Tag: accident
അപകടം നടന്നാൽ കണ്ണടയ്ക്കല്ലേ, അപകടത്തിൽ പെട്ടവരെ രക്ഷിച്ചാൽ കാഷ് അവാർഡ്; ദേശീയ തലത്തിൽ തിരഞ്ഞെടുക്കുന്നവർക്ക് ഒരു ലക്ഷം രൂപ
കോഴിക്കോട്: മരണം സംഭവിക്കാമായിരുന്ന അപകടങ്ങളിൽ പെട്ടവരെ അപകടം നടന്ന് ആദ്യ ഒരു മണിക്കൂറിൽ(ഗോൾഡൻ അവർ) അടുത്ത ആശുപത്രിയിൽ എത്തിക്കുന്നവർക്ക് 5,000 രൂപയുടെ ‘ഗുഡ് സമരിത്തൻ കാഷ് അവാർഡ്’ നൽകാൻ പദ്ധതി. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം സഹായിച്ചവരുടെ വിവരങ്ങൾ ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ പോലീസ് മേധാവി എന്നിവർ കമ്മിറ്റിക്ക് ശുപാർശ ചെയ്യണം.
കൂടരഞ്ഞി കൂമ്പാറയില്‍ ടെമ്പോ ട്രാവലര്‍ മറിഞ്ഞ് കോഴിക്കോട് ഐ.ഐ.എമ്മിലെ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്; അപകടം നടന്നത് പഠന യാത്ര കഴിഞ്ഞ് മടങ്ങവെ
കോഴിക്കോട്: കൂടരഞ്ഞി കൂമ്പാറയില്‍ വാഹാനാപകടം. പതിനാറ് പേര്‍ക്ക് പരിക്ക്. കോഴിക്കോട് ഐ.ഐ.എമ്മിലെ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ടെമ്പോ ട്രാവലര്‍ മറിഞ്ഞാണ് അപകടം. പഠന യാത്ര കഴിഞ്ഞ് കക്കാടം പൊയിലില്‍ നിന്ന് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച വാഹനത്തിന്റെ ബ്രേക്ക് തകരാറിലായതാണ് അപകടത്തിന് കാരണം. പരിക്കേറ്റവരെ ഓമശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല. രാവിലെ 8:45 ഓടെയായിരുന്നു
കോഴിക്കോട് നിന്നും ബത്തേരിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി; നിരവധി യാത്രക്കാര്‍ക്ക് പരിക്ക്, കട പൂര്‍ണമായും തകര്‍ന്നു
കല്‍പ്പറ്റ: വയനാട് വൈത്തിരിയില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് കടയിലേക്ക് ഇടിച്ചു കയറി. അപകടത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്ക്. കോഴിക്കോട് നിന്നും ബത്തേരിയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. നാല്‍പതോളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ആരുടെയും പരുക്ക് ഗുരുതരമല്ല. ബസിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും കടയുടെ ഉള്ളിലേക്ക് ഇടിച്ചു കയറിയ നിലയിലായിരുന്നു. കട പൂര്‍ണമായും തകര്‍ന്നു. കടയിലുണ്ടായിരുന്ന ഹംസ എന്ന വ്യാപാരിക്കും
വടകര മേപ്പയിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്
വടകര: വടകര മേപ്പയ്യിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് വൻ അപകടം. നിരവധി പേർക്ക് പരിക്കേറ്റു. രണ്ട സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ചാണ് അപകടം നടന്നത്. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് സംഭവം. ഒരു ബസ്സിന്റെ പുറകിൽ മറ്റൊരു ബസ് വന്നിടിച്ചായിരുന്നു അപകടം എന്ന് പോലീസ് പേരാമ്പ്ര ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. രാവിലെ സ്കൂളിലേക്ക് പോകുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെ
റോഡ് പണി തീരുമ്പോഴേക്കും എത്ര മനുഷ്യജീവനുകള്‍ പൊലിയും? നിര്‍മ്മാണഘട്ടത്തില്‍ വേണ്ടമുന്‍കരുതലുകള്‍ പാലിച്ചില്ല, കൊയിലാണ്ടി-താമരശേരി-എടവണ്ണ സംസ്ഥാനപാതയില്‍ അപകടങ്ങള്‍ പതിവാകുന്നു
ഉള്ള്യേരി: നവീകരണം പൂര്‍ത്തിയാവുന്ന കൊയിലാണ്ടി – താമരശ്ശേരി – എടവണ്ണ സംസ്ഥാനപാതയില്‍ അപകടങ്ങള്‍ പതിവാകുന്നു. നിര്‍മാണഘട്ടത്തില്‍ പാലിക്കേണ്ട മുന്‍കരുതലുകളോ ജാഗ്രതനിര്‍ദേശങ്ങളോ ഇല്ലാത്തതാണ് ഈ റോഡിനെ കുരുതിക്കളമാക്കുന്നത്. നിത്യേന അപകടവാര്‍ത്തകള്‍ കാണുമ്പോള്‍ റോഡ് പണി തീരുമ്പോഴേക്കും എത്ര മനുഷ്യ ജീവനുകള്‍ പൊലിയുമെന്ന ആശങ്കയിലാണ് ജനങ്ങള്‍. സംസ്ഥാനപാത വീതികൂട്ടി നവീകരിച്ചതോടെ ഇതുവഴി വാഹനങ്ങള്‍ നിയന്ത്രണമില്ലാതെ കുതിച്ചുപായുകയാണ്. നവീകരണപ്രവൃത്തി പൂര്‍ത്തിയായ
കൂത്താളിയില്‍ വാഹനാപകടം; കാറും ലോറിയും കൂട്ടിയിടിച്ച് കാര്‍ യാത്രികര്‍ക്ക് പരിക്ക്
പേരാമ്പ്ര: കൂത്താളിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. കൂത്താളി 2/6നടുത്ത് ഇന്ന് ഉച്ചയ്ക്കാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ കാര്‍ യാത്രികര്‍ നിസ്സാര പരുക്കുകളുടെ രക്ഷപ്പെട്ടു. പേരാമ്പ്ര ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി കാറില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ കാറിന്റെ പിന്‍ഭാഗം തകര്‍ന്ന നിലയിലാണ്. കെ.എല്‍ 11 എപി 5932 എന്ന ടാക്സി കാറാണ് അപകടത്തില്‍പെട്ടത്. summary: an accident
കൊയിലാണ്ടി – താമരശ്ശേരി റോഡിൽ ബസ്സിടിച്ച് ബൈക്ക് യാത്രക്കാർ റോഡിലേക്ക് വീണു; പുറകെ എത്തിയ ടിപ്പർ കയറിയിറങ്ങി രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
കൊയിലാണ്ടി: കൊയിലാണ്ടി – താമരശ്ശേരി റോഡിൽ താമരശ്ശേരിക്ക് സമീപം ചാലക്കരയിൽ വാഹനാപകടത്തെ തുടർന്ന് രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം. ഇന്ന് വൈകീട്ട് ആറോടെയായിരുന്നു സംഭവം. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കൊയിലാണ്ടിയില്‍ നിന്ന് വരികയായിരുന്ന സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രികരായ യുവാക്കൾ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. തുടർന്ന് ഇവരുടെ ശരീരത്തിലുടെ പിന്നാലെ എത്തിയ ടിപ്പര്‍ കയറിയിറങ്ങുകയായിരുന്നു. ഇരുവരും
തെരുവുനായ കുറുകെ ചാടി; രാമനാട്ടുകരയില്‍ ഗുഡ്‌സ് ഓട്ടോറിക്ഷ മറിഞ്ഞ് ഇരുപത്തിയൊന്നുകാരന്‍ മരിച്ചു
കോഴിക്കോട്: രാമനാട്ടുകരയില്‍ തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ഗുഡ്‌സ് ഓട്ടോറിക്ഷ മറിഞ്ഞ് യുവാവ് മരിച്ചു. മലപ്പുറം ഐക്കരപ്പടി സ്വദേശിയായ സൗരവ് ആണ് മരിച്ചത്. ഇരുപത്തിയൊന്ന് വയസായിരുന്നു. കോഴിക്കോട്ടെ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയിലെ ജോലിക്കാരനായിരുന്നു സൗരവ്. ജോലി കഴിഞ്ഞ് പുലര്‍ച്ചെ മലപ്പുറം ഐക്കരപ്പടിയിലെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. രാമനാട്ടുകരയില്‍ വച്ച് തെരുവുനായ കുറുകെ ചാടിയതോടെ സൗരവ് സഞ്ചരിച്ചിരുന്ന
പേരാമ്പ്ര ചെമ്പ്രറോഡില്‍ നായ കുറുകെ ചാടി കാര്‍ അപകടത്തില്‍പ്പെട്ടു; യാത്രക്കാര്‍ക്ക് പരിക്ക്
പേരാമ്പ്ര: ചെമ്പ്ര റോഡില്‍ തെരുവുനായ കുറുകെ ചാടിയതിനെത്തുടര്‍ന്ന് കാര്‍ അപകടത്തില്‍പ്പെട്ടു. കഴിഞ്ഞദിവസം വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. അപകടത്തില്‍ കാര്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റു. പേരാമ്പ്രയിലെ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയെത്തിയതായിരുന്നു ഇവര്‍. ആവള സ്വദേശികളായ മുഹമ്മദ്, ഫാത്തിമ, അബ്ദുള്ള എന്നിവരാണ് കാറിലുണ്ടായിരുന്നത്. റോഡിലേക്ക് ചാടിയ നായയെ തട്ടി നിയന്ത്രണം തെറ്റിയ കാര്‍ റോഡരികിലെ പോസ്റ്റിലിടിക്കുകയായിരുന്നു. പേരാമ്പ്ര ടൗണിലും സമീപ
വൈത്തിരിയില്‍ ബൈക്ക് കാറുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ വടകര സ്വദേശി മരിച്ചു
വടകര: പഴയ വൈത്തിരിയില്‍ ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. വടകര കൈനാട്ടി പടിഞ്ഞാറെ കുന്നുമ്മല്‍ പ്രശാന്തിന്റെ മകന്‍ അശ്വിന്‍ ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് ഒന്നോടെയാണ് അപകടമുണ്ടായത്. മുന്നിലെ വാഹനത്തെ മറികടക്കുന്നതിനിടെ അശ്വിനും സുഹൃത്തും സഞ്ചരിച്ച സ്‌കൂട്ടര്‍ എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയും, തുടര്‍ന്ന് നിയന്ത്രണം വിട്ട് ബസിനടിയില്‍പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അശ്വിന്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു.