Tag: accident

Total 424 Posts

കൊയിലാണ്ടിയില്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒരാള്‍ക്ക് ഗുരുതര പരിക്ക്

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാത്രി എട്ടരയോടെയാണ് സംഭവം. അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ മധ്യവയസ്‌ക്കന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയ്ക്ക് മുന്‍വശത്ത് വെച്ചായിരുന്നു അപകടം. പരിക്കേറ്റയാളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി. ബസ്സ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ വാഹനം മലപ്പുറത്ത് അപകടത്തില്‍പ്പെട്ടു; മന്ത്രിയ്ക്ക് പരിക്ക്

മലപ്പുറം: ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്റെ വാഹനം മലപ്പുറം മഞ്ചേരിയില്‍ സ്‌കൂട്ടറുമായി കൂട്ടിയിടിച്ച് അപകടം. പരിക്കേറ്റ മന്ത്രിയെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തില്‍ ബൈക്ക് യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. മഞ്ചേരി ചെട്ടിയങ്ങാടിയില്‍ രാവിലെ ഏഴുമണിക്കാണ് അപകടം. എതിരെ വന്ന സ്‌കൂട്ടറില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ മന്ത്രിയുടെ വാഹനം വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഉരുള്‍പൊട്ടലുണ്ടായ

തൊട്ടിൽപ്പാലം ചാപ്പൻതോട്ടത്തിൽ കാറ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; ഗുരുതരമായി പരിക്കേറ്റ തളീക്കര സ്വദേശി മരിച്ചു

തൊട്ടിൽപ്പാലം: ചാപ്പൻതോട്ടത്തിൽ കാർ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. കാർ ഓടിച്ചിരുന്ന തളീക്കര സ്വദേശി നരിക്കുന്നുമ്മൽ ലത്തീഫാണ് മരിച്ചത്. ഇന്ന് വൈകുന്നേരം കുടുംബ സമേതം വെള്ളച്ചാട്ടം കാണാനെത്തിയ സംഘമാണ് അപകടത്തിൽപെട്ടത്. ഇവർ സഞ്ചരിച്ച ഇന്നോവ കാർ തിരിക്കുന്നതിനിടെ നിയന്ത്രണം വിട്ട് 20 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ നാട്ടുകാർ ഉടൻതന്നെ തൊട്ടിൽപ്പാലം

തൊട്ടിൽപ്പാലം ചാപ്പൻതോട്ടത്തിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം; യുവാവിന് ഗുരുതര പരിക്ക്

തൊട്ടിൽപ്പാലം: ചാപ്പൻതോട്ടത്തിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം. വെള്ളച്ചാട്ടം കാണാനെത്തിയവരുടെ കാറാണ് അപകടത്തിൽ പെട്ടത്.ഇന്നോവ കാർ തിരിക്കുന്നതിനിടെ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. കാറോടിച്ച തളീക്കര സ്വദേശിയായ യുവാവിന് ഗുരുതരമായി പരിക്കേറ്റു. ഇന്ന് വൈകുന്നേരം കുടുംബം സമേതം വെള്ളച്ചാട്ടം കാണാനെത്തിയതായിരുന്നു. കാർ തിരിക്കുന്നതിനിടെ ഏകദേശം 20 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ നാട്ടുകാർ ഉടൻതന്നെ തൊട്ടിൽപ്പാലം

കൊയിലാണ്ടി ചേമഞ്ചേരിയില്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം; ഡ്രൈവര്‍മാര്‍ക്ക് പരിക്ക്

കൊയിലാണ്ടി: ദേശീയപാതയില്‍ ചേമഞ്ചേരി റെയില്‍വേ സ്റ്റേഷന് സമീപം ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. ചരക്ക് ലോറിയും ടിപ്പര്‍ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. അപകടത്തില്‍ ലോറി ഡ്രൈവര്‍മാര്‍ക്ക് പരിക്കേറ്റു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ലോറികള്‍ റോഡില്‍ നിന്നും മാറ്റിയിട്ടില്ല. എന്നാല്‍ വാഹനഗതാഗതത്തെ ഇത് വലിയ തോതില്‍ ബാധിച്ചിട്ടില്ല. ഇരുഭാഗത്തുകൂടിയും വാഹനങ്ങളെ കടത്തിവിടുന്നുണ്ട്.

പേരാമ്പ്രയിൽ ബൈക്ക് ബസിലിടിച്ച് അപകടം; ബൈക്ക് യാത്രക്കാരന് പരിക്ക്

പേരാമ്പ്ര: പേരാമ്പ്രയിൽ ബൈക്ക് ബസിലിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. പേരാമ്പ്ര എൽഐസി ഓഫീസിന് സമീപം ബൈപ്പാസ് ആരംഭിക്കുന്നിടത്താണ് അപകടം നടന്നത്. ബൈപ്പാസിൽ നിന്നും വരികയായിരുന്ന ബൈക്ക് പേരാമ്പ്ര കുറ്റ്യാടി റൂട്ടിലോടുന്ന സ്വകാര്യ ബസിലടിക്കുകയായിരുന്നു. ബസിലടിച്ച ബൈക്കുമായി ബസ് 10 മീറ്ററോളം മുന്നോട്ടുപോയതായി ദൃക്സാക്ഷികൾ പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടം . എടവരാട് ചേനായി മഠത്തിൽ

കോഴിക്കോട് ഈങ്ങാപ്പുഴയില്‍ ടയര്‍പൊട്ടി നിയന്ത്രണം വിട്ട് പിക്കപ്പ് വാന്‍ മറിഞ്ഞു

കോഴിക്കോട്: ടയര്‍പൊട്ടി നിയന്ത്രണംവിട്ട് മറിഞ്ഞ പിക്കപ്പ് വാനില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് ഡ്രൈവറും ക്ലീനറും. കോഴിക്കോട് ഈങ്ങാപ്പുഴയില്‍ സമീപം ലോക്കരയില്‍ ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. സുല്‍ത്താന്‍ ബത്തേരി ബീനാച്ചി സ്വദേശികളായ ഡ്രൈവറും ക്ലീനറുമാണ് പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടത്. പച്ചക്കറിയുമായി വരികയായിരുന്ന വാഹനത്തിന്റെ പിറകിലെ ടയര്‍ പൊട്ടിയാണ് അപകടമുണ്ടായത്. വാഹനം റോഡിലേക്ക് മറിഞ്ഞു.

ഓർക്കാട്ടേരി പെട്രോൾ പമ്പിന് മുൻവശം വാഹനാപകടം തുടർക്കഥയാകുന്നു

ഓർക്കാട്ടേരി : പെട്രോൾ പമ്പിന് മുൻവശം വാഹനാപകടങ്ങൾ തുടർക്കഥയാകുന്നു . ഇവിടെ ഏതാനും മാസങ്ങൾക്കിടെ വലുതും ചെറുതുമായ പത്തിലേറെ അപകടങ്ങളാണ് നടന്നത്. നിരവധി പേർക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ശനിയാഴ്ച രാവിലെയും സ്വകാര്യബസ്സ് ബൈക്കിലിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. പമ്പിൽനിന്നും റോഡിലേക്ക് പ്രവേശിച്ച ബൈക്കിൽ ബസ്സിടിക്കുകയായിരുന്നു. പമ്പിന്റെ ഇരുവശങ്ങളിലും വഴിയോര കച്ചവടക്കാർ സ്ഥിരമായി അവരുടെ വാഹനം

കുറ്റ്യാടി ചുരത്തിൽ കാറും ബൈക്കും കൂട്ടിയിടിച്ചു; ബൈക്കിന് തീപിടിച്ചു

കുറ്റ്യാടി: കുറ്റ്യാടി ചുരത്തിൽ കാറും ബൈക്കും കൂട്ടിയിടിച്ചു. തുടർന്ന് ബൈക്കിന് തീപിടിച്ചു. അപകടത്തിൽ ബൈക്ക് യാത്രികന് പരിക്കേറ്റു. ഇയാളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊട്ടിൽപ്പാലം പോലീസ് സ്ഥലത്തെത്തി. ചുരത്തിൽ വാഹന ​ഗതാ​ഗതം ഭാ​ഗികമായി തടസപ്പെട്ടു.    

മടപ്പള്ളിയിൽ വിദ്യാർത്ഥിനികളെ ബസ്സിടിച്ച സംഭവം; ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി, നടപടി ആജീവനാന്ത കാലത്തേക്ക്

വടകര: മടപ്പള്ളിയിൽ സീബ്രാ ലൈനിലൂടെ റോഡ് മുറിച്ച് കടക്കുകയായിരുന്ന വിദ്യാർത്ഥിനികളെ ബസ്സിടിച്ച സംഭവത്തിൽ ഡ്രൈവറുടെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കി. വടകര ബീച്ചിലെ വണ്ണാറത്ത് വീട്ടില്‍ മുഹമ്മദ് ഫുറൈസ് ഖിലാബിന്റെ ലൈസന്‍സാണ് റദ്ദാക്കിയത്. അപകടത്തെ തുടര്‍ന്ന്‌ വടകര ആര്‍ടിഒ സഹദേവന്‍ ഡ്രൈവറെ വിളിപ്പിച്ച് ഹിയറിങ് നടത്തിയിരുന്നു. ഇതിനുശേഷമാണ് ഡ്രൈവറുടെ എല്ലാ ഡ്രൈവിങ് ലൈസന്‍സുകളും റദ്ദാക്കിയത്.

error: Content is protected !!