Tag: Bank

Total 9 Posts

വടകര ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ സ്വർണതട്ടിപ്പ് കേസ്; മധ ജയകുമാറിന്റെ സുഹൃത്തും ഇടനിലക്കാരനുമായ കാര്‍ത്തിക് ഇപ്പോഴും കാണാമറയത്ത്‌

വടകര: ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിലെ സ്വര്‍ണപണയ തട്ടിപ്പ് കേസിലെ ഇടനിലക്കാരന്‍ തിരുപ്പൂര്‍ സ്വദേശി കാര്‍ത്തിക് ഇപ്പോഴും കാണാമറയത്ത്. മധ ജയകുമാര്‍ തട്ടിയെടുത്ത സ്വര്‍ണത്തില്‍ കുറേ ഭാഗം തിരുപ്പൂരിലെ ബാങ്കില്‍ കാര്‍ത്തിക് മുഖേനയാണ് പണയം വെച്ചിരുന്നത്. മാത്രമല്ല ഇയാള്‍ വഴിയാണ് മധ ജയകുമാറിന്റെ അക്കൗണ്ടിലേക്ക് പണമെത്തിയിരുന്നത്. എന്നാല്‍ മധ ജയകുമാര്‍ അറസ്റ്റിലായതോടെ കാര്‍ത്തിക് മുങ്ങിയതായാണ്

വ്യാജ രേഖ നൽകി വായ്‌പ തട്ടാൻ ശ്രമം; ആയഞ്ചേരി സ്വദേശി ഉൾപ്പെടെ മൂന്ന് പേർ അറസറ്റിൽ

കോഴിക്കോട്: കെഎസ്എഫ്ഇ കല്ലായി ബ്രാഞ്ച് ശാഖയിൽനിന്ന്‌ വ്യാജ രേഖ നൽകി വായ്‌പ തട്ടാൻ ശ്രമിച്ച കേസിൽ മൂന്നുപേർ അറസ്‌റ്റിൽ. ആയഞ്ചേരി പൊന്മേരിപറമ്പിൽ മംഗലാട് കളമുള്ളത്തിൽ വീട്ടിൽ അബൂബക്കർ എന്ന പോക്കർ (59), കിനാലൂർ കൊല്ലരുകണ്ടി പൊയിൽ കെ.പി. മുസ്തഫ (54), മെഡിക്കൽ കോളേജ് കിഴക്കേ ചാലിൽ വീട്ടിൽ ടി.കെ. ഷാഹിദ (48), എന്നിവരെയാണ് തിങ്കളാഴ്ച അറസ്റ്റിലായത്.

ബാങ്കിടപാടുകൾ നടത്താനുണ്ടോ; അടുത്ത മാസം 11 ദിവസം ബാങ്ക് അവധിയായിരിക്കും; വിശദ വിവരങ്ങളറിയാം

കോഴിക്കോട്: ബാങ്കിടപാടുകൾ നടത്താനുള്ളവർ ശ്രദ്ധിക്കുക, അടുത്ത മാസം 11 ദിവസം ബാങ്ക് അവധിയായിരിക്കും. വിശേഷ ദിവസങ്ങളും രണ്ടാം ശനിയും ഞായറും കൂട്ടിയാണ് കേരളത്തിൽ പതിനൊന്ന് ദിവസം അവധിയുണ്ടാവുക. ശ്രീ നാരായണ ഗുരു ജയന്തരി, കർമ പൂജ, ഒന്നാം ഓണം, തിരുവോണം, ഇന്ദ്രജത്ര, ശ്രീ നരവന ഗുരു ജയന്തി, ശ്രീ നാരായണ ഗുരു സമാധി, നവരാത്രി എന്നിവയാണ്

പത്താംക്ലാസ് യോ​ഗ്യതയുള്ളവരാണോ? ബാങ്കിങ് കറസ്‌പോണ്ടന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം, വിശദാംശങ്ങൾ

കോഴിക്കോട്: ബാങ്കിങ് സേവനങ്ങള്‍ മികച്ച രീതിയില്‍ താഴേത്തട്ടില്‍ എത്തിക്കുന്നതിനായി തപാല്‍ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്കിലേക്ക് ബാങ്കിങ് കറസ്‌പോണ്ടന്റുമാരെ ക്ഷണിച്ചു. യോഗ്യത: പത്താം ക്ലാസ് പാസായിരിക്കണം. പ്രായം: 18 നും 75 നും മധ്യേ. അപേക്ഷിക്കുന്ന സ്ഥലത്തെ സ്ഥിരതാമസക്കാരനായിരിക്കണം. പ്രാദേശിക ഭാഷയില്‍ പ്രാവീണ്യം വേണം. ആധാര്‍, പാന്‍കാര്‍ഡ് എന്നിവ ഉണ്ടായിരിക്കണം. സ്വന്തമായി ആന്‍ഡ്രോയിഡ്

‘കിഡ്‌നി ഞാന്‍ നല്‍കാം, എനിക്കെന്റെ മകനെ വേണം’; ഇരു കിഡ്‌നികളും തകരാറിലായ ചക്കിട്ടപ്പാറ സ്വദേശി ദിഗേഷിന്റെ ചികിത്സയ്ക്ക് വേണ്ടത് 20 ലക്ഷത്തോളം രൂപ, സുമനസുകളുടെ കാരുണ്യം തേടി കുടുംബം; നമുക്കും കൈകോർക്കാം

പേരാമ്പ്ര: രണ്ട് കിഡ്‌നികളും തകരാറിലായി ചികിത്സയില്‍ കഴിയുന്ന ദിഗേഷിനായി സുമനസ്സുകളുടെ കാര്യുണ്യം തേടുകയാണ് കുടുംബം. ഗുരുതരാവസ്ഥയില്‍ കഴിയുന്ന ദീഗേഷിന് ജീവിതത്തിലേക്ക് തിരിച്ചുവരണമെങ്കില്‍ കിഡ്‌നി മാറ്റിവെക്കലല്ലാതെ മറ്റു മാര്‍ഗമില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കിഡ്‌നി നല്‍കാന്‍ അമ്മ തയ്യാറാണ്, എന്നാല്‍ സാധാരണക്കാരായ ദിഗേഷിന്റെ കുടുംബത്തിന് ഭീമമായ ചികിത്സാ ചെലവ് താങ്ങാവുന്നതിലുമപ്പുറമാണ്. ടൈല്‍സിന്റെ പണിക്ക് പോയാണ് ദിഗേഷ് കുടുംബം പുലര്‍ത്തിയത്.

എ.ടി.എമ്മിലൂടെയും ജനത്തിന്റെ കീശ കാലിയാക്കാൻ പുതിയ തീരുമാനം; എ.ടിഎം ഇടപാടുകളുടെ നിരക്ക് വർധിപ്പിക്കാൻ ബാങ്കുകൾക്ക് റിസർവ് ബാങ്ക് അനുമതി നൽകി, ഓരോ ഇടപാടിനും 21 രൂപ വീതം കൊടുക്കേണ്ടി വരും; വിശദാംശം വായിക്കാം

കോഴിക്കോട്‌:എ.ടി.എം ചാര്‍ജുകള്‍ വര്‍ധിപ്പിക്കാന്‍ ബാങ്കുകള്‍ക്ക്​ റിസര്‍വ്​ ബാങ്ക്​ അനുമതി. ഇതോടെ എ.ടി.എം സേവനങ്ങള്‍ക്ക്​ ഇനി ചിലവേറും. ​സൗജന്യ എ.ടി.എം ഇടപാടുകള്‍ക്ക്​ ശേഷമുള്ള ഓരോ ഇടപാടിനും​​ 21 രൂപവരെ ഉപഭോക്താക്കളില്‍ നിന്ന്​ ഈടാ​ക്കാം. എ.ടി.എമ്മില്‍ നിന്ന്​ പണം പിന്‍വലിക്കല്‍, ഡെബിറ്റ്​ -ക്രെഡിറ്റ്​ കാര്‍ഡുകളുടെ ഉപയോഗം തുടങ്ങിയവക്കാണ്​ നിരക്ക്​ ഈടാക്കുക. 2022 ജനുവരി ഒന്നുമുതലാണ്​ പുതുക്കിയ നിരക്കുകള്‍​ പ്രാബല്യത്തില്‍

കോവിഡ് വ്യാപനം; മെയ് 4 മുതല്‍ ബാങ്കുകളുടെ പ്രവര്‍ത്തന സമയത്തില്‍ വീണ്ടും മാറ്റം

  തിരുവനന്തപുരം: ബാങ്കുകളുടെ പ്രവര്‍ത്തനസമയം വീണ്ടും പുനഃക്രമീകരിച്ചു. രാവിലെ 10 മുതല്‍ ഉച്ചക്ക് ഒന്നുവരെയായിരിക്കും സംസ്ഥാനത്ത് ബാങ്കുകള്‍ പ്രവര്‍ത്തിക്കുക. കോവിഡ് കേസുകള്‍ വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ചേര്‍ന്ന സംസ്ഥാനതല ബാങ്കേഴ്‌സ് കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം. കോവിഡ് സാഹചര്യത്തില്‍ നേരത്തേ നിശ്ചയിച്ച സമയം രണ്ട് മണി വരെ ആയിരുന്നു. ഉച്ചക്ക് ഒന്നുമുതല്‍ രണ്ടു വരെ

7 ദിവസം ബാങ്ക് അവധി, ട്രഷറിയ്ക്ക് അവധിയില്ല

തിരുവനന്തപുരം: ബാങ്കുകള്‍ക്ക് തുടര്‍ച്ചയായി അവധി ദിവസങ്ങള്‍. മാര്‍ച്ച് 27 ന് തുടങ്ങുന്ന രണ്ടാഴ്ചയില്‍ 7 ദിവസം ബാങ്കുണ്ടാകില്ല. ഇതില്‍ നാല് അവധിദിവസം ട്രഷറി പ്രവര്‍ത്തിക്കും. മാർച്ച് 27,28,29 ഏപ്രില്‍ ഒന്ന്, രണ്ട്, നാല്, ആറ് തീയതികളിലാണ് ബാങ്ക് അവധി. 27 -ന് നാലാംശനി, 28 ഞായര്‍, ഒന്നിന് വര്‍ഷാന്ത്യ കണക്കെടുപ്പ്, രണ്ടിന് ദുഃഖവെള്ളി, നാല് ഞായര്‍,

പൊതുജനം സൂക്ഷിക്കുക, ബാങ്കുകളില്‍ നിന്നും പണം തട്ടുന്ന സംഘം വ്യാപകം

വടകര: ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഉടമയറിയാതെ എടിഎം വഴി പണം നഷ്ടപ്പെട്ട പരാതികളുടെ എണ്ണം കൂടുന്നു. കഴിഞ്ഞ ദിവസം എന്‍ജിനീയറിങ് വിദ്യാര്‍ഥിനി മേപ്പയില്‍ സ്വദേശി അപര്‍ണയുടെ അക്കൗണ്ടില്‍ നിന്ന് 20,000 രൂപ നഷ്ടപ്പെട്ടതിനു പിന്നാലെ ഒട്ടേറെ പേര്‍ പരാതിയുമായെത്തി. പത്ത് പേര്‍ക്ക് തുക നഷ്ടപ്പെട്ടിട്ടുണ്ടെന്ന് പൊലീസ്. വടകര പുതിയാപ്പ് മലയില്‍ പി.എം.തോമസിന്റെ അക്കൗണ്ടില്‍ നിന്ന് 40,000

error: Content is protected !!