Tag: blood donation

Total 6 Posts

സന്നദ്ധരായി മുന്നോട്ട് വന്നത് അഞ്ഞൂറോളം പേര്‍; പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി നാദാപുരം പുളിയാവ് നാഷണൽ കോളേജിലെ ‘ഹൃദ്യം’ രക്തദാന ക്യാമ്പ്‌

നാദാപുരം: പുളിയാവ് നാഷണൽ കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ‘ഹൃദ്യം’ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. എൻ.എസ്.എസ് യൂണിറ്റും എം.വി.ആർ ക്യാൻസർ സെന്ററും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്‌. കോളേജ് പ്രിൻസിപ്പാൾ പ്രൊഫ.എം.പി യൂസുഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വളന്റിയേഴ്‌സും വിദ്യാർത്ഥികളും ഉൾപ്പെടെ 66 വിദ്യാർത്ഥികള്‍ രക്തം ദാനം ചെയ്തു. അഞ്ഞൂറോളം വിദ്യാർത്ഥികളാണ് രക്തദാനത്തിന് സന്നദ്ധരായി പേര് രജിസ്റ്റർ

‘ഞങ്ങളെ സ്‌നേഹിക്കുന്ന മനുഷ്യര്‍ക്കായി ഏത് ആപല്‍ ഘട്ടത്തിലും രക്തം ദാനം ചെയ്യാന്‍ ഞങ്ങള്‍ എല്ലായ്‌പോഴും തയ്യാറാണ്, രക്തദാനത്തിലൂടെ മനുഷ്യ സ്‌നേഹം വ്യാപരിപ്പിക്കും’; പ്രണയ ദിനത്തില്‍ പ്രതിജ്ഞയെടുത്ത് പാലേരി ഐഡിയല്‍ കോളേജിലെ വിദ്യാര്‍ഥികള്‍

പാലേരി: പ്രണയ ദിനത്തില്‍ സ്‌നേഹിക്കുന്നവര്‍ക്കായി രക്തം ദാനം ചെയ്യുമെന്ന് പ്രതിജ്ഞയെടുത്ത് പാലേരി ഐഡിയല്‍ കോളേജിലെ വിദ്യാര്‍ഥികള്‍. പ്രണയ ദിനത്തില്‍ വേറിട്ട മാതൃകയായി നടന്ന രക്ത ദാന-ഗ്രൂപ്പ് നിര്‍ണ്ണയ ഏകദിന ക്യാമ്പിന്റെ ഭാഗമായാണ് ഇരുന്നൂറോളം ഐഡിയല്‍ വിദ്യാര്‍ഥികള്‍ പ്രതിജ്ഞയെടുത്തത്. ‘സഹജീവികള്‍ തമ്മിലുള്ള പ്രണയവും സ്‌നേഹവുമാണ് ഈ പ്രപഞ്ചത്തിന്റെ നിലനില്‍പിന്റെ ആധാരമെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു. ഈ സന്തോഷ സുദിനത്തില്‍

ജീവന്റെ തുള്ളിയുമായി ഇവരുണ്ട് എപ്പോഴും; ജില്ലയില്‍ ഏറ്റവും കൂടുതല്‍ രക്തംദാനം ചെയ്ത വിദ്യാര്‍ത്ഥി സംഘടനയായി എസ്.എഫ്.ഐ

കോഴിക്കോട്: ജില്ലയിൽ ഈ വർഷം ഏറ്റവും കൂടുതൽ രക്തം ദാനംചെയ്ത വിദ്യാർഥി സംഘടനയ്ക്കുള്ള അംഗീകാരം വീണ്ടും എസ്.എഫ്.ഐക്ക്. കോവിഡ്, നിപാ രോഗകാലത്ത്‌ രക്തത്തിന്‌ ക്ഷാമമുണ്ടായ സന്ദർഭങ്ങളിൽ ഉൾപ്പെടെ രക്തദാന ക്യാമ്പയിനുമായി എസ്.എഫ്.ഐ സജീവമായിരുന്നു. ‘ആശ്രയ’ എന്ന രക്തദാന സേന രൂപീകരിച്ചാണ്‌ രക്തദാന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. ദേശീയ സന്നദ്ധ രക്തദാന ദിനത്തിൽ ഗവ. മെഡിക്കൽ കോളേജിന്റെ ഉപഹാരം

സ്‌നേഹരക്തം പകര്‍ന്ന് യുവത; ഏറ്റവുമധികം രക്തദാനം നടത്തിയ സംഘടനയ്ക്കുള്ള പുരസ്‌കാരം ഡി.വൈ.എഫ്.ഐക്ക്

കോഴിക്കോട്: ഏറ്റവുമധികം രക്തദാനം നടത്തിയ സംഘടനയ്ക്കുള്ള പുരസ്‌കാരം ഇക്കുറിയും ഡി.വൈ.എഫ്.ഐക്ക്. ദേശീയ രക്തദാനദിനത്തിന്റെ ഭാഗമായാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. കോവിഡ്, നിപാ ഘട്ടത്തില്‍ രക്തബാങ്കുകളില്‍ രൂക്ഷമായ ക്ഷാമമുണ്ടായപ്പോള്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ ഡിവൈഎഫ്‌ഐ രക്തദാന ക്യാമ്പയിന്‍ നടത്തിയിരുന്നു. മെഡിക്കല്‍ കോളേജില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഡോ. വി.ആര്‍ രാജേന്ദ്രന്‍ പുരസ്‌കാരം സമ്മാനിച്ചു. ജില്ലാ സെക്രട്ടറി വി.വസീഫ് ഏറ്റുവാങ്ങി. ജില്ലാ

ബീ പോസിറ്റീവ് ബ്ലഡ് ഡോണഷന്‍ ഗ്രൂപ്പ് കേരളയും, എം. വി. ആര്‍. കാന്‍സര്‍ സെന്ററും ചേര്‍ന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

പേരാമ്പ്ര/കോഴിക്കോട്: അകാലത്തില്‍ പൊലിഞ്ഞുപോയ കുറ്റിയാടി സ്വദേശികളായ രാജു, രഞ്ജിത്ത് എന്നിവരുടെ സ്മരണാര്‍ത്ഥം അവരുടെ നാല്‍പത് സുഹൃത്തുക്കളും ബീ പോസിറ്റീവ് കോഡിനേറ്റര്‍മാരും ചേര്‍ന്ന് പേരാമ്പ്ര എ.യു.പി.സ്‌കൂളില്‍ വെച്ച് ജൂണ്‍ 19 ശനിയാഴ്ച രക്തദാനം ചെയ്തു. ക്യാമ്പിന് ബീ പോസിറ്റീവ് സംസ്ഥാന പ്രസിഡണ്ട് ബി. എന്‍. പ്രവീണ്‍ലാല്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എ ടി. പ്രബീഷ്, സംസ്ഥാന പി.

ലോക രക്തദാന ദിനത്തില്‍ ബ്ലൂമിംഗ് ആര്‍ട്‌സ് ഡിജിറ്റല്‍ ബ്ലഡ് ബാങ്ക് ഡയറക്ടറി പ്രകാശനം ചെയ്തു

മേപ്പയ്യൂര്‍: ലോക രക്തദാന ദിനത്തില്‍ ബ്ലൂമിംഗ് ആര്‍ട്‌സിന്റെ നേതൃത്വത്തില്‍ ഡിജിറ്റല്‍ ബ്ലഡ്ബാങ്ക് ഡയറക്ടറി പുറത്തിറക്കി. കോഴിക്കോട് അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പിയൂഷ് എം നമ്പൂതിരിപ്പാട് ഡയറക്ടറി പ്രകാശനം ചെയ്തു. എസ്.ബി. നിഷിത് മുഹമ്മദ് ഏറ്റുവാങ്ങി. ബ്ലൂമിംഗ് പ്രസിഡന്റ് പി.കെ.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ഗവ.ബ്ലഡ്ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ.സല്‍വ അലി മുഖ്യ പ്രഭാഷണം

error: Content is protected !!