Tag: arrest
പി.കെ. ഫിറോസിന്റെ അറസ്റ്റില്‍ പ്രതിഷേധം; കൊയിലാണ്ടിയില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു
കൊയിലണ്ടി: യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കൊയിലാണ്ടിയില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. കൊയിലാണ്ടി ലീഗ് ഓഫീസിന് മുന്നിലായിരുന്നു ഉപരോധം. ഉപരോധത്തെത്തുടര്‍ന്ന് 15 മിനിറ്റോളം ഗതാഗതം തടസപ്പെട്ടു. പോലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. അതേസമയം, സെക്രട്ടേറിയറ്റിന് മുന്നിലെ സമരം അക്രമാസക്തമായ കേസില്‍ പി.കെ. ഫിറോസിനെ
ക്ഷേത്രക്കവര്‍ച്ചക്കേസില്‍ ജാമ്യത്തിലിറങ്ങി മോഷണം; കോഴിക്കോട് വീട്ടില്‍ നിര്‍ത്തിയിട്ട ഒന്നരലക്ഷം രൂപയുടെ ബൈക്ക് മോഷ്ടിച്ച പ്രതി അറസ്റ്റില്‍
കോഴിക്കോട്: വാഹന മോഷണം പ്രതി അറസ്റ്റില്‍. നിരവധി കവര്‍ച്ചക്കേസുകളില്‍ പ്രതിയായ യുവാവിനെയാണ് വാഹനമോഷണക്കേസില്‍ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കുറ്റിക്കാട്ടൂര്‍ കീഴ്മഠത്തില്‍ മീത്തല്‍ മുഹമ്മദ് തായിഫ് (19) ആണ് പിടിയിലായത്. ടൗണ്‍ അസി. കമീഷണര്‍ പി. ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും ഇന്‍സ്‌പെക്ടര്‍ എന്‍. പ്രജീഷിന്റെ നേതൃത്വത്തിലുള്ള കസബ പൊലീസും ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കരിപ്പൂര്‍ വിമാനത്താവളം വഴി 67 ലക്ഷം രൂപയുടെ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചു; വടകര സ്വദേശി അറസ്റ്റില്‍
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്ത് വീണ്ടും സ്വര്‍ണ്ണവേട്ട. കസ്റ്റംസിന്റെ കണ്ണ് വെട്ടിച്ച് വിമാനത്താവളത്തിന് പുറത്തെത്തിച്ച 1157 ഗ്രാം സ്വര്‍ണ്ണവുമായാണ് യുവാവിനെ പൊലീസ് പിടികൂടിയത്. വടകര സ്വദേശിയായ ഷംസീറിനെയാണ് (25) പൊലീസ് അറസ്റ്റ് ചെയ്തത്. സ്വര്‍ണ്ണം മിശ്രിതരൂപത്തില്‍ നാല് ക്യാപ്സൂളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താനാണ് ശ്രമിച്ചത്. വ്യാഴാഴ്ച രാവിലെ 07:55 നാണ് ഷംസീര്‍ ദുബായില്‍ നിന്ന് എയര്‍
ബേപ്പൂരിൽ അതിഥിതൊഴിലാളികളെ വെട്ടിപ്പരിക്കേൽപ്പിച്ച് പണം കവർന്ന സംഭവം; രണ്ട് പേർ അറസ്റ്റിൽ
കോഴിക്കോട് : ബേപ്പൂരില്‍ അതിഥിതൊഴിലാളികളുടെ കൈവിരല്‍ വെട്ടിപ്പരിക്കേല്‍പ്പിച്ച് പണം കവര്‍ന്ന കേസില്‍ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതരസംസ്ഥാനതൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്തായിരുന്നു സംഭവം. ബേപ്പൂര്‍ പൂന്നാര്‍ വളപ്പ് ചെരക്കോട്ട് സ്വദേശി ആട്ടി ഷാഹുല്‍ എന്ന ഷാഹുല്‍ ഹമീദ് (33), കൊണ്ടോട്ടി സ്വദേശി അബ്ദുല്‍ഖാദര്‍ (42) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ഷാഹുല്‍ ഹമീദ് സമാനമായ നിരവധി
മോഷണ ശ്രമം എതിർത്തതിന് കാമുകിക്ക് നേരെ വധശ്രമം; ബേപ്പൂർ സ്വദേശി അറസ്റ്റിൽ
കോഴിക്കോട് : വീട്ടില്‍ നിന്ന് പണം കവര്‍ച്ച നടത്താനുള്ള ശ്രമം എതിര്‍ത്തതിന് കാമുകിയെ കൊല്ലാന്‍ ശ്രമിച്ചെന്ന പരാതിയില്‍ യുവാവിനെ ബേപ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.കോഴിക്കോട് നഗരത്തിൽ വിവിധ സ്റ്റേഷനുകളില്‍ നിരവധി കേസുകളില്‍ പ്രതിയായ ബേപ്പൂര്‍ കിഴക്കുമ്പാടം എട്ടിയാടത്ത് എ. ഷജിത്ത് എന്ന 41-കാരനെയാണ് ബേപ്പൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ വി. സിജിത്തും സംഘവും പിടികൂടിയത്. പത്ത് വര്‍ഷത്തോളമായി
ബസിനുള്ളില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം; ബാലുശ്ശേരി സ്വദേശിയായ പ്രതി അറസ്റ്റില്‍
കൊടുവള്ളി: ബസിനുള്ളില്‍ വെച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയില്‍. ബാലുശ്ശേരി എരമംഗലം ഓര്‍ക്കാട്ടുമീത്തല്‍ ബാബു എന്ന മധുവിനെ(49) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊടുവള്ളി പൊലീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. വട്ടോളിയില്‍ ടയര്‍ കട നടത്തി വരുകയായിരുന്ന പ്രതി പൊലീസ് അന്വേഷണം ആരംഭിച്ചതോടെ ഒളിവില്‍ പോയിരുന്നു. കൊടുവള്ളി ഇന്‍സ്‌പെക്ടര്‍
സ്വര്‍ണം നാട്ടിലെത്തിക്കാന്‍ വിമാന ടിക്കറ്റും 70,000 രൂപയും വാഗ്ദാനം; ബ്ലൂടൂത്ത് സ്പീക്കറിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച രണ്ടുകിലോ സ്വര്‍ണവുമായി കരിപ്പൂരില്‍ യാത്രക്കാരന്‍ പിടിയില്‍
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും വീണ്ടും സ്വര്‍ണം പിടികൂടി. രണ്ടുകിലോ സ്വര്‍ണവുമായി മണ്ണാര്‍ക്കാട് സ്വദേശി ഹക്കീമാണ് എയര്‍ കസ്റ്റംസിന്റെ പിടിയിലായത്. ബ്ലൂടൂത്ത് സ്പീക്കറിനുള്ളില്‍ ഒളിപ്പിച്ചാണ് ഇയാള്‍ സ്വര്‍ണം കടത്തിയതെന്നും പിടിച്ചെടുത്ത സ്വര്‍ണത്തിന് വിപണയില്‍ ഒരുകോടി 11 ലക്ഷം രൂപ വിലവരുമെന്നും അധികൃതര്‍ പറഞ്ഞു. പുലര്‍ച്ചെ ഗള്‍ഫ് എയര്‍ വിമാനത്തില്‍ റിയാദില്‍ നിന്നും കരിപ്പൂരില്‍ വിമാനമിറങ്ങിയ ഹക്കീമിന്റെ
പേരാമ്പ്ര സ്വദേശിനിയായ ഭിന്നശേഷി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍
പേരാമ്പ്ര: ഭിന്നശേഷി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ നാലാം പ്രതിയും അറസ്റ്റില്‍. പരപ്പനങ്ങാടി സ്വദേശി എന്‍.അബ്ദുല്‍ നാസര്‍ (48) ആണ് പരപ്പനങ്ങാടി പോലീസിന്റെ പിടിയിലായത്. ദിവസങ്ങള്‍ക്ക് മുന്‍പ് സുഹൃത്തിനെ കാണാനായി റെയില്‍വേ സ്റ്റേഷനിലെത്തിയ പേരാമ്പ്ര സ്വദേശിനിയായ ഭിന്നശേഷിക്കാരിയാണ് പരപ്പനങ്ങാടിയിലെ സ്വകാര്യ കെട്ടിടത്തിലും തുടര്‍ന്ന് കോട്ടക്കലിലും പീഡനത്തിനിരയായത്. കേസില്‍ നെടുവ സ്വദേശികളായ മുനീര്‍, സജീര്‍, പ്രജീഷ് എന്നിവരെ നേരത്തെ
ആശുപത്രിയില്‍ നിന്ന് ഇലക്ട്രിക്കല്‍ – പ്ലംബിംഗ് ഉപകരണങ്ങള്‍ മോഷ്ടിച്ചു; നാദാപുരം, കല്ലാച്ചി സ്വദേശികള്‍ അറസ്റ്റില്‍
നാദാപുരം: സ്വകാര്യ ആശുപത്രിയിലെ ഇലക്ട്രിക്കല്‍ – പ്ലംബിംഗ് ഉപകരണങ്ങള്‍ മോഷ്ടിച്ച് കടത്തിയ രണ്ട് പേര്‍ അറസ്റ്റില്‍. കല്ലാച്ചി സ്വദേശി പുളിയുള്ള മഠത്തില്‍ പി.എം.അബൂബക്കര്‍ (55), നാദാപുരം സ്വദേശി കാഞ്ഞിരോളിക്കണ്ടി കെ.കെ. അനീഷ് (36) എന്നിവരെയാണ് നാദാപുരം എസ് ഐ വിനീത് വിജയന്‍ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച്ച പുലര്‍ച്ചെ പട്രോംളിംഗിനിടയിലാണ് പ്രതികള്‍ പിടിയിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന ആക്ടീവ
പുരാവസ്തുക്കള്‍ മോഷ്ടിക്കും, നാട്ടിലെത്തിച്ച് കൈമാറ്റം; സിസിടിവിയില്‍ കുടങ്ങിയ വടകര സ്വദേശിയെ കയ്യോടെ പൊക്കി പൊലീസ്
കോഴിക്കോട്: പെട്ടിക്കടയുടെ പൂട്ടു പൊട്ടിച്ച് പുരാവസ്തുക്കൾ മോഷണം നടത്തിയ സംഭവത്തിൽ ഒരാൾകൂടി അറസ്റ്റിൽ. വടകര സ്വദേശി താനിയുള്ള പറമ്പിൽ നൗഷാദിനെ (35) ആണ് കസബ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കൂട്ടാളി കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയിരുന്നു. സംസ്ഥാന സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് പൊലീസ് ജില്ലയില്‍ നടത്തിയ പ്രത്യേക രാത്രികാല പരിശോധനയിലാണ് നൗഷാദ് അറസ്റ്റിലാവുന്നത്. കസബ പോലീസ്