Tag: accident
മലേഷ്യയിലെ വാഹനാപകടത്തില്‍ കൊയിലാണ്ടി സ്വദേശിയായ യുവാവ് മരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി നമ്പ്രത്തുകര മാക്കൂ കുറ്റി അശോകന്റെ മകന്‍ അമിത് ലാല്‍ വാഹനാപകടത്തില്‍ മരിച്ചു. മുപ്പത്തിരണ്ട് വയസായിരുന്നു. മലേഷ്യയിലെ ജോലി സ്ഥലത്തുണ്ടായ വാഹനാപകടത്തിലാണ് മരണം സംഭവിച്ചത്. ഓഗസ്റ്റ് 13 നായിരുന്നു അപകടം. കമലയാണ് അമ്മ. കൃഷ്‌ണേന്ദു പന്തിരിക്കരയാണ് ഭാര്യ. സഹോദരന്‍ ആകാശ്. കെ.മുരളീധരന്‍ എം.പി, ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ തുടങ്ങിയവര്‍ വീട് സന്ദര്‍ശിച്ചു.
കൊല്ലം ചെങ്ങമനാട് വാഹനാപകടം; തെന്മലയില്‍ വിനോദയാത്രയ്ക്ക് പോയ സംഘത്തിലെ രണ്ട് വിദ്യര്‍ത്ഥികള്‍ മരിച്ചു
കൊല്ലം: കൊല്ലം ദേശിയപാതയില്‍ ചെങ്ങമനാട് ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് എഞ്ചിനിയറിങ്ങ് വിദ്യാര്‍ത്ഥികള്‍ മരിച്ചു. ഇവര്‍ സഞ്ചിരിച്ചിരുന്ന ബൈക്കിലേക്ക് കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടമുണ്ടായത്. തെന്മലയില്‍ വിനോദയാത്രപോയി മടങ്ങി വരുന്നതിനിടയില്‍ ചെങ്ങമനാട് വച്ചായിരുന്നു അപകടം. കുണ്ടറ സ്വദേശി ഗോവിന്ദും കാഞ്ഞങ്ങാട് സ്വദേശിനി ചൈതന്യയുമാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ഇരു ചക്രവാഹനത്തിലേക്ക് അമിത വേഗതയില്‍
വെങ്ങളം-രാമനാട്ടുകര ബൈപ്പാസ് റോഡിൽ അജ്ഞാതൻ രക്തംവാർന്ന് മരിച്ചനിലയിൽ; വാഹനാപകടമെന്ന് സംശയം
എലത്തൂർ: വെങ്ങളം-രാമനാട്ടുകര ബൈപ്പാസ് റോഡിൽ മൊകവൂർ പെട്രോൾ പമ്പിനുസമീപം യാത്രക്കാരനെ മരിച്ചനിലയിൽ കണ്ടെത്തി. വാഹനം കയറിയിറങ്ങി രക്തംവാർന്ന് മരിച്ച നിലയിലായിരുന്നു മൃതദേഹം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. വ്യാഴാഴ്ച രാത്രി വൈകിയാണ് സംഭവം. കക്കോടി ഭാഗത്തുനിന്ന് തലക്കുളത്തൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ ഡ്രൈവറാണ് റോഡിൽ മൃതദേഹം കണ്ടത്. ഏതെങ്കിലും വാഹനം ഇടിച്ചു തെറിപ്പിച്ചതാണോ എന്ന് വ്യക്തമല്ല. കുറെയധികം സമയം
ബാലുശ്ശേരിയിൽ നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിഞ്ഞു; രണ്ടുപേർക്ക് പരിക്ക്
ബാലുശ്ശേരി: നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റു. വട്ടോളി ബസാറിൽനിന്ന് നൂറുമീറ്റർ അകലെ കിനാലൂർ റോഡിൽ ഞായറാഴ്‌ച പകൽ മൂന്നോടെയാണ് സംഭവം. അപകടത്തിൽ സാരമായി പരിക്കേറ്റ പനങ്ങാട് വടക്കേടത്ത് റിജേഷ് (38), അനൂപ് (30) എന്നിവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിനാലൂർ ഭാഗത്തുനിന്ന് വട്ടോളി ബസാർ ഭാഗത്തേക്ക് വരികയായിരുന്ന കാർ
മുക്കത്ത് വാഹനാപകടം: കാര്‍ ഡിവൈഡറിലിടിച്ച് മറിഞ്ഞു; അപകടം കൊയിലാണ്ടി – എടവണ്ണ സംസ്ഥാന പാതയില്‍
മുക്കം: മുക്കത്ത് കാർ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞു. കാറിലുണ്ടായിരുന്ന മൂന്നംഗകുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. മലപ്പുറം പെരുമ്പറമ്പ് മനക്കൽ മുഹമ്മദ് യാസീൻ (26) ഭാര്യ നൈല, മകൻ എന്നിവരെ നിസ്സാരപരിക്കുകളോടെ അഗസ്ത്യൻമുഴിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊയിലാണ്ടി – എടവണ്ണ സംസ്ഥാന പാതയിൽ മുക്കം പി.സി. ജങ്ഷനിൽ വ്യാഴാഴ്ചരാത്രി എട്ടരയോടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ തലകീഴായി മറിഞ്ഞ
നടുവണ്ണൂർ പുതിയപ്പുറം വളവിൽ വീണ്ടും അപകടം; ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്
നടുവണ്ണൂർ : സംസ്ഥാനപാതയിൽ കരുവണ്ണൂർ പുതിയപ്പുറത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനും കാർ ഡ്രൈവർക്കും പരുക്ക്. ബൈക്ക് യാത്രക്കാരൻ പൂഴിത്തോട് കൈതക്കുളം ജോർജ് തോമസിനെ (30) കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് മൂന്നരയ്ക്കാണ് അപകടം. പുതിയപ്പുറം ഭാഗത്ത് അപകടം തുടർക്കഥയാണ്. ഈ ആഴ്ചയു മൂന്നാമത്തെ അപകടമാണിത്. വ്യത്യസ്ത വാഹനാപകടങ്ങളിലായി അഞ്ച് ജീവൻ ഇവിടെ
വടകര കൈനാട്ടിയിൽ വോൾവോ ബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം
വടകര: കൈനാട്ടിയിൽ വോൾവോ ബസ് ഓട്ടോയിൽ ഇടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. ചോറോട് താമസിക്കും അഴിയൂർ കച്ചേരി പറമ്പത്ത് അബ്ദുൾ റഹ്മാന്റെ മകൻ ഇരുപത്തി മൂന്ന് വയസ്സുള്ള ആരിഫ് ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. ബംഗളൂരുവിലേക്ക് പോകുന്ന ബസ് ഓട്ടോയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ തകർന്നു. ഓട്ടോയിൽ കുടുങ്ങിയ ആരിഫിനെ വടകരയിൽ
ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൂരാച്ചുണ്ട് സ്വദേശി മരിച്ചു
കൂരാച്ചുണ്ട് : ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൂരാച്ചുണ്ട് പൂവത്തുംചോല ചേറാടി അബ്ദുൾ അസീസ് മുസ്‌ലിയാർ മരിച്ചു. അറുപത് വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേയാണ് മരണം. കല്ലാനോട് ഇരുപത്തിയെട്ടാം മൈലിൽ വ്യാഴാഴ്ചയായിരുന്നു അപകടം. കൂരാച്ചുണ്ട് പൂവത്തുംചോല ശാഖ മുസ്‌ലിം ലീഗ് ജന. സെക്രട്ടറി, എസ്.എം.എഫ്. പഞ്ചായത്ത് വൈസ് പ്രസിഡൻറ്, ചക്കിട്ടപാറ നൂറുൽ ഇസ്ലാം മദ്രസ സ്വദർ
നമ്പ്രത്തുകരയെ കണ്ണീരിലാഴ്ത്തി സൂര്യയുടെ മരണം; പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാളെ മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കും
കൊയിലാണ്ടി: നമ്പ്രത്തുകരയെ കണ്ണീരിലാഴ്ത്തി സൂര്യയുടെ മരണം. നാലരസെന്റ് സ്ഥലം മാത്രം സ്വന്തമായുള്ള സൂര്യയുടെ കുടുംബത്തിന് വെള്ളത്തിനായി അടുത്ത പറമ്പിലെ കിണറിനെ ആശ്രയിക്കണം. അങ്ങിനെ വെള്ളമെടുക്കാന്‍ പോയ സൂര്യയെ വിധി തട്ടിയെടുത്തു. ആള്‍മറയില്ലാത്ത കിണറില്‍ നിന്നും വെള്ളം കോരുന്നതിനിടെ അബദ്ധത്തില്‍ കാല്‍തെറ്റി വീഴുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാളെ രാവിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന്
കുറ്റ്യാടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം
കുറ്റ്യാടി: തീക്കുനി കാരേക്കുന്നിൽ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു. കക്കട്ട് പാതിരാപറ്റ സ്വദേശികളായ റഹീസ്, അബ്ദുല്‍ ജാബിര്‍ കാവിലുംപാറ സ്വദേശി ജെറിന്‍ എന്നിവരാണ് മരിച്ചത്. എതിര്‍ ദിശയിലെത്തിയ രണ്ട് ബൈക്കുകള്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. റഹീസും ജാബിറും ഒരു ബൈക്കിലും ജെറിന്‍ മറ്റൊരു ബൈക്കിലുമാണ് വന്നതെന്ന് കരുതുന്നു. കാരേക്കുന്ന് പള്ളിക്കടുത്ത് വച്ചായിരുന്നു അപകടം. അമിത