Tag: accident

Total 424 Posts

ബൈക്കപകടത്തിന്റെ ഞെട്ടല്‍ മാറാതെ അരിക്കുളത്തുകാര്‍; സായുജിന്റെ മൃതദേഹം വൈകുന്നേരം സംസ്‌ക്കാരിക്കും

അരിക്കുളം: ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തില്‍ ഒരു ജീവന്‍ പൊലിഞ്ഞതിന്റെ ഞെട്ടലിലാണ് അരിക്കുളത്തുകാര്‍. ഇന്നലെ വൈകീട്ടാണ് എല്ലാവരെയും ദു:ഖത്തിലാഴ്ത്തിയ വാഹനാപകടം നടന്നത്. ബൈക്കുകള്‍ കൂട്ടിയിടിച്ചാണ് അരിക്കുളത്തെ കള്ളര്‍ക്കുന്നത്ത് സായൂജ് മരണപ്പെട്ടത്. ബൈക്കില്‍ അരിക്കുളത്തുനിന്ന് കൊയിലാണ്ടിയിലേക്ക് പോവുകയായിരുന്നു സായുജ്. റോഡ് സൈഡില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോയില്‍ ഇടിച്ച് നിയന്ത്രണം വിട്ട ബൈക്ക് എതിര്‍ ദിശയില്‍ നിന്ന് വന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു.

പയ്യോളിയില്‍ വാഹനാപകടം; ബൈക്കും ലോറിയും കൂട്ടിയിടിച്ച് മധ്യവയസ്‌കന്‍ മരിച്ചു

പയ്യോളി: പൊയില്‍ക്കാവിലെ ദേശീയപ്രിയ ഹോട്ടല്‍ ഉടമ മോഹന്‍ദാസ് പയ്യോളി വാഹനാപകടത്തില്‍ മരിച്ചു. അന്‍പത്തിനാല് വയസായിരുന്നു. ഞായറാഴ്ച രാത്രി പതിനൊന്ന് മണിയോടെ പയ്യോളി ടൗണിലായിരുന്നു അപകടം. മാഹിയിലേക്ക് പോകുകയായിരുന്ന മോഹന്‍ദാസിന്റെ ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് പയ്യോളി പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ മോഹന്‍ദാസിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ്

അരിക്കുളത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

അരിക്കുളം: അരിക്കുളത്തുണ്ടായ വാഹനാപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു. കള്ളർക്കുന്നത്ത് സായൂജ് (35) ആണ് മരിച്ചത്. അരിക്കുളം യു.പി സ്‌കൂളിന് സമീപത്താണ് അപകടമുണ്ടായത്. സായൂജ് സഞ്ചരിച്ചിരുന്ന വാഹനം സ്‌കിഡായി റോഡ് സൈഡില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ പോയി ഇടിക്കുകയും തുടര്‍ന്ന് എതിരെ വന്ന ബൈക്കിലിടിച്ച് തെറിച്ച് വീഴുകയുമായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സായൂജിനെ ഉടനെ തന്നെ കൊയിലാണ്ടി താലൂക്ക്

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊഴുക്കല്ലൂര്‍ സ്വദേശി മരിച്ചു

മേപ്പയ്യൂര്‍: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊഴുക്കല്ലൂര്‍ സ്വദേശി മരിച്ചു. തേവരുമ്മല്‍ ശശികുമാര്‍ ആണ് മരിച്ചത്. മെയ് 16 ന് ആലപ്പുഴയിലുണ്ടായ വാഹനാപകടത്തിലാണ് ശശികുമാറിന് പരിക്കേറ്റത്. ആലുപ്പുഴയില്‍ നിന്ന് തുടര്‍ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആരോഗ്യ സ്ഥിതിയില്‍ പുരോഗതിയുണ്ടായതിനെ തുടര്‍ന്ന് പറമ്പത്തെ മകളുടെ വീട്ടില്‍ വിശ്രമത്തിലായിരുന്നു അദ്ദേഹം. ഇന്നലെ രാവിലെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ

മുസ്‌ലിം ലീഗില്‍ നിരവധി ഭാരവാഹിത്വങ്ങള്‍ ഭംഗിയായി ഏറ്റെടുത്ത് പൂര്‍ത്തിയാക്കിയ വ്യക്തി; ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ സജീവം; വാഹനാപകടത്തില്‍ മരിച്ച ഉള്ള്യേരി സ്വദേശി ഇ.സി ഷിഹാബ് റഹ്‌മാന്റെ വിയോഗം തീരാനഷ്ടമെന്ന് നാട്ടുകാര്‍

ഉള്ളിയേരി: രാഷ്ട്രീയ പാര്‍ട്ടി ഭേദമന്യേ ഏവര്‍ക്കും പരിചിതനാണ് ഇ.സി.ഷിഹാബ് റഹ്‌മാന്‍. കൊല്ലം കരുനാഗപ്പള്ളിയില്‍ വെച്ച് അദ്ദേഹത്തിന് അപകടം പറ്റിയെന്ന വാര്‍ത്തയറിഞ്ഞപ്പോള്‍ എത്രയും പെട്ടെന്ന് അസുഖം മാറി തിരിച്ചെത്തണമേയെന്ന പ്രാര്‍ത്ഥനയായിരുന്നു സഹപ്രവര്‍ത്തകര്‍ക്കും നാട്ടുകാര്‍ക്കും. എന്നാല്‍ ഇന്ന് രാവിലെ അദ്ദേഹത്തിന്റെ വിയോഗവാര്‍ത്ത ഉള്ള്യേരിക്കാരെ സംബന്ധിച്ച് വലിയ ഞെട്ടലായിരുന്നു. ഏറെക്കാലമായി മുസ്‌ലിം ലീഗിന്റെ സജീവന പ്രവര്‍ത്തകനാണ് ഇ.സി ഷിഹാബ് റഹ്‌മാന്‍.

കൊല്ലം കരുനാഗപ്പള്ളിയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ മുസ്‌ലിം ലീഗ് പ്രവര്‍ത്തകനായ ഉള്ള്യേരി സ്വദേശി മരിച്ചു

ഉള്ളിയേരി: കൊല്ലം കരുനാഗപ്പള്ളിയില്‍ വാഹനാപകടത്തില്‍ ഉള്ള്യേരി സ്വദേശി മരിച്ചു. മത സമൂഹ്യ രാഷ്ട്രീയ രംഗത്തും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്ന തെരുവത്ത് കടവിലെ ഇ.സി. ഷിഹാബ് റഹ്‌മാന്‍ (45) ആണ് മരണപ്പെട്ടത്. സെക്കന്റ് ഹാന്‍ഡ് കാര്‍ വാങ്ങാനായി മകനൊപ്പം തിരുവനന്തപുരത്ത് പോയി കാറുമായി മടങ്ങവെ വ്യാഴാഴ്ച രാത്രിയോടെയായിരുന്നു അപകടം. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി ദേശീയ പാതയില്‍ വച്ച്

സ്‌കൂട്ടര്‍ ബൈക്കിലിടിച്ച് വീണത് മറികടക്കാനുള്ള ശ്രമത്തിനിടെ; വിദ്യാര്‍ത്ഥിയുടെ മരണത്തിനിടയാക്കിയ പേരാമ്പ്രയിലെ വാഹനാപകടത്തിന്റെ ദൃശ്യങ്ങള്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിന് (വീഡിയോ കാണാം)

പേരാമ്പ്ര: അത്തോളി സ്വദേശിയായ വിദ്യാര്‍ത്ഥിയുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിന്. അപകടം നടന്ന സ്ഥലത്തിന് സമീപമുള്ള കടകളിലെ സി.സി.ടി.വി ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് ഇത്. വെള്ളിയാഴ്ച വൈകീട്ട് നാല് മണിയോടെയാണ് അത്തോളി കോതങ്കല്‍ കുയ്യാലില്‍ മീത്തല്‍ രാജന്റെയും അനിതയുടെയും മകന്‍ അബിന്‍രാജിന്റെ ദാരുണമായ മരണത്തിന് കാരണമായ വാഹനാപകടം ഉണ്ടായത്.

സ്കൂട്ടർ ബൈക്കിലിടിച്ച് റോഡിൽ വീണു; എതിരെ വന്ന കാറിടിച്ച് ദാരുണമായ മരണം; പേരാമ്പ്രയിലുണ്ടായ വാഹനാപകടത്തിന്റെ കൂടുതൽ വിവരങ്ങൾ

പേരാമ്പ്ര: അത്തോളി സ്വദേശിയായ വിദ്യാർത്ഥിയുടെ മരണത്തിന് കാരണമായ പേരാമ്പ്രയിലെ വാഹനാപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കഴിഞ്ഞ ദിവസമാണ് അത്തോളി കോതങ്കല്‍ കുയ്യാലില്‍ മീത്തല്‍ രാജന്റെ മകന്‍ അബിന്‍രാജ് പേരാമ്പ്ര കക്കാട് ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. അബിന്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ മുന്നിലുണ്ടായിരുന്ന ബൈക്കിലിടിച്ച് റോഡിലേക്ക് വീഴുകയായിരുന്നു. റോഡിലേക്ക് തെറിച്ച് വീണ അബിനെ എതിര്‍വശത്ത് നിന്ന് വന്ന കാര്‍

ഡ്രൈവര്‍ക്ക് തലകറങ്ങി; ഓട്ടോറിക്ഷ മറിഞ്ഞ് എഴുത്തുകാരനും സാമൂഹ്യ നിരീക്ഷകനുമായ എം.എന്‍.കാരശ്ശേരിക്ക് പരിക്ക്

കോഴിക്കോട്: എഴുത്തുകാരനും സാമൂഹ്യ നിരീക്ഷകനുമായ എം.എൻ.കാരശ്ശേരിക്ക് വാഹനാപകടത്തിൽ പരിക്കേറ്റു. ചാത്തമംഗലത്തിന് സമീപത്ത് അദ്ദേഹം സഞ്ചരിച്ച ഓട്ടോ മറിഞ്ഞാണ് അപകടമുണ്ടായത്. എം.എൻ.കാരശ്ശേരിയെ മുക്കം കെ.എം.സി.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. ഉച്ചയ്ക്ക് രണ്ടു മണിക്കായിരുന്നു സംഭവം. ഓട്ടോ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് വാഹനം നിയന്ത്രണം വിട്ട് മതിലിൽ ഇടിക്കുകയായിരുന്നു. ഡ്രൈവർക്ക് പെട്ടന്ന് തല കറക്കമുണ്ടാവുകയായിരുന്നു എന്നാണ്

വടകര കൈനാട്ടിക്ക് അടുത്ത് ടാങ്കര്‍ ലോറി മറിഞ്ഞു

വടകര: കൈനാട്ടിക്കും നാദാപുരം റോഡിനും ഇടയില്‍ കെ.ടി.ബസാറില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു. ഗ്യാസ് ലീക്കില്ലാത്തതിനാല്‍ വലിയ അപകടം ഒഴിവായി. പുലര്‍ച്ചെയാണ് സംഭവം. ടാങ്കറില്‍ നിറയെ ഗ്യാസുമായി മംഗലാപുരത്തുനിന്നും കൊല്ലത്തേക്ക് പോകുന്ന ലോറി ദേശീയപാതയില്‍ നിന്നും നിയന്ത്രണം വിട്ട് സമീപത്തെ പഴയ റോഡിലേക്ക് മറിയുകയായിരുന്നു. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. പരിശോധനയില്‍ ഗ്യാസ് ചോര്‍ച്ചയില്ലെന്ന് മനസിലായതോടെ ആശ്വാസമായി.

error: Content is protected !!