Tag: bomb

Total 14 Posts

പേരാമ്പ്ര പാലേരി തോട്ടത്താങ്കണ്ടിയിൽ വീടിനുനേരെ ബോംബേറ്

പേരാമ്പ്ര: പാലേരി തോട്ടത്താങ്കണ്ടി മുഞ്ഞോറയിൽ വീടിന് നേരെ ബോംബേറ്. മുഞ്ഞോറ ക്ഷീരസംഘത്തിന് സമീപമുള്ള എടത്തിൽ സുബൈറിന്റെ വീടിന് നേരെയാണ് ശനിയാഴ്ച പുലർച്ചെ 3.50- ഓടെ രണ്ട് ബോംബുകളെറിഞ്ഞത്. വീടിന്റെ മുൻഭാഗത്ത് വരാന്തയുടെ ചാരുപടിക്കും പില്ലറിനും നാശനഷ്ടം സംഭവിച്ചു. സുബൈർ വിദേശത്താണ്. ഭാര്യയും മക്കളുമാണ് വീട്ടിലുണ്ടായിരുന്നത്. ഒരുമാസംമുമ്പും വീട്ടിലേക്ക് സ്ഫോടകവസ്തു എറിഞ്ഞിരുന്നു. ജൂലായ് 14-ന് പുലർച്ചെ ഒന്നരയോടെയായിരുന്നു

കോഴിക്കോട് കല്ലായി റെയില്‍വേ പാളത്തില്‍ കണ്ടെത്തിയ സ്‌ഫോടക വസ്തു വിവാഹ ആഘോഷം കഴിഞ്ഞ് ഉപേക്ഷിച്ചത്; വീട്ടുകാര്‍ക്കെതിരെ കേസ്, അട്ടിമറി സാധ്യതയില്ലെന്ന് പൊലീസ്‌

കോഴിക്കോട്: കല്ലായി സിമന്റ് യാര്‍ഡിലേക്കുള്ള റെയില്‍ പാളത്തില്‍ കണ്ടെത്തിയ സ്‌ഫോടക വസ്തുക്കള്‍ സമീപത്തുള്ള വീട്ടുകാര്‍ ഉപേക്ഷിച്ചതെന്ന് കണ്ടെത്തല്‍. വിവാഹ ആഘോഷത്തിനു ശേഷം അവശേഷിച്ച പടക്കങ്ങളും മറ്റുമാണ് പാളത്തില്‍ ഉപേക്ഷിച്ചത്. സംഭവത്തില്‍ വീട്ടുകാര്‍ക്കെതിരെ പോലീസ് കേസെടുത്തു. സംഭവത്തില്‍ അട്ടിമറി സാധ്യത ഇല്ലെന്ന് നിഗമനത്തിലാണ് പോലീസ്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു റെയില്‍വേ പാളത്തിനു തൊട്ടു സമീപമുള്ള വീട്ടില്‍ വിവാഹ ആഘോഷം നടന്നത്.

കോഴിക്കോട് കല്ലായി റെയില്‍പാളത്തില്‍ സ്‌ഫോടകവസ്തു; അന്വേഷണം പ്രഖ്യാപിച്ച് പൊലീസ്‌

കോഴിക്കോട്: കല്ലായിയിലെ റെയില്‍ പാളത്തില്‍ സ്ഫോടകവസ്തു കണ്ടെത്തി. ഐസ്‌ക്രീം ബോളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്ഫോടകവസ്തു. വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. കല്ലായിലെ ഗുഡ്‌സ് ഗോഡൗണിന് സമീപത്തെ റെയില്‍വേ ട്രാക്കിലാണ് ഐസ്‌ക്രീം ബോംബ് രൂപത്തിലുള്ള സ്‌ഫോടകവസ്തു കണ്ടെത്തിയത്. പൊലീസും ആര്‍.പി.എഫ് ഉദ്യോഗസ്ഥരും പരിശോധന നടത്തുന്നു. ട്രാക്ക് പരിശോധിക്കാനെത്തിയ ജീവനക്കാരാണ് സ്ഫോടക വസ്തുക്കൾ കണ്ടത്. ബോംബ് സ്ക്വാഡും സിറ്റി

പട്ടാണിപ്പാറയില്‍ ബോംബ് കണ്ടെത്തിയ സംഭവം: പോലീസ് പരിശോധന നടത്തി

പേരാമ്പ്ര: കഴിഞ്ഞ ദിവസം സ്റ്റീല്‍ ബോംബ് കണ്ടെത്തിയ സാഹചര്യത്തില്‍ ചങ്ങരോത്ത് പഞ്ചായത്തിലെ പട്ടാണിപ്പാറ, കൂവ്വപ്പൊയില്‍ മേഖലയില്‍ ബോംബ് ഡിറ്റക്ഷന്‍ സ്‌ക്വാഡും പെരുവണ്ണാമൂഴി പോലീസും തിരച്ചില്‍ നടത്തി. പട്ടാണിപ്പാറ നവീന ഗ്രന്ഥാലയത്തിന് സമീപം റോഡരികിലെ ചാലിലാണ് വ്യാഴാഴ്ച വൈകീട്ട് രണ്ട് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയത്. തൊഴിലുറപ്പ് തൊഴിലാളികള്‍ കാടുവെട്ടുന്നതിനിടയിലാണ് കണ്ടത്. ഇതിന് സമീപ ഭാഗങ്ങളിലെല്ലാം പോലീസ് പരിശോധന

error: Content is protected !!