Tag: accident
ആളുകളെ ഇടിച്ചിട്ടും നിർത്താതെ പോയി, അപകടത്തിനിടയാക്കിയത് മാരുതി 800 കാർ; കീഴ്പ്പയൂരിലെ നിവേദിന്റെ മരണത്തിനിടയാക്കിയവരെ കണ്ടെത്താൻ നമുക്കും സഹായിക്കാം
പേരാമ്പ്ര: കീഴപ്പയ്യൂരിലെ നിവേദ് മരിച്ചിട്ട് ഒരു മാസം പിന്നിട്ടിട്ടും അപകടത്തിനിടയാക്കിയ വാഹനം കണ്ടെത്താനായില്ല. മെയ് 21-ന് രാത്രിയാണ് കീഴ്പ്പയൂരിലെ മീത്തലെ ഒതയോത്ത് നിവേദിനെയും മറ്റൊരു കാൽനടയാത്രക്കാരനെയും ഇടിച്ചിട്ട് കാർ നിർത്താതെ പോയത്. പേരാമ്പ്ര ചാനിയംകടവ് റോഡിൽ ചേനായി റോഡ് ജംഗ്ഷനിലാണ് സംഭവം. നിവേദിന്റെ ദാരുണ മരണത്തിന് ഇടയാക്കിയ അജ്ഞാതരെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹകരണം പോലീസിന് സഹായകമാകും.
സൗദിഅറേബ്യയിലുണ്ടായ വാഹനാപകടത്തിൽ താമരശ്ശേരി സ്വദേശി മരിച്ചു
താമരശ്ശേരി: സൗദിഅറേബ്യയിലുണ്ടായ വാഹനാപകടത്തിൽ താമരശ്ശേരി സ്വദേശിയായ മധ്യവയസ്കൻ മരിച്ചു. താമരശ്ശേരി പരപ്പന്‍പൊയില്‍ തിരിളാംകുന്നുമ്മല്‍ ടി.കെ. ലത്തീഫ് ആണ് മരിച്ചത്. 47 വയസാണ്. അബഹ കമ്മീസ് മുഷയിത്തില്ലുണ്ടായ വാഹനാപകടത്തിൽ ലത്തീഫ് മരണപ്പെട്ടെന്ന് നാട്ടിൽ വിവരം ലഭിക്കുകയായിരുന്നു. പരേതരായ അയമ്മദിന്റെയും മറിയക്കുട്ടിയുടെയും മകനാണ്. സജ്‌ന നരിക്കുനി ആണ് ഭാര്യ. റമിന്‍ മുഹമ്മദ്, മൈഷ മറിയം എന്നിവർ മക്കളാണ്. സഹോദരങ്ങള്‍:
മാഹിയില്‍ കോഴിക്കോട്-കണ്ണൂര്‍ റൂട്ടിലോടുന്ന ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം: മുപ്പതിലേറെ പേര്‍ക്ക് പരിക്ക്
മാഹി: കോഴിക്കോട് കണ്ണൂര്‍ റൂട്ടിലോടുന്ന രണ്ട് ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ തമ്മില്‍ മാഹി ദേശീയപാതയില്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ മുപ്പതിലേറെ പേര്‍ക്ക് പരിക്കേറ്റു. ഗോപാലപേട്ട വളവിന് സമീപം ഇന്ന് രാവിലെയായിരുന്നു അപകടം. അപകടത്തില്‍ രണ്ട് ബസുകളുടെയും മുന്‍ഭാഗം തകര്‍ന്നു. പരിക്കേറ്റവര്‍ക്ക് തലശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സ നല്‍കി. ആരുടെയും പരിക്ക് ഗുരുതരമല്ല.അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍
കണ്ണൂരില്‍ നിന്നും കോഴിക്കോട്ടേക്ക് തിരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; ഏഴുപേര്‍ക്ക് പരിക്ക്
കണ്ണൂര്‍: കണ്ണൂര്‍ കണ്ണോത്തുംചാലില്‍ ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു. രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. കണ്ണൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ഏഴുപേര്‍ക്ക് നിസാര പരുക്കുണ്ട്. നിയന്ത്രണം വിട്ട ബസ് ദേശീയപാതയോട് ചേര്‍ന്നുള്ള താഴ്ചയിലേക്ക് മറിയുകയായിരുന്നു. മഴയുള്ള സമയത്ത് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയായിരുന്നു അപകടം. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിലെത്തിച്ച് പരിശോധനയ്ക്ക് ശേഷം വിട്ടയച്ചു.
ഓട്ടോമറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കിഴക്കൻ പേരാമ്പ്ര സ്വദേശിനി മരിച്ചു
പേരാമ്പ്ര: ഓട്ടോമറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ ചികിത്സയിലായിരുന്ന കിഴക്കൻ പേരാമ്പ്ര സ്വദേശിനിയായ വീട്ടമ്മ മരിച്ചു. വളയങ്കണ്ടം കാപ്പുങ്കര ദേവകിയാണ് മരിച്ചത്. 52 വയസാണ്. കഴിഞ്ഞമാസം ആറിന് പന്നിക്കോട്ടൂരിൽ വെച്ച് ഓട്ടോ മറിയുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി ചികിത്സയിലിരിക്കെയാണ് മരണം. ഭർത്താവ്: ബാലകൃഷ്ണൻ. മിഥുൻ, മിനു എന്നിവർ മക്കൾ. മരുമക്കൾ: അഖിൽ കരുവട്ടൂർ,
നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് മറിഞ്ഞു; നൊച്ചാട്, ചാലിക്കര സ്വദേശികളായ യുവാക്കൾക്ക് പരിക്ക്
നടുവണ്ണൂർ: സംസ്ഥാനപാതയിലെ കരുവണ്ണൂരിൽ നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റു. കാർ യാത്രക്കാരായ നൊച്ചാട് ഒതയോത്ത് അഭിനവ് (19), ചാലിക്കര കോമത്ത് നന്ദകിഷോർ (19) എന്നിവർക്കാണ് പരിക്കേറ്റത്. കരുവണ്ണൂരിലെ ഇറക്കത്തിൽ ഞായറാഴ്ച വൈകീട്ടാണ് അപകടം. മരത്തിലിടിച്ച് മറിഞ്ഞ കാറിന്റെ ഡോർ വെട്ടിപ്പൊളിച്ചാണ് ഇരുവരെയും നാട്ടുകാർ പുറത്തെടുത്തത്. അപകടത്തിൽ പരിക്കേറ്റ ഇവരെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ
കാറ്റിൽ പറന്നകന്ന കുടയോടൊപ്പം പോയത് ഒരു വീടിന്റെ സ്വപനങ്ങൾ, സ്കൂളിന്റെ ജീവൻ; കൊയിലാണ്ടിയിൽ ട്രെയിനപകടത്തിൽ പെട്ട് മരണമടഞ്ഞ ആനന്ദിന് നീറിപ്പുകയുന്ന മനസോടെ വിട നൽകി നാട്
കൊയിലാണ്ടി: ഒരേ ഒരു നിമിഷം കൊണ്ട് സന്തോഷമെല്ലാം മാറിമറിയുകയായിരുന്നു. ജീവിതമേ താറുമാറാവുകയായിരുന്നു. ഇനിയും തങ്ങളുടെ പ്രിയപ്പെട്ട വിദ്യാർത്ഥിയുടെയും സുഹൃത്തിന്റേയും വിയോഗം ഉൾക്കൊള്ളാനാവാതെ സഹപാഠികളും അധ്യാപകരുമൊക്കെ ആ വാര്‍ത്ത കേട്ടത്. പന്തലായനിയിലും ഒഞ്ചിയത്തും നടന്ന പൊതു ദർശനത്തിനു ശേഷം വേളത്ത് മൃതദേഹം സംസ്കരിച്ചു. മാതാപിതാക്കളെ എങ്ങനെ ആശ്വസിക്കണമെന്നറിയാതെ കണ്ടു നിൽക്കാനാവാത്ത നാട്ടുകാരും വീട്ടുകാരും വിതുമ്പി. ഇന്നലെ വൈകുന്നേരം
തിക്കോടി പെരുമാൾ പുരത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം: കീഴൂർ സ്വദേശിയായ വിദ്യാർത്ഥി മരിച്ചു
പയ്യോളി: ദേശീയപാതയില്‍ തിക്കോടി പെരുമാള്‍പുരത്ത് അമല്‍ ഹോസ്പിറ്റലിനു സമീപം വാഹനാപകടത്തില്‍ പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു. കീഴൂർ കുന്നത്ത് അഭിനന്ദ് ആണ് മരിച്ചത്. പതിനെട്ട് വയസ്സായിരുന്നു. അപകടത്തിൽ രണ്ടു യുവാക്കൾക്ക് കൂടി പരിക്കേറ്റു. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ബൈക്കില്‍ കാറിടിച്ചായിരുന്നു അപകടം. പരിക്കേറ്റ അഭിനന്ദിനെ ഉടനെ തന്നെ പ്രാഥമിക ചികിത്സ നൽകുകയും ശേഷം കോഴിക്കോട് മെഡിക്കല്‍
വാല്യക്കോട് മുളിയങ്ങലില്‍ അപകടങ്ങള്‍ തുടര്‍കഥ; കാര്‍ കനാലിലേക്ക് മറിഞ്ഞ് ഒരാള്‍ക്ക് പരുക്ക്
പേരാമ്പ്ര: വാല്യക്കോട് മുളിയങ്ങല്‍ റോഡില്‍ വീണ്ടും കാര്‍ കനാലിലേക്ക് മറിഞ്ഞ് അപകടം. ഈ റൂട്ടില്‍ അപകടം തുടര്‍ക്കഥയാവുകയാണ്. ഇന്ന് രാവിലെഏഴ് മണിയോടെയാണ് അപകടമുണ്ടായത്. വാല്യക്കോട് മുളിയങ്ങല്‍ റോഡില്‍ വാല്യക്കോടിന് സമീപം നടു മൂലക്കും പനിച്ചിക്കുന്നിനും ഇടയിലാണ് അപകടം. കെ എല്‍ 11 എബി 97 നമ്പര്‍ ആള്‍ട്ടോ കറാണ് അപകടത്തില്‍പ്പെട്ടത്. കാര്‍ തലകീഴായി കനാലിലേക്ക്
ഖത്തറിലെ വെയർഹൗസിൽ കണ്ടെയ്നറുകൾ ഇറക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് മുക്കം സ്വദേശി മരിച്ചു
കോഴിക്കോട്: ഖത്തറിലെ ഇന്‍ഡസ്ട്രിയില്‍ ഏരിയയില്‍ വെയര്‍ ഹൗസിലെ ജോലിക്കിടയിലുണ്ടായ അപകടത്തില്‍ മുക്കം സ്വദേശി മരണപ്പെട്ടു. മുക്കം മണാശ്ശേരിയിലെ മുത്താലം കിടങ്ങന്‍തടായില്‍ മുഹമ്മദ് (ബാബു-56) ആണ് ഞായറാഴ്ച ഉച്ചകഴിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചത്. ഭാര്യ: കെട്ടാങ്ങല്‍ കണ്ടിയില്‍ നഫീസ. മക്കള്‍: ഷൗക്കത്ത് (സൗദി), ജംഷീറലി (ഖത്തര്‍), ജുമൈലത്ത് (എന്‍.ജി.ഒ കോര്‍ട്ടേഴ്സ്), ജംഷീറ (മടവൂര്‍). മരുമക്കള്‍: താജുദ്ദീന്‍ (എന്‍.ജി.ഒ