Tag: Balussery

Total 43 Posts

സ്ത്രീകളെ മറയാക്കി ലഹരി വിൽപ്പന; ബാലുശ്ശേരിയിൽ എം.ഡി.എം.എയുമായി രണ്ട് യുവതികളുൾപ്പടെ മൂന്ന് പേർ പിടിയിൽ

ബാലുശ്ശേരി: പൂനൂരിൽ സ്വകാര്യ വ്യക്തിയുടെ ഫ്ലാറ്റിൽ നിന്നും മാരക ലഹരി മരുന്നായ എം.ഡി.എം.എ യുമായി രണ്ട് യുവതികൾ ഉൾപ്പെടെ മൂന്നുപേർ പിടിയിലായി. ബാലുശേരി എരമംഗലം സ്വദേശിയായ വിൽപനക്കാരനും രണ്ട് യുവതികളും പിടിയിലായത്. ഇന്ന് വൈകീട്ടോടെയാണ് സ്വകാര്യ ഫ്ലാറ്റിൽ നിന്നും ഇവരെ ബാലുശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. എരമംഗലം ചെട്ട്യാംവീട്ടിൽ ഓലോതലക്കൽ ജയ്സലും (44) ഇയാളോടൊപ്പം ബാംഗ്ലൂർ

അനുമതി നിഷേധിച്ചിട്ടും ആനയെ എഴുന്നള്ളിച്ചു; ബാലുശ്ശേരിയിൽ ക്ഷേത്ര ഭാരവാഹികൾക്കും ആന ഉടമയ്ക്കുമെതിരെ കേസ്

ബാലുശ്ശേരി: അനുമതി ഇല്ലാതെ ഉത്സവത്തിന് ആനയെ എഴുന്നള്ളിച്ചതിന് കേസെടുത്തു. വനംവകുപ്പാണ് നടപടിയെടുത്തത്. ബാലുശ്ശേരി പൊന്നാരം തെരു ശ്രീ മഹാഗണപതി ക്ഷേത്ര ഭാരവാഹികൾക്കും ആന ഉടമയ്ക്കും എതിരെയാണ് കേസെടുത്തത്. നാട്ടാന പരിപാലന ചട്ടവും വന്യജീവി സംരക്ഷണ നിയമവും അനുസരിച്ചാണ് നടപടി. ക്ഷേത്ര ഉത്സവത്തിൻ്റെ ഭാഗമായി ആനയെ എഴുന്നള്ളിക്കാൻ ഭാരവാഹികൾ അപേക്ഷ നൽകിയിരുന്നു. എന്നാൽ ഇത് അധികൃതർ തള്ളുകയായിരുന്നു.

മദ്യലഹരിയില്‍ ഓടിച്ച സ്വിഫ്റ്റ് നിയന്ത്രണംവിട്ട് വാഹനങ്ങളിലിടിച്ചു; കൊയിലാണ്ടി സ്വദേശിയടക്കം ആറ് പേര്‍ക്ക് പരിക്ക്, കാറില്‍ മദ്യക്കുപ്പികളും

ബാലുശ്ശേരി: മദ്യലഹരിയില്‍ യുവാക്കള്‍ ഓടിച്ച കാര്‍ മറ്റ് വാഹങ്ങളില്‍ ഇടിച്ച് ആറ് പേര്‍ക്ക് പരിക്കേറ്റു. ബൈക്ക് യാത്രക്കാരായ കൂരാച്ചുണ്ട് സ്വദേശി അമല്‍ കൃഷ്ണ (25), കൊയിലാണ്ടി സ്വദേശി വിനോദ് (40), കാര്‍ യാത്രക്കാരനായ കാന്തപുരം സ്വദേശി അബ്ദുല്‍ നാസര്‍ (57), അപകടം വരുത്തിയ കാറിലുണ്ടായിരുന്ന ബാലുശ്ശേരി സ്വദേശികളായ ബിബിന്‍ ലാല്‍ (36), കിരണ്‍ (31), അര്‍ജ്ജുന്‍

‘ബാലുശ്ശേരി എരമംഗലം സ്വദേശി ബിനീഷിന്റെ മരണം ആള്‍ക്കൂട്ട കൊലപാതകം’; നീതിയാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പട്ടികജാതി-പട്ടികവര്‍ഗ കമ്മീഷനും പരാതി നല്‍കി

ബാലുശ്ശേരി: ബാലുശ്ശേരി എരമംഗലം സ്വദേശി ബിനീഷ് മരണപ്പെട്ട സംഭവത്തില്‍ പട്ടികജാതി പട്ടികവര്‍ഗ കമ്മീഷനും മുഖ്യമന്ത്രിക്കും പരാതി സമര്‍പ്പിച്ചു. ക്ഷേത്രോത്സവത്തിന്റെ കൊടിയിറക്കല്‍ ചടങ്ങിനുശേഷം ക്ഷേത്രപരിസരത്ത് അബോധാവസ്ഥയില്‍ കണ്ടെത്തിയ കോമരം എരമംഗലം സ്വദേശി ബിനീഷ് മരണപ്പെട്ട സംഭവത്തിലാണ് സമഗ്രാന്വേഷണം ആവശ്യപ്പെട്ട് കുടുംബവും പട്ടികജാതി ക്ഷേമസമിതി സംസ്ഥാന കമ്മറ്റി അംഗങ്ങളും പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. സംസ്ഥാന കമ്മറ്റി അംഗങ്ങളായ ഒ.എം.ഭരദ്വാജ്, ഷാജി

നരിക്കുനിയില്‍ വീട്ടുവളപ്പിലെ കിണറിൽ നിന്ന് ദുര്‍ഗന്ധം; പരിശോധിച്ചപ്പോള്‍ കിട്ടിയത് ബാലുശ്ശേരി സ്വദേശിയായ 22 കാരന്റെ മൃതദേഹം

ബാലുശ്ശേരി: നരിക്കുനിയിൽ വീട്ടുവളപ്പിലെ കിണറിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ബാലുശ്ശേരി ഇയ്യാട് സ്വദേശിയായ 22 കാരൻ അൽ അമീന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെ നരിക്കുനിക്ക് സമീപം പന്നിക്കോട്ടൂർ വീട്ടിൽ മുഹമ്മദിന്റെ വീട്ടിലെ കിണറ്റിലാണ് മൃത​ദേഹം കണ്ടെത്തിയത്. വീട്ടിലെ വെള്ളത്തിന് ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് കിണർ പരിശോധിച്ചപ്പോൾ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടർന്ന് കൊടുവള്ളി പൊലീസിനെയും നരിക്കുനി

ബാലുശ്ശേരി തെച്ചിപ്പാലം നിർമ്മാണം പാതി വഴിയിൽ; യാത്രാക്ലേശം മൂലം പൊറുതിമുട്ടി യാത്രക്കാർ

ബാലുശ്ശേരി: തെച്ചിപ്പാലത്തിന്റെയും സമീപത്തെ കലുങ്ക് നിർമ്മാണത്തിന്റെയും പ്രവൃത്തി നിർത്തിവെച്ചത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. എസ്റ്റേറ്റ്മുക്ക് – കക്കയം റോഡിന്റെ നവീകരണ പ്രവൃത്തിയുടെ ഭാഗമായി നടക്കുന്ന തെച്ചിപ്പാലത്തിന്റെയും സമീപത്തെ കലുങ്ക് നിർമ്മാണത്തിന്റെയും പ്രവൃത്തി വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനും ഗ്യാസ് പൈപ്പ് ലൈനും മാറ്റി സ്ഥാപിക്കാനായാണ് നിർത്തിവെച്ചത്. പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കുന്നത് വൈകുന്നതിനാൽ പണി പൂർത്തീകരിക്കാൻ ഇതുവരെ

എം.ഡി.എം.എയുമായി രണ്ടു യുവാക്കള്‍ ബാലുശ്ശേരി പൊലീസിന്റെ പിടിയില്‍; പ്രതികൾ വാകയാട്, നടുവണ്ണൂർ മേഖലകളിലെ എം.ഡി.എം.എ വിതരണക്കാർ

ബാലുശ്ശേരി: കരുമ്പാപൊയില്‍ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ടു യുവാക്കള്‍ പിടിയില്‍. ആകാശ് (27) വാകയാട് കിഴക്കേ കാര്യോട്ട് ജെറീഷ്(33) എന്നിവരെയാണ് ബാലുശ്ശേരി പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. നടുവണ്ണൂര്‍ കാവില്‍, വാകയാട് എന്നീ മേഖലകളിലെ എം.എഡി.എം.എ. വിതരണക്കാരാണിവര്‍. ഇവരുടെ കയ്യില്‍ നിന്ന് 2.7 ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തിട്ടുണ്ട്. ബാലുശ്ശേരി സ്റ്റേഷന്‍ എസ്.ഐമാരായ റഫീഖ് പി., അഫ്‌സല്‍

ആവേശപ്പോരാട്ടത്തില്‍ രണ്ടാം സ്ഥാനമുറപ്പിച്ച് പേരാമ്പ്ര; സ്കൂള്‍ കായിക മേളയ്ക്ക് ഇന്ന് സമാപനം

കോഴിക്കോട്: വാശിയേറിയ പോരാട്ടത്തിന്റെ ആവേശമലയടിച്ച സ്കൂള്‍ കായിക മേളയില്‍ രണ്ടാം സ്ഥാനം സ്വന്തമാക്കി മുന്നോട്ട് കുതിക്കുകയാണ് പേരാമ്പ്ര ഉപജില്ല. അറുപത്തിനാല് പോയിന്റ് നേട്ടമാണ് ഇപ്പോഴുള്ളത്. നൂറ്റി തൊണ്ണൂറ്റി രണ്ട് പോയന്റുമായി മുക്കം സബ്ജില്ലയാണ് ഒന്നാം സ്ഥാനത്ത്. നാല്‍പത്തിയേഴ് പോയന്റുമായി ബാലുശേരി മൂന്നാം സ്ഥാനത്തുണ്ട്. ഇന്നത്തെ മത്സരങ്ങളോടെ സബ്ജില്ലാ കായിക മേള സമാപിക്കും. തുറമുഖ മന്ത്രി അഹമ്മദ്

ബാലുശ്ശേരി ബസ് സ്റ്റാന്റില്‍ ഓട്ടോറിക്ഷാ ഡ്രൈവറെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: രണ്ട് പേര്‍ കസ്റ്റഡിയില്‍

ബാലുശ്ശേരി: കഴിഞ്ഞ ദിവസം ബാലുശ്ശേരി ബസ് സ്റ്റാന്റില്‍ ഓട്ടോറിക്ഷാ ഡ്രൈവറെ ദുരൂഹമായി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍. മഞ്ഞപ്പാലം കാട്ടാമ്പള്ളിക്കല്‍ മന്‍സൂറിനെ (38) ആണ് ശനിയാഴ്ച രാവിലെ ബസ് സ്റ്റാന്റിലെ കടയുടെ വരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തില്‍ പരിക്കുകള്‍ ഉണ്ടായിരുന്നു. വെള്ളിയാഴ്ച രാത്രി മന്‍സൂറിനൊപ്പം ബാലുശ്ശേരി ബസ് സ്റ്റാന്റിലേക്ക് ബൈക്കില്‍

ടിക്കറ്റില്ലാതെ തീവണ്ടി യാത്ര ചെയ്തു, ചോദ്യം ചെയ്ത ടി.ടി.ഇയെ അസഭ്യം പറഞ്ഞു, കോടതിയില്‍ ജഡ്ജിയോടും അപമര്യാദയായി പെരുമാറി; തലയാട്, കട്ടിപ്പാറ സ്വദേശികളടക്കം അഞ്ച് യുവാക്കള്‍ക്ക് ഒരുമാസം തടവും പിഴയും വിധിച്ച് കോടതി

കോഴിക്കോട്: മംഗളൂരുവില്‍നിന്ന് ഗോവയിലേക്ക് തീവണ്ടിയില്‍ ടിക്കറ്റില്ലാതെ യാത്രചെയ്ത തലയാട്, കട്ടിപ്പാറ സ്വദേശിയടക്കം അഞ്ച് യുവാക്കള്‍ക്ക് ഒരു മാസം തടവും പിഴയും വിധിച്ച് കോടതി. ടിക്കറ്റില്ലാതെ യാത്രചെയ്യുകയും ഇത് ചോദ്യം ചെയ്ത ടി.ടി.ഇ.യോടു അസഭ്യം പറയുകയും കോടതിയിലെത്തിയപ്പോള്‍ ജഡ്ജിയോട് വരെ അപമര്യാദയായി പെരുമാറുകയും ചെയ്ത അഞ്ച് മലയാളികളെയാണ് കോടതി ശിക്ഷിച്ചത്. കോഴിക്കോട്, തലയാട്, കട്ടിപ്പാറ സ്വദേശികളായ യുനീസ്

error: Content is protected !!