Tag: car fire

Total 8 Posts

തൊടുപുഴയിൽ നിർത്തിയിട്ടിരുന്ന കാർ കത്തി; ഒരാൾ വെന്തുമരിച്ചു

ഇടുക്കി: തൊടുപുഴ പെരുമാങ്കണ്ടത്ത് കാര്‍ കത്തിനശിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം. കാറിനകത്ത് കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം. മുന്‍ ബാങ്ക് ഉദ്യോഗസ്ഥനും കുമാരമംഗലം സ്വദേശിയുമായ സിബിയാണ് മരിച്ചത്. വീട്ടിൽ നിന്ന് രാവിലെ സാധനം വാങ്ങാനായി ഇറങ്ങിയതായിരുന്നു സിബിയെന്നാണ് വിവരം. സംഭവസ്ഥലത്തെത്തിയ ബന്ധുക്കള്‍ മൃതദേഹം സിബിയുടേതാണെന്ന് തിരിച്ചറിഞ്ഞു. ആളൊഴിഞ്ഞ പറമ്പില്‍ കാര്‍ കത്തുന്നതു കണ്ട പ്രദേശവാസികള്‍ അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന്

വെങ്ങളം ബൈപ്പാസിന് സമീപം ഓടുന്ന കാറിന് തീപിടിച്ചു; അപകടത്തില്‍പ്പെട്ടത്‌ മുയിപ്പോത്ത് സ്വദേശിയുടെ കാര്‍

ചേമഞ്ചേരി: വെങ്ങളം ബൈപ്പാസിന് സമീപം ഓടുന്ന കാറിന് തീപിടിച്ചു. ഇന്ന് രാത്രി 8.30ഓടെയാണ് സംഭവം. മുയിപ്പോത്ത് സ്വദേശി മുഹമ്മദ് അഫ്‌സലിന്റെ കാറിനാണ് തീപിടിച്ചത്. നാല് യാത്രക്കാരാണ് കാറിലുണ്ടായിരുന്നത്. വാഹനത്തിന്റെ മുന്‍വശത്ത് നിന്നും പുക ഉയരുന്നത് കണ്ട് മറ്റ് യാത്രക്കാര്‍ കാറിലുള്ളവരെ വിവരം അറിയിച്ചു. ഉടന്‍ തന്നെ കാര്‍ വെങ്ങളത്തിന് സമീപം നിര്‍ത്തി യാത്രക്കാര്‍ പുറത്തേക്കിറങ്ങുകയായിരുന്നു. പിന്നാലെ

‘റോഡിന് സമീപമുണ്ടായിരുന്ന ആൾ കാറിന് കൈകാണിച്ച് വണ്ടി നിർത്തിച്ചു, തീപിടിച്ചെന്നും പറഞ്ഞ് അയാൾ എന്നെ കാറിൽ നിന്ന് പെട്ടെന്ന് പുറത്തേക്കിറക്കി’; വടകരയിൽ ഓടിക്കൊണ്ടിരിക്കെ തീപ്പിടിച്ച കാറിൽ നിന്നും ഡ്രൈവർ രക്ഷപ്പെട്ടത് നാട്ടുകാരന്റെ സമയോചിതമായ ഇടപെടലിൽ

വടകര: ദേശീയപാതയിൽ വടകരയിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപ്പിടിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ ഡ്രൈവർ രക്ഷപ്പെട്ടത് നാട്ടുകാരന്റെ സമയോചിതമായ ഇടപെടലിൽ. കാറിന്റെ ബോണറ്റിൽ നിന്ന് തീ ഉയരുന്നത് കണ്ട് റോഡിന് സമീപമുണ്ടായിരുന്ന ഒരു ആൾ കാറിന് കൈ കാണിച്ച് വണ്ടി നിർത്തിച്ചു. തീപ്പിടിച്ചെന്ന് പറഞ്ഞ് പെട്ടെന്ന് കാറിൽ നിന്ന് തന്നെ പുറത്തിറക്കുകയായിരുന്നെന്ന് കൃഷ്ണമണി വടകര ഡോട് ന്യൂസിനോട് പറഞ്ഞു.

അഴിയൂർ കുഞ്ഞിപ്പള്ളിയിൽ ഓടികൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു; കാറിലുണ്ടായിരുന്ന നാലംഗ കുടുംബം രക്ഷപെട്ടത് തലനാരിഴയ്ക്ക്

അഴിയൂർ: അഴിയൂർ കുഞ്ഞിപ്പള്ളിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു. കാറിലുണ്ടായിരുന്ന യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു. ഇന്ന് രാത്രി ഏഴു മണിയോടെയായിരുന്നു സംഭവം. മലപ്പുറം കണ്ണന്തൊടി സ്വദേശി കെ ടി ഹാരിസിന്റെ ഉടമസ്ഥതയിലുള്ള KL-58 U 8079 ഹ്യൂണ്ടായി ഏറ്റ്യൂസ് ലിവ കാറാണ് കത്തി നശിച്ചത്. മാഹി ബൈപ്പാസിൽ നിന്നും കുഞ്ഞിപ്പള്ളി ദേശീയ പാതയിലേക്ക് ലൈറ്റില്ലാതെ ഓടിച്ച് വന്ന

വയനാട് വൈത്തിരിയില്‍ ഓടുന്ന കാറിന് തീപ്പിടിച്ച് അപകടം; കാര്‍ പൂര്‍ണമായും കത്തി നശിച്ചു

വൈത്തിരി: വയനാട് വൈത്തിരിയില്‍ ഓടുന്ന കാറിന് തീപ്പിടിച്ചു. മേപ്പാടി സ്വദേശിയായ ജംഷീറും കുടുംബവും സഞ്ചരിച്ച നിസ്സാന്‍ ടെറാനോ കാറാണ് കത്തിയത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്. ബുധനാഴ്ച്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം നടന്നത്. വൈത്തിരി കനറാ ബാങ്കിന് സമീപം ദേശീയപാതയില്‍ വെച്ചാണ് കാറിന് തീപ്പിടിച്ചത്. മണ്ണാര്‍ക്കാട് നിന്നും മേപ്പാടിയ്ക്ക് പേവുന്ന കാറാണ് കത്തി നശിച്ചത്. കാറില്‍

പാർക്കിം​ഗിൽ നിർത്തിയ കാറിലേക്ക് പടർന്ന് തീ; എലത്തൂർ റെയിൽവേ സ്റ്റേഷനിൽ കാറുകൾ കത്തി നശിച്ചു

കൊയിലാണ്ടി: എലത്തൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട കാറുകൾക്ക് തീപിടിച്ചു. പാർക്കിം​ഗ് ഏരിയയിൽ നിർത്തിയിട്ട രണ്ട് കാറുകളാണ് കത്തി നശിച്ചത്. ഇന്ന് വെെകീട്ട് ഏഴ് മണിക്ക് ശേഷമാണ് സംഭവം. റെയിൽവേ സ്റ്റേഷനിൽ എത്തിയ യാത്രക്കാർ പാർക്കിം​ഗിൽ നിർത്തി പോയതായിരുന്നു കാറുകൾ. പാർക്കിം​ഗിനോട് ചേർന്നുള്ള കാടിന് തീപിടിച്ചതിന് പിന്നാലെ കാറുകളിലേക്കും പടരുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. സമീപത്തായി പെയിന്റ്

‘ഒരു മണം വന്നു, ഭാര്യയും മകനും ഇരുന്നതിന്റെ സമീപത്ത് കൂടെ പുക ഉയരുന്നു; ഉടനെ തന്നെ അവരെ പുറത്തിറക്കി; നൂറ് മീറ്റര്‍ കൂടി പോയിരുന്നെങ്കില്‍ ചിലപ്പോള്‍ ബ്ലാസ്റ്റ് ആവാനും സാധ്യതയുണ്ടായേനെ’; കക്കോടിക്കടുത്ത് വാഹനത്തില്‍ തീപ്പിടിച്ച സംഭവത്തിലെ ഉടമ ശ്രീജിത്ത് പേരാമ്പ്ര ന്യൂസ് ഡോട്ട് കോമിനോട്

കക്കോടി: ‘എല്ലാം നിമിഷങ്ങള്‍ക്കകമായിരുന്നു, രണ്ട് സെക്കണ്ടുകള്‍ക്കുള്ളില്‍ എല്ലാം കത്തിപ്പോയി. രക്ഷപെട്ടത് ഭാഗ്യം കൊണ്ട്’ കക്കോടിക്കടുത്ത് വാഹനത്തില്‍ തീപ്പിടിച്ച സംഭവത്തിലെ ഉടമ ശ്രീജിത്ത് പേരാമ്പ്ര ന്യൂസ് ഡോട്ട് കോമിനോട് അപകടത്തെക്കുറിച്ച് പറയുന്നു. ആര്‍മിയിലാണ് ജോലിചെയ്യുന്നത്. കാലിക്കറ്റ് ഡിഫന്‍സിന്റെ ഒരു പ്രോഗ്രാം കഴിഞ്ഞ് ഭാര്യയും മൂന്നര വയസ്സുകാരനായ മകനുമൊത്ത് തിരികെ വരുമ്പോഴാണ് സംഭവം. കക്കോടി ചാലിയത്തിനടുത്ത് ഒരു ഗ്യാസ്

കക്കോടിക്കടുത്ത് ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാറിലുണ്ടായിരുന്നവർ രക്ഷപെട്ടത് അത്ഭുതകരമായി

കോഴിക്കോട്: കക്കോടിക്കടുത്ത് ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്ന കുട്ടി അടക്കം മൂന്നു പേര്‍ രക്ഷപെട്ടത് അത്ഭുതകരമായി. ഇന്ന് ഉച്ചക്ക് ഒന്നേ മുക്കാലോടെയാണ് സംഭവം. കക്കോടിക്കടുത്ത് ചാലില്‍താഴത്ത് വെച്ചാണ് കാറിന് തീപിടിച്ചത്. കാറില്‍ നിന്നും പുക ഉയരുന്നതുകണ്ട് കാറിലുണ്ടായിരുന്നവര്‍ പുറത്തേക്ക് ഓടി രക്ഷപെടുകയിരുന്നു. വിവരമറിഞ്ഞ് വെള്ളിമാടു കുന്ന് ഫയര്‍ഫോഴ്സും പൊലിസും സ്ഥലത്തെത്തിയാണ് തീയണച്ചത്. വീഡിയോ കാണാം summary:

error: Content is protected !!