Tag: attack by stray dog

Total 5 Posts

പയ്യോളി തച്ചൻകുന്ന് പ്രദേശത്തെ തെരുവുനായ അക്രമണം: അടിയന്തരനടപടികളുമായി നഗരസഭ, തെരുവുനായകൾക്ക് വാക്സിനേഷൻ നല്‍കും

പയ്യോളി: തച്ചൻകുന്ന് പ്രദേശത്ത് 18 പേർക്ക് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റ സാഹചര്യത്തിൽ നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ തെരുവ് നായകൾക്ക് വാക്സിനേഷൻ നടത്തുന്നതിനുള്ള ക്യാമ്പ് നടത്താൻ തീരുമാനിച്ചു. നഗരസഭയിൽ വിളിച്ചു ചേര്‍ത്ത അടിയന്തര യോഗത്തിലാണ് തീരുമാനം. കൂടുതൽ ശല്യമുള്ള ഭാഗങ്ങളിൽ തെരുവ് നായകളെ ഷെൽട്ടറിലേക്ക് മാറ്റുന്ന നടപടി സ്വീകരിക്കാനും, വളർത്തു നായകൾക്ക് വാക്സിനേഷനും നഗരസഭ ലൈസൻസും

ഓടിനടന്ന് പരാക്രമണം; പേരാമ്പ്ര ബസ്റ്റാന്റിനു സമീപം പതിനൊന്നുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു

പേരാമ്പ്ര: പേരാമ്പ്രയില്‍ തെരുവുനായയുടെ ആക്രമണത്തില്‍ 11 പേര്‍ക്ക് പരിക്ക്. പേരാമ്പ്ര ബസ്റ്റാന്റിനു സമീപം ഇന്ന് വൈകുന്നേരമാണ് സംഭവം നടന്നത്. ആക്രമണത്തില്‍ പേരാമ്പ്ര സ്വദേശികളായ ഗീത(52), നെല്യാടിക്കണ്ടി പ്രകാശന്‍ (52), കുന്നിയോട്ടുകണ്ടി ശ്രീധരന്‍(55) എന്നിവര്‍ക്കും സബീല്‍ കുറ്റ്യാടി, ഷീന(40) മുതുവണ്ണാച്ച, കൃഷ്ണവേണി (20) കാരയാട്, വിജയന്‍(45) കായണ്ണ, ബാബു(60) ആവള, അശോകന്‍ (60) കൂത്താളി, ലിജി മുതുകാട്,

തെരുവുനായ ആക്രമണം; കൂരാച്ചുണ്ടില്‍ സ്‌കൂള്‍ വിദ്യര്‍ത്ഥികള്‍ക്ക് പരിക്ക്

കൂരാച്ചുണ്ട്: കൂരാച്ചുണ്ടില്‍ തെരുവുനായയുടെ ആക്രമണത്തില്‍ സ്‌കൂള്‍ വിദ്യര്‍ത്ഥിയ്ക്ക് പരിക്ക്. പൂവത്താംകുന്ന് കൊടിമരത്തുംമൂട്ടില്‍ സിബിയുടെ മകന്‍ ബ്ലസിനാണ് പരിക്കേറ്റത്. കൂരാച്ചുണ്ട് സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. രാവിലെ ഒന്‍പത് മണിയോടെ സ്‌കൂളില്‍ പോവുയായിരുന്ന ബ്ലസിനെ ടാക്‌സി സ്റ്റാന്റിനടുത്തുവെച്ച് രണ്ട് തെരുവുനായകള്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ കുട്ടികയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നായയുടെ ആക്രമണത്തില്‍ മറ്റൊരു

പേപ്പട്ടിശല്യത്തില്‍ വലഞ്ഞ് തൊഴിലാളികള്‍; കൂത്താളി ജില്ലാ കൃഷിഫാമില്‍ നാലുപശുക്കള്‍ക്ക് നായയുടെ കടിയേറ്റു, തൊഴിലാളികളുടെ പ്രതിഷേധത്തിനൊടുവില്‍ നായയെ വെടിവെച്ചുകൊന്നു

പേരാമ്പ്ര: പേപ്പട്ടിശല്യത്തില്‍ വലഞ്ഞ് തൊഴിലാളികള്‍ പെരുവണ്ണാമൂഴിക്കുസമീപമുള്ള കൂത്താളി ജില്ലാ കൃഷിഫാമില്‍ നാലുപശുക്കള്‍ക്ക് നായയുടെ കടിയേറ്റു. ഇന്നലെ രാവിലെ എട്ടോടെ കൃഷിഫാമിലുള്ള ഡെയറിഫാമിലെ പശുക്കളെ പുല്ലുതീറ്റിക്കാന്‍ കൊണ്ടുപോകുന്ന സമയത്ത് നായ കടിക്കുകയായിരുന്നു. മൂന്ന് പശുക്കള്‍ക്കും മുഖത്താണ് കടിയേറ്റത്. പേപ്പട്ടിശല്യമില്ലാതെ തൊഴില്‍ചെയ്യാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികള്‍ ജോലിക്കിറങ്ങാതെ ഓഫീസിനുമുന്നില്‍ പ്രതിഷേധിച്ചു. സ്ഥലത്തെത്തിയ ചക്കിട്ടപ്പാറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിലിന്റെ ഉത്തരവുപ്രകാരം

ബൈക്കിന് മുകളിലേക്ക് തെരുവ് നായ ചാടി വീണു; കോഴിക്കോട് ബൈക്ക് യാത്രികര്‍ക്ക് പരുക്ക്

കോഴിക്കോട്: ജില്ലയിൽ വീണ്ടും തെരുവ് നായ ആക്രമണം. ബൈക്ക് യാത്രികരായ രണ്ടു പേർക്കാണ് പരിക്കേറ്റത്. ചെറൂുപ്പ ചെട്ടിക്കടവ് സ്വദേശി ഷബീര്‍ കോയസന്‍, അഭിലാഷ് എന്നിവർക്കാണ് പരുക്ക് പറ്റിയത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അപകടം. മാവൂര്‍ കല്‍പ്പള്ളിയില്‍ വെച്ചാണ് തെരുവ് നായ ബൈക്ക് യാത്രക്കാരെ ആക്രമിച്ചത്. നായ ബൈക്കിനു മുകളിലേക്ക് ചാടി വീഴുകയായിരുന്നു എന്ന് പറഞ്ഞു.

error: Content is protected !!