Tag: blast
ചങ്ങരോത്ത് കൂനിയോട്ട് വയലില്‍ സ്‌ഫോടനശബ്ദം കേട്ടെന്ന പരാതി; ഡോഗ്‌സ്‌ക്വാഡും ബോംബ് സ്‌ക്വാഡും തിരിച്ചില്‍ നടത്തിയെങ്കിലും തുമ്പൊന്നും കിട്ടിയില്ല
പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്തിലെ കൂനിയോട് വയലില്‍ രാത്രിയില്‍ സ്‌ഫോടനശബ്ദം കേട്ടുവെന്ന പരാതിയെത്തുടര്‍ന്ന് പേരാമ്പ്ര പൊലീസ് പ്രദേശത്ത് പരിശോധന നടത്തി. ഡോഗ് സ്‌ക്വാഡും ബോംബ് സ്‌ക്വാഡും പരിശോധന നടത്തിയിട്ടും സ്‌ഫോടനത്തിന്റെ അവശിഷ്ടങ്ങളൊന്നും കണ്ടെത്താനായിട്ടില്ല. ഞായറാഴ്ച രാത്രി എട്ടുമണിയോടെ കക്കോട്ടുതാഴ വയല്‍പ്രദേശത്ത് വലിയ സ്‌ഫോടനശബ്ദം കേട്ടതായാണ് പ്രദേശവാസികള്‍ പറയുന്നത്. ഈ സമയത്ത് റോഡിലുണ്ടായിരുന്ന ചിലര്‍ അകലെനിന്ന് തീ കത്തുന്നത്
കൂരാച്ചുണ്ടില്‍ വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു; പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്
കൂരാച്ചുണ്ട്: കൂരാച്ചുണ്ടില്‍ വീടിന് നേരെ അജ്ഞാതര്‍ അജ്ഞാതര്‍ സ്‌ഫോടക വസ്തു എറിഞ്ഞു. നാല് ഗുണ്ടുകളാണ് വീട്ടുമുറ്റത്ത് പതിച്ചത്. ഇന്ന് പുലര്‍ച്ചെ ഒരു മണിക്കായിരുന്നു സംഭവം. രണ്ട് ഗുണ്ടുകള്‍ പൊട്ടിയ നിലയിലും രണ്ടെണ്ണം പൊട്ടാത്ത അവസ്ഥയിലുമാണ്. സ്‌ഫോടനത്തില്‍ നാശനഷ്ടങ്ങളൊന്നുമുണ്ടായിട്ടില്ല. കൂരാച്ചുണ്ട് പൊലീസ് പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി. സ്ഥലത്ത് ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. Summary:
അഞ്ചംഗ കുടുംബം താമസിച്ചിരുന്ന ഷെഡ്ഡില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; അപകടം ഉള്ള്യേരി മുണ്ടോത്ത്
ഉള്ള്യേരി: മുണ്ടോത്ത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. ഇയ്യൊത് മീത്തല്‍ സിറാജിന്റെ വീട്ടിലെ ഗ്യാസ് സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. സിറാജും ഭാര്യയും മൂന്നു മക്കളും അടങ്ങിയ കുടുംബം ഷെഡ്ഡില്‍ ആയിരുന്നു താമസിച്ചിരുന്നത്. ഇവിടെയാണ് പൊട്ടിത്തെറി ഉണ്ടായത്. അടുപ്പിനോട് ചേര്‍ന്നായിരുന്നു ഗ്യാസ് സൂക്ഷിച്ചിരുന്നത്. ഷെഡ്ഡിലെ വാതിലും തൂണുകളും ഭക്ഷണ പാത്രങ്ങള്‍ പൊട്ടിത്തെറിയില്‍
പൊട്ടിത്തെറിച്ചത് ക്വാറിയില്‍ ഭൂമിക്കടിയില്‍ സൂക്ഷിച്ചിരുന്ന സ്‌ഫോടകവസ്തുക്കള്‍; ഭൂചലനമാണെന്നു കരുതി പരിഭ്രാന്തരായി ജനം; വടക്കാഞ്ചേരിയിലെ അപകടം ഇങ്ങനെ
തൃശൂര്‍: വടക്കാഞ്ചേരി മുള്ളൂര്‍ക്കര വാഴക്കോട്ടെ കരിങ്കല്‍ ക്വാറിയില്‍ ഇന്നലെ ഉണ്ടായ സ്‌ഫോടനത്തില്‍ മരിച്ചത് ക്വാറി ഉടമകളിലൊരാളായ അബ്ദുല്‍ റഷീദ് (45). മാസങ്ങളായി അടഞ്ഞുകിടന്ന ക്വാറിയില്‍ ഭൂമിക്കടിയില്‍ സൂക്ഷിച്ചിരുന്ന സ്‌ഫോടകവസ്തുക്കളാണ് പൊട്ടിത്തെറിച്ചത്. ക്വാറി പ്രവര്‍ത്തനം നിര്‍ത്തിയ സമയത്തു ബാക്കിയുണ്ടായിരുന്ന വെടിമരുന്നും സ്‌ഫോടക സാമഗ്രികളും ഇവിടെ മണ്ണില്‍ കുഴിച്ചിട്ട നിലയിലായിരുന്നു. ഇവ നീക്കാന്‍ ക്വാറിയുടെ ലൈസന്‍സ് ഉടമയായ അസീസിനൊപ്പം