Tag: BUS
ബസ്സില്‍ കയറുന്ന വിദ്യാര്‍ത്ഥികളോട് മോശമായി പെരുമാറുന്നുവെന്ന് പരാതി; മേപ്പയ്യൂരില്‍ പോലീസ് പരിശോധനനയില്‍ രണ്ട് ബസ് ഡ്രൈവര്‍മാര്‍ക്കെതിരെ കേസ്
മേപ്പയ്യൂര്‍: സ്‌കൂള്‍ വിദ്യാര്‍ത്ഥികളോട് അപമര്യാദയായി പെരുമാറുന്നുവെന്ന വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ മേപ്പയ്യൂര്‍ പോലീസ് ബസ് സ്റ്റാന്‍ഡില്‍ പരിശോധന നടത്തി. പരിശോധനയില്‍ രണ്ട് ബസ്സ് ഡ്രൈവര്‍മ്മാര്‍ക്കെതിരെ കേസെടുത്തു. ഇന്ന് രാവിലെ 7 മണി മുതല്‍ മേപ്പയ്യൂര്‍ എസ്.ഐ ജയന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ബസ്സില്‍ കയറ്റുന്നില്ലെന്നും വിദ്യാര്‍ത്ഥികളോട് മോശമായാണ് പെരുമാറുന്നതെന്നും ചൂണ്ടിക്കാട്ടി മുന്‍പ് നിരവധി പരാതികള്‍
ജീവനക്കാരെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് ആരോപണം; കൊയിലാണ്ടിയില്‍ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്
കൊയിലാണ്ടി: കൊയിലാണ്ടിയിലെ സ്വകാര്യ ബസുകള്‍ ഇന്ന് നിരത്തിലിറങ്ങില്ല. കോഴിക്കോട്-കൊയിലാണ്ടി റൂട്ടിലോടുന്ന ഹൈവേ ബസിലെ കണ്ടക്ടറെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്നാരോപിച്ചാണ് സമരം. കൊയിലാണ്ടി ബസ് സ്റ്റാന്റില്‍ നിന്നും എടുക്കുന്ന ഒരു സ്വകാര്യ ബസും ഇന്ന് സര്‍വ്വീസ് നടത്തിയല്ല. അതേസമയം ദീര്‍ഘദൂര ബസുകളിലെ ജീവനക്കാര്‍ നിലവില്‍ സമരത്തില്‍ പങ്കുചേര്‍ന്നിട്ടില്ല.
അനുഗ്രഹയുടെ ആഗ്രഹം സഫലമായി, പേരാമ്പ്ര-വടകര റൂട്ടില്‍ ഓടുന്ന നോവ ബസിന്റെ വളയം അവളുടെ കൈകളില്‍ ഭദ്രം; അഭിനന്ദനങ്ങള്‍ നേര്‍ന്ന് നാട്ടുകാരും ഇരിങ്ങത്ത് ഡ്രൈവേഴ്‌സ് കൂട്ടായ്മയും
പേരാമ്പ്ര: ഏറെ നാളത്തെ സ്വപ്‌നം സാക്ഷാല്‍ക്കരിച്ചതിന്റെ സന്തോഷത്തിലാണ് മേപ്പയ്യൂര്‍ സ്വദേശി അനുഗ്രഹ. അച്ഛന്റെ കൈ പിടിച്ച് ബസ്സില്‍ കയറിയിരുന്ന കാലം മുതലേ അവള്‍ സ്വപ്‌നം കണ്ട ഡ്രൈവര്‍ സീറ്റ് ഇന്ന് അവള്‍ക്കു സ്വന്തമായപ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തിലാണ് അനുഗ്രഹ. പേരാമ്പ്ര-വടകര റൂട്ടില്‍ ഓടുന്ന നോവ ബസ്സിലെ ഡ്രൈവര്‍ സീറ്റില്‍ ഞായറാഴ്ച്ച മുതലാണ് ഈ 24 കാരി വളയം
പേരാമ്പ്രയില്‍ സി.പി.എം. ജാഥയ്ക്ക് ആളെയെത്തിച്ച സ്‌കൂള്‍ബസിന് പിഴ: മോട്ടോര്‍ വാഹന വകുപ്പ് ഈടാക്കിയത് 14,700 രൂപ
പേരാമ്പ്ര: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിച്ച ജനകീയ പ്രതിരോധജാഥയ്ക്ക് മുതുകാട്ടുനിന്ന് പേരാമ്പ്രയിലേക്ക് ആളെയെത്തിച്ച സ്‌കൂള്‍ബസിന് മോട്ടോര്‍ വാഹനവകുപ്പ് പിഴചുമത്തി. മുതുകാട്ടുള്ള പേരാമ്പ്ര പ്ലാന്റേഷന്‍ ഗവ. ഹൈസ്‌കൂളിന്റെ ബസിനാണ് പിഴ ചുമത്തിയിരിക്കുന്നത്. സ്‌കൂള്‍ കുട്ടികളെയെത്തിക്കുന്ന ബസ് കഴിഞ്ഞമാസം 24-ന് പേരാമ്പ്രയില്‍ ജാഥയ്ക്കായി ഉപയോഗിച്ചതിനാണ് നടപടി. എ.എം.വി.ഐമാരായ നൂര്‍ മുഹമ്മദ്, ഷാന്‍ എസ് നാഥ് എന്നിവര്‍
”ഇന്നലെയും കണ്ടു രാജാവിന്റെ മകന്‍ എന്നൊരു വെള്ളരിപ്രാവ് ബൈപ്പാസില്‍ പറക്കുന്നത്, അടുത്ത കൂട്ടമരണം വരുമ്പോള്‍ നമുക്ക് ഇനിയും ചര്‍ച്ച ചെയ്യാം ബസുകളുടെ മത്സരയോട്ടത്തെക്കുറിച്ച്”; കണ്ണൂര്‍-കോഴിക്കോട് ദേശീയപാതയിലെ ബസ് യാത്രയെക്കുറിച്ചുള്ള അഞ്ജലി ചന്ദ്രന്റെ കുറിപ്പ് ചര്‍ച്ചയാവുന്നു
കൊയിലാണ്ടി: കൊയിലാണ്ടി ദേശീയപാതയില്‍ നിര്‍ത്തിയിട്ട ബസിനെ അപകടകരമായ രീതിയില്‍ ഇടതുവശം ചേര്‍ന്ന് ഓവര്‍ടേക് ചെയ്യുന്ന ബസിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വീഡിയോ ചര്‍ച്ചയായതോടെ ഈ റൂട്ടിലെ ബസുകളുടെ മത്സരയോട്ടം സംബന്ധിച്ച് വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതുവഴിയുള്ള ബസുകളുടെ അശ്രദ്ധമായ ഓട്ടത്തെക്കുറിച്ച് ദേശീയപാതയുടെ തൊട്ടടുത്ത് താമസിക്കുന്ന കോഴിക്കോട് സ്വദേശി അഞ്ജലി ചന്ദ്രന്‍ എഴുതിയ കുറിപ്പ് വായിക്കാം.
കൂരാച്ചുണ്ട് – പേരാമ്പ്ര റൂട്ടില്‍ ബസുകളുടെ കുറവ്; കലോത്സവത്തിനെത്തുന്നവര്‍ ദുരിതത്തില്‍
പേരാമ്പ്ര: പേരാമ്പ്ര- കൂരാച്ചുണ്ട് റൂട്ടില്‍ ബസ്സുകളുടെ കുറവ് ദുരിതത്തിലായി അധ്യാപകരും വിദ്യാര്‍ത്ഥികളും. പേരാമ്പ്ര ഉപജില്ലാ സ്‌കൂള്‍ കലോത്സവം നടക്കുന്ന കൂരാച്ചുണ്ടില്‍ വിവിധ സ്ഥലങ്ങളില്‍ നിന്നും മത്സരങ്ങളില്‍ പങ്കെടുക്കാനെത്തുന്ന വിദ്യാര്‍ത്ഥികളും, അധ്യാപകരും, രക്ഷിതാക്കളും കൂരാച്ചുണ്ട് -ചെമ്പ്ര -പേരാമ്പ്ര റൂട്ടില്‍ ബസ് സര്‍വീസിന്റെ കുറവുമൂലം കഷ്ടത്തിലായിരിക്കുന്നത്. വൈകുന്നേരത്തോടെ മടക്കയാത്രക്കായി നിരവധിപ്പേരാണ് ബുദ്ധിമുട്ടിലായത്. ചെമ്പ്ര നിന്നും പേരാമ്പ്ര റോഡിന്റെ നവീകരണ
കൂരാച്ചുണ്ടിലും വേണം ഗ്രാമവണ്ടി: യാത്രാക്ലേശം അനുഭവിക്കുന്ന കക്കയം-കോഴിക്കോട്, കക്കയം-പേരാമ്പ്ര റൂട്ടുകളില്‍ കെ.എസ്.ആര്‍.ടി.സിയുടെ ഗ്രാമവണ്ടി സൗകര്യം വേണമെന്ന് ആവശ്യം ശക്തം
പേരാമ്പ്ര: കെ..എസ്.ആര്‍.ടി.സിയുടെ ഗ്രാമവണ്ടി എന്ന ആശയം കൂരാച്ചുണ്ട് പഞ്ചായത്തിലും നടപ്പാക്കണമെന്ന് ആവശ്യം ശക്തം. നിലവില്‍ കക്കയത്തു നിന്നും കോഴിക്കോട്ടേക്കും പേരാമ്പ്രയിലേക്കുമുള്ള യാത്ര വളരെ ക്ലേശകരമാണ്. ഈ സാഹചര്യത്തില്‍ ഗ്രാമവണ്ടി സൗകര്യം ഉപയോഗപ്പെടുക്കുകയാണെങ്കില്‍ പൊതുജനങ്ങള്‍ക്ക് കൂടുതല്‍ ഉപയോഗപ്രദമാവും. മാത്രമല്ല ഇത് ടൂറിസം സാധ്യതകള്‍ക്കു കൂടി വന്‍ ലാഭമുണ്ടാക്കുമെന്നുമാണ് പ്രത്യാശിക്കുന്നതെന്നും നാാട്ടുകാര്‍ അഭിപ്രയപ്പെട്ടു. കക്കയം പ്രദേശത്ത് നിന്നും നിരവധി
ഉള്ള്യേരിയില്‍ വാഹനാപകടം; ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്
ഉള്ള്യേരി: ഉള്ള്യേരിയില്‍ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബെെക്ക് യാത്രികനായ യുവാവിന് പരിക്ക്. ഇന്ന് രാവിലെ ഒമ്പത് മണിയോടെ ഉള്ള്യേരി ജംഗ്ഷനിലാണ് അപകടം സംഭവിച്ചത്. കുറ്റ്യാടിയില്‍ നിന്നും കോഴിക്കോടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ബെെക്കിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ബെെക്ക് യാത്രികനെ ഉടനെ ആശുപത്രിയിലേക്ക് മാറ്റി. Summary: bus-and-bike-collided-one-injured-in-ulliyeri
ബസ് യാത്രയ്ക്കിടെ അച്ഛന്റെ വിയോഗ വിവരം അറിഞ്ഞു; പൊട്ടിക്കരഞ്ഞ പയ്യോളി സ്വദേശിനിയ്‌ക്കൊപ്പം എല്ലാ തിരക്കുകളും മാറ്റിവെച്ച് യാത്ര തിരിച്ച് അപരിചിതയായ അധ്യാപിക
ഫോട്ടോ: വളയംകുളം അസ്സബാഹ് കോളേജിലെ അധ്യാപികയായ അശ്വതി പയ്യോളി: ബസില്‍ യാത്ര ചെയ്യവേ അച്ഛന്റെ വിയോഗമറിഞ്ഞ് വിതുമ്പിയ പയ്യോളി സ്വദേശിനിയ്ക്കായി സഹയാത്രികയുടെ കരുതല്‍. ആകെ പകച്ചുപോയ യുവതിയ്‌ക്കൊപ്പം നൂറിലേറെ കിലോമീറ്റര്‍ സഞ്ചരിച്ച് സുരക്ഷിതമായി വീട്ടുകാരുടെ കയ്യില്‍ ഏല്‍പ്പിക്കുകയായിരുന്നു ആ സഹയാത്രിക. വളയംകുളം അസ്സബാഹ് കോളേജിലെ അധ്യാപികയായ അശ്വതിയാണ് ഒട്ടും പരിചിതയല്ലാതിരുന്നിട്ടും പ്രയാസപ്പെടുന്ന ഒരു പെണ്‍കുട്ടിയ്ക്കുവേണ്ടി തന്റെ
കണ്ണൂരില്‍ നിന്നും കോഴിക്കോട്ടേക്ക് തിരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; ഏഴുപേര്‍ക്ക് പരിക്ക്
കണ്ണൂര്‍: കണ്ണൂര്‍ കണ്ണോത്തുംചാലില്‍ ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു. രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. കണ്ണൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ഏഴുപേര്‍ക്ക് നിസാര പരുക്കുണ്ട്. നിയന്ത്രണം വിട്ട ബസ് ദേശീയപാതയോട് ചേര്‍ന്നുള്ള താഴ്ചയിലേക്ക് മറിയുകയായിരുന്നു. മഴയുള്ള സമയത്ത് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയായിരുന്നു അപകടം. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിലെത്തിച്ച് പരിശോധനയ്ക്ക് ശേഷം വിട്ടയച്ചു.