Tag: accident

Total 425 Posts

കൊയിലാണ്ടിയിൽ കാല്‍നടയാത്രക്കാരിയെ വാഹനം ഇടിച്ചിട്ടു ആശുപത്രിയില്‍ നിന്ന് കടന്ന് കളഞ്ഞയാളെ തിരിച്ചറിഞ്ഞു

കൊയിലാണ്ടി: ശോഭിക ടെക്‌സ്റ്റെയില്‍സിന് സമീപം കാല്‍നട യാത്രക്കാരിയെ വാഹനം ഇടിച്ചിട്ടു ആശുപത്രിയില്‍ നിന്ന് കടന്ന് കളഞ്ഞയാളെ തിരിച്ചറിഞ്ഞു. മൂടാടി സ്വദേശി ഷംഷീറാണ് (33 വയസ്സ്) അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഭവാനിയെ ആശുപത്രിയിലാക്കി കടന്നു കളഞ്ഞത്. അപകടത്തിനിടയാക്കിയ വാഹനമോടിച്ച ആളെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ഇയാളെ കണ്ടെത്താന്‍ ദേശീയ പാതയോരത്തെ നിരവധി കടകളിലെ സിസിടിവി

ശോഭികയ്ക്ക് മുമ്പിലെ വാഹനാപകടം; പോലീസ് തിരയുന്നയാളുടെ ചിത്രം പുറത്ത്

കൊയിലാണ്ടി: ശോഭിക ടെക്സ്റ്റെയില്‍സിന് സമീപം നടന്ന വാഹനാപകടത്തില്‍ പോലീസ് തിരയുന്നയാളുടെ ദൃശ്യം പുറത്ത്. ഗവ.താലൂക്ക് ആശുപത്രിയിലെ സിസിടിവിയില്‍ നിന്നാണ് ദൃശ്യങ്ങള്‍ ലഭിച്ചത്. കഴിഞ്ഞ ദിവസം നടന്ന വാഹനാപകടത്തില്‍ ചേമഞ്ചേരി സ്വദേശി ഭവാനിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. റോഡ് ക്രോസ്സ് ചെയ്യവേ ടു വീലര്‍ വാഹനം ഭവാനിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടശേഷം ഇവരെ ഹോസ്പിറ്റലിലാക്കി കടന്നുകളഞ്ഞ വാഹന ഉടമയ്ക്കെതിരെ

വാഹനാപകടത്തില്‍ പരിക്കേറ്റ സ്ത്രീയെ ആശുപത്രിയാലാക്കി വാഹന ഉടമ കടന്നു കളഞ്ഞതായി പരാതി

കൊയിലാണ്ടി: ശോഭിക ടെക്‌സ്‌റ്റെയില്‍സിന് സമീപം വാഹനാപകടത്തില്‍ പരിക്കേറ്റ സ്ത്രീയുടെ നില ഗുരുതരം. ഇന്നലെ ഉച്ചയ്ക്ക് 12.30 മണിക്കായിരുന്നു ചേമഞ്ചേരി സ്വദേശി ഭവാനി അപകടത്തില്‍പെട്ടത്. ഇവർ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. റോഡ് ക്രോസ്സ് ചെയ്യവേ ടു വീലര്‍ വാഹനം ഭവാനിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടശേഷം ഇവരെ ഹോസ്പിറ്റലിലാക്കി കടന്നുകളഞ്ഞ വാഹന ഉടമയ്‌ക്കെതിരെ ഭവാനിയുടെ കുടുംബം പോലീസില്‍

ചേമഞ്ചേരിയിൽ വാഹനാപകടം ഡ്രൈവർക്ക് പരിക്ക്

ചേമഞ്ചേരി: ഇന്ന് കാലത്ത് 6.30 മണിക്കാണ് ദേശീയപാതയിൽ ചേമഞ്ചേരിയിൽ അപകടം ഉണ്ടായത്. കണ്ണൂർ ഭാഗത്ത് നിന്ന് വരുകയായിരുന്ന ടാങ്കർ ലോറി കോഴിക്കോട് ഭാഗത്ത് നിന്ന് വരികയായിരുന്ന മറ്റൊരു ലോറിയിൽ ഇടിക്കുകയായിരുന്നു. ലോറിക്ക് പിറകിൽ ഒരു കാറും ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ മുൻഭാഗം തകർന്ന് ലോറി ഡ്രൈവർ ഉള്ളിൽ കുടുങ്ങി കിടക്കുകയായിരുന്നു. കൊയിലാണ്ടിയിൽ നിന്ന് ഫയർഫോഴ്‌സ്

കൈതക്കലില്‍ വാഹനാപകടം; സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു

പേരാമ്പ്ര: പേരാമ്പ്ര – ഉളളിയേരി സംസ്ഥാന പാതയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. ചാലിക്കരയിലെ വിളക്കത്തു കണ്ടത്തില്‍ ഇബ്രാഹിം ആണ് മരിച്ചത്. 68 വയസ്സായിരുന്നു അദ്ദേഹത്തിന്. റിട്ടയഡ് സബ്ബ് ഇന്‍ക്‌സ്‌പെക്ടറാണ് ഇബ്രാഹിം. ഇന്ന് വൈകീട്ടാണ് സംഭവം. കൈതക്കല്‍ ബസ്സ്‌റ്റോപ്പിന് സമീപത്ത് വെച്ച് ടിപ്പര്‍ ലോറിക്ക് പിറകില്‍ സ്‌കൂട്ടറിടിച്ചാണ് അപകടമുണ്ടായത്. ഇരു വാഹനങ്ങളും പേരാമ്പ്ര ഭാഗത്ത് നിന്നും

error: Content is protected !!