Tag: Changaroth panchyat
‘പെണ്ണുങ്ങളുടെ കലാപരിപാടി കാണാന്‍ ആണുങ്ങള്‍ വേണ്ട’; ചങ്ങരോത്ത് പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ കുടുംബശ്രീ കലോത്സവം മാറ്റി
പേരാമ്പ്ര: ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ കലോത്സവ പരിപാടികള്‍ മാറ്റി. പരിപാടികളുടെ കാണികളായി പുരുഷന്മാര്‍ ഉണ്ടാകുന്നതിനെതിരെ ചിലര്‍ രംഗത്തെത്തിയതോടെയാണ് കലോത്സവം മാറ്റാന്‍ തീരുമാനിച്ചത്. ഇത്തരത്തില്‍ പരിപാടി നടത്താന്‍ സാധിക്കില്ലെന്ന് പഞ്ചായത്തും വാര്‍ഡ് മെമ്പറും നിലപാടെടുത്തതോടെയാണ് കലോത്സവം മാറ്റിയത്. തുടര്‍ന്ന് എതിര്‍പ്പ് ഉന്നയിച്ചവര്‍ പെണ്‍പെരുമ എന്ന പേരില്‍ പരിപാടി നടത്തുകയും ചെയ്തു. മദ്രസ കെട്ടിടത്തിലാണ് പകരം പരിപാടി നടന്നത്.
‘പെപ്പില്‍ വെള്ളമില്ലല്ലോ, ഇനി ഏറെ ദൂരം നടന്നു വെള്ളം കൊണ്ടുവരണമെല്ലോ’ എന്ന ചിന്തയ്ക്ക് ബൈ ബൈ; ചങ്ങരോത്തെ പാറച്ചാലില്‍ കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യമായി
പേരാമ്പ്ര: ജനങ്ങളുടെ ഏറെക്കാലത്തെ ആവശ്യമായിരുന്ന ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ പാറച്ചാലില്‍ കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യമായി. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ആനുവദിച്ച 32 ലക്ഷം രൂപ ചിലവഴിച്ചാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ടി.പി. രാമകൃഷ്ണന്‍ എം.എല്‍ എ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി അധ്യക്ഷത വഹിച്ചു. കിണറിന് സ്ഥലം വിട്ടുനല്‍കിയ മമ്മു
ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിൽ വികസന സെമിനാർ
പേരാമ്പ്ര: പതിനാലാം പഞ്ചവത്സര പദ്ധതി പ്രകാരം 2022-2023 വർഷത്തെ വാർഷിക പദ്ധതി രൂപീകരണത്തിനായി ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിൽ വികസന സെമിനാർ സംഘടിപ്പിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി.ബാബു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി അധ്യക്ഷനായി. കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ സി.ഇ.ഒ കെ.ബി.മദനമോഹൻ മുഖ്യ പ്രഭാഷണം നടത്തി. സ്ഥിരം സമിതി അധ്യക്ഷൻമാരായ എം.അരവിന്ദാക്ഷൻ, ടി.കെ.ശൈലജ,
ചങ്ങരോത്ത് പച്ചപ്പിലേക്ക്; കതിരണിയാന്‍ ഒരുങ്ങി പഞ്ചായത്തിലെ തരിശു നിലങ്ങള്‍
ചങ്ങരോത്ത്: പഞ്ചായത്തിലെ തരിശു നിലങ്ങള്‍ കൃഷിപ്പാടങ്ങളാകുന്നു. ചങ്ങരോത്ത് കൂടലോട്ട് വയലുള്‍പ്പെടെ പഞ്ചായത്തിലെ നാനൂറോളം ഏക്കര്‍ തരിശുഭൂമിയിലാണ് കൃഷി ആരംഭിക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നത്. കേരള സംസ്ഥാന യന്ത്രവല്‍ക്കരണ മിഷനുമായി ചേര്‍ന്ന് കോഴിക്കോട് ജില്ലാ പഞ്ചായത്ത് നടത്തുന്ന ‘കതിരണി’ പദ്ധതിയും ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിന്റെ തരിശു രഹിത ഗ്രാമം ലക്ഷ്യമിട്ടുള്ള ‘നിറവ്’ പദ്ധതിയുമാണ് പഞ്ചായത്തില്‍ നടപ്പിലാക്കുന്നത്. സെപ്റ്റംബര്‍ 24 ന്