Tag: Balusseri
ബാലുശ്ശേരിയിൽ നായ കഴുത്തിനു വെട്ടേറ്റ് ചത്ത നിലയിൽ
ബാലുശ്ശേരി : ബാലുശ്ശേരി മുക്കിൽ നായ കഴുത്തിനു വെട്ടേറ്റ് ചത്ത നിലയിൽ. ശനിയാഴ്ച രാവിലെയോടെയാണ് സംഭവം. കഴുത്തിനു വെട്ടേറ്റ നായ അവശ നിലയിലായിരുന്നു.പിന്നീട് ചാവുകയായിരുന്നു. നായയെ വെട്ടിയതിനു പിന്നിൽ ആയുധ പരിശീലനം നടത്തുന്ന സംഘങ്ങളാണോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.
ജില്ലയിൽ വ്യാപക ലഹരിവേട്ട, എംഡിഎംഎയും കഞ്ചാവും 35 ലിറ്റർ മദ്യവും പിടിച്ചെടുത്തു; ബാലുശ്ശേരി സ്വദേശി ഉൾപ്പെടെയുള്ളവർ അറസ്റ്റിൽ
കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ വലവിരിച്ച് എക്‌സൈസ്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ ലഹരി കടത്തിയ മൂന്നു പേരെയാണ് പിടികൂടിയത്. മൂന്ന് കേസുകളിലായി എംഡിഎംഎ മയക്കുമരുന്നും കഞ്ചാവും അനധികൃതമായി കടത്തിയ മദ്യവും ആണ് പിടികൂടിയത്. കോഴിക്കോട് എക്സൈസ് ഇന്റലിജന്‍സ് ബ്യൂറോയുമായി ചേര്‍ന്ന് രാത്രിയില്‍ നടത്തിയ റെയ്ഡിലാണ് 35 ലിറ്റര്‍ മദ്യം കാറില്‍ കടത്തവെ ബാലുശ്ശേരി കണ്ണാടിപൊയില്‍ സ്വദേശി
വീടുകൾ കയറിയിറങ്ങി ജനങ്ങളുമായി ആശയവിനിമയം നടത്തി; മുതുകാട് നരേന്ദ്രദേവ് കോളനിയിൽ ലഹരി വിരുദ്ധ ബോധവൽക്കരണം സംഘടിപ്പിച്ച് ബാലുശേരി എക്സൈസ്
പേരാമ്പ്ര: മദ്യം-മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്ക്കരിച്ച് ബാലുശ്ശേരി എക്സെെസ്. ചക്കിട്ടപ്പാറ പഞ്ചായത്തിലെ നരേന്ദ്രദേവ് കോളനിയിലെത്തിയാണ് ഉദ്യോഗസ്ഥർ ജനങ്ങളുമായി സംവദിച്ചത്. വീടുകൾ കയറിയിറങ്ങി കോളനി നിവാസികളുമായി ആശയവിനിമയം നടത്തി. പ്രിവെന്റീവ് ഓഫീസർ ബാബു പി.സി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് എടുത്തു.15 പേർ പങ്കെടുത്തു. എക്സെെസിന്റെ വിമുക്തി പദ്ധതിയുടെ ഭാഗമായി കോളനികൾ കേന്ദ്രീകരിച്ച് ഇത്തരത്തിലുള്ള
ഇരുപത്തിരണ്ടാം വയസില്‍ ഇന്ത്യന്‍ ആര്‍മ്മിയില്‍; അഭിമാനമായി ഉള്ളിയേരി സ്വദേശിനി ഇന്ദുലേഖ
ഉള്ളിയേരി: ഇരുപത്തിരണ്ടാം വയസില്‍ ഇന്ത്യന്‍ ആര്‍മ്മിയില്‍ ലഫ്റ്റനന്റ് ആയി ഉള്ളിയേരി സ്വദേശിനി. അഖിലേന്ത്യാ അടിസ്ഥാനത്തില്‍ മൂന്നാം റാങ്കോടെ ദക്ഷിണേന്ത്യയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക അംഗം കൂടിയായി നാടിന്റെ അഭിമാനമായിരിക്കുകയാണ് ഉള്ളിയേരി പൊയില്‍താഴം പടിഞ്ഞാറെ നീലികണ്ടിയില്‍ ഇന്ദുലേഖ നായര്‍. കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍നിന്ന് ഡിഗ്രി പൂര്‍ത്തിയാക്കിയ ശേഷമാണ് പരീക്ഷയെഴുതിയത്. രണ്ട് ലക്ഷം പെണ്‍കുട്ടികള്‍ പരീക്ഷയെഴുതിയതില്‍ 2000
ബാലുശ്ശേരി സ്വദേശിയായ വ്‌ളോഗര്‍ റിഫയുടെ മരണം; വിവാഹസമയത്ത് റിഫ പ്രായപൂര്‍ത്തിയായിരുന്നില്ല, ഭര്‍ത്താവ് മെഹ്നാസ് പോക്‌സോ കേസില്‍ കസ്റ്റഡിയില്‍
ബാലുശ്ശേരി: വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ മരണത്തെ തുടർന്നുള്ള അന്വേഷണത്തിൽ ഭര്‍ത്താവ് മെഹ്നാസിനെ പോക്‌സോ കേസിൽ കസ്റ്റഡിയിലെടുത്തു. വിവാഹം കഴിക്കുമ്പോൾ റിഫ പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് കണ്ടെത്തിയതോടെയാണ് കേസെടുത്തത്. കാക്കൂർ പൊലീസാണ് കേസെടുത്തത്. വൈകാതെ മെഹ്നാസിന്റെ അറസ്റ്റ് പോലീസ് രേഖപെടുത്തുമെന്നാണ് വിവരം. മാർച്ച് ഒന്നിനാണ് കണ്ടെത്തിയത്. റിഫയേ ദുരൂഹ സാഹചര്യത്തിൽ ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.. മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിച്ചെങ്കിലും
‘നിലത്തുകൂടി ഇട്ട് ഉരുട്ടി, കട്ടിലിന് കൊണ്ടുപോയി ഇടിച്ചു ഈ തല’; തനിക്കേറ്റ ക്രൂരമര്‍ദ്ദനത്തെക്കുറിച്ച് റിഫ മെഹ്നാസ് പറയുന്ന ഓഡിയോ പുറത്ത്
ബാലുശേരി: ദുബൈയില്‍ മരിച്ച ബാലുശേരി സ്വദേശിയായ വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ മരണത്തിന് തൊട്ടുമുമ്പുള്ള ശബ്ദ ശകലം പുറത്ത്. തനിക്കുനേരിടേണ്ടിവന്ന മര്‍ദ്ദനങ്ങള്‍ വിവരിക്കുന്ന ഓഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. തന്നെ പിടിച്ചുകൊണ്ടുപോയി തല കട്ടിലില്‍ ഇടിച്ചെന്ന് മെഹ്നു പറയുന്നതായി പുറത്തുവന്ന ഓഡിയോയിലുണ്ട്. ഒരു പുരുഷനോടാണ് റിഫ ഇക്കാര്യങ്ങള്‍ പറയുന്നത്. അത് ആരാണെന്ന് വ്യക്തമല്ല. റിഫ മെഹ്നുവിന്റെ ഓഡിയോയില്‍ ഉള്ളത്: റിഫ
‘ക്രൂരമായി മർദ്ദിച്ചു, വെള്ളത്തിൽ മുക്കി കൊല്ലാനും ശ്രമിച്ചു’, ബാലുശ്ശേരിയിലെ ആൾക്കൂട്ട ആക്രമണത്തിൽ മൂന്ന് എസ്.ഡി.പി.ഐ പ്രവർത്തകർ കൂടി പിടിയിൽ; കേസിൽ ഇതുവരെ അറസ്റ്റിലായത് ഒമ്പത് പേർ
ബാലുശേരി: ബാലുശേരിയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ ജിഷ്ണുവിനെ ക്രൂരമായി ആക്രമിച്ച സംഭവത്തില്‍ മൂന്ന് പേർ കൂടി അറസ്റ്റിൽ. ജിഷ്ണുവജനെ മർദിച്ച മുഹമ്മദ് സുൽഫി, ജുനൈദ്, റംഷാദ് എന്നിവരാണ് അറസ്റ്റിലായത്. മൂന്ന് പേരും എസ്.ഡി.പി.ഐ പ്രവർത്തകരാണ്. കസ്റ്റഡിയിൽ എടുത്ത പ്രതികളെ ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റു രേഖപ്പെടുത്തപകയായിരുന്നെന്ന് ബാലുശ്ശേരി പോലീസ് സ്റ്റേഷനിലെ സി.ഐ സുരേഷ് കുമാർ പേരാമ്പ്ര ന്യൂസ്
ഫര്‍ണിച്ചര്‍ കടയിലെ തീപിടുത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടല്ലെന്ന് കെഎസ്ഇബി; ബാലുശ്ശേരിയിലെ അഗ്നിബാധയില്‍ ദുരൂഹതയേറുന്നു
ബാലുശേരി: ബാലുശ്ശേരിയിലെ പുത്തൂര്‍വട്ടത്ത് കഴിഞ്ഞ ദിവസമുണ്ടായ തീപിടുത്തത്തില്‍ അഗ്നിക്കിരയായത് രണ്ടു കുടുംബങ്ങളുടെ സ്വപ്‌നങ്ങളും പ്രതീക്ഷകളുമായിരുന്നു. ഫര്‍ണിച്ചര്‍ കടയിലും ടയര്‍ ഗോഡൗണിലുമാണ് തീപിടുത്തമുണ്ടായത്. ഫര്‍ണിച്ചര്‍ കടയില്‍ തീപിടിച്ചത് ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമല്ലെന്ന് കെഎസ്ഇബി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ദുരൂഹത പുറത്തുകൊണ്ടുവരണമെന്ന ആവശ്യം ശക്തമായത്. തിങ്കള്‍ പുലര്‍ച്ചെയാണ് മീത്തലെ മാണിയോട്ട് പ്രതാപന്റെ മരപ്പണിശാലയും മണിയമ്പലത്ത് സുഭാഷിന്റെ ടയര്‍ സംഭരണശാലയും
മാസങ്ങളുടെ വ്യത്യാസത്തില്‍ കത്തി നശിച്ചത് രണ്ട് ഫര്‍ണീച്ചര്‍ കടകള്‍, ലക്ഷങ്ങളുടെ നഷ്ടം; ബാലുശ്ശേരിയിലെ തീപിടുത്തത്തില്‍ ദുരുഹതയുണ്ടെന്ന് ആരോപണം
ബാലുശ്ശേരി: പുത്തൂര്‍വട്ടത്ത് ഇന്നലെ പുലര്‍ച്ചെ നടന്ന തീപിടിത്തത്തില്‍ ഫര്‍ണിച്ചര്‍ കടയും ടയര്‍ ഗോഡൗണും കത്തിനശിച്ചതില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി വുഡ് ക്രാഫ്റ്റ് ഓണേഴ്സ് വെല്‍ഫെയര്‍ ഓര്ഗനൈസേഷന് ഒഫ് കേരള (ഡബ്ളിയു.ഒ.കെ) സംസ്ഥാന ജനറല്‍ സെക്രട്ടറി ഭരതന് പുത്തൂര്‍വട്ടം. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്നലെ പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ബാലുശ്ശേരി പുത്തൂര്‍വട്ടത്ത് വന്‍
എത്തിയപ്പോള്‍ ടയര്‍ കടയും സമീപത്തെ കടയും കത്തിയാളുന്നതാണ് കണ്ടത്, തൊട്ടടുത്തായി തന്നെ വീടുകളുമുണ്ട്; ബാലുശേരിയിലെ തീപിടത്തത്തെക്കുറിച്ച് തീയണക്കാനുള്ള ശ്രമങ്ങളില്‍ പങ്കാളിയായ ഫയര്‍ഫോഴ്‌സ് ജീവനക്കാരന് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്- (വീഡിയോ)
ബാലുശേരി: ഫയര്‍ഫോഴ്‌സ് കൃത്യസമയത്ത് ഇടപെട്ടതിനാലാണ് ബാലുശ്ശേരിയിലെ പുത്തൂര്‍വട്ടത്തെ തീപിടിത്തം വലിയ അപകടങ്ങള്‍ക്ക് വഴിവെക്കാതെ നിയന്ത്രിക്കാനായത്. നിറയെ വീടുകളും അടുത്തടുത്തായി കടകളുമുള്ള പ്രദേശമായതിനാല്‍ തീ പടരാന്‍ സാധ്യത ഏറെയായിരുന്നു. എന്നാല്‍ നരിക്കുനി, കൊയിലാണ്ടി, വെള്ളിമാടുകുന്ന്, പേരാമ്പ്ര സ്റ്റേഷനുകളില്‍ നിന്നും അഗ്നിരക്ഷാ പ്രവര്‍ത്തകരെത്തി അപകടത്തിന്റെ വ്യാപ്തി കുറക്കുകയായിരുന്നു. പുലര്‍ച്ചെ അഞ്ചുമണിയോടെ തങ്ങള്‍ സ്ഥലത്തെത്തുമ്പോള്‍ നരിക്കുനിയില്‍ നിന്നുള്ള അഗ്നിരക്ഷാ സംഘം