Tag: Balusseri
കൂരാച്ചുണ്ട് – ബാലുശ്ശേരി റോഡ് യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; പാതയില്‍ ഗതാഗത നിയന്ത്രണം
കൂരാച്ചുണ്ട്: റോഡ് ടാറിങ് നടക്കുന്നതിനെ തുടര്‍ന്ന് കൂരാച്ചുണ്ട് – ബാലുശ്ശേരി റോഡില്‍ ഗതാഗത നിയന്ത്രണം. കൂരാച്ചുണ്ട് – ബാലുശ്ശേരി യാത്രക്കാര്‍ കൂട്ടാലിട പൂനത്ത് റോഡിൽ കുറച്ച് ദൂരം പോയി വലത് തിരിഞ്ഞ് കരുവള്ളികുന്ന് എത്തി ഇടത് തിരിഞ്ഞ് പോകുക. ബാലുശ്ശേരി – കൂരാച്ചുണ്ട് യാത്രക്കാർ കരുവള്ളികുന്നിൽ നിന്നും വലത് ഇട റോഡ് കയറി പൂനത്ത് റോഡിൽ കയറി
‘എം.എൽ.എ. നിങ്ങളോടൊപ്പം’ പരിപാടിക്ക് തുടക്കമായി; ആദ്യ ദിനം എത്തിയത് 117 പരാതികള്‍
ബാലുശ്ശേരി : നിയോജകമണ്ഡലത്തിലെ ആളുകളുടെ പ്രശ്നങ്ങൾക്കും പരാതികൾക്കും പരിഹാരം കാണുന്നതിന് കെ.എം. സച്ചിൻദേവ് എം.എൽ.എ.യുടെ നേതൃത്വത്വത്തിൽ നടത്തുന്ന ‘എം.എൽ.എ. നിങ്ങളോടൊപ്പം’ പരിപാടിക്ക് തുടക്കമായി. കോട്ടൂർ പഞ്ചായത്തിലാണ് ആദ്യപരിപാടി നടന്നത്. കൂട്ടാലിട സാംസ്കാരികനിലയത്തിൽ രാവിലെ 11 മുതൽ ഒരുമണിവരെ പരാതികൾ പരിഗണിച്ചു. വൈകീട്ട് മൂന്നുമുതൽ അഞ്ചുവരെ നടുവണ്ണൂർ ഗ്രാമപ്പഞ്ചായത്തിലെ ആളുകൾക്കായി പഞ്ചായത്ത് ഹാളിലും പരാതികൾ പരിഗണിച്ചു. വാഹനാപകടത്തിൽ നട്ടെല്ലിന്
ബാലുശ്ശേരി മങ്ങാട് കുടുംബാരോഗ്യകേന്ദ്രത്തിന്റെ മുഖഛായ മാറുന്നു ;നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 1.1 കോടി രൂപ അനുവദിച്ചു
ബാലുശ്ശേരി : മങ്ങാട് കുടുംബാരോഗ്യകേന്ദ്രം നവീകരിക്കുമെന്ന് കെ.എം. സച്ചിന്‍ ദേവ് എം.എല്‍.എ അറിയിച്ചു. ആശുപത്രി നവീകരണത്തിന് ഒരു കോടി പത്തുലക്ഷം രൂപ അനുവദിച്ചു. ഒരു ഏക്കര്‍ സ്ഥലത്ത് കാലപ്പഴക്കമുള്ള കെട്ടിടത്തിലാണ് മങ്ങാട് കുടുംബാരോഗ്യകേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ദേശീയ ആരോഗ്യമിഷന്റെ സഹായത്തോടെയാണ് ആധുനിക രീതിയിലുള്ള കെട്ടിടമുണ്ടാക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് മങ്ങാട് പി.എച്ച്.സി, എഫ്.എച്ച്.സി. ആയി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
ബാലുശ്ശേരിയില്‍ സുഹൃത്തുക്കള്‍ തമ്മില്‍ സംഘര്‍ഷം; ഒരാള്‍ മരിച്ചു
ബാലുശ്ശേരി: ബാലുശ്ശേരിയില്‍ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ യുവാവ് മരിച്ചു. വിഷു ആഘോഷത്തിനിടെ ഉണ്ടായ സംഘര്‍ഷത്തിലാണ് സംഭവം. ബാലുശ്ശേരി നമ്പിടിപ്പറമ്പത്ത് അജീഷാണ് മരിച്ചത്. നാല്‍പ്പത്തിയേഴ് വയസായിരുന്നു. ഇന്നലെ വൈകീട്ടോടെ കാരാട്ട്പാറ കള്ളുഷാപ്പിന് സമീപത്താണ് സംഭവം നടന്നത്. മരിച്ച അജീഷ് ഹൃദ്രോഗിയായിരുന്നുവെന്നും പൊലീസ്. കേസില്‍ അന്വേഷണം ആരംഭിച്ചു.
ബാലുശ്ശേരി പിടിക്കാനുറപ്പിച്ച് യുഡിഎഫ്, സ്ഥാനാര്‍ത്ഥി ധര്‍മജന്‍ ബോള്‍ഗാട്ടി പ്രചാരണം തുടങ്ങി
ബാലുശ്ശേരി : യുഡിഎഫ് സ്ഥാനാര്‍ഥി ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ പ്രചാരണ പരിപാടിക്കു തുടക്കമായി. ഇന്നലെ രാവിലെ കണ്ണമ്പാലത്തെരു ക്ഷേത്രത്തിലെത്തിയ സ്ഥാനാര്‍ഥിയെ ക്ഷേത്രം ഭാരവാഹികള്‍ സ്വീകരിച്ചു. പള്ളിയത്ത് കുനി, തുരുത്തി മുക്ക്, കിഴിക്കോട്ട് കടവ്, കരുമ്പാപ്പൊയില്‍, നാറാത്ത്, ആനവാതില്‍, ഉള്ളൂര്‍, കുന്നത്തറ എന്നിവിടങ്ങളില്‍ സ്വീകരണ പരിപാടി സംഘടിപ്പിച്ചു.മണ്ഡലത്തിലെ വികസന മുരടിപ്പിനെതിരെയും ജനങ്ങള്‍ക്ക് ആവശ്യമായ കാര്യങ്ങളില്‍ ഇടപെടാത്ത സര്‍ക്കാരിനെതിരെയും വിധി
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സച്ചിന്‍ദേവിന്റെ ഒന്നാംഘട്ട മണ്ഡല പര്യടനം സമാപിച്ചു, സ്വീകരിച്ച് നാട്ടുകാര്‍
ബാലുശേരി : എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സച്ചിന്‍ദേവിന്റെ ഒന്നാംഘട്ട മണ്ഡല പര്യടനം സമാപിച്ചു. മൂന്ന് ദിവസങ്ങളായി 63 കേന്ദ്രങ്ങളിലാണ് സച്ചിന്‍ പര്യടനം നടത്തിയത്. അവിടനല്ലൂരിലാണ് ഇന്നലെ പര്യടനം തുടങ്ങിയത്. നരയംകുളത്തായിരുന്നു ആദ്യ സ്വീകരണം. പാലോളി, മൂലാട്, കോട്ടൂര്‍, പള്ളിയത്ത് കുനി, പൊന്നമ്പത്ത് താഴെ, ആനപ്പിലാക്കൂല്‍താഴെ, മന്ദങ്കാവ്, കരുവണ്ണൂര്‍, നടുവണ്ണൂര്‍, കരുമ്പാപ്പൊയില്‍, ഉള്ള്യേരി 19, മാമ്പൊയില്‍, മുണ്ടോത്ത് കേന്ദ്രങ്ങളിലും
ബാലുശ്ശേരിയില്‍ മത്സരിക്കാന്‍ ധര്‍മ്മജന്‍ താത്പര്യം അറിയിച്ചു; സ്ഥാനാര്‍ത്ഥിത്വ സാധ്യത തള്ളാതെ എം.എം ഹസന്‍
തിരുവനന്തപുരം: ചലച്ചിത്ര താരം ധര്‍മജന്‍ ബോള്‍ഗാട്ടി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യമറിയിച്ചതായി യു.ഡി.എഫ് കണ്‍വീനര്‍ എം. എം ഹസന്‍ പറഞ്ഞു. ഐശ്വര്യ കേരള യാത്രയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.ഇതോടെ കോഴിക്കോട് ബാലുശ്ശേരി മണ്ഡലത്തില്‍ ധര്‍മജന്‍ ബോള്‍ഗാട്ടി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കുമെന്ന കാര്യത്തില്‍ സാധ്യതയേറുന്നുണ്ട്. സംവരണമണ്ഡലമായ ബാലുശ്ശേരിയില്‍ നിലവില്‍ മുസ്ലീം ലീഗാണ് മത്സരിക്കുന്നത്. കഴിഞ്ഞ