Tag: Adlat
സാന്ത്വനം സ്പര്‍ശം അദാലത്ത്; വടകരയില്‍ പരിഗണിച്ചത് 3425 പരാതികള്‍
വടകര: ജനങ്ങളുടെ പരാതികള്‍ നേരിട്ടുകേട്ട് പരിഹാരം കാണുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ സാന്ത്വനം സ്പര്‍ശം അദാലത്തില്‍ ജില്ലയില്‍ രണ്ടാം ദിവസമെത്തിയത് 3425 പേര്. വടകര താലൂക്കില്‍നിന്നുള്ളവരാണ് വടകര മുന്‍സിപ്പല്‍ ടൗണ്‍ഹാളിലെത്തിയത്. തൊഴില്‍-എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണനും ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രനും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി ജലീലും പരാതികള്‍ കേട്ടു. വീട്, പട്ടയം, റേഷന്‍ കാര്‍ഡ്, ബാങ്ക് വായ്പ
പുഞ്ചിരിയുമായി ലക്ഷ്മി മടങ്ങി സ്വന്തം റേഷന്‍ കാര്‍ഡുമായി
വടകര: ‘ഇന്ത സര്‍ക്കാര്‍ക്ക് നന്റ്റി ‘ മന്ത്രി ടി.പി രാമകൃഷ്ണനില്‍ നിന്നും സ്വന്തം റേഷന്‍കാര്‍ഡ് ഏറ്റുവാങ്ങുമ്പോള്‍ സര്‍ക്കാറിന് എത്ര നന്ദി പറഞ്ഞിട്ടും ലക്ഷ്മിക്ക് മതിയാവുന്നുണ്ടായിരുന്നില്ല. ലക്ഷ്മിയുടെ 30 വര്‍ഷത്തെ സ്വപ്നസാഫല്യമാണ് കുറച്ചു നിമിഷങ്ങള്‍ കൊണ്ട് സഫലമായി കിട്ടിയത്. അയനിക്കാട് താമസിക്കുന്ന തമിഴ്നാട് സ്വദേശിനി ലക്ഷ്മി വര്‍ഷങ്ങളായി സ്വന്തമായി ഒരു റേഷന്‍ കാര്‍ഡിന് വേണ്ടി പല ഓഫീസുകളിലും
സാന്ത്വനം സ്പര്‍ശം അദാലത്ത്; കൊയിലാണ്ടിയില്‍ പരിഗണിച്ചത് 1,469 പരാതികള്‍
കൊയിലാണ്ടി: ജനങ്ങളുടെ പരാതികള്‍ നേരിട്ടുകേട്ട് പരിഹാരം കാണുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ സാന്ത്വനം സ്പര്‍ശം അദാലത്തില്‍ ജില്ലയില്‍ ആദ്യദിവസമെത്തിയത് 1,469 പേര്. കൊയിലാണ്ടി താലൂക്കില്‍നിന്നുള്ളവരാണ് തിങ്കളാഴ്ച കൊയിലാണ്ടി മുന്‍സിപ്പല്‍ ടൗണ്‍ഹാളിലെത്തിയത്. തൊഴില്‍-എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണനും ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രനും പരാതികള്‍ കേട്ടു. പരിഗണിച്ച പരാതികളില്‍ സാധ്യമായവയിലൊക്കെയും അദാലത്ത് വേദിയില്‍ വെച്ച് തന്നെ പരിഹാരം കണ്ടതായി തൊഴില്‍-എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്
അന്നം മുട്ടാതിരിക്കാന്‍: റേഷന്‍ കാര്‍ഡ് പരാതികളില്‍ കൃത്യമായ പരിഹാരം
പി.എസ്.കുമാർ കൊയിലാണ്ടി കൊയിലാണ്ടി: റേഷന്‍ കാര്‍ഡ് സംബന്ധിച്ച ഒട്ടേറെ പരാതികളിലാണ് സാന്ത്വനം സ്പര്‍ശം അദാലത്തില്‍ പരിഹാരമായത്. സാമ്പത്തികമായി ഏറെ പ്രയാസങ്ങള്‍ നേരിടുന്ന കായണ്ണ സ്വദേശിനിയുടെ എപിഎല്‍ കാര്‍ഡ് ബിപിഎല്‍ വിഭാഗത്തിലേക്ക് മാറ്റി നല്കാന് സിവില്‍ സപ്ലൈസ് വകുപ്പിന് മന്ത്രി എ.കെ.ശശീന്ദ്രന് നിര്‍ദ്ദേശം നല്കി. പയ്യോളി സ്വദേശിനി ഹസീനയും സമാന ആവശ്യവുമായാണെത്തിയത്. ഭര്‍ത്താവ് ഉപേക്ഷിച്ചു പോയ ഹസീനയ്ക്ക്
സംഘാടക മികവ്; കൊയിലാണ്ടി സാന്ത്വന സ്പര്‍ശം അദാലത്തിന് ഫുള്‍ മാര്‍ക്ക്
പി.എസ്.കുമാർ കൊയിലാണ്ടി കൊയിലാണ്ടി: സംഘാടക മികവിന്റെ നേര്‍ചിത്രങ്ങളാണ് സാന്ത്വന സ്പര്‍ശം അദാലത്തിന്റെ ജില്ലയിലെ ആദ്യ കേന്ദ്രമായ കൊയിലാണ്ടിയില്‍ കണ്ടത്. അപേക്ഷകര്‍ എത്തുന്നതു മുതല്‍ മന്ത്രിമാരെ സന്ദര്‍ശിക്കുന്നതുവരെ ചിട്ടയോടെയുള്ള ക്രമീകരണങ്ങളാണ് നഗരസഭ ടൗണ്‍ഹാളില്‍ ഒരുക്കിയത്. പ്രധാനവേദിയിലേക്ക് എത്താന്‍ കഴിയാത്ത ഭിന്നശേഷിക്കാര്‍ക്കായി ടൗണ്‍ഹാളിന്റെ മുറ്റത്ത് പ്രത്യേക കൗണ്ടറും ഒരുക്കിയിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാണ് വേദി സജ്ജമാക്കിയത്. പ്രവേശന
സാന്ത്വനസ്പർശം അദാലത്ത് നാളെ കൊയിലാണ്ടിയിൽ
കൊയിലാണ്ടി: സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തിൽ നടക്കുന സാന്ത്വന സ്പർശം അദാലത്ത് നാളെ കൊയിലാണ്ടിയിൽ നടക്കും. കൊയിലാണ്ടി ടൗൺ ഹാളിൽ വെച്ചാണ് അദാലത്ത് നടക്കുന്നത്. ജനങ്ങളുടെ പ്രശ്നങ്ങൾക്കും പരാതികൾക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് മന്ത്രിമാരുടെ നേതൃത്വത്തിലാണ് പരാതി പരിഹാര അദാലത്തുകൾ നടക്കുന്നത്. ജില്ലയിൽ ഇതിനകം 2800-ലേറെ അപേക്ഷകൾ ലഭിച്ചതായി അധികൃതർ അറിയിച്ചു. മന്ത്രിമാരായ കെ.ടി.ജലീൽ, ടി.പി.രാമകൃഷ്ണൻ, എ.കെ.ശശീന്ദ്രൻ
തുറയൂര്‍ പഞ്ചായത്തില്‍ ലൈഫ് ഗുണഭോകൃത സംഗമവും അദാാലത്തും നടത്തി
തുറയൂര്‍ :പഞ്ചായത്തുതല ലൈഫ് ഗുണഭോകൃത സംഗമവും അദാാലത്തും തുറയൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പയ്യോളി അങ്ങാടിയില്‍ നടന്നു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ഗോപാലന് നായര്‍ സംഗമം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരീഷ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. എംപി ബാലന്, അഷിദ നടുക്കാട്ടില്‍, വി ഹമീദ്, ശ്രീനിവാസന് കൊടക്കാട്,