Tag: accident
‘കാറിന്റെ മുന്നിൽ നിന്നും പിന്നിൽ നിന്നും വാഹനങ്ങൾ ഇടിച്ചു’; പൊയിൽക്കാവിലെ വാഹനാപകടത്തെ കുറിച്ച് ദൃക്സാക്ഷി പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്
കൊയിലാണ്ടി: പൊയിൽക്കാവിൽ മൂന്നു വാഹനങ്ങൾ കുട്ടിയിടിച്ചുണ്ടായ അപകടം ഒന്നിന് പുറകെ ഒന്നായി വാഹനങ്ങൾ ഇടിച്ച്. അപകടത്തിൽ ഏഴു പേർക്കാണ് പരിക്കേറ്റത്. രണ്ട് ഇന്നോവ കാറും ഒരു സ്വിഫ്റ്റ് കാറുമാണ് അപകടത്തിൽ പെട്ടത് എന്ന് ദൃക്‌സാക്ഷികൾ പേരാമ്പ്ര ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. കോഴിക്കോട് ഭാഗത്തു നിന്ന് വന്ന ഇന്നോവ കൊയിലാണ്ടി ഭാഗത്ത് നിന്ന് വന്ന സ്വിഫ്റ്റ്
കൊയിലാണ്ടി പൊയിൽക്കാവിൽ മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ചു; ഏഴു പേർക്ക് പരിക്ക്; രണ്ടു പേരുടെ നില ഗുരുതരം
കൊയിലാണ്ടി: പൊയിൽക്കാവിൽ മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ചു അപകടം. ഏഴു പേർക്ക് പരിക്ക്. ഒരു കുട്ടിയുൾപ്പെടെ രണ്ടു പേരുടെ നില ഗുരുതരം. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാലു മണിക്ക് ശേഷമാണ് അപകടം നടന്നത്. എല്ലാവരെയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഗുരുതരമായി പരിക്കേറ്റവരെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോയി.
തിരുവമ്പാടിയിൽ സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ചു; ചികിത്സയിലായിരുന്ന പതിനേഴുകാരി മരണത്തിന് കീഴടങ്ങി
തിരുവമ്പാടി: ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. തിരുവമ്പാടി തടായില്‍ മുഹമ്മദ് കുട്ടിയുടെ മകള്‍ ശബ്‌ന ആണ് മരിച്ചത്. പതിനേഴ് വയസ്സായിരുന്നു. തിരുവമ്പാടി-ഓമശ്ശേരി റോഡില്‍ അമ്പലപ്പാറ ജംഗ്ഷനില്‍ പെട്രോള്‍ പമ്പിന് സമീപം വ്യാഴാഴ്ച വൈകിട്ടായിരുന്നു അപകടം. സഹോദരി ഷഹന ആയിരുന്നു ബൈക്ക് ഓടിച്ചിരുന്നത്. പരിക്കേറ്റതിനെ തുടർന്ന് ഇരുവരെയും ഉടനെ തന്നെ
ബൈക്കിൽ നിന്ന് തെറിച്ചു വീണു; ദേഹത്ത് ബസ് കയറി; കുറ്റിക്കാട്ടൂരിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
കോഴിക്കോട്: കുറ്റിക്കാട്ടൂരിൽ ബൈക്കില്‍ നിന്ന് തെറിച്ച് വീണ് ബസ് ദേഹത്ത് കയറി വീട്ടമ്മയ്ക്കു ദാരുണാന്ത്യം. പൈങ്ങോട്ടുപുറം പുറത്തോട്ടുകണ്ടിയില്‍ പരേതനായ ശിവദാസന്റെ ഭാര്യ ബിന്ദുവാണ് മരിച്ചത്. മകനോടൊപ്പം ബൈക്കിൽ യാത്ര ചെയ്യുമ്പോഴാണ് അപകടം. കുറ്റിക്കാട്ടൂര്‍ കനറാ ബാങ്കിന് സമീപമാണ് അപകടം നടന്നത്. മകന്റെ കൂടെ ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടയിൽ ബൈക്കില്‍നിന്ന് തെറിച്ച് വീഴുകയായിരുന്നു. റോഡിൽ വീണ അതെ
ബൈക്കില്‍ പിക്കപ്പ് വാനിടിച്ച് തീക്കുനി സ്വദേശിയായ വിദ്യാര്‍ത്ഥി മരിച്ചു; ഒരാള്‍ക്ക് പരുക്ക്
വടകര: പിക്കപ്പ് ലോറി ബൈക്കിലിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. തീക്കുനി ചീനാനി പള്ളിക്ക് സമീപം തലത്തൂര്‍ കുഞ്ഞമ്മദിന്റെ മകന്‍ മുഹമ്മദ് സഹദ് (20) ആണ് മരിച്ചത്. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ഇന്ന് ഉച്ചക്ക് ഒന്നരയോടെ പൂമുഖത്ത് ആണ് അപകടമുണ്ടായത്. അധ്യാപകന്റെ കൂടെ ബൈക്ക് ഓടിച്ചു പോവുകയായിരുന്നു സഹദ്. എതിര്‍ വശത്തുനിന്ന് വരികയായിരുന്ന പിക്കപ്പ് വാന്‍ സഹദിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
അന്ത്യയാത്രയിലേക്ക് മകനും സ്വപ്‌ന യാത്രയിലേക്ക് ഉമ്മയും പരസ്പരം കാണാതെ ഒരു യാത്ര പറയല്‍; നൊമ്പരക്കാഴ്ചയായി സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ച ഉള്ള്യേരി സ്വദേശി നജീബിന്റെ കബറടക്കവും ഉമ്മയുടെ ഹജ്ജ് യാത്രയും
ഉള്ള്യേരി: തന്റെ ആഗ്രഹം പോലെ ഉമ്മ ഹജ്ജിന് പോകുന്നത് കാണാനുള്ള ഭാഗ്യം നജീബിനുണ്ടായില്ല. വാഹനാപകടത്തില്‍ മരിച്ച മകന്റെ മൃതദേഹം അവസാനമായി ഒരു നോക്കു കാണാനായില്ലയെന്ന വിഷമം നെഞ്ചില്‍പേറി കരള്‍പിളരും വേദനയോടെ ഫാത്തിമ ഹജ്ജിന് യാത്ര തിരിച്ചു. മുണ്ടോത്ത് ജുമാമസ്ജിദ് പരിസരത്ത് മഹല്ല് ഖതീബിന്റെ നേതൃത്വത്തില്‍ പ്രാര്‍ഥനയോടെയും കണ്ണീരോടെയുമാണ് ഫാത്തിമ ഉള്‍പ്പെടെയുള്ളവരെ നാട്ടുകാര്‍ യാത്രയാക്കിയത്. റിയാദില്‍ വാഹനാപകടത്തില്‍
കുടുങ്ങിക്കിടക്കുന്നത് എവിടെയെന്ന് കണ്ടെത്തിയത് ശബ്ദം പിന്തുടർന്ന്, കോണ്‍ക്രീറ്റ് സ്ലാബിനുള്ളില്‍ കാല് കുടുങ്ങിയത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി; മണ്ണിനടിയില്‍ കുടുങ്ങിയ നാരായണക്കുറുപ്പിനെ പുറത്തെടുത്തിട്ടും ജീവന്‍ നഷ്ടപ്പെട്ടതിന്റെ സങ്കടത്തില്‍ പേരാമ്പ്ര ഫയര്‍ ഫോഴ്‌സ്
പേരാമ്പ്ര: വിവരം അറിഞ്ഞതിനെ തുടർന്ന് ഫയർ ഫോഴ്സ് യൂണിറ്റ് എത്തുമ്പോൾ നാരായണക്കുറുപ്പിനെ കാണാൻ പോലും സാധിക്കാത്തവിധം മണ്ണും കല്ലും മൂടിക്കിടക്കുകയായിരുന്നു. ശബ്ദം കേട്ടത് ശ്രദ്ധിച്ചാണ് ആൾ എവിടെയാണ് കുടുങ്ങിക്കിടക്കുന്നത് എന്ന് അഗ്നിരക്ഷാ സേനാംഗങ്ങൾ മനസിലാക്കിയത്. പിന്നെ അതിവേഗം നാരായണക്കുറുപ്പിനെ രക്ഷിക്കാനുള്ള പരിശ്രമങ്ങളാണ് സേന നാട്ടുകാരുടെയും പൊലീസിന്റെയും സഹായത്തോടെ നടത്തിയത്. ഇന്നലെ സന്ധ്യയോടെയാണ് പേരാമ്പ്ര പഞ്ചായത്തിലെ പതിമൂന്നാം
പരിശ്രമം പാഴായി; പേരാമ്പ്രയില്‍ മണ്ണിനടിയിൽ നിന്ന് രക്ഷപ്പെടുത്തിയ മധ്യവയസ്‌കന്‍ മരണത്തിന് കീഴടങ്ങി
പേരാമ്പ്ര: മണ്ണിനടിയില്‍ നിന്ന് രക്ഷപ്പെടുത്തിയ മധ്യവയസ്‌കന്‍ ഒടുവില്‍ മരണത്തിന് കീഴടങ്ങി. ഇന്ന് വൈകീട്ട് പേരാമ്പ്രയിൽ മതിലിടിഞ്ഞ് വീണ് മണ്ണിനടിയിൽ കുടുങ്ങിയ മരുതോമ്മല്‍ പരപ്പില്‍ പാറക്കുമീത്തല്‍ നാരായണക്കുറുപ്പാണ് മരിച്ചത്. അറുപത്തിയേഴ് വയസായിരുന്നു. ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ഫയർ ഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് അദ്ദേഹത്തെ പുറത്തെടുത്തത്. ഉടൻ തന്നെ പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മകൻ തിരികെ വരുന്നതും കാത്തിരുന്ന മാതാപിതാക്കൾ അറിഞ്ഞത് മരണവാർത്ത, സങ്കടക്കടലായി ആ വീട്; അരിക്കുളത്ത് ബൈക്ക് അപകടത്തിൽ മരിച്ച സായൂജിന് കണ്ണീരോടെ വിട നൽകി ജന്മനാട്
അരിക്കുളം: കണ്ണീർ മഴയായിരുന്നു ആ വീട്ടിൽ. അവനെ അവസാനമായി ഒരുനോക്ക് കാണാനായി നൂറുകണക്കിന് പേർ അങ്ങോട്ടേക്ക് ഒഴുകിയെത്തി. അവിടെ വന്നവർക്കാർക്കും ഇനിയും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല, അവരുടെ സായൂജ് ഇനിയില്ല എന്ന യാഥാർത്ഥ്യത്തെ. ഇന്നലെ വരെ എല്ലാവരോടും സൗഹൃദത്തോടെ നടന്നു കൊണ്ടിരുന്ന സായൂജിന്റെ വിറങ്ങലിച്ച ശരീരം ഇന്ന് കാണേണ്ടി വരുമെന്നത് അവരുടെ ദുഃസ്വപ്നങ്ങങ്ങളിൽ പോലും ഇല്ലായിരുന്നു. ഇന്നലെ
ഡോൾഫിന്റെ ജഡം നീക്കം ചെയ്യുന്നതിനിടെ അപകടം; കടൽഭിത്തിയിൽ വീണ വടകര സ്വദേശി മരിച്ചു
വടകര: കരയ്ക്കടിഞ്ഞ ഡോൾഫിനെ ജഡം നീക്കം ചെയ്യാൻ ശ്രമിക്കുന്നതിനിടെ കടൽഭിത്തിയിൽ വീണു മധ്യവയസ്‌കൻ മരിച്ചു. പുറങ്കര വളപ്പിലെ എരഞ്ഞിക്കവളപ്പിൽ മനാഫ് ആണ് മരിച്ചത്. നാല്പത്തിയാറു വയസ്സായിരുന്നു. ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. പുറങ്കരയ്ക്ക് സമീപം ഇന്നലെ ഉച്ചയോടെയാണ് ഡോൾഫിന്റെ ജഡം അടിഞ്ഞത്. എരഞ്ഞിക്ക വളപ്പിൽ മനാഫിന്റെ വീടിനോടു ചേർന്നുള്ള കടൽഭിത്തിയിൽ ആണ് ജഡം അടിഞ്ഞത്. വീടിന്റെ സമീപത്തു