Tag: accident
കല്ലോട് ബൈക്കും ലോറിയും കൂട്ടിയിടിച്ച് വയോധികന്‍ മരിച്ചു
പേരാമ്പ്ര: കല്ലോട് ബൈക്കും ലോറിയും കൂട്ടിയിടിച്ച് വയോധികന്‍ മരിച്ചു. കല്ലോട് എരവട്ടൂര്‍ വില്ലേജ് ഓഫീസ് മുന്‍വശത്താണ് അപകടം നടന്നത്. കുറ്റ്യാടി വടയം നെടുമ്പായില്‍ പുത്തന്‍പുരയില്‍ കുമാരന്‍ ആണ് മരിച്ചത്. എഴുപത്തി രണ്ട് വയസ്സായിരുന്നു. കുറ്റ്യാടി ഭാഗത്തേക്ക് പോകുന്ന ബൈക്കില്‍ ലോറി ഇടിച്ചതിനെ തുടര്‍ന്ന് കുമാരന് പരിക്കേല്‍ക്കുകയായിരുന്നു. അപകടം നടന്ന ഉടനെ തന്നെ കല്ലോട് ഗവണ്‍മെന്റ് ആശുപത്രിയില്‍
രാമനാട്ടുകര ബൈപാസിൽ വീണ്ടും അപകടം; ലോറിയും ജീപ്പും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു
കോഴിക്കോട്: രാമനാട്ടുകരയില്‍ വീണ്ടും വാഹനാപകടം ഉണ്ടായി. ബൈപാസില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. കോട്ടയം സ്വദേശികളായ ശ്യാം വി ശശി, ജോര്‍ജ് എന്നിവരാണ് മരിച്ചത്. ജീപ്പ് യാത്രക്കാരായിരുന്നു ഇവര്‍. പുലര്‍ച്ചെ 2 മണിയോടെയാണ് അപകടം ഉണ്ടായത്. ചേളാരിക്ക് പോവുകയായിരുന്ന ലോറിയും വയനാട്ടിലേക്ക് പോവുകയായിരുന്ന താര്‍ ജീപ്പും കൂട്ടിയിടിക്കുകയായിരുന്നു. കഴിഞ്ഞയാഴ്ച രാമനാട്ടുകരയിലുണ്ടായ വാഹനാപകടത്തില്‍ പാലക്കാട്
കൊയിലാണ്ടി വാഹനാപകടം: മുഹമ്മദ് അപകടത്തിൽ പെട്ടത് ഭാര്യാ സഹോദരിയുടെ മകനെ പയ്യോളിയിലെ വീട്ടിലാക്കാൻ പോകുന്നതിനിടെ; തുടർച്ചയായ വാഹനാപകടങ്ങളിൽ നടുങ്ങി കൊയിലാണ്ടി
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഇന്ന് വൈകുന്നേരം നടന്ന അപകടത്തില്‍ മരിച്ച മുഹമ്മദിന്റെ വിയോഗ വാര്‍ത്തയുടെ ഞെട്ടലിലാണ് പൂക്കാട് ചാലാടത്ത് പൊയിലിലുള്ള മുഹമ്മദിന്റെ കുടുംബക്കാരും സുഹൃത്തുക്കളും. ബന്ധുവായ കുട്ടിയെ പയ്യോളിയിലെ സ്വന്തം വീട്ടിലാക്കാനാണ് മുഹമ്മദ് വീട്ടില്‍ നിന്നും ഇറങ്ങിയത്. എന്നാല്‍ വാഹനാപകടത്തിന്റെ രൂപത്തില്‍ വന്ന് മരണം മുഹമ്മദിന്റെ ജീവന്‍ കവര്‍ന്നെടുത്തു. ഇന്ന് വൈകുന്നേരമാണ് പഴയ ചിത്രാ ടാക്കീസിനു സമീപം
കൊയിലാണ്ടിയില്‍ വീണ്ടും വാഹനാപകടം: ഒരു മരണം; രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്
കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തെ നടുക്കി വീണ്ടു വാഹനാപകടം. അപകടത്തില്‍ ഒരാള്‍ തല്‍ക്ഷണം മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് വൈകീട്ട് 5.30 ന് പഴയ ആർ.ടി.ഒ ഓഫീസ് പരിസരത്ത് മാഹി ശ്രാംസിന് സമീപമാണ് അപകടം നടന്നത്. ഇരുചക്രവാഹന യാത്രക്കാരനായ പൂക്കാട് ചാലടത്ത് കുനി മുഹമ്മദാണ് മരിച്ചത്. കൊയിലാണ്ടി നഗരത്തില്‍ കഴിഞ്ഞ ഒന്നര മാസത്തിനിടയില്‍ നടക്കുന്ന അഞ്ചാമത്തെ
കൊല്ലം ആനക്കുളത്ത് കാല്‍നടയാത്രക്കാരന്‍ വാഹനാപകടത്തില്‍ മരിച്ച സംഭവം: അപകടത്തിന് കാരണം ലോറി ഡ്രൈവറുടെ അനാസ്ഥയെന്ന് കണ്ടെത്തല്‍, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു
കൊയിലാണ്ടി: കൊല്ലം ആനക്കുളത്ത് നടന്ന അപകടത്തില്‍ കാല്‍നട യാത്രക്കാരനായ താഴെ അറത്തില്‍ ശ്രീനിവാസന്‍ എന്നയാള്‍ മരിച്ച സംഭവത്തില്‍ ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്തു. KL 55 AA 7649 MAHINDRA LOADKING (LGV) വാഹനം പരിശോധിച്ചതില്‍, വാഹനത്തിന് യാതൊരുവിധ യാന്ത്രിക തകരാറുകളും ഇല്ലെന്ന് ബോധ്യപ്പെട്ടു. മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്‌പെക്ടര്‍ സനീശന്‍ പി.പി യുടെ പ്രാഥമിക അന്വേഷണ
എലത്തൂരില്‍ കുറുക്കനുവെച്ച കെണിയില്‍നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു
എലത്തൂര്‍: കുറുക്കന്റെയും തെരുവുനായ്ക്കളുടെയും ശല്യം ഒഴിവാക്കാന്‍ വീട്ടുമുറ്റത്തെ കോഴിക്കൂടിനുമുകളില്‍ ഘടിപ്പിച്ച വൈദ്യുതക്കമ്പിയില്‍നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. അന്നശ്ശേരി പൂക്കോട്ട് പ്രേമ (61) ആണ് മരിച്ചത്. പോസ്റ്റ് ഓഫീസ് കളക്ഷന്‍ ഏജന്റാണ്. ബുധനാഴ്ച രാവിലെയാണ് അപകടം. അടുക്കളയിലെ സ്വിച്ച് ബോര്‍ഡില്‍നിന്ന് കോഴിക്കൂടിനു മുകളിലെ ഷീറ്റിലേക്ക് വൈദ്യുതി കടത്തിവിടാന്‍ ഘടിപ്പിച്ച വയറില്‍നിന്നാണ് അബദ്ധത്തില്‍ ഷോക്കേറ്റത്. വയറിന്റെ അറ്റം കമ്പിയുമായി
കോഴിക്കോട് ടിപ്പര്‍ലോറി ദേഹത്ത് കയറി യുവാവ് മരിച്ചു
കോഴിക്കോട്: കൊടിയത്തൂർ പുതിയടത്ത് ടിപ്പർലോറി ദേഹത്ത് കയറി ഒരാൾ മരിച്ചു. നിർത്തിയിട്ട ടിപ്പർ ലോറി സ്റ്റാർട്ട് ചെയ്യുന്നതിനിടെയാണ് ഡ്രൈവറുടെ സഹപ്രവർത്തകൻ വാഹനത്തിന് അടിയിൽപ്പെട്ട് മരിച്ചത്. കൊടിയത്തൂർ മാവായി സ്വദേശി നൗഫലാണ്(35) മരണപ്പെട്ടത്. ലോക്ഡൗണില്‍ നിർത്തിയിട്ട ലോറി സ്റ്റാർട്ട് ആകാതിരുന്നപ്പോള്‍ വണ്ടിയുടെ താഴെയിരുന്നു പരിശോധിക്കുകയായിരുന്ന നൗഫല്‍. ഇതിനിടെ വണ്ടി സ്റ്റാർട്ടായി മുന്നോട്ടെടുക്കുകയും നൗഫല്‍ വണ്ടിക്കടിയില്‍പ്പെടുകയുമായിരുന്നു. നൗഫലിനെ മുക്കം
രാമനാട്ടുകര വാഹനാപകടം: സ്വർണം തേടി എത്തിയത് മൂന്ന് സംഘങ്ങൾ
കോഴിക്കോട്: രാമനാട്ടുകരയിൽ 5 പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടവുമായി ബന്ധപ്പെട്ട സ്വർണക്കടത്തിലും സ്വർണക്കവർച്ചയിലും മൂന്നാമതൊരു സംഘത്തിന്റെ കൂടി സാന്നിധ്യമുണ്ടെന്ന് പൊലീസിന്റെ വെളിപ്പെടുത്തൽ. കൊടുവള്ളി, ചെർപ്പുളശ്ശേരി സംഘങ്ങൾക്കു പുറമെ കണ്ണൂരിൽ നിന്നുള്ള സംഘം കൂടി സ്വർണത്തിനു വേണ്ടിയുള്ള മത്സരയോട്ടത്തിൽ പങ്കെടുത്തിട്ടുണ്ടെന്നാണ് പ്രതികളുടെ മൊഴിയെന്ന് പൊലീസ് പറയുന്നു. കണ്ണൂർ സ്വദേശിയായ അർജുന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് ചെർപ്പുളശ്ശേരി സംഘം രാമനാട്ടുകര വരെ
ആലപ്പുഴയില്‍ 19-കാരിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
ആലപ്പുഴ: ആലപ്പുഴ വള്ളികുന്നത്ത് 19 വയസ്സുള്ള പെണ്‍കുട്ടിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഓച്ചിറ വലിയകുളങ്ങര സ്വദേശിയായ സുചിത്ര (19)യെയാണ് ഭര്‍തൃഗൃഹത്തില്‍ മുറിയ്ക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇക്കഴിഞ്ഞ മാര്‍ച്ച് 21നാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. സുചിത്രയുടെ ഭര്‍ത്താവ് വിഷ്ണു സൈനികനാണ്. നിലവില്‍ ഇയാള്‍ ഉത്തരാഖണ്ഡിലാണ് ഉള്ളത്. രാവിലെ 11.30യോടെയാണ് സുചിത്രയെ മരിച്ച നിലയില്‍
രാമനാട്ടുകരയില്‍ അപകടം സ്വര്‍ണ്ണക്കടത്ത് വാഹനങ്ങളുടെ ചേസിങ്ങിനിടെ?; അന്വേഷണം ഊര്‍ജ്ജിതം
കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയില്‍ വാഹനാപകടത്തില്‍ മരിച്ചവര്‍ സ്വര്‍ണക്കടത്തു സംഘത്തില്‍പ്പെട്ടവരെന്ന് റിപ്പോര്‍ട്ട്. സ്വര്‍ണക്കടത്ത് ഇടനിലക്കാരാണ് ഇവരെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ഏകദേശം 15 വാഹനങ്ങള്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പ്രദേശത്തുണ്ടായിരുന്നതായും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. സ്വര്‍ണം കടത്തുന്നവരെ കൊള്ളയടിക്കുന്ന സംഘത്തില്‍പ്പെട്ടവരാണ് അപകടത്തില്‍പ്പെട്ടതെന്നും റിപ്പോര്‍ട്ടുകളുണ്ട്. അപകടമുണ്ടായ വാഹനത്തില്‍ നിന്നും സ്വര്‍ണമോ മറ്റോ കണ്ടെടുത്തിട്ടില്ല. എല്ലാ കാര്യവും വിശദമായി അന്വേഷിക്കുന്നുണ്ട് എന്നാണ് ഇതേപ്പറ്റി