Tag: bomb attack

Total 5 Posts

വെള്ളിമാടുകുന്നില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്

കോഴിക്കോട്: വെള്ളിമാട്കുന്നില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്റെ വീടിന് നേരെ അജ്ഞാതർ പെട്രോള്‍ ബോംബെറിഞ്ഞു. ഡി.വൈ.എഫ്.ഐ യൂണിറ്റ് കമ്മറ്റി അംഗം സന്ദീപിന്റെ വീടിന് നേരെ ആണ് ആക്രമണം നടന്നത്. മയക്ക് മരുന്ന് ഉപയോഗത്തെ എതിര്‍ത്തതിന്റെ പേരിലാണ് അക്രമണം ഉണ്ടായതെന്ന് സി.പി.എം ആരോപിച്ചു. സന്ദീപിന്റെ വെള്ളിമാടുകുന്ന് ഇരിയാന്‍ പറമ്പിലുള്ള വീടിന് നേരെയാണ് കഴിഞ്ഞ ദിവസം ഒരു സംഘം പെട്രോള്‍ ബോംബെറിഞ്ഞത്.

‘പേരാമ്പ്രയിലെ അക്രമങ്ങള്‍ ആരുടെ തിരക്കഥ’: ഒരിടത്തും ദൃക്സാക്ഷികളില്ല, പ്രതികളിലേക്കെത്താനുള്ള മാര്‍ഗ്ഗം ശാസ്ത്രീയ പരിശോധന; ഡിവൈഎസ്പി ആര്‍ ഹരിദാസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് സംസാരിക്കുന്നു

പേരാമ്പ്ര: പേരാമ്പ്ര മേഖലയിൽ അടുത്തിടെയുണ്ടായ ആക്രമണ സംഭവങ്ങളിൽ അന്വേഷണം ആരംഭിച്ച് ക്രെെബ്രാഞ്ച്. ക്രൈം ബ്രാഞ്ച് റൂറല്‍ ഡി.വൈ.എസ്.പി ആർ ഹരിദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്. പേരാമ്പ്രയുടെ വിവിധ ഭാഗങ്ങളിലായി പാർട്ടി ഓഫീസുകളും പ്രവർത്തകരുടെ വീടുകളും ആക്രമിക്കപ്പെട്ട സംഭവങ്ങളിൽ രജിസ്റ്റർ ചെയ്ത അഞ്ചു കേസുകളുടെ അന്വേഷണ ചുമതലയാണ് ഏൽപ്പിച്ചിട്ടുള്ളത്. ആക്രമണങ്ങളെല്ലാം നടന്നത് രാത്രിയിലായതിനാൽ ദൃസാക്ഷികളില്ല. അതിനാൽ ശാസ്ത്രീയ

മൂന്നിടത്ത് ബോംബേറ്; അക്രമിക്കപ്പട്ടത് രണ്ട് വീടുകളും മൂന്ന് പാര്‍ട്ടി ഓഫീസുകളും; നൊച്ചാട് മുള്‍മുനയിലായ ഒരാഴ്ച്ച

സൂര്യ കാര്‍ത്തിക പേരാമ്പ്ര: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധിച്ച സംഭവത്തിന് പിന്നാലെ പേരാമ്പ്ര മേഖല സാക്ഷ്യം വഹിച്ചത് അക്രമത്തിന്റെ രാത്രികാലത്തിന്. പേരാമ്പ്രയിലെ വിവിധയിടങ്ങളിലുള്ള കോണ്‍ഗ്രസ്-സി.പി.എം പാര്‍ട്ടി ഓഫീസുകള്‍ തകര്‍ക്കപ്പെട്ടത് കൂടാതെ പ്രവര്‍ത്തകരുടെ വീട് ആക്രമിക്കുന്ന സംഭവങ്ങളുമുണ്ടായി. ഏറ്റവും കൂടുതല്‍ അക്രമ സംഭവങ്ങളരങ്ങേറിയത് നൊച്ചാട് പഞ്ചായത്തിലാണ്. നൊച്ചാട് ലോക്കല്‍ സെക്രട്ടറി എടവന

പാലേരിയില്‍ വീടിന് നേരെ വീടിന് നേരെ ബോംബേറ്

പേരാമ്പ്ര: പാലേരി തോട്ടത്തിലില്‍ വീടിന് നേരെ ബോംബാക്രമണം. ഇന്ന് പുലര്‍ച്ചെയാണ് ആക്രമണം നടത്തത്. എടത്തില്‍ സൂബൈറിന്റെ വീടിന് നേരെയാണ് ബോംബെറിഞ്ഞത്. ബോംബെറിഞ്ഞ ശേഷം ആക്രമി സംഘം കടന്നു കളഞ്ഞു. ആക്രമണത്തിന് പിന്നിലാരെന്നു വ്യക്തമല്ല. ഡോഗ് സ്‌ക്വാഡും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പേരാമ്പ്ര പൊലീസ് അന്വേഷണം തുടരുകയാണ്. വിശദമായ പരിശോധനയ്ക്കായി ഫോറന്‍സിക് സംഘം സ്ഥലത്ത്

സിപിഐഎം ശിവപുരം ഓഫീസ് നേരെ ബോംബേറ്

കോഴിക്കോട്: കോഴിക്കോട് കരുമലയില്‍ വീണ്ടും യുഡിഎഫ് ആക്രമണം.പെട്രോള്‍ ബോംബ് എറിഞ്ഞാണ് ആക്രമണം നടത്തിയത്. സിപിഐഎം ശിവപുരം ലോക്കല്‍ കമ്മിറ്റി ഓഫീസിന് നേരെയാണ് പെട്രോള്‍ ബോംബേറ് നടത്തിയത്.തീപിടിത്തത്തില്‍ സിപിഐഎം ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ കത്തി നശിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

error: Content is protected !!