Tag: BUS

Total 18 Posts

ഉള്ള്യേരിയില്‍ വാഹനാപകടം; ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

ഉള്ള്യേരി: ഉള്ള്യേരിയില്‍ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബെെക്ക് യാത്രികനായ യുവാവിന് പരിക്ക്. ഇന്ന് രാവിലെ ഒമ്പത് മണിയോടെ ഉള്ള്യേരി ജം​ഗ്ഷനിലാണ് അപകടം സംഭവിച്ചത്. കുറ്റ്യാടിയില്‍ നിന്നും കോഴിക്കോടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ബെെക്കിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ബെെക്ക് യാത്രികനെ ഉടനെ ആശുപത്രിയിലേക്ക് മാറ്റി. Summary: bus-and-bike-collided-one-injured-in-ulliyeri

ബസ് യാത്രയ്ക്കിടെ അച്ഛന്റെ വിയോഗ വിവരം അറിഞ്ഞു; പൊട്ടിക്കരഞ്ഞ പയ്യോളി സ്വദേശിനിയ്‌ക്കൊപ്പം എല്ലാ തിരക്കുകളും മാറ്റിവെച്ച് യാത്ര തിരിച്ച് അപരിചിതയായ അധ്യാപിക

ഫോട്ടോ: വളയംകുളം അസ്സബാഹ് കോളേജിലെ അധ്യാപികയായ അശ്വതി പയ്യോളി: ബസില്‍ യാത്ര ചെയ്യവേ അച്ഛന്റെ വിയോഗമറിഞ്ഞ് വിതുമ്പിയ പയ്യോളി സ്വദേശിനിയ്ക്കായി സഹയാത്രികയുടെ കരുതല്‍. ആകെ പകച്ചുപോയ യുവതിയ്‌ക്കൊപ്പം നൂറിലേറെ കിലോമീറ്റര്‍ സഞ്ചരിച്ച് സുരക്ഷിതമായി വീട്ടുകാരുടെ കയ്യില്‍ ഏല്‍പ്പിക്കുകയായിരുന്നു ആ സഹയാത്രിക. വളയംകുളം അസ്സബാഹ് കോളേജിലെ അധ്യാപികയായ അശ്വതിയാണ് ഒട്ടും പരിചിതയല്ലാതിരുന്നിട്ടും പ്രയാസപ്പെടുന്ന ഒരു പെണ്‍കുട്ടിയ്ക്കുവേണ്ടി തന്റെ

കണ്ണൂരില്‍ നിന്നും കോഴിക്കോട്ടേക്ക് തിരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; ഏഴുപേര്‍ക്ക് പരിക്ക്

കണ്ണൂര്‍: കണ്ണൂര്‍ കണ്ണോത്തുംചാലില്‍ ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു. രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. കണ്ണൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ഏഴുപേര്‍ക്ക് നിസാര പരുക്കുണ്ട്. നിയന്ത്രണം വിട്ട ബസ് ദേശീയപാതയോട് ചേര്‍ന്നുള്ള താഴ്ചയിലേക്ക് മറിയുകയായിരുന്നു. മഴയുള്ള സമയത്ത് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയായിരുന്നു അപകടം. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിലെത്തിച്ച് പരിശോധനയ്ക്ക് ശേഷം വിട്ടയച്ചു.

വയോധികന്‍ കുഴഞ്ഞു വീണു, ബസ് ആംബുലന്‍സായി; റൂട്ട് മാറ്റി കോഴിക്കോട്ടെ ആശുപത്രിയിലെത്തിച്ച് കെ.എസ്.ആര്‍.ടി.സി (വീഡിയോ കാണാം)

കോഴിക്കോട്: മലാപ്പറമ്പിലെ ഇഖ്‌റ ആശുപത്രി കോമ്പൗണ്ടിലേക്ക് ഒരു കെ.എസ്.ആര്‍.ടി.സി ബസ് കുതിച്ചെത്തിയത് കണ്ട എല്ലാവരും അമ്പരന്നു. ആംബുലന്‍സുകളോ മറ്റ് ചെറുവാഹനങ്ങളോ മാത്രം എത്തുന്ന ആശുപത്രി മുറ്റത്ത് ആനവണ്ടി കണ്ടപ്പോള്‍ എന്താണ് കാര്യമെന്ന് അറിയാതിരുന്ന പലര്‍ക്കും ആശങ്കയും ഉണ്ടായിരുന്നു. പിന്നീടാണ് എല്ലാവര്‍ക്കും കാര്യം മനസിലായത്. ആ കെ.എസ്.ആര്‍.ടി.സി ബസ് ഒരു ആംബുലന്‍സായി മാറുകയായിരുന്നു, യാത്രക്കാരനായ വയോധികന്റെ ജീവന്‍

വിദ്യാർത്ഥികളെ ആവേശത്തിലാക്കാൻ ടൂറിസ്റ്റ് ബസിന് മുകളിൽ പൂത്തിരി കത്തിച്ചു, ബസിന് തീ പിടിച്ചു; കൊല്ലം പെരുമൺ കേളേജിൽ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

കൊല്ലം: വിനോദയാത്ര പുറപ്പെടും മുന്‍പ് ബസിന് മുകളില്‍ പൂത്തിരി കത്തിച്ച് ആഘോഷം. പൂത്തിരിയില്‍ നിന്നുളള തീ ബസിന് മുകളിലേക്ക് പടര്‍ന്നു. തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്. കൊല്ലം പെരുമണ്‍ ഗവ. എന്‍ജിനീയറിങ് കോളജിലാണ് പൂത്തിരി ആഘോഷം നടന്നത്. ഒരാഴ്ച മുന്‍പു നടന്ന അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ജൂണ്‍ 26നാണ് പൂത്തിരി കത്തിച്ചുളള ആഘോഷം നടന്നത്. മെക്കാനിക്കൽ

ചാലിക്കരയില്‍ വാഹനാപകടം; കുറ്റ്യാടിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസ്സും കാറും കൂട്ടിയിടിച്ച് നാല് പേര്‍ക്ക് പരിക്ക്

പേരാമ്പ്ര: ചാലിക്കരയില്‍ ബസ്സും കാറും കൂട്ടിയിടിച്ച് നാല് പേര്‍ക്ക് പരിക്കേറ്റു. കുറ്റ്യാടിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസ്സാണ് വൈകീട്ട് നാല് മണിയോടെ എതിര്‍ദിശയില്‍ വരികയായിരുന്ന വാഗണ്‍ ആര്‍ കാറുമായി കൂട്ടിയിടിച്ചത്. സംസ്ഥാന പാതയില്‍ ചാലിക്കര ടൗണ്‍ സര്‍വ്വീസ് സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്. കാര്‍ ബസ്സിന് നേരെ വന്ന് ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ചൊക്ലിക്ക് പോകുന്ന കാറാണ്

മാവൂരിൽ രാത്രി അവസാന ട്രിപ്പ് യാത്രക്കാരുമായി പോയ ബസ്സിന്‌ നേരെ കല്ലേറ്; പ്രതിയെ പിടികൂടി

കോഴിക്കോട്: മാവൂരിൽ രാത്രി അവസാന ട്രിപ്പ് യാത്രക്കാരുമായി പോയ ബസ്സിന്‌ നേരെ കല്ലെറിഞ്ഞ പ്രതിയെ പിടികൂടി. താത്തൂർ ഭാഗത്ത് വെച്ച് അവസാന ട്രിപ്പ് യാത്രക്കാരുമായി പോകുകയായിരുന്ന ഫയാസ് ബസ്സിന്റെ ചില്ലാണ് എറിഞ്ഞു തകർത്തത്. മുക്കം അഗസ്ത്യമുഴി താഴക്കോട് സ്വദേശി ആയ അശ്വിൻ എമ്മിനെയാണ് ( 23 ) പിടികൂടിയത്. കഴിഞ്ഞ ഏപ്രിൽ രണ്ടിനായിരുന്നു സംഭവം. ഈ

അത്തോളിയില്‍ ബസ് ഇടിച്ച് ബൈക്ക് യാത്രികര്‍ക്ക് ഗുരുതര പരിക്ക്; അപകടത്തിനിടയാക്കിയത് ബസ്സിന്റെ അമിത വേഗത

അത്തോളി: പുറക്കാട്ടേരി പാലത്തിന് സമീപം അമിത വേഗതയിലെത്തിയ ബസ് ഇടിച്ച് ബൈക്ക് യാത്രികര്‍ക്ക് ഗുരുതര പരിക്ക്. കുറ്റ്യാടി-കോഴിക്കോട് റൂട്ടില്‍ ഓടുന്ന എടത്തില്‍ ബസാണ് ഇടിച്ചത്. അപകടത്തില്‍ ബാലുശേരി സ്വദേശി അശ്വന്ത്, അത്തോളി കൊളക്കാട് എലിയോട് മല സ്വദേശി ജിബിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇതില്‍ അശ്വന്തിന്റെ നില അതീവ ഗുരുതരമാണ്.

error: Content is protected !!