Tag: car
വടകര കൈനാട്ടിയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു; ഏഴ്‌പേര്‍ക്ക് പരിക്ക്
വടകര: കൈനാട്ടി കെ.ടി ബസാറിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. ലോറിയും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാര്‍ ഡ്രൈവര്‍ കുണ്ടൂപറമ്പ് സ്വദേശി രാഗേഷ്, യാത്രക്കാരിയായ കാരപ്പറമ്പ് സ്വദേശി ഗിരിജ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ വടകരയിലെ രണ്ട് സ്വകാര്യ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്.
കാറിൽ പോകാനും ഹെൽമറ്റ് വേണമെന്ന് കേരള പൊലീസ്! തിരുവനന്തപുരത്ത് പിന്‍സീറ്റില്‍ ഹെല്‍മറ്റില്ലാത്തയാളെ ഇരുത്തി യാത്ര ചെയ്ത കാറുടമയ്ക്ക് പിഴയിട്ടു
തിരുവനന്തപുരം: കാറോടിക്കുമ്പോള്‍ ഹെല്‍മെറ്റ് വയ്ക്കണോ? പിഴയടയ്ക്കാനുള്ള പോലീസ് നോട്ടീസ് കൈയില്‍ പിടിച്ച് രജനീകാന്ത് അന്തംവിട്ടു. ഹെല്‍മെറ്റില്ലാത്തയാളെ പിന്‍സീറ്റിലിരുത്തി വാഹനമോടിച്ചതായി കണ്‍ട്രോള്‍ റൂമില്‍ വാട്‌സാപ്പ് സന്ദേശം ലഭിച്ചെന്നും അതിനാല്‍ 500 രൂപ പിഴയൊടുക്കണമെന്നും അറിയിച്ചുകൊണ്ടുള്ള നോട്ടീസാണ് കെ.എല്‍.21 എല്‍. 0147 എന്ന നമ്പരുള്ള കാറിന്റെ ഉടമയായ വെമ്പായം സ്വദേശി രജനീകാന്തിനു ലഭിച്ചത്. കഴിഞ്ഞ എട്ടിന് ശ്രീകാര്യം ചെക്കാലമുക്ക്
വടകരയിൽ നിർത്തിയിട്ട കാർ കത്തിനശിച്ചു
വടകര: നാരായണ നഗറിനു സമീപം സ്നേക്ക് ആൻഡ് ലാഡർ പാർക്കിനുമുന്നിൽ നിർത്തിയിട്ട കാർ കത്തിനശിച്ചു. ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. പാർക്ക് ഉടമ ലിനീഷിന്റെതാണ് കാർ. ലിനീഷ് ഇവിടെ കാർനിർത്തി പുറത്തേക്കിറങ്ങി മൂന്നുമിനിറ്റ് കഴിഞ്ഞശേഷമാണ് തീ കണ്ടത്. പെട്ടെന്നുതന്നെ തീ പടർന്നു. വടകര അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ അണച്ചെങ്കിലും അപ്പോഴേക്കും കാർ പൂർണമായും കത്തിയിരുന്നു. തീപ്പിടിത്തത്തിന്റെ കാരണം
മാവൂരില്‍ കാര്‍ തലകീഴായി തോട്ടില്‍ വീണു
മാവൂര്‍ : മാവൂരില്‍ നിയന്ത്രണം വിട്ട കാര്‍ തലകീഴായി തോട്ടില്‍ വീണു. യാത്രക്കാര്‍ രക്ഷപ്പെട്ടു. ചൂലൂര്‍ സങ്കേതം റോഡിലാണ് തൃശൂര്‍ സ്വദേശികള്‍ സഞ്ചരിച്ച കാര്‍ തോട്ടിലേക്ക് മറിഞ്ഞത്. വാതില്‍ തുറക്കാനാവാതെ കാറിനുള്ളില്‍ അകപ്പെട്ട നാലു പേരെയും നാട്ടുകാരും മുക്കത്തു നിന്നെത്തിയ രണ്ട് യൂണിറ്റ് അഗ്‌നിരക്ഷാസേനാംഗങ്ങളും ചേര്‍ന്ന് പുറത്തെത്തിച്ചു. ഇന്നലെ വൈകിട്ട് 5നാണ് അപകടം നടന്നത്.
കനാലിലേക്ക് കാര്‍ മറിഞ്ഞു,യാത്രക്കാര്‍ക്ക് പരുക്കില്ല
പേരാമ്പ്ര : പെരുവണ്ണാമൂഴി കടിയങ്ങാട് റോഡില്‍ കൂവപ്പൊയിലില്‍ കാര്‍ കനാലിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്ന മരുതോങ്കര സ്വദേശികളായ നോബി ജോസഫും ബന്ധുവും പരുക്കില്ലാതെ രക്ഷപ്പെട്ടു.കുറ്റ്യാടി ജലസേചനപദ്ധതിയിലെ പ്രധാന കനാലിലേക്കാണ് കാര്‍ വീണത്. ഇവിടെ റോഡിനോട് ചേര്‍ന്നാണ് ഒരുഭാഗത്ത് കനാലുള്ളത്. കാര്‍ പിന്നോട്ടെടുക്കവെ നിയന്ത്രണംതെറ്റി കനാലിലേക്ക് മറിയുകയായിരുന്നുവെന്ന് നാട്ടുകാര്‍ . ഡോറിന്റെ ഗ്ലാസ് തുറന്ന് കിടന്നതിനാല്‍ യാത്രക്കാര്‍ ഇതുവഴി