Tag: avalapandi
പതിവ് തെറ്റിക്കാതെ ആവളപ്പാണ്ടി; ഇത്തവണയും പിങ്ക് വസന്തം തീര്‍ത്ത് മുള്ളന്‍പായൽ
ചെറുവണ്ണൂര്‍: ഇത്തവണയും ആവളപ്പാണ്ടിയില്‍ പതിവ് തെറ്റിയില്ല. ആളുകളെ ഏറെ ആകര്‍ഷിച്ച മുള്ളന്‍പായല്‍ പൂത്തുകിടക്കുകയാണ്. കുറ്റിയോട്ട് നടയില്‍ പൂത്ത മുള്ളന്‍പായലും അതിന്റെ ദൃശ്യഭംഗിയും നിരവധി പേരെയാണ് അവിടേക്ക് ആകര്‍ഷിച്ചു കൊണ്ടിരിക്കുന്നത്. ലാറ്റിനമേരിക്കന്‍ സ്വദേശിയായ കബോംബ ഫര്‍കാറ്റ എന്ന ചെടിയാണ് ആവളപാണ്ടിയില്‍ പൂത്തു നില്‍ക്കുന്നത്. മറ്റ് ജല സസ്യങ്ങളെ നശിപ്പിച്ച് അിതിവേഗം പടര്‍ന്നു പിടിക്കുന്ന ജലസസ്യമാണ് നാട്ടുകാര്‍ മുള്ളന്‍പായല്‍
‘ഈ ചിത്രം എനിക്ക് ശുഭാപ്തി വിശ്വാസം നല്‍കുന്നു’; ആവള പാണ്ടിയിലെ പിങ്ക് വിസ്മയം ഫോണ്‍ സ്‌ക്രീന്‍ സേവറാക്കി ആനന്ദ് മഹീന്ദ്ര
പേരാമ്പ്ര: ആവളപാണ്ടിയുടെ സൗന്ദര്യം ഫോണ്‍ സ്‌ക്രീന്‍ സ്‌ക്രീന്‍ സേവറാക്കിയതിന്റെ സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. ‘വിനോദസഞ്ചാരികള്‍ ഈ ഗ്രാമത്തിലേക്ക് ഒഴുകിയെത്തുന്നു എന്ന് കേള്‍ക്കുന്നതില്‍ എനിക്ക് അത്ഭുതമില്ലെന്ന അടിക്കുറിപ്പോടെയാണ് ആനന്ദ് മഹീന്ദ്ര ചിത്രങ്ങള്‍ പങ്കുവെച്ചത്. ‘പ്രതീക്ഷയുടെ നദി’ എന്നാണ് ആനന്ദ് മഹീന്ദ്ര പിങ്ക് നദിയെ വിശേഷിപ്പിച്ചത്. ഈ ചിത്രം കാണുമ്പോള്‍
ആവളപാണ്ടി പാടശേഖരത്തിൽ നെല്ലും മീനും പദ്ധതിക്ക് തുടക്കമായി
പേരാമ്പ്ര: ഫിഷറീസ് വകുപ്പിന്റെ നെല്ലും മീനും പദ്ധതിയുടെ ഭാഗമായി ആവളപാണ്ടി പാടശേഖരത്തിൽ മത്സ്യകൃഷിക്ക് തുടക്കം. ആവള പാണ്ടിയിലെ 50 ഏക്കറിലെ ആഫ്രിക്കൻ പായലും പുല്ലും നീക്കിയാണ് മത്സ്യകൃഷി ആരംഭിച്ചത്. ചുറ്റിലും മുകളിലും നൈലോൺ വലയിട്ട് വേലി കെട്ടിയാണ് നഴ്സറി സജ്ജമാക്കിയത്. കട്ട്‌ല, രോഹു, മൃഗളി തുടങ്ങിയ മത്സ്യങ്ങളെയാണ് വളർത്തുന്നത്. മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കൽ ചെറുവണ്ണൂർ പഞ്ചായത്ത് വൈസ്