Tag: chemanjery

Total 5 Posts

ചേമഞ്ചേരിയില്‍ ദുരിത ബാധിതര്‍ക്ക് എസ്‌വൈഎസ് ഭക്ഷണവിതരണം നടത്തി

കൊയിലാണ്ടി: കനത്ത മഴയും കടല്‍ക്ഷോഭവും നാശം വിതച്ച്, കിടപ്പാടം തകര്‍ന്ന് മാറിത്താമസിക്കുന്ന കുടുംബങ്ങള്‍ക്ക് സഹായമായി സാന്ത്വനം സമിതി രംഗത്ത്. ചേമഞ്ചേരി ഗ്രാമപഞ്ചായത്തും റവന്യൂ വകുപ്പും സംയുക്തമായി നല്‍കുന്ന ഭക്ഷണ വിതരണ പരിപാടിയില്‍ ചേമഞ്ചേരി സര്‍ക്കിള്‍ എസ് വൈ എസ് സാന്ത്വനം സമിതി ഉച്ചഭക്ഷണം നല്‍കി. 300 പേര്‍ക്കുള്ള ഭക്ഷണമാണ് വിതരണം ചെയ്തത്. ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട്

ചേമഞ്ചേരിയിലെ കൊവിഡ് കണ്‍ട്രോള്‍ റൂമിലേക്ക് വാഹനം സൗജന്യമായി നല്‍കി സിപിഐഎം

ചേമഞ്ചേരി: ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലേക്ക് വാഹനം സൗജന്യമായി നല്‍കി സിപിഐഎം പൂക്കാട് ബ്രാഞ്ച്. പഞ്ചായത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കൊവിഡ് കണ്‍ട്രോള്‍റൂം ആരംഭിക്കുന്നതിന്റെ ഭാഗമായാണ് കണ്‍ട്രോള്‍ റൂമിലേക്കാവശ്യമായ വാഹനമാണ് സൗജന്യമായി നല്‍കിയത്. കാപ്പാട് ലോക്കല്‍ സെക്രട്ടറി എം നൗഫലും ബ്രാഞ്ച് സെക്രട്ടറി കെ മനോജ്കുമാറും ചേര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിലിന് വാഹനത്തിന്റെ താക്കോല്‍ കൈമാറി. പഞ്ചായത്ത്

ചേമഞ്ചേരിയില്‍ മരുന്ന് വേണ്ടവര്‍ ഭയപ്പെടേണ്ട, കരുതലായ് യൂത്ത് കോണ്‍ഗ്രസുണ്ട്

ചേമഞ്ചേരി: ലോക്ക്ഡൗണില്‍ ദുരിതമനുഭവിക്കുന്ന ചേമഞ്ചേരി സ്വദേശികള്‍ക്ക് തണലായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. അവശ്യ സാധനങ്ങളും മരുന്നുകളും വീടുകളിലെത്തിയ്ക്കുമെന്ന് ചേമഞ്ചേരി യൂത്ത് കോണ്‍ഗ്രസ് അറിയിച്ചു. പൊതു ജനം പുറത്തിറങ്ങാതെ വീടുകളിലിരുന്നാലും സഹായത്തിന് ആളുണ്ട് എന്ന വാഗ്ദാനമാണ് പ്രവര്‍ത്തകര്‍ മുന്നോട്ട് വെച്ചത്. തുവ്വക്കോട്-9072464268 പൂക്കാട്-8592029350 തിരുവങ്ങൂര്‍-9745302098 വെങ്ങളം-9995832147 കാപ്പാട്-9447177944 കട്ടിലപ്പീടിക-8891922440 കോരപ്പുഴ-9281664046 തുവ്വപ്പാറ-9633065792 വികാസ്‌നഗര്‍-9995471645 കൊളക്കാട്- 7356800262

പള്‍സ് ഓക്‌സീമീറ്റര്‍ ചലഞ്ച് പ്രഖ്യാപിച്ച് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത്

ചേമഞ്ചേരി: ഓക്‌സിമീറ്റര്‍ ചലഞ്ചിന് ആഹ്വാനം ചെയ്ത് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത്. ഓക്‌സിമീറ്ററിന് ക്ഷാമം നേരിടുന്ന പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. സംസ്ഥാനത്ത് കോവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിക്കുകയാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഓക്‌സിമീറ്ററിന് മാര്‍ക്കറ്റില്‍ 600 രൂപയായിരുന്നു വില. എന്നാല്‍ ഓക്‌സീമീറ്ററിന് ക്ഷാമം നേരിട്ടപ്പോള്‍ വില കുത്തനെ കൂടി, ഏകദേശം 2000 രൂപ വരെയായി.

ചേമഞ്ചേരിയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷം; ഇന്ന് മാത്രം 86 കേസുകള്‍

ചേമഞ്ചേരി: ചേമഞ്ചേരിയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷം. ഇന്ന് മേഖലയില്‍ രോഗം സ്ഥിരീകരിച്ചത് 86 പേര്‍ക്കാണ്. ഇതോടെ ചേമഞ്ചേരിയില്‍ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 291 ആയി. ചേമഞ്ചേരിയിലെ തിരുവങ്ങൂർ 9 ആം വാര്‍ഡ് മൈക്രോ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. ഇന്നലെയാണ് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്. മേഖലയില്‍ 36 ഓളം രോഗികള്‍ ഉണ്ട്. കോവിഡ് വ്യാപനത്തിന്റെ

error: Content is protected !!