Tag: BJP

Total 58 Posts

‘ബി.ജെ.പി യുടെ എ ടീമാണ് കേരളത്തിലെ സി.പി.എം’; കാരയാട് ഭാരത് ജോഡോ പ്രചാരണ പദയാത്ര സംഘടിപ്പിച്ചു

അരിക്കുളം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോ ഡോ യാത്രയിലെ ജനപങ്കാളിത്തം സിപിഎമ്മിന്റെ ഉറക്കം കെടുത്തുകയാണെന്നും കേരളത്തിലെ സിപിഎം ബി.ജെ.പി യുടെ എ ടീമായെന്നും കെപിസിസി നിർവ്വാഹക സമിതി അംഗം സത്യൻ കടിയങ്ങാട്. ഭാരത് ജോഡോ യാത്രയുടെ പ്രചാരണാർത്ഥം അരിക്കുളം മണ്ഡലം കാരയാട് മേഖല കോൺഗ്രസ് സിയുസി കോ ഓർഡിനേഷൻ സംഘടിപ്പിച്ച പദയാത്ര ഉദ്ഘാടനം ചെയത്

‘അവർ ഇനി ചെങ്കൊടിക്കീഴിൽ’; പാലേരിയിൽ ബി.ജെ.പിയിൽ നിന്നും കോൺ​ഗ്രസിൽ നിന്നും രാജിവെച്ച് സി.പി.എമ്മിൽ ചേർന്നവർക്ക് സ്വീകരണം നൽകി

പേരാമ്പ്ര: വിവിധ പാർട്ടികളിൽനിന്ന് സി.പി.എമ്മിൽ ചേർന്നവർക്ക് സ്വീകരണം നൽകി. ആ​ഗസ്റ്റ് 31-ന് മൂർത്തി മാസ്റ്റർ അനുസ്മരണവുമായി ബന്ധപ്പെട്ട് ചേർന്ന് ബ്രാഞ്ച് തല സംഘാടകസമിതി യോഗങ്ങളിലാണ് ബി.ജെ.പിയിൽ നിന്നും കോൺ​ഗ്രസിൽ നിന്നും രാജിവെച്ച് സി.പി.എമ്മിൽ ചേർന്നവർക്ക് സ്വീകരണം നൽകിയത്. മുഞ്ഞോറ ബ്രാഞ്ച് യോ​ഗത്തിൽ കോൺ​ഗ്രസിൽ നിന്ന് വന്നവർക്ക് സ്വീകരണം നൽകി. കോൺഗ്രസിൽ നിന്നും രാജിവച്ചു വന്ന കുന്നുമ്മൽ

ബി.ജെ.പി നേതാക്കളുടെ പ്രവാചകനിന്ദ: വെച്ചു പൊറുപ്പിക്കാനാവാത്ത തെറ്റെന്ന് ചാവട്ട് ഇസ്ലാഹുൽ മുസ്ലിമീൻ മദ്രസ പി.ടി.എ ജനറൽ ബോഡി യോഗം

മേപ്പയ്യൂർ: പ്രവാചകനിന്ദ വെച്ചു പൊറുപ്പിക്കാനാവാത്ത തെറ്റാണെന്ന് ചാവട്ട് ഇസ്ലാഹുൽ മുസ്ലിമീൻ മദ്രസ പി.ടി.എ ജനറൽ ബോഡി യോഗം അഭിപ്രായപ്പെട്ടു. ചാനൽ ചർച്ചക്കിടയിൽ പ്രവാചകൻ മുഹമ്മദ് നബിയെ നിന്ദിച്ച് സംസാരിച്ച ബി.ജെ.പി ദേശീയ വക്താവ് നൂപൂർ ശർമ്മക്കും സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇസ്ലാം വിരുദ്ധത പ്രചരിപ്പിച്ച ഡൽഹി ഘടകം മാധ്യമ വിഭാഗം തലവൻ നവീൻകുമാർ ജിൻഡാലിനുമെതിരായ നടപടി പാർട്ടിയിൽ നിന്നും

കൊലവിളി മുദ്രാവാക്യം എഫ്.ഐ.ആെറിലെത്തിയപ്പോള്‍ ‘ഭാരത് മാതാ കീ ജയ്’; പേരാമ്പ്രയില്‍ ബി.ജെ.പി നടത്തിയ പ്രകടനത്തിനെതിരായ കേസില്‍ നിസാര വകുപ്പുകള്‍ ചുമത്തിയതിനെതിരെ പ്രതിഷേധം ശക്തമാവുന്നു

പേരാമ്പ്ര: പ്രകോപനപരമായ മുദ്രാവാക്യം മുഴക്കി പേരാമ്പ്രയില്‍ ബി.ജെ.പി നടത്തിയ പ്രകടനത്തിനെതിരെ നിസാര വകുപ്പുകള്‍ മാത്രം ചുമത്തി കേസെടുത്തതില്‍ പ്രതിഷേധം ശക്തമാവുന്നു. സംഘപരിവാറിനെ സഹായിക്കുന്നതാണ് പൊലീസിന്റെ നടപടിയെന്ന് ആരോപിച്ച് വിവിധ സംഘടനകള്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. മെയ് 10 നാണ് പേരാമ്പ്രയില്‍ കൊലവിളി മുദ്രാവാക്യങ്ങളുമായി ബി.ജെ.പി പ്രകടനം നടത്തിയത്. വിവിധ സംഘടനകള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ്

ജാർഖണ്ഡിൽ സൈനിക പരിശീലനത്തിനിടെ മരിച്ച അരിക്കുളം സ്വദേശിയായ സി.ആർ.പി.എഫ് സൈനികൻ സുധീൽ പ്രസാദിന് ശ്രദ്ധാഞ്ജലി

അരിക്കുളം: ജാർഖണ്ഡിൽ സൈനിക പരിശീലനത്തിനിടെ മരിച്ച അരിക്കുളം കാരയാട് സ്വദേശിയായ സി.ആർ.പി.എഫ് സൈനികൻ സുധീൽ പ്രസാദിന് ശ്രദ്ധാഞ്ജലി. കഠിന പ്രയത്നത്തിലൂടെ സൈന്യത്തിൽ ചേരുകയും കാരയാട് പ്രദേശത്തെ നിരവധി ചെറുപ്പക്കാർക്ക് സൈന്യത്തിൽ ചേരാൻ പ്രചോദനമാവുകയും ചെയ്ത വ്യക്തിയായിരുന്നു സുധീൽ പ്രസാദ് എന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ ബി.ജെ.പി പട്ടികജാതി മോർച്ച സംസ്ഥാന സെക്രട്ടറി വി.സി.ബിനീഷ് മാസ്റ്റർ പറഞ്ഞു.

പേരാമ്പ്രയില്‍ ബി.ജെ.പി നടത്തിയ കൊലവിളി പ്രകടനത്തില്‍ പോലീസ് കേസെടുക്കണമെന്ന് മുസ്ലിംലീഗ്

പേരാമ്പ്ര: ഹലാല്‍ ബീഫിന്റെ പേരില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ അക്രമം നടത്തിയ സംഘപരിവാര്‍ സംഘടനകള്‍ ബഹുജനരോഷം മറികടക്കാന്‍ കൊലവിളി പ്രകടനം നടത്തി ബോധപൂര്‍വ്വം പ്രകോപനം ഉണ്ടാക്കുകയാണെന്നും, വര്‍ഗ്ഗീയകൊലവിളി പ്രകടനത്തിനെതിരെ കേസെടുക്കാന്‍ പോലീസ് തയ്യാറാകണമെന്ന് മുസ്ലിം മീഗ് കൂത്താളി പഞ്ചായത്ത് നേതൃസംഗമം ആവശ്യപ്പെട്ടു. പ്രകോപനപരമായ മുദ്രാവാക്യംവിളി ബോധപൂര്‍വ്വം കലാപം ഉണ്ടാക്കാനുള്ള സംഘപരിവാര്‍ ശ്രമമാണ്. ഇക്കാര്യത്തില്‍ പോലീസ് ജാഗ്രത കാണിക്കണം. ഹരിതരാഷ്ട്രീയം

ബൂത്ത് തലത്തില്‍ ‘പന്ന പ്രമുഖ്’ കമ്മിറ്റികള്‍ ഉണ്ടാക്കും; കേരളത്തില്‍ പാര്‍ട്ടി വിപുലീകരിക്കാന്‍ ബി.ജെ.പി

കോഴിക്കോട്: കേരളത്തില്‍ പാര്‍ട്ടി വിപുലീകരണ പദ്ധതിയുടെ ഭാഗമായി ബൂത്ത് തല പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരാന്‍ ‘ പന്ന പ്രമുഖ്’ (വോട്ടര്‍ ലിസ്റ്റ് ഇന്‍-ചാര്‍ജ്) കമ്മിറ്റികള്‍ രൂപീകരിക്കാന്‍ തീരുമാനം. അതിന്റെ ഭാഗമായി കേരളത്തിലെ എല്ലാ ബൂത്തുകളിലും പന്ന പ്രമുഖരെ വിന്യസിക്കും. ഡല്‍ഹിയില്‍ പുരോഗമിക്കുന്ന ബി.ജെ.പി ദേശീയ എക്സിക്യുട്ടീവ് യോഗത്തിലാണ് തീരുമാനം. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളും 2024ലെ പൊതുതെരഞ്ഞെടുപ്പും മുന്നില്‍കണ്ടാണ്

അരിക്കുളത്തെ പൊതുഇടം സംരക്ഷിക്കണമെന്ന ഗ്രാമസഭാ പ്രമേയം നടപ്പിലാക്കണം -ബി.ജെ.പി

അരിക്കുളം: പൊതു ഇടം ഇല്ലാതാക്കി കൊണ്ട് മാലിന്യ സംസ്കരണ കേന്ദ്രം നിർമ്മിക്കുന്നതിനെതിരെ ഗ്രാമസഭാ പ്രമേയം തീരുമാനമാക്കി നപ്പിലാക്കാൻ അരിക്കുളം ഗ്രാമപഞ്ചായത്ത് തയ്യാറാവണമെന്ന് ബി.ജെ.പി പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡന്റ് വി.സി.ബിനീഷ്. ബി.ജെ.പി അരികുളത്തു സംഘടിപ്പിച്ച നിൽപ്പ് സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമസഭയിൽ ജനങ്ങൾ ഒറ്റക്കെട്ടായി വിയോജിപ്പ് രേഖപ്പെടുത്തുകയും സംഭരണകേന്ദ്ര നിർമ്മാണം ജനവാസ കേന്ദ്രത്തിൽ

വാക്‌സിന്‍ വിതരണത്തിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി കീഴരിയൂരില്‍ ധര്‍ണ്ണാ സമരം സംഘടിപ്പിച്ചു

കീഴരിയൂര്‍: വാക്‌സിന്‍ വിതരണത്തിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബി. ജെ.പി ധര്‍ണ്ണാ സമരം സംഘടിപ്പിച്ചു. ബി. ജെ.പി കീഴരിയൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കീഴരിയൂര്‍ ഹെല്‍ത്ത് സെന്ററിന് മുന്നില്‍ തടത്തിയ സമരം ബി. ജെ.പി പേരാമ്പ്ര നിയോജ മണ്ഡലം ജനറല്‍ സെക്രട്ടറി തറമല്‍ രാഗേഷ് ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികളുടെ അമിത രാഷ്ട്രീയ ഇടപെടലുകളും ഭരണ പക്ഷ ഉദ്യോഗസ്ഥ

കൊയിലാണ്ടിയിൽ സ്വര്‍ണ്ണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ സമഗ്രാന്വേഷണം നടത്തണം -ബി.ജെ.പി

അരിക്കുളം: കൊയിലാണ്ടി ഊരള്ളൂരില്‍ സ്വര്‍ണക്കടത്ത് സംഘം തോക്കുചൂണ്ടി യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. കൊള്ളസംഘത്തിന്റെ പ്രധാന കണ്ണിയേയാണ് തട്ടികൊണ്ട് പോയിരിക്കുന്നതെന്ന് ബി.ജെ.പി പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡന്റ് വി.സി. ബിനീഷ് ആരോപിച്ചു. രാമനാട്ടുകരയില്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നതിന്റെ ബാക്കിപത്രമാണ് ഊരള്ളൂരില്‍ നടന്നിരിക്കുന്നത്. സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ സംഘത്തില്‍ പെട്ടവര്‍

error: Content is protected !!