Tag: Ambulance
സംസ്ഥാനത്തെ ആംബുലൻസുകൾക്ക് താരിഫ്; ഡ്രൈവർമാർക്ക് പ്രത്യേക ഐഡി കാർഡും യൂണിഫോമും ഏർപ്പെടുത്തും, ഇന്ത്യയിൽ ഒരു സംസ്ഥാനം ആംബുലൻസിന് താരിഫ് പ്രഖ്യാപിക്കുന്നത് ഇത് ആദ്യം
തിരുവനന്തപുരം: സംസ്ഥാനത്തെ ആംബുലൻസുകൾക്ക് താരിഫ് ഏർപ്പെടുത്തി. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറാണ് ഇക്കാര്യം അറിയിച്ചത്. ഐസിയു സംവിധാനം ഉള്ള ആംബുലൻസിന് 10 കിലോമീറ്ററിൽ 2,500 രൂപയും സി ലെവൽ ആംബുലൻസിന് 1,500 രൂപയും ബി ലെവൽ ആംബുലൻസിന് 1000 രൂപയുമാണ് മിനിമം ചാർജ്. ഐസിയു സംവിധാനം ഉള്ള ആംബുലൻസ് അധിക കിലോമീറ്ററിന് 50
‘വടകര കഴിഞ്ഞാൽ പിന്നെ റോഡില്ല, ഇന്ന് കണ്ട കുഴിയല്ല നാളെ’ ; ദേശീയ പാതയിലെ വെള്ളക്കെട്ടും കുഴികളും ആംബുലൻസ് ഡ്രെവർമാർക്ക് തീരാതലവേദനയാകുന്നു
സന പ്രമോദ് വടകര : ജീവൻ രക്ഷിക്കാനുള്ള ഓട്ടത്തിലാണ് ആംബുലൻസ് ഡ്രൈവർമാർ. ഇതിനിടെയിലാണ് ഇവരുടെ വഴി മുടക്കാനെന്നോണം ദേശീയ പാതയിൽ വെള്ളക്കെട്ടും കുഴികളും നിരന്ന് നിൽക്കുന്നത്. ചോറോട് , വടകര, പയ്യോളി, തിക്കോടി, കൊയിലാണ്ടി ഭാഗങ്ങളിലാണ് എപ്പോഴും ആംബുലൻസ് ഡ്രൈവർമാർ കുരുക്കിലാകുന്നത്. തലശ്ശേരി ഭാഗങ്ങളിൽ നിന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും മെഡിക്കൽ കോളേജിലേക്കും പോകുന്ന ആംബുലൻസ്
ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലന്‍സിന് വഴി മാറാതെ അഭ്യാസവുമായി കാര്‍; സംഭവം ചേളന്നൂരില്‍
ബാലുശ്ശേരി: ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കുതിക്കുകയായിരുന്ന ആംബുലന്‍സിന് മുന്നില്‍ അഭ്യാസം നടത്തി സ്വകാര്യ കാര്‍. ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ നിന്ന് രോഗിയുമായി പുറപ്പെട്ട ആംബുലന്‍സിന് മുന്നിലാണ് വഴി മാറാതെ കാര്‍ അഭ്യാസം നടത്തിയത്. ചേളന്നൂര്‍ 7/6 മുതല്‍ കക്കോടി വരെയായിരുന്നു കാറിന്റെ അഭ്യാസപ്രകടനം. KL-11-AR-3542 നമ്പറിലുള്ള മാരുതി സ്വിഫ്റ്റ് ഡിസയര്‍ കാറാണ്
എം.പി ഫണ്ടനുവദിച്ചിട്ടും പുതിയ ആംബുലന്‍സ് വാങ്ങിയില്ല; 20 വര്‍ഷത്തോളം പഴക്കമുള്ള ആംബുലന്‍സാണ് രോഗിയുടെ ജീവന്‍ കവര്‍ന്നതെന്ന വിമര്‍ശനവുമായി എം.കെ.രാഘവന്‍ എം.പി
കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ വാതില്‍ തുറക്കാനാകാതെ ആംബുലന്‍സില്‍ കുടുങ്ങിയ രോഗി മരിച്ച സംഭവത്തില്‍ കോഴിക്കോട് ബീച്ചാശുപത്രി അധികൃതര്‍ക്കെതിരെ വിമര്‍ശനവുമായി എം.കെ രാഘവന്‍ എം.പി. ഒരു വര്‍ഷം മുമ്പ് ഫണ്ടനുവദിച്ചിട്ടും ആശുപത്രി അധികൃതര്‍ പുതിയ ആംബുലന്‍സ് വാങ്ങിയില്ലെന്ന് എം.പി കുറ്റപ്പെടുത്തി. ‘ആംബുലന്‍സ് വാതില്‍ തുറക്കാനാകാത്തതിനാല്‍ രോഗി മരിച്ചത് ബീച്ചാശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥമൂലമാണ്. 2021 ജൂണില്‍ തന്റെ
”പൊട്ടിക്കട്ടേ? ഒന്നങ്ങോട്ട് മാറി നില്‍ക്ക്” ആംബുലന്‍സ് തുറക്കാതെ രോഗിമരിച്ച സംഭവത്തില്‍ ആംബുലന്‍സിനകത്തെ ദൃശ്യങ്ങള്‍-വീഡിയോ
കോഴിക്കോട്: അപകടത്തില്‍ പരിക്കേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച രോഗി ആംബുലന്‍സില്‍ കുടുങ്ങിക്കിടന്ന് മരിച്ചു. ഫറോക്ക് സ്വദേശി കോയമോന്‍ (66) ആണ് മരിച്ചത്. ആംബുലന്‍സിന്റെ വാതില്‍ തുറക്കാന്‍ കഴിയാതെ അരമണിക്കൂറിലേറെയാണ് കോയമോന്‍ ആംബുലന്‍സില്‍ കുടുങ്ങിക്കിടന്നത്. ഇന്നു രാവിലെയായിരുന്നു സംഭവം. ഇന്നലെ വൈകിട്ട് ബൈക്ക് അപകടത്തില്‍ പരിക്കേറ്റ കോയമോനെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നില ഗുരുതരമായതോടെ
റോഡിലൂടെ നടക്കുന്നതിനിടെ സ്കൂട്ടറിടിച്ച് പരിക്കേറ്റു, സമയത്തിന് ആശുപത്രിയിലെത്തിച്ചെങ്കിലും ആംബുലൻസിന്റെ വാതിൽ തുറക്കാനായില്ല, ചികിത്സ വൈകി; കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗി മരിച്ചു കോഴിക്കോട് മെഡിക്കൽ കേളേജിൽ രോഗി മരിച്ചു
കോഴിക്കോട്: സമയത്തിന് ആശുപത്രിയിലെത്തിച്ചെങ്കിലും ആംബുലൻസിന്റെ വാതിൽ തുറക്കാനാവാത്തതിനാൽ സ്കൂട്ടറിടിച്ച് പരുക്കേറ്റയാൾ മരിച്ചു. ഫറോക്ക് കരുവൻതിരുത്തി എസ് പി ഹൗസിൽ കോയമോൻ(66) ആണ് മരിച്ചത്. കോഴിക്കോട് സർക്കാർ ബീച്ച് ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയ ആംബുലൻസിന്റെ വാതിലാണ് തുറക്കാനാവാത്ത വിധം അടഞ്ഞുപോയത്. വാതിൽ മഴു കൊണ്ട് വെട്ടിപ്പൊളിച്ച് തുറന്ന് അത്യഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ
ഇടിയുടെ ആഘാതത്തിൽ ഓട്ടോ റോഡരികിലേക്ക് മറിഞ്ഞു വീണു, അടിയിൽപെട്ട ഡ്രെെവറെ പുറത്തെടുത്തത് ഓട്ടോറിക്ഷ എടുത്തുയർത്തി; നടുവണ്ണൂരിൽ ആംബുലൻസ് ഓട്ടോറിക്ഷയിലിടിച്ച് ഒരാൾക്ക് പരിക്കേറ്റു
നടുവണ്ണൂർ: നടുവണ്ണൂരിൽ ആംബുലൻസ് ഓട്ടോറിക്ഷയിൽ ഇടിച്ച് ഓട്ടോ ഡ്രെെവർക്ക് പരിക്കേറ്റു. അപകടത്തിൽ പരിക്കേറ്റ കാവുന്തറ തെങ്ങിടക്കുഴി പ്രബീഷിന് (35) ആണ് പരിക്കേറ്റത്. നടുവണ്ണൂർ എസ്ബിഐക്ക് സമീപം ഇന്ന് വെെകീട്ടാണ് സംഭവം. രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിൽ എത്തിച്ച ശേഷം കുറ്റ്യാടി ഗവ.താലൂക്കാശുപത്രിയിലേക്ക് തിരികെ വരുന്ന ആംബുലൻസാണ് അപകടത്തിൽപെട്ടത്. പേരാമ്പ്ര ഭാഗത്തേക്ക് വരുന്ന ആംബുലൻസ് എതിർദിശയിലായിരുന്ന
വയോധികന്‍ കുഴഞ്ഞു വീണു, ബസ് ആംബുലന്‍സായി; റൂട്ട് മാറ്റി കോഴിക്കോട്ടെ ആശുപത്രിയിലെത്തിച്ച് കെ.എസ്.ആര്‍.ടി.സി (വീഡിയോ കാണാം)
കോഴിക്കോട്: മലാപ്പറമ്പിലെ ഇഖ്‌റ ആശുപത്രി കോമ്പൗണ്ടിലേക്ക് ഒരു കെ.എസ്.ആര്‍.ടി.സി ബസ് കുതിച്ചെത്തിയത് കണ്ട എല്ലാവരും അമ്പരന്നു. ആംബുലന്‍സുകളോ മറ്റ് ചെറുവാഹനങ്ങളോ മാത്രം എത്തുന്ന ആശുപത്രി മുറ്റത്ത് ആനവണ്ടി കണ്ടപ്പോള്‍ എന്താണ് കാര്യമെന്ന് അറിയാതിരുന്ന പലര്‍ക്കും ആശങ്കയും ഉണ്ടായിരുന്നു. പിന്നീടാണ് എല്ലാവര്‍ക്കും കാര്യം മനസിലായത്. ആ കെ.എസ്.ആര്‍.ടി.സി ബസ് ഒരു ആംബുലന്‍സായി മാറുകയായിരുന്നു, യാത്രക്കാരനായ വയോധികന്റെ ജീവന്‍
പേരാമ്പ്രയില്‍ ബസിന് പുറകില്‍ ആംബുലന്‍സിടിച്ചു; അപകടം യാത്രക്കാരെ ഇറക്കവേ
പേരാമ്പ്ര: രോഗിയുമായി പോകുന്ന ആംബുലൻസ് ബസിനു പുറകിൽ ഇടിച്ചു. അപകടത്തിൽ ആംബുലൻസ് ഡ്രൈവർക്കും മുൻസീറ്റ് യാത്രക്കാരനും പരിക്ക്. ഇന്നു വൈകീട്ട് 6.30ഓടെ കൈതക്കലിലാണ് സംഭവം. കോഴിക്കോട്-കുറ്റ്യാടി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന നിലകണ്ഡന്‍ ബസ് കൈതക്കല്‍ എത്തിയപ്പോഴാണ് അപകടം സംഭവിച്ചത്. കോഴിക്കോടേക്ക് പോവുകയായിരുന്ന ബസ് സ്റ്റോപ്പില്‍ നിര്‍ത്തി ആളെ ഇറക്കുന്നതിനിടയില്‍ ആംബുലന്‍സ് പുറകില്‍ ഇടിക്കുകയായിരുന്നു. രോഗിയേയും കൊണ്ട്
ജീവൻ തിരികെ കിട്ടുമെന്ന പ്രതീക്ഷയായിരുന്നു; ഉള്ളിയേരിയിൽ ഇന്നലെ വാഹനമിടിച്ച് മരിച്ച കാൽനടയാത്രക്കാരനെ പതിനാറു മിനുട്ടു കൊണ്ട് മെഡിക്കൽ കോളേജിലെത്തിച്ച ചേലിയ സ്വദേശിയായ ആംബുലൻസ് ഡ്രൈവർ സംസാരിക്കുന്നു
കൊയിലാണ്ടി: ജീവൻ തിരികെ കിട്ടുമെന്ന് പ്രതീക്ഷയായിരുന്നു… ആശുപത്രിയിലെത്തിച്ചിട്ടും ഞങ്ങൾ ഒരു മണിക്കൂറോളം അവിടെ കാത്തിരുന്നു…. മരിക്കുമെന്ന് വിചാരിച്ചതേയില്ല. ഇന്നലെ ഉള്ളിയേരിയിൽ കാറിടിച്ച കാൽനടക്കാരനെ മെഡിക്കൽ കോളേജിലെത്തിച്ച ആംബുലൻസ് ഡ്രൈവർ വിഷ്ണു സുഗേഷ് സംസാരിക്കുന്നു. കൊയിലാണ്ടി താലൂക്ക് ഹോസ്പിറ്റലിൽ നിന്ന് വിഷ്ണു ആംബുലൻസിൽ മെഡിക്കൽ കോളേജിലേക്ക് ജീവനും കയ്യിൽ വെച്ച് പായുകയായിരുന്നു. അക്ഷരാർത്ഥത്തിൽ ജീവന്റെ വളയം പിടിച്ചു