Tag: Buffer Zone
കരുതല്‍മേഖല, ചക്കിട്ടപ്പാറ പഞ്ചായത്തില്‍ സര്‍വ്വകക്ഷി യോഗം; പഞ്ചായത്തിന്റെ സവിശേഷസാഹചര്യം ശ്രദ്ധയില്‍പ്പെടുത്താനായി സുപ്രീംകോടതിയെ സമീപിക്കാനും പരാതികള്‍ നല്‍കുന്നതിന് 13 ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ ആരംഭിക്കാനും തീരുമാനം, യു.ഡി.എഫ്. യോഗം ബഹിഷ്‌കരിച്ചു
പേരാമ്പ്ര: കരുതല്‍ മേഖലയുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി ചക്കിട്ടപാറ പഞ്ചായത്തില്‍ സര്‍വകക്ഷിയോഗം ചേര്‍ന്നു. മലബാര്‍ വന്യജീവിസങ്കേതത്തിന്റെ കരുതല്‍മേഖല നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് ചക്കിട്ടപാറ പഞ്ചായത്തിന്റെ സവിശേഷസാഹചര്യം ശ്രദ്ധയില്‍പ്പെടുത്തുന്നതിനായി സുപ്രീംകോടതിയെ സമീപിക്കാന്‍ യോഗം തീരുമാനിച്ചു. ഉപഗ്രഹസര്‍വേ റിപ്പോര്‍ട്ട് സംബന്ധിച്ച അപാകങ്ങളില്‍ പരാതികള്‍ നല്‍കുന്നതിന് സഹായം നല്‍കാന്‍ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലായി 13 ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ ആരംഭിക്കാനും നിശ്ചയിച്ചു.
പേരാമ്പ്രയിലെ ബഫര്‍സോണ്‍ പരാതികള്‍ നല്‍കാന്‍ ഇനിയും സമയമുണ്ട്: വിദഗ്ധസമിതിയുടെ കാലാവധിയും പരാതി നല്‍കാനുള്ള തിയ്യതിയും നീട്ടി
തിരുവനന്തപുരം: ബഫര്‍സോണ്‍ സംബന്ധിച്ച് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ കാലാവധി ദീര്‍ഘിപ്പിക്കാന്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായതായി വനം വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. ഡിസംബര്‍ 30 വരെയായിരുന്നു അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുള്ള കാലാവധി. കൂടുതല്‍ സമയം ആവശ്യമാണെന്ന് കണ്ട പശ്ചാത്തലത്തിലാണ് തീരുമാനം. ജനങ്ങള്‍ക്ക് പരാതി നല്‍കാനുള്ള തീയതിയും നീട്ടി നല്‍കി. ബഫര്‍സോണ്‍ വിഷയത്തില്‍ ജുഡീഷ്യല്‍ സ്വഭാവമുള്ള
‘രണ്ടുലക്ഷത്തിലധികം കുടുംബങ്ങളെ നേരിട്ട് ബാധിക്കും, അശാസ്ത്രീയമായ ഉപഗ്രഹ മാപ്പിംഗ് പിന്‍വലിക്കണം’; 20ന് കൂരാച്ചുണ്ടില്‍ കോണ്‍ഗ്രസിന്റെ കണ്‍വെന്‍ഷന്‍
കൂരാച്ചുണ്ട്: മലബാര്‍ വന്യജീവി സങ്കേതത്തിന്റെ കരുതല്‍മേഖല വിഷയത്തില്‍ പുറത്തുവിട്ട അശാസ്ത്രീയമായ മാപ്പ് പിന്‍വലിക്കുന്നതുവരെ ശക്തമായ സമരമുഖം തുറക്കാന്‍ കോണ്‍ഗ്രസ് മലയോരമേഖലാ നേതൃയോഗം തീരുമാനിച്ചു. രണ്ടുലക്ഷത്തിലധികം കുടുംബങ്ങളെ നേരിട്ട് ബാധിക്കുന്ന ബഫര്‍ സോണ്‍ വിഷയത്തില്‍ ശക്തമായ പ്രക്ഷോഭത്തിന് ഡി.സി.സി. നേതൃത്വം കൊടുക്കുമെന്ന് നേതൃയോഗം ഉദ്ഘാടനം ചെയ്ത പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ യോഗത്തില്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി
ഉപഗ്രഹ സര്‍വേയിലൂടെ സര്‍ക്കാര്‍ പുറത്തുവിട്ട ബഫര്‍ സോണ്‍ മാപ്പിംങിനെതിരെ പരാതി; മലയോരമേഖലയിലെ ജനങ്ങള്‍ ആശങ്കയില്‍
പേരാമ്പ്ര: മലയോര മേഖലയെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തി കരുതല്‍ മേഖലയുമായി ബന്ധപ്പെട്ട് സംസ്ഥാന റിമോട്ട് സെന്‍സിങ് ആന്‍ഡ് എന്‍വയണ്‍മെന്റ് സെന്റര്‍ തയ്യാറാക്കിയ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട്. ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്ന ചില അവ്യക്തതകളാണ് ജനങ്ങളെ ആശങ്കയിലേക്ക് നയിക്കുന്നത്. മലബാര്‍ വന്യജീവിസങ്കേതത്തില്‍നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള പ്രദേശത്തെ ഉള്‍പ്പെടുത്തിയുള്ള ഉപഗ്രഹ സര്‍വേറിപ്പോര്‍ട്ടാണ് തയ്യാറാക്കിയത്. ഇതില്‍ ചക്കിട്ടപാറ, ചങ്ങരോത്ത്, കൂത്താളി,
അശാസ്ത്രീയമായ ഉപഗ്രഹ സര്‍വേയിലൂടെ മലയോര ജനതയെ പാടെ അങ്കലാപ്പിലാക്കിക്കൊണ്ട് സര്‍ക്കാര്‍ പുറത്തുവിട്ട ബഫര്‍ സോണ്‍ മാപ്പിംഗ് ഏറെ അപാകത നിറഞ്ഞതെന്ന് കേരള കര്‍ഷക അതിജീവന സംയുക്ത സമിതി; ചക്കിട്ടപാറയില്‍ ബഫര്‍ സോണ്‍ ഉപഗ്രഹ സര്‍വേ മാപ്പ് കത്തിച്ച് പ്രതിഷേധം
ചക്കിട്ടപാറ: ബഫര്‍ സോണ്‍ പ്രഖ്യാപനത്തിന്റെ ഭാഗമായി സര്‍ക്കാര്‍ പുറത്ത് വിട്ട ഉപഗ്രഹ സര്‍വേ മാപ്പ് കത്തിച്ച് ചക്കിട്ടപാറയില്‍ പ്രതിഷേധം. കര്‍ഷക സംഘടനയായ കേരള കര്‍ഷക അതിജീവന സംയുക്ത സമിതിയുടെ നേതൃത്വത്തിലാണ് കര്‍ഷകരുടെ വന്‍ പ്രതിഷേധം. അശാസ്ത്രീയമായ ഉപഗ്രഹ സര്‍വേയിലൂടെ മലയോര ജനതയെ പാടെ അങ്കലാപ്പിലാക്കിക്കൊണ്ട് സര്‍ക്കാര്‍ പുറത്തുവിട്ട ബഫര്‍ സോണ്‍ മാപ്പിംഗ് ഏറെ അപാകത നിറഞ്ഞതാണെന്ന്
മനുഷ്യമതില്‍ മനുഷ്യസാഗരമാക്കി ചക്കിട്ടപ്പാറക്കാര്‍: ബഫര്‍സോണിനെതിരെ മലയോരജനത ഒറ്റക്കെട്ടായി ഒഴുകിയെത്തിയപ്പോള്‍ ദിലീഷ് ചക്കിട്ടപ്പാറ പകര്‍ത്തിയ ചിത്രങ്ങള്‍ കാണാം
ചക്കിട്ടപ്പാറ: വനാതിര്‍ത്തിയുടെ ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോലമേഖലയായി പ്രഖ്യാപിച്ച സുപ്രീം കോടതി വിധിയ്‌ക്കെതിരെ മലയോരമേഖലയുടെ പ്രതിഷേധം അണപൊട്ടിയൊഴുകിയപ്പോള്‍ ചക്കിട്ടപ്പാറ പഞ്ചായത്ത് തീര്‍ത്ത മനുഷ്യമതില്‍ മനുഷ്യസാഗരമായി മാറി. ഉച്ചയ്ക്ക് പെയ്ത മഴയ്‌ക്കൊന്നും ആള്‍ക്കൂട്ട മതിലിന്റെ ബലം കുറയ്ക്കാനായില്ല. പ്രായമായവരും യുവാക്കളും കുട്ടികളുമെല്ലാം പെരുവണ്ണാമൂഴി മുതല്‍ ചക്കിട്ടപ്പാറവരെയുള്ള മൂന്നരകിലോമീറ്റര്‍ മതിലിന്റെ ഭാഗമായി. പ്രതിഷേധത്തിന്റെ മതില്‍ തീര്‍ത്തുകൊണ്ട് ആയിരങ്ങള്‍ ബഫര്‍സോണ്‍
ചക്കിട്ടപ്പാറ, കൂരാച്ചുണ്ട് ഉൾപ്പെടെയുള്ള മലയോര മേഖലയ്ക്ക് ആശ്വാസം, ബഫർ സോണിൽ നിന്നും ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കും; മുന്‍ ഉത്തരവ് തിരുത്തി മന്ത്രിസഭ
തിരുവനന്തപുരം: സംസ്ഥാനത്ത് ബഫർ സോണിൽ നിന്നും ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കാൻ മന്ത്രിസഭാ തീരുമാനം. 2019 ല്‍ സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ വിവാദ ഉത്തരവാണ് തിരുത്തുക. ബഫർസോണിൽ സുപ്രീംകോടതിയിൽ തുടർനടപടി സ്വീകരിക്കാൻ മന്ത്രിസഭ വനം വകുപ്പിനെ ചുമതലപ്പെടുത്തി. വനങ്ങളോട് ചേർന്നുള്ള ഒരു കിലോമീറ്റർ ചുറ്റളവ് പ്രത്യേക സംരക്ഷിത മേഖലയാക്കിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് 2019ലാണ് ഇറക്കിയത്. ഈ ഉത്തരവിൽ
‘പഞ്ചായത്തിലെ 90 ശതമാനം ജനങ്ങളെയും ബാധിക്കുന്ന വിഷയം, കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഇടപെടണം’; ബഫര്‍സോണ്‍ വിഷയത്തില്‍ ബഹുജനങ്ങളെ അണിനിരത്തി മനുഷ്യമതില്‍ തീര്‍ക്കാന്‍ ചക്കിട്ടപാറ പഞ്ചായത്ത്
ചക്കിട്ടപാറ: ബഫര്‍സോണ്‍ വിഷയത്തില്‍ സുപ്രീം കോടതി വിധി പുനഃപരിശോധിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാൻ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്ന് ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് ബഹുജന പങ്കാളിത്തത്തോടെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ഭരണ സമിതി തീരുമാനിച്ചു. പ്രതിഷേധ പരിപാടിയുടെ ഭാഗമായി ജൂലൈ 25 ന് തിങ്കളാഴ്ച വൈകുന്നേരം പഞ്ചായത്തിലെ മുഴുവന്‍
‘അശാസ്ത്രീയ ബഫര്‍സോണിനെതിരെ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നിയമനിര്‍മ്മാണം നടത്തുക’; കൂരാച്ചുണ്ടില്‍ ഇന്ന് പ്രതിഷേധ റാലിയും പൊതു സമ്മേളനവും
കൂരാച്ചുണ്ട്: അശാസ്ത്രീയമായ ബഫര്‍സോണ്‍ പ്രഖ്യാപനത്തിനെതിരെ ഇന്ന് കൂരാച്ചുണ്ടില്‍ പ്രതിഷേധ റാലിയും പൊതു സമ്മേളനവും നടക്കും. വൈകീട്ട് നാലരയ്ക്ക് കൂരാച്ചുണ്ട് പാരിഷ് ഹാളിന് സമീപത്ത് നിന്ന് ആരംഭിക്കുന്ന പ്രതിഷേധ റാലി ബസ് സ്റ്റാന്റ് പരിസരം ചുറ്റി പഞ്ചായത്ത് കിണറിന് സമീപം അവസാനിക്കും. അശാസ്ത്രീയമായ ബഫര്‍സോണ്‍ പ്രഖ്യാപനത്തിനെതിരെ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നിയമനിര്‍മ്മാണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് കൂരാച്ചുണ്ടില്‍ പ്രതിഷേധം നടത്തുന്നത്.
ബഫര്‍ സോണ്‍ വിഷയത്തില്‍ ഇടപെടുന്നില്ലെന്ന് ആരോപിച്ച് രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫീസിലേക്ക് എസ്.എഫ്.ഐ മാര്‍ച്ച്; ഓഫീസ് അടിച്ച് തകര്‍ത്തു, ജീവനക്കാരനെ മര്‍ദ്ദിച്ചു
കല്‍പ്പറ്റ: ബഫര്‍ സോണ്‍ വിഷയത്തില്‍ എം.പി ഇടപെടുന്നില്ലെന്ന് ആരോപിച്ച് രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് എസ്.എഫ്.ഐ മാര്‍ച്ച് നടത്തി. കല്‍പ്പറ്റയിലെ എം.പി ഓഫീസിലേക്കാണ് മാര്‍ച്ച് നടത്തിയത്. എം.പി ഓഫീസ് അടിച്ച് തകര്‍ത്ത പ്രവര്‍ത്തകര്‍ ഓഫീസിൽ വാഴ നട്ടു. ഓഫീസിലേക്ക് തള്ളിക്കയറിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ച ഓഫീസ് ജീവനക്കാരന്‍ അഗസ്റ്റിന്‍ പുല്‍പ്പള്ളിയെ മര്‍ദ്ദിച്ചു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.