Tag: arrest

Total 288 Posts

പൊന്മേരി പറമ്പില്‍ നിന്ന് 25 ഗ്രാം കഞ്ചാവുമായി വടകര അടക്കാത്തെരു സ്വദേശിയായ യുവാവ് പിടിയില്‍

വടകര: കഞ്ചാവുമായി യുവാവ് പിടിയില്‍. വടകര അടക്കാത്തെരു പാറേമ്മല്‍ ശരത്തിനെയാണ് (27) പൊന്മേരി പറമ്പില്‍ നിന്ന് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. 25 ഗ്രാം കഞ്ചാവാണ് ഇയാളുടെ പക്കല്‍ നിന്ന് പിടികൂടിയത്. വടകര എക്‌സൈസ് റെയിഞ്ച് പാര്‍ട്ടി വടകര, വില്യാപ്പള്ളി, ആയഞ്ചേരി, പൊന്മേരി പറമ്പ് ഭാഗങ്ങളില്‍ നടത്തിയ പട്രോളിങ്ങിനിടെയാണ് ഇയാള്‍ പിടിയിലായത്. ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍

പന്തിരിക്കര സൂപ്പിക്കടയില്‍ കഞ്ചാവ് പിടികൂടിയ കേസ്; ഒരാള്‍കൂടി അറസ്റ്റില്‍

പേരാമ്പ്ര: പന്തിരിക്കര സൂപ്പിക്കടയില്‍ കഞ്ചാവ് പിടികൂടിയ കേസില്‍ ഒരാള്‍കൂടി അറസ്റ്റിലായി. സൂപ്പിക്കടയില്‍ വാടകയ്ക്ക് താമസിക്കുന്ന ഇടിയോട്ടില്‍ സുലൈഖയെ (32) ആണ് പെരുവണ്ണാമൂഴി ഇന്‍സ്‌പെക്ടര്‍ കെ സുഷീര്‍, എസ്.ഐ. ആര്‍.സി ബിജു എന്നിവര്‍ അറസ്റ്റുചെയ്തത്. ഇവരുടെ സുഹൃത്ത് സൂപ്പിക്കട പാറേമ്മല്‍ ലത്തീഫിനെ (47) കഴിഞ്ഞദിവസം അറസ്റ്റുചെയ്തിരുന്നു. പെരുവണ്ണാമൂഴി പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച്ചയാണ് ലത്തീഫിനെ

പെരുവണ്ണാമൂഴിയില്‍ കഞ്ചാവുമായി വീട്ടില്‍ കതകടച്ചിരുന്ന് പ്രതി; മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അതിസാഹസികമായി പിടികൂടി പോലീസ്

പേരാമ്പ്ര: പന്തിരിക്കര സൂപ്പിക്കടയില്‍ കഞ്ചാവുമായി വീട്ടില്‍ ഒളിച്ചിരുന്ന പ്രതിയെ പോലീസ് പിടികൂടി. സൂപ്പിക്കട പാറേമ്മല്‍ ലത്തീഫിനെ (47) ആണ് പെരുവണ്ണാമൂഴി പോലീസ് അറസ്റ്റ് ചെയ്തത്. നാലുമണിക്കൂര്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ സൂക്ഷിച്ച 2.760 കിലോഗ്രാം കഞ്ചാവ് പരിശോധനയില്‍ കണ്ടെടുത്തു. സൂപ്പിക്കട മദ്രസ സ്റ്റോപ്പിലെ വാടകവീട്ടിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പെരുവണ്ണാമൂഴി പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ

ചില്ലറ വില്‍പ്പനയ്ക്കായി ബ്രൗണ്‍ ഷുഗറുമായി എത്തവെ പിടികൂടി; പോലീസിനെ ആക്രമിച്ച് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ കോഴിക്കോട് യുവാവ് അറസ്റ്റില്‍

മങ്കാവ്: പോലീസിനെ ആക്രമിച്ച് രക്ഷപെടാന്‍ ശ്രമിക്കവേ ബ്രൗണ്‍ ഷുഗറുമായി യുവാവ് അറസ്റ്റില്‍. കൊളത്തറ അജ്മല്‍ വീട്ടില്‍ മുഹമ്മദ് സിനാന്‍( 26) ആണ് ഡിസ്ട്രിക്ട് ആന്റി നര്‍കോടിക് സ്‌കോടിന്റെയും കസബ പോലീസിന്റെയും പിടിയിലായത്. മാങ്കാവും പരിസര പ്രദേശങ്ങളില്‍ രാത്രികാലങ്ങളില്‍ ലഹരി മരുന്ന് വില്‍പന സജീവമാകുന്നുണ്ടെന്ന ഡാന്‍സഫ് സ്‌കോഡിന്റെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കസബ ഇന്‍സ്പെക്ടര്‍ എന്‍ പ്രജീഷിന്റെ

അന്യസംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ വില്‍പ്പനയ്ക്കായി എത്തിച്ചു; മാരകമയക്കുമരുന്നായ എംഡിഎംഎയുമായി കോഴിക്കോട് യുവാവ് അറസ്റ്റില്‍

കോഴിക്കോട്: നഗരത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട, മാങ്കാവ് കിണാശ്ശേരിയില്‍ അഞ്ച് ഗ്രാം എംഡിഎംഐയുമായി യുവാവ് അറസ്റ്റില്‍. കോഴിക്കോട് വളയനാട് പൊക്കുന്ന് ഇടശ്ശേരിതാഴം മുബാറക്ക് (31) ആണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി ശരത്ബാബുവിന്റെ നേതൃത്വത്തില്‍ കോഴിക്കോട് സര്‍ക്കിള്‍ പാര്‍ട്ടി നടത്തിയ പരിശോധനയിലാണ് പ്രതി അറസ്റ്റിലായത്. പ്രതി കഴിഞ്ഞ ഒരു വര്‍ഷത്തോളമായി

പണം വാങ്ങി സ്വര്‍ണകള്ളക്കടത്ത്, കരിപ്പൂരില്‍ 1.21 കോടിയുടെ സ്വര്‍ണവുമായി മുക്കം സ്വദേശി ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണവുമായി രണ്ടുപേര്‍ പിടിയില്‍. രണ്ട് വ്യത്യസ്ത കേസുകളിലായി 1.21 കോടി വിലമതിക്കുന്ന 2.10 കിലോ സ്വര്‍ണവുമായാണ് പ്രതികള്‍ പിടിയിലായിരിക്കുന്നത്. ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തില്‍ ദമാമില്‍നിന്നും വന്ന കോഴിക്കോട് മുക്കം സ്വദേശി കുന്നത്ത് ഷംസുദീന്‍ (35), സ്‌പൈസ് ജെറ്റ് എയര്‍ലൈന്‍സില്‍ ജിദ്ദയില്‍നിന്നും വന്ന മലപ്പുറം നെടുവ സ്വദേശി കോളകുന്നത്ത്

ബംഗളൂരുവില്‍ നിന്നും വില്‍പ്പനക്കായി കടത്താന്‍ ശ്രമിച്ച എംഡിഎംഎ പിടികൂടി; കോഴിക്കോട് സ്വദേശികളായ ദമ്പതികളടക്കം നാല് പേര്‍ അറസ്റ്റില്‍

സുല്‍ത്താന്‍ബത്തേരി: മുത്തങ്ങയില്‍ വാഹന പരിശോധനക്കിടെ കാറില്‍ കടത്താന്‍ ശ്രമിച്ച മാരക മയക്കുമരുന്നുമായി ദമ്പതികളടക്കം നാലുപേര്‍ പിടിയില്‍. കോഴിക്കോട് സ്വദേശികളായ നല്ലളം കെ.ജെ.കെ വീട്ടില്‍ ഫിറോസ് ഖാന്‍ (31), പാറപ്പുറം അരക്കിണര്‍ മിഥുന്‍ നിവാസ് പി.കെ യൂസഫലി (26), ഇയാളുടെ ഭാര്യ മാന്തോട്ടം വടക്കന്‍കണ്ടി ആയിഷ നിഹാല (22), കണ്ണൂര്‍ കക്കാട് പറയിലകത്ത് പി നദീര്‍ (26)

മാഹിയില്‍ നിന്ന് വിദേശമദ്യം കടത്താന്‍ ശ്രമം; അവിടനല്ലൂര്‍ സ്വദേശി ഉള്‍പ്പെടെ രണ്ട് പേര്‍ പിടിയില്‍

ബാലുശ്ശേരി: മാഹിയില്‍ നിന്നും വിദേശമദ്യവുമായി ബാലുശ്ശേരി സ്വദേശിയടക്കം രണ്ടുപേര്‍ നാദാപുരത്ത് പിടിയില്‍. കായക്കൊടി സ്വദേശി വിജേഷ്, ബാലുശ്ശേരി അവിടനല്ലൂര്‍ സ്വദേശി ശേഖരന്‍ എന്നിവരാണ് അറസ്റ്റിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന ഏഴ് ലിറ്റര്‍ മദ്യവുമായി വിജേഷും ബസില്‍ കടത്തുകയായിരുന്ന ആറ് ലിറ്റര്‍ മദ്യവുമായി ശേഖരറും പിടിയിലാവുകയായിരുന്നെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍

പാലേരി കുളക്കണ്ടത്തില്‍ യുവാവിനെ വീട്ടില്‍ക്കയറി വെട്ടിയ സംഭവം; രണ്ടുപേര്‍ കൂടി പിടിയില്‍

പേരാമ്പ്ര: പാലേരി കുളക്കണ്ടത്തില്‍ വീട്ടില്‍ക്കയറി യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ രണ്ടുപേര്‍കൂടി അറസ്റ്റില്‍. ചങ്ങരോത്ത് കുന്നോത്ത് അരുണ്‍ (29), ചങ്ങരോത്ത് അയനിക്കുന്നുമ്മല്‍ അക്ഷയ് (25) എന്നിവരെയാണ് പേരാമ്പ്ര ഇന്‍സ്‌പെക്ടര്‍ ബിനു തോമസ് അറസ്റ്റുചെയ്തത്. ഇവരെ ഇന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ശേഷം റിമാന്റ് ചെയ്തു. കേസില്‍ അറസ്റ്റിലായ മറ്റു നാലുപേരെ പേരാമ്പ്ര മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം

ലോഡ്ജില്‍ പൊലീസ് പരിശോധന; ബംഗളുരുവില്‍ നിന്നും സ്ത്രീകളെ എത്തിച്ച് പെണ്‍വാണിഭം നടത്തിയ രണ്ട് പേര്‍ കോഴിക്കോട് പിടിയില്‍

കോഴിക്കോട്: ബംഗളുരുവില്‍ നിന്ന് സ്ത്രീകളെ കൊണ്ടുവന്ന് നഗരത്തിലെ വിവിധ ലോഡ്ജുകളില്‍ താമസിപ്പിച്ച് പെണ്‍വാണിഭം നടത്തിയ രണ്ടംഗ സംഘം കോഴിക്കോട് പിടിയില്‍. മലപ്പുറം വള്ളിക്കുന്ന് സ്വദേശി സനീഷ്, പാലക്കാട് ആലത്തൂര്‍ സ്വദേശി ഷമീര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കസബ പൊലീസ് നടത്തിയ പരിശോധനയിലാണ് പെണ്‍വാണിഭസംഘം കുടുങ്ങിയത്. ഇരുവര്‍ക്കുമൊപ്പം ഇടപാടുകാരായ ലോഡ്ജില്‍ എത്തിയിരുന്ന മൂന്നുപേരെയും

error: Content is protected !!