Tag: avala
ആവള മഠത്തിൽമുക്ക് പെരിയക്കമണ്ണിൽ കാർത്ത്യായനി അന്തരിച്ചു
ആവള: അവള മഠത്തിൽമുക്ക് പെരിയക്ക മണ്ണിൽ കാർത്ത്യായനി അമ്മ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. ഭർത്താവ് രാഘവൻ നമ്പ്യാർ. മക്കൾ: പ്രകാശൻ, ജയലക്ഷ്മി, പരേതയായ പ്രസീത. മരുമക്കൾ: ഷീബ (പുതിയാപ്പ്), സത്യനാരായണൻ (ചെമ്മരത്തൂര്), മുരളീധരൻ (ആവള). Summary: Periyakka Mannil Kartyayani Passed away at Avala Madathilmukku
എം.ഡി.എം.എ യുമായി യുവാവ് ആവളയിൽ; കയ്യോടെ പിടികൂടി എക്സെെസിനെ ഏൽപ്പിച്ച് നാട്ടുകാർ
ആവള: എം.ഡി.എം.എ യുമായി യുവാവ് ആവളയിൽ പിടിയിൽ. ഉള്ളിയേരി 19 അരിമ്പ മലയില്‍ അബിനാണ് (26) പിടിയിലായത്. ഇയാളിൽ നിന്ന് 280 മില്ലിഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. എം.ഡി.എം.എ യുമായി ആവളയിലെത്തിയ യുവാവിനെ നാട്ടുകാർ പിടികൂടുകയായിരുന്നു. തുടർന്ന് എക്സെെസിൽ വിവരം അറിയിച്ചു. പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍.പി. സുധീര്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ആവളയില്‍ എത്തി ഇയാളെ
ആവളയിലെ പത്തുവയസുകാരന്റെ മരണം: ഞെട്ടല്‍മാറാതെ സഹപാഠികളും നാട്ടുകാരും
പേരാമ്പ്ര: ആവള പെരിഞ്ഞേരിക്കടവില്‍ പത്തുവയസുകാരനായ മുഹമ്മദിന്റെ മരണ വാര്‍ത്ത വിശ്വസിക്കാനാവാതെ നാട്ടുകാരും സഹപാഠികളും. ആവള യു.പി സ്‌കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ് മുഹമ്മദ്. ബുധനാഴ്ച വൈകുന്നേരം ഏഴോടെയാണ് മുഹമ്മദിനെ കുളിമുറിയില്‍ തോര്‍ത്ത് കഴുത്തില്‍ കുരുങ്ങിയനിലയില്‍ കണ്ടെത്തിയത്. ഉടനെ പേരാമ്പ്രയിലെ സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക്
ആവള കുട്ടോത്ത് കുറുങ്ങോടത്ത് അനുശ്രീ അന്തരിച്ചു
ചെറുവണ്ണൂര്‍: ആവള കുട്ടോത്ത് കുറുങ്ങോടത്ത് അനുശ്രീ അന്തരിച്ചു. ഇരുപത്തിമൂന്ന് വയസായിരുന്നു. ആറുമാസം ഗര്‍ഭിണിയായിരിക്കെയാണ് അനുശ്രീയുടെ ഹൃദയവാള്‍വിന് തകരാറുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ചികിത്സയ്ക്കിടെ ന്യൂമോണിയയും പിടിപെട്ടു. ഇതോടെയായിരുന്നു അന്ത്യം. ഭര്‍ത്താവ്: നിധിന്‍. അച്ഛന്‍: ഉണ്ണിക്കൃഷ്ണന്‍. അമ്മ: മിനി. സഹോദരന്‍: വിഷ്ണു.
ആവള എരവത്ത് സൂപ്പി ഹാജി അന്തരിച്ചു
മേപ്പയ്യൂർ: ആവള എരവത്ത് സൂപ്പി ഹാജി അന്തരിച്ചു. 90 വയസാണ്. ആയിഷയാണ് ഭാര്യ. മക്കൾ: ജസീൽ, ഫൈസൽ, ഫാത്തിമ, നഫീസ, സുബൈദ. മരുമക്കൾ: അബ്ദുല്ല (കടിയങ്ങാട്), മൊയ്തു (ആയഞ്ചേരി), മൊയ്തു (കല്ലാച്ചി), സഹീറ (വടയം), റസീന (കായണ്ണ). സഹോദരങ്ങൾ: മറിയം പീടികക്കണ്ടി, ആസ്യ കൈവേലി, പരേതരായ കുഞ്ഞബ്ദുല്ല പൂതക്കണ്ടി, എരവത്ത് മൊയ്തീൻ, എരവത്ത് ഇബ്രായി, ഖദീജ
കൊപ്ര മോഷ്ടിക്കാന്‍ പറ്റാതായതോടെ ഉടമയോട് പക തോന്നി; ഉടന്‍ ചേവിന് തീയിട്ടു; ആവളയിലെ കൊപ്ര ചേവിന് തീപിടിച്ചതിനു പിന്നിലെ സംഭവമിങ്ങനെ: പ്രതി അറസ്റ്റില്‍
ചെറുവണ്ണൂര്‍: ഗുളികപ്പുഴപ്പാലത്തിനു സമീപം ആവളയില്‍ കൊപ്ര ചേവില്‍ വന്‍ തീപിടിത്തത്തിന് വഴിവെച്ചയാള്‍ അറസ്റ്റില്‍. ആവള സ്വദേശിയായ മണമല്‍ ലത്തീഫിനെയാണ് മേപ്പയ്യൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്. കൊപ്ര മോഷ്ടിക്കാന്‍ പറ്റാത്തതിന്റെ വൈരാഗ്യത്തില്‍ ചേവിന് തീയിട്ടതാണെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിയെ പ്രതിയെ അറസറ്റു ചെയ്തത്. ജൂലൈ 16നായിരുന്നു കേസിനാസ്പദമായ സംഭവം. വേളം പൂളക്കൂല്‍ സ്വദേശി
ബി.നാരായണന്‍ അനുസ്മരണം സംഘടിപ്പിച്ച് ആവള മാനവ കലാവേദി
പേരാമ്പ്ര: ആവളയിലെ കലാസാംസ്‌കാരിക സാമൂഹ്യ പ്രവര്‍ത്തകനും അധ്യാപകനുമായിരുന്ന ബി.നാരായണന്റെ രണ്ടാം ചരമവാര്‍ഷിക ദിനാചരണം സംഘടിപ്പിച്ചു. ആവള മാനവ കലാവേദിയുടെ നേതൃത്വത്തിലാണ് ദിനാചരണം നടത്തിയത്. അജയ് ആവള അനുസ്മരണ പ്രഭാഷണം നടത്തി. എം.പി.ശ്രീധരന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. സി.എം.ഗംഗാധരന്‍, കെ.അപ്പുക്കുട്ടി, വിജയന്‍ ആവള, പി.എം.കുഞ്ഞിക്കേളപ്പന്‍, കെ.മൊയ്തീന്‍, രാജന്‍ അരീക്കല്‍, സി.കെ.ശിവദാസന്‍, വി.എം.നാരായണന്‍, വത്സലാ ദേവി, ബൈജു എന്നിവര്‍
വരും തലമുറ വായിച്ചു വളരട്ടെ; ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടികളുമായി ആവള യുപി സ്‌കൂള്‍
പേരാമ്പ്ര: വായനദിനത്തിന്റെ ഭാഗമായി വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തില്‍ ആവള യുപി സ്‌കൂളില്‍ ഇന്ന് മുതല്‍ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ക്ക് തുടക്കമായി. ജൂണ്‍ 25 വരെ വ്യത്യസ്ത മത്സര പരിപാടികളാണ് സ്‌കൂളില്‍ സംഘടിപ്പിച്ചിട്ടുള്ളത്. ചിത്രരചന, സാഹിത്യ പ്രശ്നോത്തരി, ഡിജിറ്റല്‍ മാഗസിന്‍ നിര്‍മ്മാണം, കടങ്കഥപതിപ്പ് നിര്‍മ്മാണം, ശ്രവ്യ വായന, സ്വന്തം രചന, ആസ്വാദന കുറിപ്പ്