Tag: accident
പേരാമ്പ്രയില്‍ ബസിന് പുറകില്‍ ആംബുലന്‍സിടിച്ചു; അപകടം യാത്രക്കാരെ ഇറക്കവേ
പേരാമ്പ്ര: രോഗിയുമായി പോകുന്ന ആംബുലൻസ് ബസിനു പുറകിൽ ഇടിച്ചു. അപകടത്തിൽ ആംബുലൻസ് ഡ്രൈവർക്കും മുൻസീറ്റ് യാത്രക്കാരനും പരിക്ക്. ഇന്നു വൈകീട്ട് 6.30ഓടെ കൈതക്കലിലാണ് സംഭവം. കോഴിക്കോട്-കുറ്റ്യാടി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന നിലകണ്ഡന്‍ ബസ് കൈതക്കല്‍ എത്തിയപ്പോഴാണ് അപകടം സംഭവിച്ചത്. കോഴിക്കോടേക്ക് പോവുകയായിരുന്ന ബസ് സ്റ്റോപ്പില്‍ നിര്‍ത്തി ആളെ ഇറക്കുന്നതിനിടയില്‍ ആംബുലന്‍സ് പുറകില്‍ ഇടിക്കുകയായിരുന്നു. രോഗിയേയും കൊണ്ട്
വടകര മടപ്പള്ളിയില്‍ കാറും ലോറും കൂട്ടിയിടിച്ച് നാലുപേര്‍ക്ക് പരിക്ക്; ഒരു കുട്ടിയടക്കം മൂന്നുപേരുടെ നില ഗുരുതരം
വടകര: മടപ്പള്ളിയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് നാലുപേര്‍ക്ക് പരിക്ക്. മൂന്നുപേരുടെ നില ഗുരുതരമാണ്. കണ്ണൂര്‍ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിയോടു കൂടിയാണ് മടപ്പള്ളി കോളേജിനടുത്തുള്ള ബസ് സ്‌റ്റോപ്പിന് സമീപത്തായിരുന്നു അപകടം. അപകടത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് പരിക്കേറ്റു. ഒരു കുട്ടിയടക്കം മൂന്നുപേരുടെ നില ഗുരുതരമാണ്. കോഴിക്കോട് ദേവഗിരിയില്‍ നിന്നും തലശേരി ഭാഗത്തേക്ക് പോകുകയായിരുന്നു കാര്‍.
കുന്ദമംഗലത്ത് അമിതവേഗത്തിലെത്തിയ കാറിടിച്ച് യുവതിക്ക് പരിക്കേറ്റു; അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത് (വീഡിയോ കാണാം)
കുന്ദമംഗലം: കുന്ദമംഗലത്ത് അമിതവേഗത്തിലെത്തിയ കാറിടിച്ച് യുവതിക്ക് പരിക്കേറ്റു. കാരന്തൂര്‍ സ്വദേശി രമ്യയ്ക്കാണ് പരിക്കേറ്റത്. അമിതവേഗതയിലെത്തിയ കാര്‍ കാല്‍നടയാത്രക്കാരെയും ഇരുചക്രവാഹന യാത്രക്കാരെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. തലനാരിഴയ്ക്കാണ് വലിയ ദുരന്തം ഒഴിവായത്. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വീഡിയോ കാണാം:
കാർ വാങ്ങി ആവേശകരമായി വീട്ടിലേക്കുള്ള ഉറ്റചങ്ങാതിമാരുടെ യാത്ര അവസാനിച്ചത് മരണത്തിൽ; പൊയിൽക്കാവിലെ വാഹനാപകടത്തിൽ മരണപ്പെട്ടവരുടെ മൃതദേഹം കണ്ണൂരിലേക്ക് കൊണ്ടുപോയി (അപകട സ്ഥലത്തു നിന്നുള്ള വീഡിയോ കാണാം)
കൊയിലാണ്ടി: ഉറ്റസുഹൃത്തുക്കളുടെ വിയോഗ വാർത്ത ഇനിയും വിശ്വസിക്കാനായിട്ടില്ല കണ്ണൂർ ചക്കരയ്ക്കൽ സ്വദേശികൾക്ക്. കാർ വാങ്ങാനായാണ് സുഹൃത്തുക്കൾ എറണാകുളത്തേക്ക് പോയത്, എന്നാൽ തിരികെ എത്തിയത് ജീവച്ഛമായി. ഇന്ന് വെളുപ്പിനെ പൊയിൽക്കാവിൽ വച്ച നടന്ന വാഹനാപകടത്തിലാണ് കണ്ണൂർ സ്വദേശികൾ മരിച്ചത്. കണ്ണൂർ ചക്കരക്കല്ല് തലമുണ്ട വലിയവളപ്പിൽ നിജീഷ് (36), ചക്കരകല്ല് യെച്ചുർ ഹൗസിൽ ശരത്ത് (32) എന്നിവരാണ് മരിച്ചത്.
‘കാറിലുണ്ടായിരുന്ന രണ്ടുപേര്‍ക്ക് ബോധമില്ലായിരുന്നു, മൂന്നാമന്‍ കാര്യങ്ങള്‍ വിശദീകരിച്ചു; അപകടം നടന്ന സ്ഥലത്ത് റോഡില്‍ കല്ലുകള്‍ ചിതറിക്കിടക്കുകയായിരുന്നു’; പൊയില്‍ക്കാവിലെ അപകടത്തെക്കുറിച്ച് അഗ്നിരക്ഷാ സേന പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്
കൊയിലാണ്ടി: ദേശീയപാതയില്‍ പൊയില്‍ക്കാവില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം നടന്ന സ്ഥലത്ത് ഫയര്‍ ഫോഴ്‌സ് എത്തുമ്പോള്‍ കാറിലുണ്ടായിരുന്ന മൂന്നുപേരെയും നാട്ടുകാര്‍ ചേര്‍ന്ന് പുറത്തെടുത്തിരുന്നു. ഒരാളെ അവിടെയുണ്ടായിരുന്ന ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നോക്കുകയായിരുന്നെന്നാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഭാഗമായ കൊയിലാണ്ടിയിലെ അഗ്നിരക്ഷാ സേന ജീവനക്കാരന്‍ പറഞ്ഞത്. രണ്ടുപേരെ സേനയുടെ ആംബുലന്‍സിലാണ് ആശുപത്രിയിലേക്ക് എത്തിച്ചത്. കാറിന്റെ ഡ്രൈവര്‍ക്കും കൂടെയുണ്ടായിരുന്ന ഒരു യാത്രക്കാരനും
കൊയിലാണ്ടി പൊയിൽക്കാവിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു
കൊയിലാണ്ടി: ദേശീയപാതയിൽ പൊയിൽക്കാവിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു. രണ്ടുപേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിലുണ്ടായിരുന്ന കണ്ണൂർ സ്വദേശികളായ ശരത്ത് (32), നിജിഷ് (36) എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. എറണാകുളത്ത് നിന്ന് വരികയായിരുന്ന കാറും കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ഗുരുതരമായി
പുതുച്ചേരിയിൽ വാഹനാപകടത്തിൽ രാമനാട്ടുകര സ്വദേശിനിയായ ഇരുപത്തിരണ്ടുകാരിക്ക് ദാരുണാന്ത്യം
കോഴിക്കോട്: പോണ്ടിച്ചേരി സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് വിദ്യാര്‍ഥിനി മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. രാമനാട്ടുകര സ്വദേശിനി അരുണിമ പ്രേം ആണ് മരിച്ചത്. ഇരുപത്തിരണ്ട് വയസ്സായിരുന്നു. സർവകലാശാലയിലെ ഒന്നാംവര്‍ഷ എം എസ്സി കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിനിയാണ് അരുണിമ. ചൊവ്വാഴ്ച രാത്രി വൈകിയാണ് അപകടം. വിദ്യാര്‍ഥികള്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ ഈസ്റ്റ് കോസ്റ്റ് റോഡില്‍ പുതുച്ചേരി-തമിഴ്‌നാട് അതിര്‍ത്തിയിലുള്ള ബോമ്മയാര്‍പാളയത്തുവെച്ച്
എരവട്ടൂരില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ച സംഭംവം: കുറ്റക്കാരെ പിടികൂടണമെന്ന് ഡി.വൈ.എഫ്.ഐ
പേരാമ്പ്ര: എരവട്ടൂരില്‍ വാഹനമിടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ പിടികൂടണമെന്ന് ഡി.വൈ.എഫ്.ഐ പേരാമ്പ്ര വെസ്റ്റ് മേഖലാ കമ്മിറ്റി. മെയ് 21 ന് രാത്രിയാണ് എരവട്ടൂര്‍ ചേനായി റോഡിന് സമീപമാണ് അപകടമുണ്ടായത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിവേദിനെ പേരാമ്പ്ര ഇ.എം.എസ് സഹകരണ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ഒടുവില്‍ ഇന്നലെ നിവേദ്
വടകരയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം; അച്ഛനും മുത്തശ്ശിക്കും പിന്നാലെ ഏഴുവയസുകാരി അനാമികയും മരിച്ചു
വടകര: വടകരയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റു ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. കാരപറമ്പ് സ്വദേശിനി അനാമിക (7) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മേയ് 22ന് വടകര കെടി ബസാറിലാണ് അപകടമുണ്ടായത്. കൊട്ടിയൂര്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു അനാമിക സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. അനാമികയുടെ അച്ഛന്‍ രാഗേഷും രാഗേഷിന്റെ
എരവട്ടൂരില്‍ കാറിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്; കാര്‍ നിര്‍ത്താതെ പോയി
പേരാമ്പ്ര: കാര്‍ ഇടിച്ച് ബൈക്ക് യാത്രക്കാരനും കാല്‍നടക്കാരനും പരിക്കേറ്റു. എരവട്ടൂരിലെ പാറപ്പുറം ചെല്ലച്ചേരി മൊയ്തി പേരാമ്പ്ര (65), ബാദുഷ ഹൈപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരന്‍ കീഴ്പ്പയ്യൂരിലെ മീത്തലെ ഒതയോത്ത് നിവേദ് (22) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി ഒമ്പതോടെയാണ് എരവട്ടൂര്‍ ചേനായി റോഡിന് സമീപം അപകടമുണ്ടായത്. പേരാമ്പ്രയിലെ സൂപ്പർമാർക്കറ്റിലെ ജോലി കഴിഞ്ഞ് ബൈക്കില്‍ വരികയായിരുന്ന നിവേദിനെയും കാല്‍നടക്കാരനായ