Tag: bomb

Total 12 Posts

മൂന്ന് തവണ എറിഞ്ഞു, മൂന്നാമത്തെ തവണ ഉയര്‍ന്ന ശബ്ദത്തോടെ പൊട്ടിത്തെറിച്ചു; കായണ്ണയില്‍ മുസ്ലിംലീഗ് പഞ്ചായത്ത് അംഗത്തിന്റെ വീടിനു നേരെ അക്രമി സംഘം സ്‌ഫോടക വസ്തു എറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കാണാം

കായണ്ണ: ‘ഉയര്‍ന്ന ശബ്ദത്തോടെ പൊട്ടുന്നത് കേട്ടാണ് ഉണര്‍ന്നത്. നോക്കുമ്പോള്‍ വീടിന്റെ മുന്‍വശത്തായി സ്‌ഫോടക വസ്തുക്കളുടെ അവശിഷ്ടങ്ങള്‍ ചിതറിക്കിടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. വീടിന്റെ ജനല്‍ ചില്ലുകളും വരാന്തയിലെ രണ്ട് ടൈല്‍സും പൊട്ടിക്കിടക്കുകയുമായിരുന്നു. മുന്‍വശത്തെ ഭിത്തിയിലും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്’. കായണ്ണയിലെ മുസ്ലിംലീഗ് ഗ്രാമപഞ്ചായത്ത് അംഗം പി.സി ബഷീറിന്റെ വീടിനു നേരെ സ്‌ഫോടക വസ്തു എറിഞ്ഞ നിലയില്‍ കണ്ടെത്തിയതിനെക്കുറിച്ച് അദ്ദേഹം പേരാമ്പ്ര

കായണ്ണയില്‍ പഞ്ചായത്ത് അംഗത്തിന്റെ വീടിന് നേരെ ബോംബേറ്; ആക്രമണത്തില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു, പ്രതിഷേധിച്ച് കായണ്ണയില്‍ ഇന്ന് ഹര്‍ത്താല്‍

കായണ്ണ: കായണ്ണയില്‍ മുസ്ലിം ലീഗ് പഞ്ചായത്ത് അംഗത്തിന്റെ വീടിന് നേരെ ബോംബേറ്. കായണ്ണയിലെ ലീഗ് അംഗം പി.സി ബഷീറിന്റെ വീടിന് നേരെയാണ് സ്ഫോടക വസ്തു എറിഞ്ഞ് ആക്രമണം ഉണ്ടായത്. ചൊവ്വാഴ്ച്ച പുലര്‍ച്ചെ 2.36 ഓടെയായിരുന്നു സംഭവം. ആക്രമണത്തില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. വീടിന്റെ മുന്‍വശത്തെ ഭിത്തിയ്ക്കും കേടുപാടുകള്‍ സംഭവിച്ചു. പേരാമ്പ്ര പോലീസ് അന്വേഷണം ആരംഭിച്ചു.

കണ്ണൂരില്‍ ബോംബ് നിര്‍മ്മിക്കുന്നതിനിടെ സ്‌ഫോടനം; ബി.ജെ.പി പ്രവര്‍ത്തകനും ഭാര്യയ്ക്കും പരിക്ക്

കണ്ണൂര്‍: കണ്ണൂര്‍ കാക്കയങ്ങാട് ബോംബ് നിര്‍മ്മിക്കുന്നതിനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ ബി.ജെ.പി പ്രവര്‍ത്തകനും ഭാര്യയ്ക്കും പരിക്കേറ്റു. അയിച്ചോത്ത് സ്വദേശി സന്തോഷ്, ഭാര്യ ലസിത എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. വീടിനുള്ളില്‍ വച്ചാണ് സ്ഫോടനമുണ്ടായത്. പരിക്കേറ്റ സന്തോഷ് ബി.ജെ.പി പ്രവര്‍ത്തകനും ഭാര്യ അനുഭാവിയുമാണ്. പരിക്കേറ്റ ഇരുവരെയും തലശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ലെന്നാണ്

പാലേരിയില്‍ വീണ്ടും ബോംബ്; തോട്ടത്താംകണ്ടി പുഴയരികിൽ കണ്ടെത്തിയത് ഉഗ്ര സ്‌ഫോടന ശേഷിയുള്ള അഞ്ച് സ്റ്റീല്‍ ബോംബുകള്‍

പേരാമ്പ്ര: പാലേരി തോട്ടത്താംകണ്ടി പുഴയരികില്‍ അഞ്ച് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. കൈതേരി മുക്ക് റോഡില്‍ തോട്ടത്താംകണ്ടി പുഴയുടെ സമീപത്ത് പുറംപോക്ക് ഭൂമിയിലാണ് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയത്. പരിസരവാസി പശുവിനെ പുല്ല് തീറ്റിക്കുന്നതിനിടെയാണ് പ്ലാസ്റ്റിക് ബക്കറ്റില്‍ സൂക്ഷിച്ച നിലയിലായി ബോംബുകള്‍ കണ്ടത്. ഉടന്‍ തന്നെ പേരാമ്പ്ര പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പയ്യോളിയില്‍ നിന്ന് ബോംബ് സ്‌ക്വാഡെത്തി

നാദാപുരം വളയത്ത് അജ്ഞാതര്‍ സ്റ്റീല്‍ ബോംബ് എറിഞ്ഞു

നാദാപുരം: വളയത്ത് അജ്ഞാതരുടെ സ്റ്റീല്‍ ബോംബ് ആക്രമണം. വളയം ഒ.പി മുക്കില്‍ ഇന്നലെ രാത്രി 11 മണിയോടെയാണ് ആക്രമണമുണ്ടായത്. ആളൊഴിഞ്ഞ ഇടവഴിയിലേക്കാണ് ബോംബ് എറിഞ്ഞത്. സ്‌ഫോടനം നടന്ന സ്ഥലത്ത് കുഴി രൂപപ്പെട്ടു. വളയം പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഫാടനം നടന്ന സ്ഥലത്ത് സ്റ്റീല്‍ ബോംബിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ബോംബ് സ്‌ക്വാഡ് ഉള്‍പ്പെടെയുള്ള വിദഗ്ധരും

വെള്ളിമാടുകുന്നില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്

കോഴിക്കോട്: വെള്ളിമാട്കുന്നില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്റെ വീടിന് നേരെ അജ്ഞാതർ പെട്രോള്‍ ബോംബെറിഞ്ഞു. ഡി.വൈ.എഫ്.ഐ യൂണിറ്റ് കമ്മറ്റി അംഗം സന്ദീപിന്റെ വീടിന് നേരെ ആണ് ആക്രമണം നടന്നത്. മയക്ക് മരുന്ന് ഉപയോഗത്തെ എതിര്‍ത്തതിന്റെ പേരിലാണ് അക്രമണം ഉണ്ടായതെന്ന് സി.പി.എം ആരോപിച്ചു. സന്ദീപിന്റെ വെള്ളിമാടുകുന്ന് ഇരിയാന്‍ പറമ്പിലുള്ള വീടിന് നേരെയാണ് കഴിഞ്ഞ ദിവസം ഒരു സംഘം പെട്രോള്‍ ബോംബെറിഞ്ഞത്.

ബാലുശ്ശേരി പാലോളിമുക്കിൽ അലൂമിനിയം ഫാബ്രിക്കേഷൻ കടയിലേക്ക് സ്ഫോടകവസ്തു എറിഞ്ഞു

ബാലുശ്ശേരി: ബാലുശ്ശേരിക്കടുത്ത് കടയിലേക്ക് സ്ഫോടക വസ്തു എറിഞ്ഞ് ആക്രമണം. പാലോളിമുക്കില്‍ ഷൈജലിന്റെ അലൂമിനിയം ഫാബ്രിക്കേഷൻ കടയിലാണ് സംഭവം. ഇന്നലെ രാത്രിയായിരുന്നു ആക്രമണം. ഏറു പടക്കമറിഞ്ഞതെന്ന് പോലീസ് പറഞ്ഞു. സ്ഥാപനത്തിന് കാര്യമായ കേടുപാടുകളില്ല. ആക്രമണത്തിൽ ആർക്കും പരിക്കില്ല. ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണക്കേസിലെ പ്രതികള്‍ നേരത്തെ വന്നിരിക്കാറുളള കടയാണിത്. സംഭവത്തില്‍ അന്വേഷണം തുടങ്ങി എന്ന് പോലീസ് അറിയിച്ചു.

മുളിയങ്ങലിലെ പാർട്ടി ഓഫീസിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞു; അക്രമത്തിന് പിന്നിൽ കോൺ​ഗ്രസെന്ന് സി.പി.എം

പേരാമ്പ്ര: മുളിയങ്ങലിലെ സിപിഎം നൊച്ചാട് നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി ഓഫീസിലേക്ക് പെട്രോള്‍ ബോംബെറിഞ്ഞു. ജനല്‍ പാളികള്‍ക്കും ചുമരിനും സാരമായ കേടുപാടുകള്‍ സംഭവിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. പെട്രോള്‍ ബോംബ് സമീപത്തെ കടയിൽ പതിച്ചതിനെ തുടർന്ന് കടയുടെ ബോര്‍ഡും ഷീറ്റും കത്തിനശിച്ചു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം വാല്യക്കോടെ

പേരാമ്പ്ര പാലേരി തോട്ടത്താങ്കണ്ടിയിൽ വീടിനുനേരെ ബോംബേറ്

പേരാമ്പ്ര: പാലേരി തോട്ടത്താങ്കണ്ടി മുഞ്ഞോറയിൽ വീടിന് നേരെ ബോംബേറ്. മുഞ്ഞോറ ക്ഷീരസംഘത്തിന് സമീപമുള്ള എടത്തിൽ സുബൈറിന്റെ വീടിന് നേരെയാണ് ശനിയാഴ്ച പുലർച്ചെ 3.50- ഓടെ രണ്ട് ബോംബുകളെറിഞ്ഞത്. വീടിന്റെ മുൻഭാഗത്ത് വരാന്തയുടെ ചാരുപടിക്കും പില്ലറിനും നാശനഷ്ടം സംഭവിച്ചു. സുബൈർ വിദേശത്താണ്. ഭാര്യയും മക്കളുമാണ് വീട്ടിലുണ്ടായിരുന്നത്. ഒരുമാസംമുമ്പും വീട്ടിലേക്ക് സ്ഫോടകവസ്തു എറിഞ്ഞിരുന്നു. ജൂലായ് 14-ന് പുലർച്ചെ ഒന്നരയോടെയായിരുന്നു

കോഴിക്കോട് കല്ലായി റെയില്‍വേ പാളത്തില്‍ കണ്ടെത്തിയ സ്‌ഫോടക വസ്തു വിവാഹ ആഘോഷം കഴിഞ്ഞ് ഉപേക്ഷിച്ചത്; വീട്ടുകാര്‍ക്കെതിരെ കേസ്, അട്ടിമറി സാധ്യതയില്ലെന്ന് പൊലീസ്‌

കോഴിക്കോട്: കല്ലായി സിമന്റ് യാര്‍ഡിലേക്കുള്ള റെയില്‍ പാളത്തില്‍ കണ്ടെത്തിയ സ്‌ഫോടക വസ്തുക്കള്‍ സമീപത്തുള്ള വീട്ടുകാര്‍ ഉപേക്ഷിച്ചതെന്ന് കണ്ടെത്തല്‍. വിവാഹ ആഘോഷത്തിനു ശേഷം അവശേഷിച്ച പടക്കങ്ങളും മറ്റുമാണ് പാളത്തില്‍ ഉപേക്ഷിച്ചത്. സംഭവത്തില്‍ വീട്ടുകാര്‍ക്കെതിരെ പോലീസ് കേസെടുത്തു. സംഭവത്തില്‍ അട്ടിമറി സാധ്യത ഇല്ലെന്ന് നിഗമനത്തിലാണ് പോലീസ്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു റെയില്‍വേ പാളത്തിനു തൊട്ടു സമീപമുള്ള വീട്ടില്‍ വിവാഹ ആഘോഷം നടന്നത്.

error: Content is protected !!