Tag: accident

Total 424 Posts

നിലമ്പൂരിലേക്ക് പോകും വഴി അപകടം കണ്ടു, ഓടിയെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി; വണ്ടൂരില്‍ ബൈക്ക് ഇടിച്ച് പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ച് രാഹുല്‍ ഗാന്ധി (വീഡിയോ കാണാം)

നിലമ്പൂര്‍: ബൈക്ക് അപകടത്തില്‍ പെട്ടയാള്‍ക്ക് രക്ഷകനായി വയനാട് എം.പി രാഹുല്‍ ഗാന്ധി. വണ്ടൂരില്‍ ബൈക്ക് ഇടിച്ച് അപകടത്തില്‍ പെട്ട അബൂബക്കറിനെയാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ആശുപത്രിയിലെത്തിച്ചത്. ഇന്നത്തെ പരിപാടികള്‍ക്ക് ശേഷം താമസ സ്ഥലമായ നിലമ്പൂരിലേക്ക് രാഹുല്‍ ഗാന്ധി പോകുന്നതിനിടെയായിരുന്നു സംഭവം. അപകടം ശ്രദ്ധയില്‍ പെട്ട ഉടന്‍ രാഹുല്‍ ഗാന്ധിയ ഓടിയെത്തുകയും അബൂബക്കറിനെ ആശുപത്രിയിലെത്തിക്കാന്‍ നേതൃത്വം നല്‍കുകയും

വാല്യക്കോട് – മുളിയങ്ങൽ കനാൽ റോഡിൽ നിയന്ത്രണം വിട്ട കാർ കനാലിലേക്ക് മറിഞ്ഞു, കാറിന്റെ മുകൾ ഭാ​ഗം പൂർണ്ണമായും തകർന്നു; രണ്ടുപേർക്ക് ​ഗുരുതര പരിക്ക്

പേരാമ്പ്ര: വാല്യക്കോട് – മുളിയങ്ങൽ കനാൽ റോഡിൽ നിയന്ത്രണം വിട്ട കാർ കനാലിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് ​ഗുരുതര പരിക്ക്. കാർ യാത്രികരായ മോഹനൻ ആക്കൂപറമ്പിൽ, ശ്രീധരൻ നായർ പുത്തലത്ത് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പേരാമ്പ്ര താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 11.50 ഓടെയാണ് സംഭവം. വാല്യക്കോട് – മുളിയങ്ങൽ കനാൽ റോഡിലൂടെ പോവുകയായിരുന്ന വാഹനം നിയന്ത്രണം

കൊയിലാണ്ടിയിൽ ബെെക്കിനു മുകളിലൂടെ അമിത വേ​ഗത്തിലെത്തിയ ബസ് കയറിയിറങ്ങി, ബെെക്കിന്റെ മുൻവശം പൂർണ്ണമായും തകർന്നു, ബെെക്ക് യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കൊയിലാണ്ടി: കൊയിലാണ്ടിയിൽ വീണ്ടും വാഹനാപകടം. ബസ് സ്റ്റാൻഡിലേക്ക് അമിത വേഗത്തിൽ എത്തിയ ബസ്സിനടിയിൽ ബൈക്ക് കയറിയാണ് അപകടമുണ്ടായത്. അപകടത്തിൽ ബൈക്ക് യാത്രക്കാരൻ അത്ഭുതകരമായി രക്ഷപെട്ടു. ഇന്ന് വൈകീട്ട് അഞ്ചരയോടെ കൊയിലാണ്ടി ബസ് സ്റ്റാൻഡിലാണ് സംഭവം. ബീച്ച് റോഡ് സ്വദേശി പുതിയ ബസ് സ്റ്റാൻഡിനു സമീപമുള്ള റിംഗ് റോഡിൽ നിന്ന് സ്റ്റേറ്റ് ഹൈവെയിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം.

നാട്ടിലേക്കുള്ള യാത്രക്കിടെ ട്രെയിനിൽ നിന്നുവീണ് അത്തോളി സ്വദേശിയായ യുവാവ് മരിച്ചു

അത്തോളി: ഷൊര്‍ണ്ണൂരില്‍ ട്രെയിനിൽ നിന്ന് വീണ് യുവാവ് മരിച്ചു. കൂനഞ്ചേരി നീലിയേടത്ത് ജമീലയുടെ മകന്‍ ഫസലുറഹ്‌മാന്‍ (35) ആണ് മരിച്ചത്. ഏര്‍വാടിയിലേക്ക് നേര്‍ച്ചക്ക് പോയി തിരിച്ചു വരും വഴിയാണ് അപകടം. പിതാവ്: പരേതനായ പറമ്പിന്‍ തൊടിക മമ്മത് കോയ. സഹോദരങ്ങള്‍: ഫൈസല്‍ ഫസല്‍ (ഇരുവരും ദുബായ്).

അമിത വേഗത്തിലെത്തിയ ബസ് ഇന്നോവ കാറില്‍ ഇടിച്ച ശേഷം ബാങ്ക് കെട്ടിടത്തിന്റെ മതില്‍ തകര്‍ത്തു; കക്കട്ടില്‍ ഉണ്ടായ ബസ് അപകടത്തിന്റെ നടുക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത് (വീഡിയോ കാണാം)

കക്കട്ടില്‍: അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ് ബാങ്ക് കെട്ടിടത്തിലേക്ക് ഇടിച്ച് കയറുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്. വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. അപകടത്തില്‍ നിന്ന് യാത്രക്കാര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. നിയന്ത്രണം വിട്ട സ്വകാര്യ ബസ് സഹകരണ ഗ്രാമവികസന ബാങ്കിലേക്കാണ് പാഞ്ഞുകയറിയത്. ബാങ്കിന് മുന്നില്‍ നിന്ന ബൈക്കുകളും അപകടത്തില്‍ മറിഞ്ഞുവീണു. അപകടത്തില്‍ ബാങ്കിലുള്ളവര്‍ക്കും പരിക്ക് പറ്റിയിട്ടില്ല. വീഡിയോ

അമിത വേഗത, അശ്രദ്ധ, പേരാമ്പ്ര ബസ്റ്റാന്റിൽ അപകടം; ബസ് കാലിലൂടെ കയറിയിറങ്ങി വയോധികന് ഗുരുതര പരിക്ക്

പേരാമ്പ്ര: പേരാമ്പ്ര ബസ് സ്റ്റാന്റില്‍ നിന്ന് പുറത്തേക്ക് പോകുകയായിരുന്ന ബസ് കാലില്‍ കയറി വയോധികന് ഗുരുതരമായി പരിക്കേറ്റു. ബസ്സിന്റെ മുന്‍ചക്രമാണ് വയോധികന്റെ കാലില്‍ കയറിയത്. കാല്‍പാദം ചതഞ്ഞരഞ്ഞ നിലയില്‍ വയോധികനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുളിയങ്ങല്‍ പനമ്പ്ര കോളനിയില്‍ കേശവനാണ് ഗുരുതരമായി പരിക്കേറ്റത്. എഴുപത്തിയഞ്ച് വയസുള്ള ഇദ്ദേഹത്തെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക

ചാലിക്കരയില്‍ വാഹനാപകടം; കുറ്റ്യാടിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസ്സും കാറും കൂട്ടിയിടിച്ച് നാല് പേര്‍ക്ക് പരിക്ക്

പേരാമ്പ്ര: ചാലിക്കരയില്‍ ബസ്സും കാറും കൂട്ടിയിടിച്ച് നാല് പേര്‍ക്ക് പരിക്കേറ്റു. കുറ്റ്യാടിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസ്സാണ് വൈകീട്ട് നാല് മണിയോടെ എതിര്‍ദിശയില്‍ വരികയായിരുന്ന വാഗണ്‍ ആര്‍ കാറുമായി കൂട്ടിയിടിച്ചത്. സംസ്ഥാന പാതയില്‍ ചാലിക്കര ടൗണ്‍ സര്‍വ്വീസ് സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്. കാര്‍ ബസ്സിന് നേരെ വന്ന് ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ചൊക്ലിക്ക് പോകുന്ന കാറാണ്

കല്ലോട് തൊഴിലുറപ്പ് ജോലിക്കിടെ തെങ്ങ് തലയില്‍ വീണു; തൊഴിലാളിയായ സ്ത്രീയ്ക്ക് ദാരുണാന്ത്യം

പേരാമ്പ്ര: തൊഴിലുറപ്പ് ജോലിക്കിടെ തെങ്ങ് തലയില്‍ വീണ് തൊഴിലാളിയായ സ്ത്രീ മരിച്ചു. ലാസ്റ്റ് കല്ലോട് ചെറുകുന്നുമ്മല്‍ ദാക്ഷായണിയാണ് മരിച്ചത്. അന്‍പത്തിയെട്ട് വയസായിരുന്നു. ശനിയാഴ്ച രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം. വീടിന് തൊട്ടടുത്തുള്ള കണിയാംകണ്ടി മീത്തല്‍ പറമ്പില്‍ തൊഴിലുറപ്പ് ജോലി ചെയ്യുകയായിരുന്നു ദാക്ഷായണി. അപകടമുണ്ടായ ഉടന്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പേരാമ്പ്ര പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.

ഭൂമിവാതുക്കലിൽ ഇടിമിന്നലേറ്റ് ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു; അപകടം പുലർച്ചെ രണ്ട് മണിക്ക്

നാദാപുരം: വാണിമേലിന് സമീപം ഭൂമിവാതുക്കലിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം. ചങ്ങരോത്ത് മുക്കിലെ വെളുത്ത പറമ്പത്ത് സുരേന്ദ്രന്റെ വീട്ടിലാണ് അപകടമുണ്ടായത്. അടുക്കളയിലുണ്ടായിരുന്ന ഫ്രിഡ്ജ് ഇടിമിന്നലേറ്റ് പൊട്ടിത്തെറിക്കുകയായിരുന്നു. തുടർന്ന് വീടിനകത്ത് തീ പടരുകയും വീട്ടുപകരണങ്ങൾ കത്തിനശിക്കുകയും ചെയ്തു. പൊലീസും നാട്ടുകാരും ചേർന്നാണ് തീ അണച്ച് രക്ഷാപ്രവർത്തനം നടത്തിയത്. വീടിനകത്ത് ഉറങ്ങുകയായിരുന്ന വീട്ടുകാർ സുരക്ഷിതരായി പുറത്ത് കടന്നു. വീട്ടുടമയായ സുരേന്ദ്രൻ

ഉള്ളിയേരിയില്‍ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന കാവുന്തറ സ്വദേശിയായ ഇരുപത്തി രണ്ടുകാരന്‍ മരിച്ചു

പേരാമ്പ്ര: ഉള്ളിയേരിയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാവുന്തറ അത്തോളി കുനിയിൽ ഫാമിസ് ആണ് മരണപ്പെട്ടത്. ഇരുപത്തിരണ്ട് വയസ്സായിരുന്നു. ഇരുപത്തിയൊന്നാം തീയ്യതി വൈകിട്ട് ഏഴു മണിയോടെയായിരുന്നു സംഭവം. ഉള്ളിയേരി എ.യു.പി സ്കൂളിനും നളന്ദ ആശുപത്രിക്കും ഇടയിൽ വച്ചാണ് അപകടം നടന്നത്. കോഴിക്കോട് നിന്നും കുറ്റ്യാടി ഭാഗത്തേക്ക് വന്നു കൊണ്ടിരുന്ന ബസ്

error: Content is protected !!