Tag: Changaroth Grma Panchyat
ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിൽ വികസന സെമിനാർ
പേരാമ്പ്ര: പതിനാലാം പഞ്ചവത്സര പദ്ധതി പ്രകാരം 2022-2023 വർഷത്തെ വാർഷിക പദ്ധതി രൂപീകരണത്തിനായി ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിൽ വികസന സെമിനാർ സംഘടിപ്പിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി.ബാബു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി അധ്യക്ഷനായി. കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ സി.ഇ.ഒ കെ.ബി.മദനമോഹൻ മുഖ്യ പ്രഭാഷണം നടത്തി. സ്ഥിരം സമിതി അധ്യക്ഷൻമാരായ എം.അരവിന്ദാക്ഷൻ, ടി.കെ.ശൈലജ,
ചങ്ങരോത്ത് ഗ്രാമപഞ്ചായത്തില്‍ സംരംഭകത്വ ശില്‍പ്പശാല
പേരാമ്പ്ര: ചങ്ങരോത്ത് ഗ്രാമപഞ്ചായത്തില്‍ സംരംഭകത്വ ശില്‍പ്പശാല സംഘടിപ്പിച്ചു. വ്യവസായ-വാണിജ്യ വകുപ്പും പഞ്ചായത്തും സംയുക്തമായാണ് ശില്‍പ്പശാല സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി ഉദ്ഘാടനം ചെയ്തു. ഈ വര്‍ഷം 250 സംരഭങ്ങള്‍ പഞ്ചായത്തില്‍ ആരംഭിക്കുന്നതിനാണ് ഗ്രാമ പഞ്ചായത്ത് ലക്ഷ്യമിടുന്നത് എന്ന് അദ്ദേഹം പ്രസിഡന്റ് പറഞ്ഞു. വൈസ് പ്രസിഡന്റ് ടി.പി.റീന അധ്യക്ഷയായി. സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്‍മാരായ എം. അരവിന്ദാക്ഷന്‍
തുടര്‍ച്ചയായ നാലാമത്തെ ആഴ്ചയും ചങ്ങരോത്ത് കാറ്റഗറി ഡിയില്‍ തുടരുന്നു; മേപ്പയ്യൂര്‍ കായണ്ണയും ഉള്‍പ്പെടെ പേരാമ്പ്ര മേഖലയിലെ അഞ്ച് പഞ്ചായത്തുകള്‍ ഡി കാറ്റഗറിയില്‍, വിശദമായി നോക്കാം ഇവിടങ്ങളിലെ നിയന്ത്രണങ്ങളും ഇളവുകളും എന്തെല്ലാമെന്ന്
പേരാമ്പ്ര: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അനുസരിച്ച് പേരാമ്പ്ര മേഖലയിലെ പഞ്ചായത്തുകളിലെ പുതിയ കാറ്റഗറി തീരുമാനമായി. കഴിഞ്ഞ ആഴ്ചയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ ശരാശരി അനുസരിച്ചാണ് പഞ്ചായത്തുകളെ പുതിയ കേറ്റഗറിയായി തിരിച്ചത്. ഇത് അടിസ്ഥാനമാക്കിയാണ് വരുന്ന ആഴ്ചയില്‍ നിയന്ത്രണങ്ങള്‍ ഉണ്ടാവുക. ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളില്‍ ഉള്ള പഞ്ചായത്തുകള്‍ കാറ്റഗറി ഡിയിലാണ് ഉള്‍പ്പെടുക.
ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് ഓഫീസ് ജീവനക്കാരന് മര്‍ദ്ദനം
പേരാമ്പ്ര: ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ പഞ്ചായത്ത് ഓഫീസ് ജീവനക്കാരന് മര്‍ദ്ദനമേറ്റു. പഞ്ചായത്ത് ക്ലര്‍ക്ക് പി.കെ സുരേഷിനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ പണിമുടക്കിയതിനെ തുടര്‍ന്ന് ഓഫീസ് പ്രവര്‍ത്തനം നിലച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം. ബിപിഎല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ ഓഫീസിലെത്തിയ യുവാവ് ജീവനക്കാരനെ മര്‍ദ്ദിക്കുകയായിരുന്നു. പരിക്കേറ്റ ജീവനക്കാരന്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. സര്‍ട്ടിഫിക്കറ്റിനെത്തിയ യുവാവിനോട് ആവശ്യം