Tag: arrest
വടകര കന്നിനടയിൽ വാഹനം തടഞ്ഞുനിർത്തി അക്രമിച്ചെന്ന പരാതിയിൽ നാലുപേർ അറസ്റ്റിൽ
വടകര: കന്നിനടയിൽ വാഹനം തടഞ്ഞുനിർത്തി അക്രമിച്ചെന്ന പരാതിയിൽ നാലുപേർ അറസ്റ്റിൽ. തിരുവള്ളൂർ സ്വദേശികളായ ഒന്തമ്മൽ സവാദ് (24), തറോപ്പടിക്കൽ മുഹമ്മദ് ഷാഫി (23), പടിഞ്ഞാറെ കഴുത്തമ്മൽ അബ്ദുൾ റഹിം (23), തയ്യുള്ളതിൽ താഴകുനി മുബഷിർ (24) എന്നിവരെയാണ് വടകര എസ്.ഐ. എം. നിജീഷ് അറസ്റ്റ് ചെയ്തത്. മന്തരത്തൂരിലെ കോളിയോട്ട് കുനിബിഗിലിനെ അക്രിച്ച കേസിലാണ് അറസ്റ്റ്. എട്ടിന്
ഏഴ് വയസ്സ് പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് മേപ്പയ്യൂരില്‍ യുവതി കാമുകനൊപ്പം പോയി; ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത് പോലീസ്, ഇരുവരും റിമാന്റിൽ
മേപ്പയ്യൂര്‍: ഏഴ് വയസ് പ്രായമുള്ള കുട്ടിയെ ഉപേക്ഷിച്ച് കാമുകനോടൊപ്പം മേപ്പയ്യൂര്‍ സ്വദേശിയായ യുവതി കടന്നു കളഞ്ഞു. മുപ്പത്തിരണ്ടുകാരനായ രജിലിനൊപ്പമാണ് യുവതി കടന്നു കളഞ്ഞത്. സംഭവത്തില്‍ യുവതിയ്ക്കും യുവാവിനുമെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മേപ്പയൂര്‍ പോലീസ് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതികളെ പയ്യോളി കോടതിയില്‍ ഹാജരാക്കിയ ശേഷം
കാക്കൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച മധ്യവയസ്കന് പോലീസില്‍ പിടിയില്‍
നന്മണ്ട: വിദ്യാർഥിയെ പീഡിപ്പിച്ച് ഒളിവിൽ പോയ മധ്യവയസ്കനെ കാക്കൂർ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നാഴ്ച മുമ്പ് 16കാരനായ വിദ്യാർഥിയെ പീഡിപ്പിച്ച് ഒളിവിൽ പോയ പുല്ലാളൂർ ചൊവ്വഞ്ചേരി പൊയിലിൽ കോയിപറമ്പത്ത് ബാബുവാണ്(59) അറസ്റ്റിലായത്. ഹൈകോടതിയിൽനിന്നും ജാമ്യം ലഭിക്കാത്തതിനെ തുടർന്ന് പ്രതി കാക്കൂർ സ്റ്റേഷനിലെത്തി ശനിയാഴ്ച കീഴടങ്ങുകയായിരുന്നു. വീട്ടിൽ മൂകതയിൽ കഴിയുകയായിരുന്ന കുട്ടിയുടെ മാനസികാവസ്ഥ രക്ഷിതാക്കൾ അംഗൻവാടിയിൽ അറിയിക്കുകയും
ഗാര്‍ഹിക പീഡനം, മരണം: പാലാക്കാട് യുവതി തീപ്പൊള്ളലേറ്റ് മരിച്ച സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍
പാലക്കാട്: കിഴക്കഞ്ചേരിയിൽ ഭർത്തൃവീട്ടിൽ ശ്രുതി എന്ന യുവതി തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവ് ശ്രീജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് അറസ്റ്റ്. ശ്രുതിയെ ഭർത്താവ് തീ കൊളുത്തിയതാണെന്ന് സംശയമുണ്ടെന്ന് കാണിച്ചു മാതാപിതാക്കൾ വടക്കഞ്ചേരി പൊലീസ് സ്റ്റേഷനിൽ മൊഴി നൽകിയിരുന്നു. മാതാപിതാക്കളുടെ പരാതിയിന്മേൽ നടത്തിയ അന്വേഷണത്തിൽ ശ്രീജിത്തും ശ്രുതിയും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും
എട്ടുലക്ഷത്തിന്റെ പുകയില ഉല്‍പ്പന്നവുമായി കോഴിക്കോട് യുവാവ് പിടിയില്‍
കോഴിക്കോട്: നിരോധിത പുകയില ഉല്‍പ്പന്നമായ 7500 പാക്കറ്റ് ഹാന്‍സുമായി യുവാവ് പൊലീസ് പിടിയില്‍. ആര്‍സി റോഡിലെ വിനില്രാജി(33)നെയാണ് ചേവായൂര്‍ പൊലീസ് പിടികൂടിയത്. കൂടെയുണ്ടായിരുന്ന വാഹനത്തിന്റെ ഉടമയും ഡ്രൈവറുമായ താമരശേരി സ്വദേശിയായ ഷാമില്‍ രക്ഷപ്പെട്ടു. എട്ടുലക്ഷത്തോളം രൂപ വിലമതിക്കുന്നതാണ് പുകയില ഉല്‍പ്പന്നങ്ങള്‍. ഹാന്‍സ് കടത്താന്‍ ഇവര്‍ ഉപയോഗിച്ച വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. വിനില്‍ രാജിന് പുകയില ഉല്‍പ്പന്നങ്ങള്‍
ബാലുശ്ശേരി താലൂക്കാശുപത്രിയില്‍ അതിക്രമം നടത്തിയ പ്രതി അറസ്റ്റില്‍
ബാലുശ്ശേരി; താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടി ഡോക്ടറുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും കയ്യേറ്റത്തിനു മുതിരുകയും ചെയ്തെന്ന പരാതിയില്‍ കൂട്ടാലിട കന്മാടത്തില് രാജേഷ്(40) അറസ്റ്റിലായി. കഴിഞ്ഞ 12ന് ആണ് കേസിനാസ്പദമായ സംഭവം. പ്രതിയെ പിടികൂടാന്‍ വൈകുന്നതില്‍ ആശുപത്രി സ്റ്റാഫ് കൗണ്‍സില്‍ പ്രതിഷേധിച്ചിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എസ്എച്ച്ഒ രാജേഷ് മരങ്ങാലത്ത്, എസ്ഐമാരായ മുഹമ്മദ് മുഹ്സിന്, കെ.പി.വിനോദ് എന്നിവരുടെ
മദ്യപാനവും വില്പനയും; മൂന്ന് പേര് പിടിയില്‍
പേരാമ്പ്ര: കടയില്‍ മദ്യപിച്ചുകൊണ്ടിരുന്ന മൂന്നംഗ സംഘത്തെ പേരാമ്പ്ര പൊലീസ് അറസ്റ്റുചെയ്തു. കടയുടമ പേരാമ്പ്ര വാഴയില്‍ വളപ്പില്‍ വി എ നൗഷാദ് (36), പേരാമ്പ്ര ബൈപാസ് റോഡിലെ പര്‍വീണ്‍ വില്ലയില്‍ മെഹ് നാസ് (36), കണ്ണൂര്‍ ആറളത്തെ കെ ടി ഹൗസില്‍ കെ ടി ഷജീര്‍ (35) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് ഒരു ലിറ്റര്‍ നാടന്‍
പിഞ്ചുകുഞ്ഞിനെ മര്‍ദ്ദിച്ചു; രണ്ടാനച്ഛനും അമ്മയും അറസ്റ്റില്‍
കണ്ണൂര്‍: കണ്ണൂരില്‍ പിഞ്ചുകുഞ്ഞിനെ ക്രൂരമായി തല്ലച്ചതച്ച സംഭവത്തില്‍ രണ്ടാനച്ഛനും അമ്മയും അറസ്റ്റില്‍. കൊകാട്ടിയൂര്‍ പാലുകാച്ചിയിലെ പുത്തന്‍ വീട്ടില്‍ രതീഷ് (39), ചെങ്ങോം വിട്ടയത്ത് രമ്യ (24) എന്നിവരെയാണ് കേളകം പൊലീസ് കസ്റ്റഡിയിലെടുത്തത്. രതീഷിനും രമ്യക്കും എതിരേ ജുവനൈല്‍ ജസ്റ്റിസ് ആക്ട് അനുസരിച്ചാണ് പൊലീസ് കേസെടുത്തത്. മര്‍ദിക്കുന്നത് തടയാതിരുന്നതിനാണ് അമ്മയ്ക്കെതിരേ കേസ്. കേസില്‍ മനുഷ്യാവകാശ കമ്മിഷന് ചെയര്മാന്
കോഴിക്കോട്ട് തുണിക്കട തീവച്ച് നശിപ്പിച്ച കേസില്‍ താമരശ്ശേരി സ്വദേശിയായ പ്രതി പിടിയില്‍
കോഴിക്കോട്: തുണിക്കട കത്തിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. പറമ്പില്‍ ബസാറിലെ മമ്മാസ്@പപ്പാസ് എന്ന തുണിക്കട ഉദ്ഘാടനം കഴിഞ്ഞ് മൂന്നാംദിവസം തീവെച്ചു നശിപ്പിച്ച കേസിലെ മുഖ്യപ്രതിയായ താമരശ്ശേരി മഞ്ജു ചിക്കന്‍ സ്റ്റാള്‍ ഉടമയായ താമരശ്ശേരി,രാരോത്ത് പാലയക്കോടന്‍ റഫീക്ക് ആണ് പൊലീസ് പിടിയിലായത്. ഇയാള്‍ക്ക് 45 വയസാണ്. ഏപ്രില്‍ എട്ടിന് കുരുവട്ടൂര്‍ സ്വദേശിയുടെ പറമ്പില്‍ ബസാറിലെ രണ്ടു നിലയുള്ള
കനറ ബാങ്കില്‍നിന്ന് 8 കോടിയിലേറെ രൂപ തട്ടിയ കൊല്ലം സ്വദേശിയായ ക്യാഷര്‍ ബംഗളൂരുവില്‍ പിടിയില്‍
പത്തനംതിട്ട: കനറ ബാങ്ക് പത്തനംതിട്ട ശാഖയില്‍ നിന്ന് 8 കോടി 13 ലക്ഷം രൂപ തട്ടിയ ബാങ്ക് ജീവനക്കാരന് ബംഗളൂരുവില്‍ പിടിയിലായി. ബാങ്ക് ക്യാഷര്‍ കം ക്ലര്‍ക്ക് ആയ കൊല്ലം ആവണിശ്വരം സ്വദേശി വിജീഷ് വര്‍ഗീസും കുടുംബവുമാണ് പിടിയിലായത്. ഓഫീസര്‍മാരുടെ പാസ്വേര്ഡ് ദുരുപയോഗംചെയ്താണ് വിവിധ നിക്ഷേപ അക്കൗണ്ടുകളില്‍നിന്ന് ഇയാള്‍ പണം തട്ടിയത്. തട്ടിപ്പ് നടത്തിയെന്ന് കാണിച്ച്