Tag: CHANGAROTH
സദ്ഭാവന ദിനത്തില്‍ ചങ്ങരോത്ത് കോണ്‍ഗ്രസ് കമ്മിറ്റി രാജീവ് ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു
കടിയങ്ങാട്: സദ്ഭാവന ദിനത്തില്‍ ചങ്ങരോത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജീവ് ഗാന്ധി അനുസ്മരണവും പുഷ്പാര്‍ച്ചനയും സംഘടിപ്പിച്ചു. കടിയങ്ങാട് ടൗണില്‍ നടത്തിയ ചടങ്ങില്‍ മണ്ഡലം പ്രസിഡന്റ് ഇ.ടി.സരിഷ് അദ്ധ്യക്ഷത വഹിച്ചു. എന്‍ പി.വിജയന്‍, എസ് സുനന്ദ്, എന്‍ ജയശിലന്‍, കെ.കെ അമ്പിസ്, ഇ.എം വിജയന്‍, സജിവന്‍ വണ്ണാറത്ത്, ഇ.കെ സുമിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
ലഹരിമുക്ത ചങ്ങരോത്ത്; പതിനെട്ടാം വാര്‍ഡില്‍ ജാഗ്രതാ സമിതി രൂപീകരിച്ചു
പേരാമ്പ്ര: ലഹരിമുക്ത ചങ്ങരോത്ത് പദ്ധതിയുടെ ഭാഗമായി പതിനെട്ടാം വാര്‍ഡില്‍ ജാഗ്രതാ സമിതി പ്രവര്‍ത്തനമാരംഭിച്ചു. വാര്‍ഡില്‍ അനധികൃത മദ്യ, മയക്കുമരുന്ന് വില്‍പ്പന നടത്തുന്നവരെയും കേന്ദ്രങ്ങളും കണ്ടെത്തി ശക്തമായ ബോധവല്‍ക്കരണത്തിലൂടെ മാറ്റിയെടുക്കാന്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ചു. ജാഗ്രതാ സമിതിയുടെ ഉദ്ഘാടനം പാലേരി എല്‍.പി.സ്‌കുളില്‍ വെച്ച് വാര്‍ഡ് മെമ്പര്‍ അബ്ദുല്ലാ സല്‍മാന്‍ നിര്‍വഹിച്ചു. ഓഗസ്റ്റ് 15 ന് വൈകീട്ട് 7 മണിക്ക്
ലഹരി മാഫിയകള്‍ക്കെതിരേ നടപടികളുമായി ചങ്ങരോത്ത് പഞ്ചായത്ത്; ഓഗസ്റ്റ് 15-ന് വീടുകളില്‍ ലഹരി വിരുദ്ധ പ്രതിജ്ഞ
കടിയങ്ങാട്: ചങ്ങരോത്ത് ഗ്രാമപ്പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വർധിച്ചു വരുന്ന ലഹരി മാഫിയകൾക്കെതിരെ ബഹുജനങ്ങളെ അണിനിരത്തി പ്രതിരോധം തീർക്കുന്നതിന് ഗ്രാമപ്പഞ്ചായത്ത് സർവകക്ഷിയോഗം തീരുമാനിച്ചു. ലഹരിമുക്ത ആഘോഷം എന്ന കാമ്പയിൻ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ് 15- ന് വൈകീട്ട് ഏഴിന് മുഴുവൻ വീടുകളിലും ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കും. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി ചെയർമാനായും കെ.വി. രാഘവൻ, കിഴക്കയിൽ
ചങ്ങരോത്ത് – മരുതോങ്കര പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കുറ്റ്യാടിപ്പുഴയിൽ നിർമ്മിക്കുന്ന തോട്ടത്താങ്കണ്ടി പാലത്തിന് ടെൻഡറായി
പേരാമ്പ്ര: തോട്ടത്താങ്കണ്ടിയിൽ കുറ്റ്യാടിപ്പുഴയ്ക്ക് കുറുകെ 9.20 കോടി ചെലവിൽ പാലംനിർമിക്കൻ ടെൻഡറായി. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് കരാറെടുത്തത്. ചങ്ങരോത്ത്, മരുതോങ്കര പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ചാണ് പാലംനിർമിക്കുന്നത്. 103 മീറ്റർ നീളവും 11 മീറ്റർ വിതീയിലുമാണ് പാലം. 7.50 മീറ്റർ വീതിയിൽ ടാർ റോഡും ഇരുവശത്തും നടപ്പാതയുമുണ്ടാകും. ഇരുഭാഗത്തും നൂറുമീറ്റർ നീളത്തിൽ അപ്രോച്ച് റോഡും
പേരാമ്പ്ര മേഖലയില്‍ പ്രതിദിന രോഗികളില്‍ വന്‍വര്‍ധനവ്; ഇന്ന് 226 പേര്‍ക്ക് കൊവിഡ്, ആശങ്കയുയര്‍ത്തി കായണ്ണ, ചങ്ങരോത്ത്, പേരാമ്പ്ര എന്നിവിടങ്ങളിലെ കൊവിഡ് വ്യാപനം
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ കൊവിഡ് സ്ഥിരീകരിച്ചത് 226 പേര്‍ക്ക്. പേരാമ്പ്രയിലെയും സമീപ പഞ്ചായത്തുകളിലെതുമുള്‍പ്പെടെയാണ് 226 എന്ന കണക്ക്. കായണ്ണ, ചങ്ങരോത്ത് എന്നീപഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. പേരാമ്പ്ര പഞ്ചായത്തില്‍ 31ുതിയ കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ലാത്ത്. ചങ്ങരോത്ത് മൂന്ന് പേരുടെയും ചെറുവണ്ണൂരില്‍ ഒരാളുടെയും രോഗ
തുടര്‍ച്ചയായ നാലാമത്തെ ആഴ്ചയും ചങ്ങരോത്ത് കാറ്റഗറി ഡിയില്‍ തുടരുന്നു; മേപ്പയ്യൂര്‍ കായണ്ണയും ഉള്‍പ്പെടെ പേരാമ്പ്ര മേഖലയിലെ അഞ്ച് പഞ്ചായത്തുകള്‍ ഡി കാറ്റഗറിയില്‍, വിശദമായി നോക്കാം ഇവിടങ്ങളിലെ നിയന്ത്രണങ്ങളും ഇളവുകളും എന്തെല്ലാമെന്ന്
പേരാമ്പ്ര: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അനുസരിച്ച് പേരാമ്പ്ര മേഖലയിലെ പഞ്ചായത്തുകളിലെ പുതിയ കാറ്റഗറി തീരുമാനമായി. കഴിഞ്ഞ ആഴ്ചയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ ശരാശരി അനുസരിച്ചാണ് പഞ്ചായത്തുകളെ പുതിയ കേറ്റഗറിയായി തിരിച്ചത്. ഇത് അടിസ്ഥാനമാക്കിയാണ് വരുന്ന ആഴ്ചയില്‍ നിയന്ത്രണങ്ങള്‍ ഉണ്ടാവുക. ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളില്‍ ഉള്ള പഞ്ചായത്തുകള്‍ കാറ്റഗറി ഡിയിലാണ് ഉള്‍പ്പെടുക.
ചങ്ങരോത്ത് – മരുതോങ്കര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തോട്ടത്താംകണ്ടി പാലം യാഥാർത്ഥ്യമാകുന്നു
പേരാമ്പ്ര: പേരാമ്പ്ര മണ്ഡലത്തിലെ ചങ്ങരോത്ത് പഞ്ചായത്തിനെയും നാദാപുരം മണ്ഡലത്തിലെ മരുതോങ്കര പഞ്ചായത്തിനെയും ബന്ധിപ്പിച്ച് കുറ്റ്യാടി പുഴക്ക് കുറുകെ നിർമിക്കുന്ന തോട്ടത്താംകണ്ടി പാലത്തിന്റെ ടെൻഡർ നടപടികൾ പൂർത്തിയായി. 10 കോടി രൂപ ചെലവു വരുന്ന പാലത്തിന്റെ നിർമാണം ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് ഏറ്റെടുത്തത്. ടി പി രാമകൃഷ്ണൻ എംഎൽഎ ഇടപെട്ടാണ് പാലത്തിന്റെ അംഗീകാരം നേടിയെടുത്തത്. ഓപ്പൺ,
ചങ്ങരോത്ത് പഞ്ചായത്തില്‍ വിവാഹത്തിൽ പങ്കെടുത്ത 21 പേർക്ക് കോവിഡ്
പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്തിലെ പതിമൂന്നാം വാർഡായ കല്ലൂർ മേഖലയിൽ കോവിഡ് വ്യാപിച്ചതോടെ പോലീസും ആരോഗ്യവകുപ്പ് അധികൃതരുംചേർന്ന് പ്രദേശം ഭാഗികമായി അടച്ചു. മലോൽക്കണ്ടിമുതൽ അടക്കത്തോടുവരെയുള്ള ഭാഗത്താണ് കർശനനിയന്ത്രണം ഏർപ്പെടുത്തിയത്. പോലീസ് കാവലും പട്രോളിങ്ങും ഏർപ്പെടുത്തിയിട്ടുണ്ട്. വാർഡിൽ 25-ഓളം പേർക്ക് കോവിഡ് പോസിറ്റീവായിട്ടുണ്ട്. രണ്ടാംതീയതി നടന്ന വിവാഹത്തിൽ പങ്കെടുത്തവരിൽ 21 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം 67 പേർക്ക്
പന്തിരിക്കര ചൂണ്ടലിക്കണ്ടി കുഞ്ഞായിശ അന്തരിച്ചു
പേരാമ്പ്ര: ചങ്ങരോത്ത് പന്തിരിക്കര പരേതനായ ചൂണ്ടലിക്കണ്ടി അമ്മതിന്റെ ഭാര്യ കുഞ്ഞായിശ (70) അന്തരിച്ചു. ഭർത്താവ്: പരേതനായ അമ്മത്. മക്കൾ: കുഞ്ഞാമി ചക്കിട്ടപ്പാറ, അഷ്റഫ്, ശംസുദ്ദീൻ. മരുമക്കൾ: ഇബ്രാഹീം വളയംപറമ്പിൽ, സുഹറ പുതിയാപ്പുറം, അസ്മ ആവടുക്ക.
പ്രവാസികള്‍ക്കായി പ്രത്യേകം വാക്‌സിനേഷന്‍ ക്യാമ്പ്; യൂത്ത് ലീഗ് നിവേദനം നല്‍കി
പേരാമ്പ്ര: വാക്സിന്‍ ലഭ്യമാകാതെ നൂറു കണക്കിന് പ്രവാസികള്‍ തൊഴില്‍ സംബന്ധമായ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ പ്രവാസികള്‍ക്കായി പ്രത്യേകം കൊവിഡ് വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിക്കണമെന്നാവശ്യപെട്ട് മുസ്ലിം യൂത്ത് ലീഗ് നിവേദനം നല്‍കി. ചങ്ങരോത്ത് പഞ്ചായത്ത് സെക്രട്ടറിക്കും മെഡിക്കല്‍ ഓഫീസര്‍ക്കുമാണ് മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി നിവേദനം നല്‍കിയത്. പ്രസിഡന്റ് ശിഹാബ് കന്നാട്ടി,സെക്രട്ടറി ജാസിര്‍ എ പി,ട്രഷറര്‍