലാണ്ടി ചെങ്ങോട്ടുകാവില്‍ കൊവിഡ് വ്യാപനം; എഴാം വാര്‍ഡ് കണ്ടെയ്ന്മെന്റ് സോണാക്കി
ചെങ്ങോട്ടുകാവ്: ചെങ്ങോട്ടു കാവ് ഗ്രാമ പഞ്ചായത്ത് 7ാം വാര്‍ഡ് ചേലിയ കണ്ടേയ്മെന്റ് സോണായി പ്രഖ്യാപിച്ചു. ജില്ലാ കലക്ടറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. വാര്‍ഡില്‍ എല്ലാവിധ പൊതു ചടങ്ങുകളും ഒത്തുചേരലുകളും നിരോധിച്ചിട്ടുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമമനുസരിച്ച് നിയമ നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് ചെങ്ങോട്ടു കാവ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
ചെങ്ങോട്ടുകാവ് പഞ്ചായത്ത് ഓഫീസില്‍ ടീ വെന്‍ഡിംഗ് മെഷീന് ലഭിച്ചു
ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ വിവിധ ആവശ്യങ്ങള്‍ക്കായി വരുന്നവര്‍ക്ക് ഒരു കപ്പ്ചായ എന്ന ആശയത്തിന് സഹായമായി ടീ വെന്‍ഡിംഗ് മെഷീന് ലഭിച്ചു. പഞ്ചായത്ത് ഓഫീസ് നവീകരണത്തിന്റെ ഭാഗമായാണ് പദ്ധതി. ചെങ്ങോട്ടു കാവില്‍ പുതുതായി ആരംഭിക്കുന്ന റോയല്‍ ഡ്രീംമാര്ട്ട് പാര്‍ട്ട്ണര്‍മാരായ ഗഫൂര്‍, അബ്ദുള്ളക്കോയ, ഹംസ, ചന്ദ്രന്, അബ്ദുറഹ്മാന്, എന്നിവരാണ് പഞ്ചായത്ത് ഓഫീസിന് ടീ വെൻഡിംഗ് മെഷീൻ
ചെങ്ങോട്ട്കാവിലും ഇടതു തേരോട്ടം; ബിജെപിയ്ക്ക് കനത്ത തിരിച്ചടി
കൊയിലാണ്ടി: ചെങ്ങോട്ട്കാവ് പഞ്ചായത്തില്‍ ഇടതുപക്ഷത്തിന് ഉജ്ജ്വല വിജയം. കഴിഞ്ഞ തവണ നറുക്കെടുപ്പിലൂടെ യുഡിഎഫ് ഭരിച്ച പഞ്ചായത്ത് ഇത്തവണ വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ഭരണത്തിലെത്തുന്നത്. ആകെയുള്ള പതിനേഴ് സീറ്റില്‍ ഒന്‍പതിടത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. യുഡിഎഫിന് ആറ് സീറ്റാണ് ലഭിച്ചത്. ഇത്തവണ പഞ്ചായത്ത് ഭരണം പിടിച്ചടക്കും എന്ന് പ്രഖ്യാപിച്ച് വന്‍ പ്രചാരണം നടത്തിയ ബിജെപിയ്ക്ക് വലിയ തിരിച്ചടിയാണ് നേരിട്ടത്.