Tag: accident
വടകരയില്‍ ലോറി തോട്ടിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ അത്ഭുകരമായി രക്ഷപ്പെട്ടു (വീഡിയോ കാണാം)
വടകര: കരിമ്പനപ്പാലത്ത് ലോറി തോട്ടിലേക്ക് മറിഞ്ഞു. പെരുമ്പാവൂരില്‍ നിന്ന് മുംബൈയിലേക്ക് മര ഉരുപ്പടി കൊണ്ട് പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്. പൂനെ സ്വദേശിയായ ഡ്രൈവര്‍ നവാലെ ദാദാഭാഹു അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം ഉണ്ടായത്. കാര്‍ ലോറിയെ ഓവര്‍ ടേക്ക് ചെയ്യുനിനതിനിടെയാണ് ലോറി മറിഞ്ഞതെന്നാണ് ലഭിക്കുന്ന വിവരം. ലോറി ഡ്രൈവറെ അതുവഴി
മേപ്പയൂര്‍ ചാവട്ട് കാറും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റു; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
മേപ്പയൂര്‍: മേപ്പയ്യൂര്‍ ചാവട്ടത്ത് ഇന്നലെ കാറും (തവേര) ബൈക്കും കൂട്ടിയിടിച്ച് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചാവട്ട് ചെറിയ ചവറങ്ങാട്ട് സുരയുടെ മകന്‍ അമല്‍ കൃഷ്ണയാണ് മരിച്ചത്. ഇരുപത്തൊന്ന് വയസ്സായിരുന്നു. മലബാര്‍ ഗോള്‍ഡിലെ (കണ്ണൂര്‍) ജീവനക്കാരനാണ്. പരിക്കേറ്റ അമല്‍ കൃഷ്ണയെ ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം
കൂടരഞ്ഞിയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം, അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്
താമരശ്ശേരി: താമരശ്ശേരി കൂടരഞ്ഞിയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. അപകടത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതര പരിക്കേറ്റു. കരിങ്കുറ്റി സ്വദേശി കൈതക്കുന്നേല്‍ സന്തോഷിന്റെ മകന്‍ സന്ദീപ് ആണ് മരിച്ചത്. സന്ദീപിന്റെ കൂടെ ബൈക്കിലുണ്ടായിരുന്ന കരോട്ടുപാറ സ്വദേശി അജിത്തിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടരഞ്ഞി കള്ളുഷാപ്പിന് സമീപം ഡ്യൂക്ക് ബൈക്കും ബുള്ളറ്റും
താമരശ്ശേരി ചുങ്കത്ത് കാറുകള്‍ കൂട്ടിയിടിച്ച് അപകടം; രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ പതിനൊന്ന് പേര്‍ക്ക് പരിക്ക്
താമരശ്ശേരി: ദേശീയ പാത 766 ല്‍ താമരശ്ശേരി ചുങ്കത്ത് വാഹനാപകടം. കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം, 11 പേര്‍ക്ക് പരിക്കേറ്റു. ബാലുശ്ശേരി കോക്കല്ലൂര്‍ സ്വദേശിള്‍ സഞ്ചരിച്ച കാറും താമരശ്ശേരി കുടുക്കിലുമ്മാരം സ്വദേശിള്‍ സഞ്ചരിച്ച കാറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കോക്കല്ലൂര്‍ എരമംഗലം തങ്കയത്ത് ജംഷിദ്, മാതാവ് ജമീല, മാതൃ സഹോദരി സുബൈദ, ഭാര്യ ഹസ്മിന, ജംഷിദിന്റെ
കോഴിക്കോട് കോട്ടൂളിയിൽ വാഹനാപകടം; ഒരു മരണം, രണ്ടുപേർക്ക് പരിക്ക്
കോഴിക്കോട്: കോട്ടൂളിയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. പെരുവയൽ സ്വദേശി അശ്വിനാണ് മരിച്ചത്. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട കാർ റോഡ് അരികിൽ കിടന്ന പൈപ്പിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ അശ്വിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അശ്വിനൊപ്പം കാറിൽ ഉണ്ടായിരുന്ന മറ്റ് രണ്ടുപേരെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Summary:
തിരുവങ്ങൂരില്‍ റോഡരികില്‍ നില്‍ക്കവെ ബൈക്ക് ഇടിച്ച് പരിക്കേറ്റ വയോധിക മരിച്ചു
തിരുവങ്ങൂര്‍: കുനിയില്‍ കടവ് റോഡില്‍ വെച്ച് ഇന്നലെ ബൈക്ക് തട്ടി പരിക്കേറ്റ വയോധിക അന്തരിച്ചു. തിരുവങ്ങൂര്‍ എളവീട്ടില്‍ ലക്ഷ്മിയാണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. എണ്‍പത്തിയേഴ് വയസായിരുന്നു. ഇന്നലെ രാവിലെ പത്ത് മണിക്കായിരുന്നു അപകടം നടന്നത്. സൈരി ഗ്രന്ഥാലയത്തിന് സമീപം റോഡരികില്‍ നില്‍ക്കുകയായിരുന്ന ലക്ഷ്മിയെ ഡ്യൂക്ക് ബൈക്ക് തട്ടുകയായിരുന്നു. തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെ മരണപ്പെടുകയായിരുന്നു.
കൊടുവള്ളിയില്‍ കാറില്‍ ഇടിച്ച് റോഡിലേക്ക് വീണ സ്‌കൂട്ടര്‍ യാത്രക്കാരന്‍ ബസ് കയറി മരിച്ചു; അപകടത്തില്‍ മകനും പരിക്ക്
കൊടുവള്ളി: കാറില്‍ ഇടിച്ച് റോഡിലേക്ക് വീണ സ്‌കൂട്ടര്‍ യാത്രക്കാരന്‍ ബസ് കയറി മരിച്ചു. കൊടുവള്ളി വെള്ളാരം കല്ലുങ്ങല്‍ അബ്ദുല്‍മജീദ് (50) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന മകന്‍ ബദറുദ്ദീന് പരിക്കേറ്റു. രാവിലെ പതിനൊന്നരയോടെ ആയിരുന്നു അപകടം. ഇരുവരെയും ഉടന്‍തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അബ്ദുല്‍ മജീദിനെ രക്ഷിക്കാന്‍ ആയില്ല. summary: in koduvalli,
ഓട്ടോയ്ക്ക് കുറുകെ ചാടി തെരുവുനായ, വെട്ടിക്കാൻ ശ്രമിക്കുന്നതിനിടയിൽ മറിഞ്ഞു; കോഴിക്കോട് ഓട്ടോ ഡ്രെെവർക്ക് ദാരുണാന്ത്യം
കോഴിക്കോട്: നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് വെട്ടിച്ച ഓട്ടോ മറിഞ്ഞ് ഡ്രെെവർ മരിച്ചു. കോഴിക്കോട് പൊറ്റമല്‍ സ്വദേശി കനകനാണ് മരിച്ചത്. തൊണ്ടയാട് ബൈപാസ് ജംഗ്ഷനില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ബൈപ്പാസില്‍ വെച്ച് നായ ഓട്ടോയ്ക്ക് കുറുകെ ചാടുകയായിരുന്നു. തുടർന്ന് ഓട്ടോ വെട്ടിക്കാൻ ശ്രമിക്കുന്നതിനിടയിൽ മറിയുകയായിരുന്നു. തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ കനകനെ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍
റോഡിലൂടെ നടക്കുന്നതിനിടെ സ്കൂട്ടറിടിച്ച് പരിക്കേറ്റു, സമയത്തിന് ആശുപത്രിയിലെത്തിച്ചെങ്കിലും ആംബുലൻസിന്റെ വാതിൽ തുറക്കാനായില്ല, ചികിത്സ വൈകി; കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗി മരിച്ചു കോഴിക്കോട് മെഡിക്കൽ കേളേജിൽ രോഗി മരിച്ചു
കോഴിക്കോട്: സമയത്തിന് ആശുപത്രിയിലെത്തിച്ചെങ്കിലും ആംബുലൻസിന്റെ വാതിൽ തുറക്കാനാവാത്തതിനാൽ സ്കൂട്ടറിടിച്ച് പരുക്കേറ്റയാൾ മരിച്ചു. ഫറോക്ക് കരുവൻതിരുത്തി എസ് പി ഹൗസിൽ കോയമോൻ(66) ആണ് മരിച്ചത്. കോഴിക്കോട് സർക്കാർ ബീച്ച് ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയ ആംബുലൻസിന്റെ വാതിലാണ് തുറക്കാനാവാത്ത വിധം അടഞ്ഞുപോയത്. വാതിൽ മഴു കൊണ്ട് വെട്ടിപ്പൊളിച്ച് തുറന്ന് അത്യഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ
ചെങ്ങോട്ടുകാവില്‍ വയോധിക ട്രെയിന്‍ തട്ടി മരിച്ചു
കൊയിലാണ്ടി: ചെങ്ങോട്ടുകാവില്‍ വയോധിക ട്രെയിന്‍ തട്ടി മരിച്ചു. ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. വസന്തപുരം ക്ഷേത്രത്തിന് സമീപമുള്ള റെയില്‍പാളത്തില്‍ വച്ചാണ് അപകടമുണ്ടായത്. കൊയിലാണ്ടിയില്‍ നിന്നുള്ള ഫയര്‍ ആന്റ് റെസ്‌ക്യൂ സംഘം സ്ഥലത്തെത്തി മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ കെ.പ്രദീപിന്റെ നേതൃത്വത്തിലുള്ള ഫയര്‍ ആന്റ് റെസ്‌ക്യൂ സംഘമാണ് മൃതദേഹം മാറ്റിയത്. ഫയര്‍