Tag: accident
കണ്ണൂരില്‍ ലോറിയും രണ്ട് കെ.എസ്.ആര്‍.ടി ബസുകളും കൂട്ടിയിടിച്ചു; എട്ടുപേര്‍ക്ക് പരിക്ക്
കണ്ണൂര്‍: കണ്ണൂരില്‍ ലോറിയും കെ.എസ്.ആര്‍.ടി.സി ബസുകളും കൂട്ടിയിടിച്ചു. അപകടത്തില്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ അടക്കം എട്ടുപേര്‍ക്ക് പരിക്കേറ്റു. തളിപ്പറമ്പ് കുറ്റിക്കോല്‍ ദേശീയപാതയിലാണ് സംഭവം. വ്യാഴാഴ്ച പുലര്‍ച്ചെ ആറുമണിയോടെയാണ് അപകടം നടന്നത്. കാസര്‍കോട്ടേക്ക് പോകുകയായിരുന്ന ബസിന് പുറകില്‍ മംഗലാപുരത്തേക്ക് പോകുകയായിരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറി ഇടുക്കുകയും അതിനു പിന്നില്‍ മറ്റൊരു കെ.എസ്.ആര്‍.ടി.സി ബസ് കൂടി ഇടിച്ചുകയറുകയായിരുന്നു. ലോറിക്ക് പിന്നില്‍
കോഴിക്കോട് കോവൂരില്‍ കെ.എസ്.ആര്‍.ടി.സി ബസിന്റെ ടയര്‍പൊട്ടി ഡിവൈഡറിലേക്ക് ഇടിച്ചു കയറി; രണ്ടു പേര്‍ക്ക് പരിക്ക്
കോഴിക്കോട്: കോവൂരില്‍ കെ.എസ്.ആര്‍.ടി.സി ബസ് അപകടത്തില്‍പ്പെട്ടു. യാത്രക്കാരിക്കും കണ്ടക്ടര്‍ക്കും പരിക്കേറ്റു. വടകര കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ കണ്ടക്ടര്‍ സിന്ധുവിനും, യാത്രക്കാരിക്കുമാണ് പരുക്കേറ്റത്. ഇന്ന് പുലര്‍ച്ചെ ആറരയോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് കോഴിക്കോട് സിറ്റിയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ഒരു യാത്രക്കാരിയും വനിത കണ്ടക്ടറും ഡ്രൈവറും മാത്രമാണ് ബസിൽ ഉണ്ടായിരുന്നത്. തലശ്ശേരി-കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന വടകര
താമരശ്ശേരി ചുരത്തില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം; മൂന്ന് പേര്‍ക്ക് പരിക്കേറ്റു
താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. അപകടത്തില്‍ മൂന്നു പേര്‍ക്ക് പരുക്കേറ്റു. വൈകിട്ട് ആറുമണിക്ക് ചുരം ഒന്‍പതാം വളവിന് സമീപമാണ് അപകടം നടന്നത്. വയനാട് കമ്പളക്കാട് സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ചുരമിറങ്ങി വരികയായിരുന്ന കെ എല്‍ 58 എ 6274 നമ്പര്‍ സ്വിഫ്റ്റ് കാറും എതിരെ വന്ന ലോറിയുമാണ് കൂട്ടി
കടിയങ്ങാട് റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്ത കാര്‍ നിയന്ത്രണം വിട്ട് ഓടിയത് അമ്പത് മീറ്ററോളം ദൂരം: ഒഴിവായത് വന്‍ദുരന്തം
പേരാമ്പ്ര: റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്ത കാര്‍ നിയന്ത്രണം വിട്ട് ഓടിയത് അമ്പത് മീറ്ററോളം ദൂരം. ഇന്നലെ കടിയങ്ങാട് പെരുണ്ണാമൂഴി റോഡില്‍ ആയിരുന്നു സംഭവം. ഡ്രൈവര്‍ കാര്‍ പാര്‍ക്ക് ചെയ്തു അരമണിക്കൂര്‍ കഴിഞ്ഞാണ് കാര്‍ നീങ്ങിയത്. ഡ്രൈവര്‍ ഇല്ലാതെ വാഹനം സ്വയം മുന്നോട്ടു നീങ്ങി എതിര്‍ ദിശയിലൂടെ നീങ്ങുന്ന കാറിനെയും സ്‌കൂട്ടി, ബൈക്ക് എന്നിവയെയും ഇടിച്ചശേഷം
പൂളാടിക്കുന്ന് ബൈപ്പാസില്‍ ബൈക്കപകടം: കൊയിലാണ്ടി ചെങ്ങോട്ട്കാവ് സ്വദേശി മരിച്ചു
കൊയിലാണ്ടി: പൂളാടിക്കുന്ന് ദേശീയപാത ബൈപ്പാസില്‍ ഉണ്ടായ ബൈക്ക് അപകടത്തില്‍ കൊയിലാണ്ടി ചെങ്ങോട്ടുകാവ് സ്വദേശി മരിച്ചു. പറമ്പില്‍ മുഹമ്മദ് ഫായിസ് (23) ആണ് മരിച്ചത്. ഫായിസ് സഞ്ചരിച്ച ബൈക്ക് ടിപ്പര്‍ ലോറിയുമായി ഇടിച്ചാണ് അപകടമുണ്ടായത്. കൊയിലാണ്ടി പാലൂദ ബേക്കറിയിലെ ജീവനക്കാരനാണ് മരിച്ച ഫായിസ്. പറമ്പില്‍ മഖ്ബൂലിന്റെയും ജറീനയുടെയും മകനാണ്. സഹോദരങ്ങള്‍ ഫഹദ്, ഫസല്‍. മൃതദേഹം മെഡിക്കല്‍ കോളേജ്
വാണിമേല്‍ പുഴയില്‍ കുളിക്കുന്നതിനിടെ കാണാതായയാളുടെ മൃതദേഹം കണ്ടെത്തി
നരിപ്പറ്റ: വാണിമേല്‍ പുഴയില്‍ കുളിക്കുന്നതിനിടെ കയത്തില്‍പ്പെട്ട നരിപ്പറ്റ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. നരിപ്പറ്റ മുള്ളമ്പത്തെ മാക്കാവുമ്മല്‍ കോളനിയിലെ രവിയാണ് മരണപ്പെട്ടത്. ചൊവ്വാഴ്ച വൈകുന്നേരം നാലുമണിയോടെ മടപ്പള്ളി കടവിനടുത്ത് കുളിച്ചുകൊണ്ടിരിക്കെയാണ് രവി കയത്തില്‍ പെട്ടത്. സമീപത്തെ പറമ്പില്‍ ജോലിയെടുക്കുന്ന തൊഴിലാളികളും സ്ത്രീകളുമാണ് വിവരം അറിഞ്ഞ് ആദ്യം സ്ഥലത്തെത്തിയത്. അഗ്നിരക്ഷാസേനയും പാക്കോയി റസ്‌ക്യൂ ടീമും നാട്ടുകാരും തിരച്ചില്‍ നടത്തിയിരുന്നു.
കൊയിലാണ്ടി വെറ്റിലപാറയില്‍ വാഹനാപകടം; കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് കാര്‍ ഡ്രൈവര്‍ക്ക് പരുക്ക്
കൊയിലാണ്ടി: കൊയിലാണ്ടി വെറ്റിലപാറയില്‍ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചു. അപകടത്തില്‍ കാര്‍ ഡ്രൈവര്‍ക്ക് പരുക്ക്. എടക്കാട് സ്വദേശി പുനത്തില്‍ പറമ്പില്‍ ധനേഷ് (40)നാണ് പരുക്കേറ്റത്. ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കെ എല്‍ 11 ഡബ്യൂ 6513 കാറും തെക്കന്‍ കൊല്ലത്ത് നിന്ന് തലശ്ശേരി ഭാഗത്തേക്ക് മത്സ്യം കയറ്റി വരികയായിരുന്ന പിക്കപ്പ് വാനുമാണ്
വിവാഹ വാര്‍ഷിക ദിനത്തില്‍ വാഹനാപകടം; ശരീരത്തില്‍ കാര്‍ കയറിയിറങ്ങി മംഗലാപുരം സ്വദേശിനിക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: വിവാഹ വാർഷിക ദിനത്തിൽ ഭർത്താവുമായി സഞ്ചരിക്കുകയായിരുന്ന യുവതി ബൈക്കപകടത്തിൽ മരിച്ചു. നൊമ്പരമായി ഫേസ്‌ബുക്ക് പോസ്റ്റ്. മംഗലപുരം വാലിക്കോണം വെയിലൂർ ചീനി വിള തൊടിയിൽ വീട്ടിൽ രാഹുലിന്റ ഭാര്യ അർച്ചന (26) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയോടെ പൗഡിക്കോണം റോഡിൽ തേരിവിള ജംഗ്ഷനു സമീപമായിരുന്നു അപകടം. ഭർത്താവ് രാഹുലുമായി ബൈക്കിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നതിനിടെ
കോഴിക്കോട് ചരക്ക് വാനില്‍ കണ്ടെയിനര്‍ ലോറിയിടിച്ച് വാന്‍ ഡ്രൈവറായ പയ്യോളി സ്വദേശിയായ യുവാവ് മരിച്ചു
കോഴിക്കോട്: പുതിയങ്ങാടി അത്താണിക്കലിന് സമീപമുണ്ടായ വാഹനപകടത്തില്‍ പയ്യോളി സ്വദേശിയായ യുവാവ് മരിച്ചു. പയ്യോളി ഏരിപറമ്പില്‍ ഇസ്മായിലിന്റെ മകന്‍ ഹാഷിമാണ് (25) മരിച്ചത്. ബുധനാഴ്ച രാവിലെയാണ് അപകടം. ഹാഷിം ഓടിച്ച മിനിലോറി എതിരെ വന്ന ട്രെയിലറുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ ഹാഷിമിനെ ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകീട്ടോടെ മരണപ്പെടുകയായിരുന്നു. പയ്യോളിയില്‍ പുതുതായി തുടങ്ങിയ ഫ്രൂട്‌സ് ആന്റ്
നന്തി ടോള്‍ ബൂത്തിന് സമീപത്തെ വാഹനാപകടം: ലോറി തോട്ടിലേക്ക് മറിഞ്ഞത് പശുവിനെ ഇടിച്ച ശേഷം, അപകടത്തില്‍ പശുവിന് ജീവന്‍ നഷ്ടമായി
കൊയിലാണ്ടി: നന്തി മേല്‍പ്പാലം ടോള്‍ബൂത്തിന് സമീപം പ്ലൈ വുഡ് കയറ്റിയ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞത് പശുവിനെ ഇടിച്ചിട്ട ശേഷം. റോഡിനരികില്‍ കെട്ടിയിരുന്ന താഴെ ചെള്ളങ്ങാട്ട് ദാസൻ എന്നയാളുടെ പശുവിനെ ഇടിച്ചിട്ട ശേഷം നിയന്ത്രണം വിട്ട ലോറി രണ്ട് ഇലക്ട്രിക് പോസ്റ്റുകൾ ഇടിച്ച് തകർത്ത് തോട്ടിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ തോട്ടിലേക്ക് തെറിച്ച് വീണ പശുവിനെ കയറുപയോഗിച്ച്