Tag: ARIKKULAM

Total 53 Posts

കൊവിഡ് പ്രതിരോധം; അരിക്കുളത്ത് വാര്‍ഡ്തല ആരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങി

അരിക്കുളം: ജീവിതശൈലീ രോഗികളുടെ ഇടയില്‍ കൊവിഡ് മരണ നിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധത്തിന്റെ ഭാഗമായി അരിക്കുളം പഞ്ചായത്തില്‍ മുഴുവന്‍ വാര്‍ഡുകളിലും ആരോഗ്യ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നു. പഞ്ചായത്തും, എഫ്എച്ച്‌സിയും, എന്‍എച്ച്എമ്മും സംയുക്തമായാണ് പതിമൂന്ന് വാര്‍ഡുകളിലും ആരോഗ്യ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നത്. ആരോഗ്യ കേന്ദ്രത്തിന്റെ വാര്‍ഡ്തല ഉദ്ഘാടനം ഊട്ടേരിയില്‍ പഞ്ചായത്ത് പ്രസിഡന്റ് എ എം സുഗതന്‍ നിര്‍വഹിച്ചു. വികസന സ്ഥിരംസമിതി

അരിക്കുളത്ത് ഓൺലൈൻ പഠനം അവതാളത്തിൽ: പ്രതിഷേധവുമായി എം.എസ്.എഫ്, ഉടൻ പരിഹാരം കണ്ടെത്തുമെന്ന് അധികൃതർ

അരിക്കുളം: മൊബൈല്‍ നെറ്റ്‌വര്‍ക്കുകളുടെ അപര്യാപ്തത കാരണം അരിക്കുളത്ത് വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനം അവതാളത്തില്‍. വിഷയത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് എം.എസ്സ്.എഫ് പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. അരിക്കുളം പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡന്റ് ഈ.കെ അഹമ്മദ് മൗലവി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. നെറ്റ്‌വര്‍ക്ക് പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഭരണസമിതിക്ക് എം.എസ്സ്.എഫ് പഞ്ചായത്ത് കമ്മിറ്റി പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതി

അരിക്കുളത്തെ പൊതുഇടം സംരക്ഷിക്കണമെന്ന ഗ്രാമസഭാ പ്രമേയം നടപ്പിലാക്കണം -ബി.ജെ.പി

അരിക്കുളം: പൊതു ഇടം ഇല്ലാതാക്കി കൊണ്ട് മാലിന്യ സംസ്കരണ കേന്ദ്രം നിർമ്മിക്കുന്നതിനെതിരെ ഗ്രാമസഭാ പ്രമേയം തീരുമാനമാക്കി നപ്പിലാക്കാൻ അരിക്കുളം ഗ്രാമപഞ്ചായത്ത് തയ്യാറാവണമെന്ന് ബി.ജെ.പി പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡന്റ് വി.സി.ബിനീഷ്. ബി.ജെ.പി അരികുളത്തു സംഘടിപ്പിച്ച നിൽപ്പ് സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമസഭയിൽ ജനങ്ങൾ ഒറ്റക്കെട്ടായി വിയോജിപ്പ് രേഖപ്പെടുത്തുകയും സംഭരണകേന്ദ്ര നിർമ്മാണം ജനവാസ കേന്ദ്രത്തിൽ

പഠിക്കാന്‍ പ്രായം തടസ്സമല്ലെന്ന് പ്രവൃത്തിയിലൂടെ തെളിയിച്ച് അരിക്കുളം സ്വദേശി ബാലന്‍; ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയെഴുതിയത് എഴുപത്തിയൊന്നാം വയസ്സില്‍

അരിക്കുളം: ഒരാഴ്ചയായി നടന്നു വന്ന സാക്ഷരതാ മിഷന്‍ ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷ ശനിയാഴ്ച അവസാനിച്ചു. കോവിഡ് മഹാമാരിക്കാലത്ത് ഓണ്‍ലൈനായി പഠിച്ചാണ് മിക്കവരും പരീക്ഷയെഴുതിയത്. നേരിട്ടുളള സമ്പര്‍ക്ക പഠനം കുറച്ചു മാത്രമേ ലഭിച്ചിരുന്നുളളുവെങ്കിലും പരീക്ഷ നന്നായി എഴുതിയതായി മിക്ക പഠിതാക്കളും പറഞ്ഞു. കോഴിക്കോട് ജില്ലയില്‍ തുല്യത പരീക്ഷ എഴുതിയ ഏറ്റവും പ്രായം കൂടിയ പഠിതാവ് അരിക്കുളം സ്വദേശി

കോവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്‌കാരത്തിന് സ്ഥലം വിട്ടുനല്‍കി അയല്‍വാസി മാതൃകയായി, നന്മയുടെ മുഖമായത് അരിക്കുളത്തെ കട്ടയാട്ട് രാമകൃഷ്ണന്‍

അരിക്കുളം: കോവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്‌കാരത്തിന് സ്ഥലം വിട്ടു നല്‍കി അരിക്കുളം സ്വദേശി. അരിക്കുളം ഊരള്ളൂര്‍ കട്ടയാട്ടു രാമകൃഷ്ണനാണ് സംസ്‌കാരത്തിനായി സ്ഥലം വിട്ടു നല്‍കി മാതൃകയായത്. ദിവസ വേതനത്തിന് ജോലി ചെയ്യുന്ന സാധാരണക്കാരനാണ് രാമകൃഷ്ണന്‍. അയല്‍വാസിയെ സഹായിക്കാന്‍ കാണിച്ച മനസിന് നാടിന്റെ അഭിനന്ദന പ്രവാഹമാണ്. മരണപ്പെട്ടയാളുടെ കുടുംബത്തിന്റെ ആഗ്രഹമായിരുന്നു വീടിനടുത്ത് തന്നെ മൃതദേഹം സംസ്‌കരിക്കണമെന്ന്. പക്ഷേ അതിന്

അരിക്കുളം ഊരള്ളൂരിൽ നിന്ന് സായുധസംഘം തട്ടിക്കൊണ്ടുപോയ പ്രവാസി അഷ്റഫിനെ കണ്ടെത്തി

കൊയിലാണ്ടി: അരിക്കുളം ഊരള്ളൂരിൽ നിന്ന് സായുധസംഘം തട്ടിക്കൊണ്ടുപോയ അഷ്റഫിനെ കണ്ടെത്തി. കുന്ദമംഗലത്ത് വെച്ചാണ് ഇയാളെ കണ്ടെത്തിയത്. ഇന്നലെ രാത്രി 11.30 ഓടെ തട്ടിക്കൊണ്ടുപോയ സംഘം അഷ്റഫിനെ വഴിയിൽ ഇറക്കിവിടുകയായിരുന്നു. ചെത്തുകടവിലെ പൂമങ്ങലത്ത് റോഡിൽ ഇറക്കിവിട്ട ഇയാൾ അടുത്തുള്ള വീടിന്റെ ഗെയ്റ്റിൽ മുട്ടി വിളിക്കുകയായിരുന്നു. വീട്ടുകാർ പോലിസിൽ വിവരമറിയിച്ചതിനെ തുടർന്ന് കുന്നമംഗലം പോലിസെത്തി ഇയാളെ സ്റ്റേഷനിലേക്ക് മാറ്റി.

ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; അരിക്കുളം കെ എസ് ഇ ബി സെക്ഷന് കീഴിലുള്ളവര്‍ക്ക് ഇനി സേവനം പുതിയ ഓഫീസില്‍

അരിക്കുളം: അരിക്കുളം കെ.എസ്.ഇ.ബി. ഓഫീസിനു പുതുതായി പണി കഴിപ്പിച്ച കെട്ടിടത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം അരിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.എം.സുഗതന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ മനോജന്‍.പി.പി( ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍, ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ വടകര) അദ്ധ്യക്ഷത വഹിച്ചു. മഹിജ.സി( എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഇലക്ട്രിക്കല്‍ ഡിവിഷന്‍ വടകര) റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അരിക്കുളം ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ശ്യാമളഇടപ്പള്ളി, അസിസ്റ്റന്റ് എഞ്ചിനീയര്‍

അരിക്കുളത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സിപിഐ ധനസഹായം നല്‍കി

അരിക്കുളം: അരിക്കുളം ഗ്രാമ പഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സി.പി.ഐ അരിക്കുളം ലോക്കല്‍ കമ്മിറ്റിയുടെ സഹായമായി 10,001 രൂപ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ.എം.സുഗതന്‍ മാസ്റ്റര്‍ക്ക് കൈമാറി. സി.പി.ഐ. അരിക്കുളം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സി.ബിജു, അസി. സെക്രട്ടറി ഇ.രാജന്‍ മാസ്റ്റര്‍, എ.ഐ.വൈ.എഫ് പേരാമ്പ്ര മണ്ഡലം സെക്രട്ടറി ധനേഷ് കാരയാട്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്

സ്വന്തമായൊരു വീട് രാജേശ്വരിയുടെ സ്വപ്നമായിരുന്നു; പക്ഷേ പാലുകാച്ചിന് മുമ്പ് കോവിഡ് ആ ജീവിതം തന്നെ തട്ടിയെടുത്തു

കൊയിലാണ്ടി: സ്വന്തമായി സ്ഥലം വാങ്ങി വീട് നിര്‍മ്മിച്ച് അതില്‍ താമസിക്കും മുമ്പെ രാജേശ്വരിയെ കോവിഡ് തട്ടിയെടുത്തു. അരിക്കുളം മാവട്ട് കോയിക്കല്‍ ബാലകൃഷ്ണന്റെ ഭാര്യ രാജേശ്വരിയാണ് (39) കോവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം ചെന്നെയില്‍ മരിച്ചത്. രണ്ട് പതിറ്റാണ്ടിലേറെയായി ബാലകൃഷ്ണനും കുടുംബവും ചെന്നെയിലാണ് താമസം. ചെന്നെയില്‍ കട നടത്തുകയാണ് ബാലകൃഷ്ണന്‍. നാട്ടില്‍ വീട് വെച്ച് മാറണമെന്ന് ആഗ്രഹിച്ചാണ്

അരിക്കുളം സ്വദേശിനി രാജേശ്വരി കോവിഡ് ബാധിച്ച് ചെന്നൈയിൽ മരിച്ചു

കൊയിലാണ്ടി: അരിക്കുളം മാവട്ട്കോഴിക്കൽ രാജേശ്വരി (39) അന്തരിച്ചു. കോവിഡ് ബാധിതയായി ചെന്നൈയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഭർത്താവ്: ബാലകൃഷ്ണൻ (ചെന്നൈ). പിതാവ്: നാരായണൻ കുട്ടി നായർ. അമ്മ: ഉഷ. മക്കൾ: കൃഷ്ണാഞ്ജലി, ശബരിനാദ്. സഹോദരൻ: മണിവർണ്ണൻ. ശവസംസ്കാരം ചെന്നൈ യിൽ നടന്നു.

error: Content is protected !!