Tag: By-election
പാലക്കാട് പിടിക്കാൻ സരിൻ, ചേലക്കര നിലനിർത്താൻ പ്രദീപ്; ഉപതിരഞ്ഞെടുപ്പിനുള്ള സി.പി.എം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
പാലക്കാട്: ഒടുവിൽ പാലക്കാട് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് സി.പി.ഐ.എം. പാലക്കാട് സിപിഐഎം സ്വതന്ത്ര സ്ഥാനാർത്ഥിയായി ഡോ. പി.സരിൻ മത്സരിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. ചേലക്കരയിൽ മുൻ എംഎൽഎയായ യു.ആർ പ്രദീപിനെ മത്സരിപ്പിക്കാനാണ് തീരുമാനം. ചേലക്കരയിൽ കെ രാധാകൃഷ്ണൻ വിജയിച്ച പശ്ചാത്തലത്തിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഇരു മണ്ഡലങ്ങളിലും വിജയിക്കുമെന്ന് പാർട്ടിക്ക് വിശ്വാസമുണ്ടെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.
ഉപതെരഞ്ഞെടുപ്പ്; പാറക്കടവ് ഡിവിഷൻ യു ഡി എഫ് നിലനിർത്തി, കെ ദ്വരയുടെ വിജയം 1106 വോട്ടിന്റെ ഭൂരിപക്ഷത്തിൽ
തൂണേരി: തൂണേരി ബ്ലോക്ക് പഞ്ചായത്തിലെ പാറക്കടവ് ഡിവിഷനിൽ നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പൂർത്തിയായി. യു ഡി എഫ് സ്ഥാനാർത്ഥി കെ ദ്വര വിജയിച്ചു. 1106 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യു ഡി എഫ് സീറ്റ് നിലനിർത്തിയത്. പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്യപ്പെട്ട ഡിവിഷനിൽ മത്സരിച്ച് ജയിച്ച എ.കെ. ഉമേഷ് കൗൺസിലർ സ്ഥാനം രാജിവെച്ചതിനാലാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്.
കക്കറമുക്ക് ആര്‍ക്കൊപ്പം? ചെറുവണ്ണൂരില്‍ നാളെ ഉപതിരഞ്ഞെടുപ്പ്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ 15ാം വാര്‍ഡായ കക്കറമുക്കില്‍ നാളെ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പോളിംഗ് സാമഗ്രികളുടെ വിതരണം നടത്തി. കക്കറമുക്കിലെ അല്‍ അമീന്‍ പബ്ലിക് സ്‌കൂളില്‍ രണ്ട് പോളിംഗ് സ്റ്റേഷനുകളാണ് പോളിംഗിനായി ക്രമീകരിച്ചിരിക്കുന്നത്. പോളിംഗ് വിതരണ- സ്വീകരണ -സ്‌ട്രോങ്ങ് റൂമും വോട്ടെണ്ണല്‍ കേന്ദ്രവും ചെറുവണ്ണൂരിലെ ഫിസിയോതെറാപ്പി സെന്ററിലാണ് സജ്ജീകരിച്ചിരിക്കുന്നത്. മാര്‍ച്ച് 1 ന് രാവിലെ
പോരാട്ടവീര്യമാര്‍ന്ന പ്രചാരണങ്ങള്‍ക്കൊടുവില്‍ കക്കറമുക്ക് നാളെ പോളിംങ് ബൂത്തിലേക്ക്; വിജയം ഇരുപാര്‍ട്ടികള്‍ക്കും അനിവാര്യം
ചെറുവണ്ണൂര്‍: വാശിയേറിയ പ്രചാരണ പരിപാടികള്‍ക്കൊടുവില്‍ ചെറുവണ്ണൂര്‍ പഞ്ചായത്ത് 15ാം വാര്‍ഡായ കക്കറമുക്ക് നാളെ പോളിംഗ് ബൂത്തിലേക്ക്. ഭരണം നിലനിര്‍ത്താന്‍ യുഡി.എഫും ഭരണം തിരിച്ചുപിടിക്കാന്‍ എല്‍.ഡി.എഫും കിണഞ്ഞു പരിശ്രമിക്കുന്നതിനാല്‍ ഉപതിരഞ്ഞെടുപ്പ് ഇരുപാര്‍ട്ടികള്‍ക്കും അനിവാര്യമാണ്. എല്‍.ഡി.എഫിനായി കെ.സി ആസ്യയും യു.ഡി.എഫിനായി പി മുംതാസും ബി.ജെ.പിക്ക് വേണ്ടി എം.കെ ശലിനയും ഉള്‍പ്പെടെ ഏഴോളം സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. 15 വാര്‍ഡുകളുള്ള ചെറുവണ്ണൂര്‍
വാശിയേറിയ പോരാട്ടം; ചെറുവണ്ണൂര്‍ ഉപതിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ നൂറു ശതമാനം വിജയ പ്രതീക്ഷയുമായി യു.ഡി.എഫ്, 2010ലെ വികസന തുടര്‍ച്ച ലക്ഷ്യം
ചെറുവണ്ണൂര്‍: തിരഞ്ഞെടുപ്പു നടക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ പ്രചാരണം കൊഴുപ്പിച്ച് യു.ഡി.എഫ്. ചെറുവണ്ണൂര്‍ പഞ്ചായത്തിലെ കക്കറമുക്കില്‍ ശക്തമായ പ്രചാരണ പരിപാടികളാണ് ദിവസവും യു.ഡി.എഫി ന്റെ നേതൃത്വത്തില്‍ നടത്തി വരുന്നത്. വാഡില്‍ 2010-2015ല്‍ അധികാരത്തിലിരുന്ന യു.ഡി.എഫ് നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് പ്രധാന ലക്ഷ്യമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.മുംതാസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. 2015നു
ഏഴ് വീതം മെമ്പർമാർ, ഭരണം നിലനിർത്താൻ ഇരു പാർട്ടികൾക്കും വിജയം അനിവാര്യം; ചെറുവണ്ണൂര്‍ ഉപതെരഞ്ഞെടുപ്പ് അന്തിമ സ്ഥാനാര്‍ത്ഥിപ്പട്ടികയായി, നാല് അപരകള്‍ രംഗത്ത്
ചെറുവണ്ണൂര്‍: ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്ന ചെറുവണ്ണൂര്‍ പഞ്ചായത്തിലെ 15 വാര്‍ഡായ കക്കറമുക്കില്‍ വിജയം ഇരുപാര്‍ട്ടികള്‍ക്കും നിര്‍ണ്ണായകം. ഭരണത്തെപ്പോലും മാറ്റിക്കുറിക്കാവുന്ന തെരഞ്ഞെടുപ്പ് ജയിക്കുക എന്നത് മുന്നണി പാര്‍ട്ടികളുടെ വെല്ലുവിളിയായ സാഹചര്യത്തില്‍ വിജയത്തിലേക്കുള്ള കുറുക്കുവഴിപോലെയാണ് അപരര്‍. വോട്ട് തട്ടിമറിച്ചിടാന്‍ ഇരുപാര്‍ട്ടികള്‍ക്കും മുന്നില്‍ കടമ്പയായി രണ്ട് അപരകള്‍ വീതമാണുള്ളത്. നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാനതീയതി ഇന്നലെ അവസാനിച്ചതോടെ നാല് സ്വതന്ത്രരടക്കം ഏഴ്
പോരിനൊരുങ്ങി; ചെറുവണ്ണൂര്‍ ഉപതെരഞ്ഞെടുപ്പ്, ഇരുമുന്നണികളിലെയും സ്ഥാരാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു
പേരാമ്പ്ര: ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് 15ാം വാര്‍ഡ് കക്കറമുക്കിലെ ഉപതെരഞ്ഞെടുപ്പിനായി എല്‍.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിചു. എല്‍.ഡി.എഫിലെ ആസ്യ കെ.സി, യു.ഡി.എഫിലെ മുംതാസ് പി എന്നിവരാണ് തിരഞ്ഞെടുപ്പ് പ്രിസൈഡിങ് ഓഫീസറായ മേലടി ഉപജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍ എ.ജി ഷാജുവിന് മുന്‍പാകെ പത്രിക സമര്‍പ്പിച്ചത്. എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥിയോടൊപ്പം എം.കുഞ്ഞമ്മത് മാഷ്, ആര്‍.ശശി, സി.പി ഗോപാലന്‍, സി.കെ.എം
ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് 15ാം വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 28ന്; വോട്ടെണ്ണല്‍ മാര്‍ച്ച് ഒന്നിന്
ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ പഞ്ചായത്തിലെ 15ാം വാര്‍ഡായ കക്കറമുക്കിലെ ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 28ന് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റും 15ാം വാര്‍ഡ് അംഗവുമായിരുന്ന ഇ.ടി രാധ മരിച്ചതിനെത്തുടര്‍ന്നാണ് വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്. ഫെബ്രുവരി 2ന് വിജ്ഞാപനം പുറപ്പെടുവിക്കും. നാമനിര്‍ദേശ പത്രിക 9 വരെ സമര്‍പ്പിക്കാം. സൂക്ഷ്മപരിശോധന 10ന് വിവിധ കേന്ദ്രങ്ങളില്‍ വച്ച് നടത്തും.
ഉപതിരഞ്ഞെടുപ്പ്; പയ്യോളി അങ്ങാടി, കീഴരിയൂര്‍ ഡിവിഷന്‍ ഉള്‍പ്പെടെ ജില്ലയിലെ നാല് തദ്ദേശസ്ഥാപന വാര്‍ഡുകളില്‍ പോളിംഗ് പുരോഗമിക്കുന്നു
പേരാമ്പ്ര: ജില്ലയില്‍ ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നാല് തദ്ദേശസ്ഥാപന വാര്‍ഡുകളില്‍ പോളിംഗ് പുരോഗമിക്കുന്നു. തുറയൂര്‍ പഞ്ചായത്തിലെ രണ്ടാം വാര്‍ഡായ പയ്യോളി അങ്ങാടി, മേലടി ബ്ലോക്കിലെ കീഴരിയൂര്‍ ഡിവിഷന്‍, മണിയൂര്‍ പഞ്ചായത്തിലെ മണിയൂര്‍ നോര്‍ത്ത്, കിഴക്കോത്ത് പഞ്ചായത്തിലെ എളേറ്റില്‍ വാര്‍ഡ് എന്നിവിടങ്ങളിലാണ് ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ മുതല്‍ ആരംഭിച്ച തിരഞ്ഞെടുപ്പില്‍ ശക്തമായ പോളിങ്ങാണ് പലയിടത്തും തുടരുന്നത്.
തുറയൂര്‍ ഗ്രാമ പഞ്ചായത്ത് രണ്ടാം വാര്‍ഡ് ഉപതിരഞ്ഞെപ്പ്; ഇരുമുന്നണികളും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു
തുറയൂര്‍: തുറയൂര്‍ ഗ്രാമ പഞ്ചായത്ത് രണ്ടാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പിനായി ഇരുമുന്നണികളും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി അഡ്വ.അബ്ദുല്‍റഹ്‌മാന്‍ കോടിക്കണ്ടിയും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി സി.എ നൗഷാദ് മാസ്റ്ററുമാണ് മത്സരിക്കുന്നത്. ഇരു മുന്നണികളിലെയും സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. നവംബര്‍ ഒന്‍പതിനാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. നിലവിലെ സ്ഥാനാര്‍ത്ഥിയായിരുന്ന യു.സി ഷംസുദ്ധീന്‍ രാജിവെച്ച് പോയതിനെത്തുടര്‍ന്നാണ് രണ്ടാം വാര്‍ഡായ പയ്യോളി അങ്ങാടിയില്‍