Tag: book

Total 3 Posts

വായനയുടെ വാക്കിന്റെ വരയുടെ വടകരയുടെ ഉത്സവത്തിന് ഇനി ദിവസങ്ങള്‍ മാത്രം; ‘വ’ ഫെസ്റ്റിന്റെ കർട്ടൻ റൈസര്‍ സെപ്തംബർ 9ന്

വടകര: സഫ്ദർ ഹാഷ്മി നാട്യ സംഘത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘വ’ പുസ്തകോത്സവത്തിനായി ഒരുങ്ങി വടകര. എടോടിയിൽ പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ വീട് നിന്നിരുന്നിടത്താണ് ‘വ’ യുടെ ഫെസ്റ്റിവൽ ഓഫീസ്. സെപ്തംബർ 9ന് വൈകിട്ട് നടക്കുന്ന ഓഫീസ് ഉദ്ഘാടനത്തോടെ ഫെസ്റ്റ് കൊടിയേറും. കാന്‍ ചലച്ചിത്രമേളയിലെ ഗ്രാന്‍ഡ് പ്രീ പുരസ്‌കാരത്തില്‍ മുത്തമിട്ട ഇന്ത്യൻ സിനിമയുടെ അഭിമാന താരം ദിവ്യപ്രഭയാണ്‌ ‘വ’

എ.ടി.എം അല്ല, ഇത് ബി.ഡി.എം; കടിയങ്ങാട് എല്‍.പി സ്‌കൂളില്‍ കുട്ടികള്‍ക്കായി പുസ്തകം നിക്ഷേപിക്കാനുള്ള ‘മെഷീന്‍’ ഒരുങ്ങി

പേരാമ്പ്ര: ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാനുള്ള എ.ടി.എം മെഷീന്റെ മാതൃകയില്‍ ബുക്ക് ഡെപ്പോസിറ്റ് മെഷീന്‍ ഒരുക്കി കടിയങ്ങാട് എല്‍.പി സ്‌കൂള്‍. കുട്ടികളില്‍ വായനാശീലം വളര്‍ത്താനും ക്ലാസ് ലൈബ്രറികള്‍ ശാക്തീകരിക്കാനുമായാണ് മെഷീന്‍ ഒരുക്കിയിരിക്കുന്നത്. വാര്‍ഡ് അംഗം കെ.മുബഷിറ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഷിജു പുല്ലോട്ട് അധ്യക്ഷനായി. പ്രധാനാധ്യാപിക വി.പി.സുമ, കെ.കെ.ദീപേഷ് കുമാര്‍, അബ്ദുള്‍ റഷീദ്,

ബാലസാഹിത്യകൃതി ‘മധുരമിഠായി’ പ്രകാശനം ചെയ്തു

കൊയിലാണ്ടി : ശിവന്‍ തെറ്റയിലിന്റെ ബാലസാഹിത്യകൃതി മധുര മിഠായി പ്രകാശനം ചെയ്തു. കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദാണ് പുസ്തകം പ്രകാശനം ചെയ്തത്. തെറ്റത്ത് കല്യാണിയമ്മ പുസ്തകം ഏറ്റു വാങ്ങി. മുചുകുന്ന് നോര്‍ത്ത് യു പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡണ്ട് സി കെ ശ്രീകുമാര്‍ അധ്യക്ഷനായി. ഡോ.സോമന്‍ കടലൂര്‍, മാധവന്‍ പുറച്ചേരി, പവിത്രന്‍ തീക്കുനി,

error: Content is protected !!