Tag: Award
‘പ്രണയിക്കാത്തവരെ തിരിച്ചറിയാനുള്ള മാര്‍ഗങ്ങള്‍’ക്ക് സാഹിത്യ പുരസ്കാരം; പുരോഗമന കലാസാഹിത്യ സംഘം മേപ്പയ്യൂര്‍ ഏര്‍പ്പെടുത്തിയ കെ.പി. കായലാട് സാഹിത്യ പുരസ്കാരം എം.ബഷീറിന്
മേപ്പയ്യൂര്‍: പുരോഗമന കലാസാഹിത്യ സംഘം മേപ്പയ്യൂന്റെ ഏഴാമത് കെ.പി. കായലാട് സാഹിത്യ പുരസ്കാരം പ്രഖ്യാപിച്ചു. എം. ബഷീറിനാണ് പുരസ്കാരം. ‘പ്രണയിക്കാത്തവരെ തിരിച്ചറിയാനുള്ള മാര്‍ഗങ്ങള്‍’ എന്ന കവിതാസമാഹാരമാണ് പുരസ്കാരത്തിന് അര്‍ഹമായത്. ഡോ: സോമന് കടലൂര്‍ ചെയര്‍മാനായ എം.പി.അനസ്, കെ. രതീഷ് എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാരം നിര്‍ണയിച്ചത്. കേരള സാഹിത്യ അക്കാദമിയും കെ.പി. കായലാട് ട്രസ്റ്റും പുരോഗമന കലാസാഹിത്യ
കര്‍ഷക തൊഴിലാളിക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസ അവാര്‍ഡ്
കോഴിക്കോട്: കര്‍ഷക തൊഴിലാളിക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2020-21 അദ്ധ്യയന വര്‍ഷത്തെ ഉന്നത വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷിക്കാം. കേരളത്തിലെ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നിന്നും ഡിഗ്രി, പി.ജി, പ്രൊഫഷണല്‍ ഡിഗ്രി, പ്രൊഫഷണല്‍ പി.ജി, ടി.ടി.സി, ഐ.ടി.ഐ, പോളി, ജനറല്‍ നേഴ്സിങ്ങ്, ബിഎഡ്, മെഡിക്കല്‍ ഡിപ്ലോമ കോഴ്സുകളിലേതിലെങ്കിലും ആദ്യചാന്‍സില്‍ ഉന്നതവിജയം നേടിയ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് അപേക്ഷിക്കാം.
അവാര്‍ഡ് തിളക്കത്തില്‍ മലയോര ഗ്രാമം; മികച്ച അന്വേഷണ ഉദ്യോഗസ്ഥനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മെഡല്‍ കൂരാച്ചുണ്ട് സ്വദേശിയായ വി.വി ബെന്നിക്ക്
കൂരാച്ചുണ്ട്: മികച്ച അന്വേഷണ ഉദ്യോഗസ്ഥനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മെഡലിന് അര്‍ഹനായ ബത്തേരി ഡി.വൈ.എസ്.പി കൂരാച്ചുണ്ട് സ്വദേശിയായ വി.വി ബെന്നി മലയോര ഗ്രാമത്തിന് അഭിമാനമായി. ഡി.വൈ.എസ്.പി എന്ന നിലയില്‍ മാവോയിസ്റ്റ് കേസ് അന്വേഷണമാണ് മെഡല്‍ നേട്ടത്തിന് പ്രധാനമായും പരിഗണിച്ചത്. 18 വര്‍ഷമായി സേനയില്‍ മാതൃകാപരമായ ഒട്ടേറെ പ്രവര്‍ത്തനങ്ങളാണ് ഇദ്ദേഹം കാഴ്ചവെച്ചത്. സേവന മികവിന് മുഖ്യമന്ത്രിയുടെ മെഡല്‍,
നാടകത്തെ ജീവന് തുല്യം സ്നേഹിച്ച് ഇരിങ്ങത്ത് വിളയാട്ടൂര്‍ സ്വദേശി ശശീന്ദ്രൻ; വൈകിയെത്തിയ അംഗീകാരത്തിന് പത്തരമാറ്റിന്റെ തിളക്കം
സൂര്യഗായത്രി കാര്‍ത്തിക നാടകത്തെ തന്റെ ജീവന് തുല്യം സ്നേഹിച്ച കലാകാരനാണ് ഇരിങ്ങത്ത് വിളയാട്ടൂര്‍ സ്വദേശി ശശീന്ദ്രന്. ചെറുപ്പം മുതല്‍ നാടകത്തെ ഒപ്പം കൂട്ടിയ ശശീന്ദ്രന് കഴിഞ്ഞ മുപ്പത് വര്‍ഷമായി നാടകരംഗത്ത് സജീവ സാനിധ്യമാണ്. സംവിധായകനായും, നടനായും, ദീപവിതാനം, എഡിറ്റിംഗ് തുടങ്ങിയ എല്ലാ മേഖലകളിലും ശശീന്ദ്രന് തന്റെ കയ്യൊപ്പ് ചാര്‍ത്താന്‍ മറന്നില്ല. ഏറെ വൈകിയാണെങ്കിലും ശശീന്ദ്രന്റെ കഴിവിനുള്ള
മികച്ച ക്രൈം ഫിക്ഷന്‍ നോവലിനുള്ള ഡി.സി. ബുക്സിന്റെ പുരസ്കാരം ശിവന് എടമന ഏറ്റുവാങ്ങി
കോട്ടയം: മികച്ച ക്രൈം ഫിക്ഷന്‍ നോവലിനുള്ള ഡി.സി ബുക്സിന്റെ പുരസ്കാരം ശിവന് എടമന ഏറ്റുവാങ്ങി. മുചുകുന്ന് സ്വദേശിയായ ശിവന് എടമനയുടെ ‘ന്യൂറോ ഏരിയ’ എന്ന നോവലിനാണ് പുരസ്കാരം ലഭിച്ചത്. കോട്ടയത്തെ ഡി.സി ബുക്സിന്റെ ആസ്ഥാനത്തെ ഓഡിറ്റോറിയത്തില്‍ കൊവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ച് നടന്ന ചടങ്ങില്‍ എഴുത്തുകാരി കെ.ആര് മീരയാണ് ആണ് പുരസ്കാരം സമ്മാനിച്ചത്. 50,000 രൂപയും പ്രശസ്തിപത്രവും