Tag: Charity
രോഗികളായ അച്ഛനമ്മമാര്‍, കൂട്ടിന് പട്ടിണി മാത്രം; പട്ടാളത്തില്‍ ചേര്‍ന്ന് രാജ്യത്തെ സേവിക്കാന്‍ ആഗ്രഹിച്ച ചേമഞ്ചേരിയിലെ പത്താം ക്ലാസുകാരി മായാലക്ഷ്മിക്ക് ഇപ്പോള്‍ ലക്ഷ്യം അതിജീവനം മാത്രം
സ്വന്തം ലേഖകൻ കൊയിലാണ്ടി: ഇത് ഓണക്കാലമാണ്. പുത്തനുടുപ്പും പൂക്കളവും സദ്യയുമെല്ലാമായി ഏവരും മതിമറന്ന് ആഘോഷിക്കുന്ന കാലം. എന്നാല്‍ പത്താം ക്ലാസില്‍ പഠിക്കുന്ന മായാലക്ഷ്മിക്ക് ഈ ഓണക്കാലം ആഘോഷത്തിന്റെതല്ല, അതിജീവനത്തിന്റെതാണ്. ജീവിതം എങ്ങനെയെങ്കിലും മുന്നോട്ട് കൊണ്ടുപോകുക എന്ന ഏകലക്ഷ്യം മാത്രമാണ് അവള്‍ക്ക് മുന്നിലുള്ളത്. ചേമഞ്ചേരി നിടൂളി വീട്ടില്‍ ഗോപാലന്റെയും ഗീതയുടെയും മകളാണ് മായാലക്ഷ്മി. തിരുവങ്ങൂര്‍ ഹൈ സ്‌കൂളിലെ
ഇത് നന്മയുടെ നല്ല മാതൃക; വൃക്ക മാറ്റി വയ്ക്കാൻ ചികിത്സാ സഹായം തേടുന്ന ചക്കിട്ടപാറയിലെ ദിഗേഷിനായി തങ്ങളുടെ കുടുക്ക പൊട്ടിച്ച് 1233 രൂപ നൽകി കുരുന്നുകൾ; നമുക്കും പിന്തുടരാം
പേരാമ്പ്ര: ചക്കിട്ടപാറയിൽ ഗുരുതര വൃക്കരോഗം ബാധിച്ച് ദിഗേഷിനെ സഹായിക്കാനായി തങ്ങളുടെ കുടുക്കകൾ പൊട്ടിച്ച് രണ്ട് കുരുന്നുകൾ. മലയിൽ ദിദീഷ്, ദീപ ദമ്പതിമാരുടെ മക്കളായ ആരാധ്യയും കണ്ണനുമാണ് ചെറുപ്രായത്തിലേ സഹജീവി സ്നേഹത്തിന്റെ നല്ല മാതൃകയായത്. ഇരുവരും കുടുക്ക പൊട്ടിച്ച് തങ്ങളുടെ സമ്പാദ്യമായ 1233 രൂപയാണ് ചികിത്സാ സഹായ നിധിയിലേക്ക് നൽകിയത്. അച്ഛനുമമ്മയും നൽകിയ തുകയ്ക്ക് പുറമെയാണ് ആരാധ്യയും
‘കിഡ്‌നി ഞാന്‍ നല്‍കാം, എനിക്കെന്റെ മകനെ വേണം’; ഇരു കിഡ്‌നികളും തകരാറിലായ ചക്കിട്ടപ്പാറ സ്വദേശി ദിഗേഷിന്റെ ചികിത്സയ്ക്ക് വേണ്ടത് 20 ലക്ഷത്തോളം രൂപ, സുമനസുകളുടെ കാരുണ്യം തേടി കുടുംബം; നമുക്കും കൈകോർക്കാം
പേരാമ്പ്ര: രണ്ട് കിഡ്‌നികളും തകരാറിലായി ചികിത്സയില്‍ കഴിയുന്ന ദിഗേഷിനായി സുമനസ്സുകളുടെ കാര്യുണ്യം തേടുകയാണ് കുടുംബം. ഗുരുതരാവസ്ഥയില്‍ കഴിയുന്ന ദീഗേഷിന് ജീവിതത്തിലേക്ക് തിരിച്ചുവരണമെങ്കില്‍ കിഡ്‌നി മാറ്റിവെക്കലല്ലാതെ മറ്റു മാര്‍ഗമില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കിഡ്‌നി നല്‍കാന്‍ അമ്മ തയ്യാറാണ്, എന്നാല്‍ സാധാരണക്കാരായ ദിഗേഷിന്റെ കുടുംബത്തിന് ഭീമമായ ചികിത്സാ ചെലവ് താങ്ങാവുന്നതിലുമപ്പുറമാണ്. ടൈല്‍സിന്റെ പണിക്ക് പോയാണ് ദിഗേഷ് കുടുംബം പുലര്‍ത്തിയത്.